നരഭോജി

മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്നു കരുതപ്പെടുന്ന മനുഷ്യവിഭാഗത്തെ നരഭോജി എന്നു പറയുന്നു.

മറ്റ് മനുഷ്യരെ ഭക്ഷിക്കുന്ന സ്വഭാവമുള്ള ആളുകൾ എന്ന മട്ടിലാണ് നരഭോജികളെക്കുറിച്ചുള്ള കഥകൾ നിലനിൽക്കുന്നത്. അനുഷ്ഠാനത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്ന ആന്ത്രപോഫാഗികൾ യൂറോപ്പിലും മറ്റുമുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ടുതരത്തിലുള്ള നരഭോജനം ഉള്ളതായി കരുതപ്പെടുന്നു. സ്വഗോത്ര നരഭോജനവും, വിഗോത്ര നരഭോജനവും.

നരഭോജി
നരഭോജികൾ
നരഭോജി
ഒരു നരഭോജിയും കഞ്ഞും

പ്രത്യേക വിഭാഗക്കാർ

നെതർലൻഡ്, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഇന്ത്യ, ചൈന, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ആസ്ട്രേലിയ, സോളമൺ ദ്വീപുകൾ, ന്യൂകാലിഡോണിയ, ന്യുഗിനിയ, സുമാത്ര, ഫിജി തുടങ്ങിയ സ്ഥലങ്ങളിൽ ഗോത്രയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ഈ അനുഷ്ഠാനം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.

ക്ഷാമകാലങ്ങളിൽ നരഭോജനം പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. 1930-കളിൽ ഉക്രെയിനിലും രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പട്ടാളക്കാരിലും, നാസി ക്യാമ്പുകളിലും, ജപ്പാൻ ട്രൂപ്പുകളിലും, ചൈനീസ് ആഭ്യന്തരയുദ്ധകാലത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി ചില അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ പ്രത്യേകവിഭാഗം ശൈവരായ അഘോരികളെക്കുറിച്ചും ഇത്തരം വിശ്വാസങ്ങളുണ്ട്.

കീഴടക്കേണ്ടുന്ന പ്രത്യേകവിഭാഗം ജനതയെ മാനവികതയിൽനിന്ന് ഒറ്റപ്പെടുത്താൻ ബോധപൂർവം നടത്തിയ പ്രചരണ ഫലമായാണ് നരഭോജികൾ എന്ന സങ്കല്പനം രൂപപ്പെട്ടതെന്ന വാദം നിലനിൽക്കുന്നു. കൊളോണിയൽ അധിനിവേശകാലത്താണ് ലോകവ്യാപകമായി ഇത്തരം കഥകൾ പ്രചരിക്കപ്പെട്ടത്. ക്ഷാമകാലത്ത് നരഭോജനം നടന്നിരിക്കാമെന്നും അപ്പോൾ അവിടെയെത്തിയ യൂറോപ്യർ യാദൃച്ഛികതയെ രേഖീയ യുക്തിയും ഭാവനയും സന്നിവേശിപ്പിച്ച് നിറംകലർത്തി അവതരിപ്പിച്ചതാവാമെന്നും മാർവിൻ ഹാരിസ് പറയുന്നു.

കെട്ടുകഥകൾ

പുരാതനകാലത്ത് ഒരുപക്ഷേ നരഭോജനം നടന്നിരിക്കാം. എന്നാൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അത്തരമൊരു നിഗമനത്തിലെത്താൻ പ്രയാസമാണ്. മുൻവിധികളാൽ നിർണിതമായിരുന്നു മിക്ക ആഖ്യാനങ്ങളുമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. വില്യം അറെൻസ് തന്റെ മാൻ ഈറ്റിങ് മിത്ത്, ആന്ത്രപോളജി ആൻഡ് ആന്ത്രപോഫാഗി എന്ന പുസ്തകത്തിൽ നരഭോജനത്തെക്കുറിച്ചുള്ള കഥകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മിഷനറിമാരുടെയും, സഞ്ചാരികളുടെയും ഒട്ടേറെ നരവംശ ശാസ്ത്രജ്ഞരുടെയും റിപ്പോർട്ടുകൾ വംശീയമായ മുൻവിധികളും കേട്ടുകേൾവികളും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതിൽ ഒന്നുപോലും നേർസാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സാംസ്കാരികാധിപത്യത്തിനുള്ള പ്രത്യയശാസ്ത്ര ഉപാധി എന്ന നിലയ്ക്ക് പ്രചരിപ്പിച്ചിട്ടുള്ളവയാണെന്നും ഇദ്ദേഹം വാദിക്കുന്നു. സാംസ്കാരമുള്ള യൂറോപ്യർ സംസ്കാര ശൂന്യനായ അന്യ (other) നെ കണ്ടെത്തുകയായിരുന്നു ഈ കെട്ടുകഥകളിലൂടെ.

പുറംകണ്ണികൾ

നരഭോജി കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരഭോജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഭക്ഷണംമനുഷ്യൻയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

എൻ.കെ. പ്രേമചന്ദ്രൻമില്ലറ്റ്രാഷ്ട്രീയ സ്വയംസേവക സംഘംകേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യൻ നദീതട പദ്ധതികൾഉമ്മൻ ചാണ്ടിജാലിയൻവാലാബാഗ് കൂട്ടക്കൊലആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യൻ ശിക്ഷാനിയമം (1860)അൽഫോൻസാമ്മആഗ്നേയഗ്രന്ഥികമല സുറയ്യഇന്ത്യയിലെ പഞ്ചായത്തി രാജ്സുമലതയാൻടെക്സ്വോട്ടിംഗ് യന്ത്രംആൻ‌ജിയോപ്ലാസ്റ്റികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികതങ്കമണി സംഭവംപാർവ്വതിനെൽവയൽ-നീർത്തട സംരക്ഷണ നിയമംദൃശ്യംട്രാൻസ് (ചലച്ചിത്രം)കേരളത്തിലെ നദികളുടെ പട്ടികകൊഞ്ച്യോഗർട്ട്വൈക്കം മുഹമ്മദ് ബഷീർതൃശ്ശൂർ ജില്ലവൈക്കം സത്യാഗ്രഹംസ്വർണംഐക്യ ജനാധിപത്യ മുന്നണിമനോജ് കെ. ജയൻസൗരയൂഥംഒമാൻകൊല്ലൂർ മൂകാംബികാക്ഷേത്രംവോട്ട്ഇന്ത്യയുടെ ദേശീയപതാകമുഹമ്മദ്ഏകീകൃത സിവിൽകോഡ്ഭൂമിമാലിദ്വീപ്ഷമാംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ട്രാഫിക് നിയമങ്ങൾമേയ്‌ ദിനംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്അഡ്രിനാലിൻഅമോക്സിലിൻഹൈബി ഈഡൻടൈഫോയ്ഡ്മലയാറ്റൂർ രാമകൃഷ്ണൻതെങ്ങ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തുഞ്ചത്തെഴുത്തച്ഛൻസദ്ദാം ഹുസൈൻമുരുകൻ കാട്ടാക്കടഎ. വിജയരാഘവൻപ്രിയങ്കാ ഗാന്ധിമഹാഭാരതംറഫീക്ക് അഹമ്മദ്ലോക മലേറിയ ദിനംഇടശ്ശേരി ഗോവിന്ദൻ നായർപ്ലേറ്റ്‌ലെറ്റ്പിത്താശയംഎ.കെ. ആന്റണിമാതൃഭൂമി ദിനപ്പത്രംസ്ഖലനംവ്യക്തിത്വംബാഹ്യകേളിഅഞ്ചകള്ളകോക്കാൻചാറ്റ്ജിപിറ്റിലോക്‌സഭ സ്പീക്കർരാമൻകഞ്ചാവ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇങ്ക്വിലാബ് സിന്ദാബാദ്ജ്ഞാനപ്പാനഹൃദയംപോവിഡോൺ-അയഡിൻ🡆 More