തൊയൊത്തോമി ഹിദെയോഷി

തൊയൊത്തോമി ഹിദെയോഷി (1536 ഫെബ്രുവരി 2 - 1598 സെപ്റ്റംബർ 18) ജപ്പാനിലെ മുൻ ഭരണാധികാരിയായിരുന്നു.

ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഇദ്ദേഹം 16-ആം നൂറ്റാണ്ടിൽ ജപ്പാനിൽ ഏകീകൃത ഭരണം നടപ്പിലാക്കി. ഒരു സാധാരണ സൈനികന്റെ മകനായി 1537-ൽ ജനിച്ചു (ജനനം 1536-ൽ ആയിരുന്നെന്നും അഭിപ്രായമുണ്ട്).

തൊയൊത്തോമി ഹിദെയോഷി
തൊയൊത്തോമി ഹിദെയോഷി
Portrait of Toyotomi Hideyoshi drawn in 1601
Imperial Regent of Japan
ഓഫീസിൽ
1585–1591
MonarchsŌgimachi
Go-Yōzei
മുൻഗാമിKonoe Sakihisa
പിൻഗാമിToyotomi Hidetsugu
Chancellor of the Realm
ഓഫീസിൽ
1587–1598
MonarchGo-Yōzei
മുൻഗാമിFujiwara no Sakihisa
പിൻഗാമിTokugawa Ieyasu
വ്യക്തിഗത വിവരങ്ങൾ
ജനനം(1536-02-02)ഫെബ്രുവരി 2, 1536
or March 26, 1537
Nakamura-ku, Nagoya
മരണം1598 സെപ്റ്റംബർ 18
(aged 61 or 62)
Fushimi Castle
ദേശീയതJapanese
മാതാപിതാക്കൾ
  • Nene, Yodo-Dono (അമ്മ)

ജീവിതരേഖ

മധ്യജപ്പാൻ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ഒഡാ നൊബുനാഗാ എന്ന ഭരണാധികാരിയുടെ സേനയിൽ ചേർന്ന ഹിദെയോഷി തന്റെ കാര്യശേഷിയിലൂടെ ഉന്നത സൈനിക പദവിയിൽ എത്തി. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. നൊബുനാഗാ 1582-ൽ കൊല്ലപ്പെട്ടതോടെ ഹിദെയോഷി ഭരണം കയ്യടക്കി. തന്നോടൊപ്പം നിലകൊണ്ടവരെ ഇദ്ദേഹം ഭരണത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിച്ചു.

ഭരണപരിഷ്കാരങ്ങൾ

ജപ്പാനിലെ മധ്യ പ്രവിശ്യകൾ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ഭരണം നടത്തി. ഒസാകയിൽ പ്രധാന കോട്ട നിർമിച്ചു. 1582 മുതൽ 1590 വരെ നടത്തിയ നിരവധി യുദ്ധങ്ങളിലൂടെ ജപ്പാനെ ഏകീകൃത ഭരണത്തിൻകീഴിലാക്കുവാൻ കഴിഞ്ഞുവെന്നത് ജപ്പാന്റെ ചരിത്രത്തിൽ ഇദ്ദേഹത്തിനുള്ള പ്രാധാന്യം വർധിപ്പിച്ചു. മധ്യകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന ഫ്യൂഡൽ കൃഷിക്കാരുടെ മുന്നേറ്റവും തത്ഫലമായുണ്ടായ അരാജകത്വവും തുടർന്നുണ്ടാകാതിരിക്കുവാനായി അവരുടെ പക്കലുള്ള ആയുധങ്ങൾ കണ്ടുകെട്ടാൻ ഇദ്ദേഹം നടപടിയെടുത്തു. കൃഷിക്കാരെയും യോദ്ധാക്കളെയും തമ്മിൽ വേർതിരിക്കുകയും ഓരോ വിഭാഗവും അവരവരുടെ മേഖലയിലെ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങിനിന്നാൽ മതിയെന്ന് നിഷ്കർഷിക്കുകയും ചെയ്തു. കൊറിയയെ കീഴടക്കുവാനായി 1592-ലും 1597-ലും ഇദ്ദേഹം യുദ്ധം ചെയ്തു. രണ്ടാമത്തെ യുദ്ധം നടന്നുകൊണ്ടിരിക്കെ ഹിദെയോഷി 1598 സെപ്റ്റംബറിൽ മരണമടഞ്ഞു.

അവലംബം

തൊയൊത്തോമി ഹിദെയോഷി കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊയൊത്തോമി ഹിദെയോഷി (1537 - 98) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ജനനംജപ്പാൻനൂറ്റാണ്ട്ഫെബ്രുവരിസെപ്റ്റംബർ

🔥 Trending searches on Wiki മലയാളം:

ചില്ലക്ഷരംആര്യവേപ്പ്നിവർത്തനപ്രക്ഷോഭംപോവിഡോൺ-അയഡിൻമൗലികാവകാശങ്ങൾകോണ്ടംഒരു സങ്കീർത്തനം പോലെവിഷസസ്യങ്ങളുടെ പട്ടികഎടത്വാപള്ളിസിഗ്മണ്ട് ഫ്രോയിഡ്ടൊവിനോ തോമസ്ആദി ശങ്കരൻപി.പി. രാമചന്ദ്രൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികസുഗതകുമാരിബോഗൺവില്ലദി ആൽക്കെമിസ്റ്റ് (നോവൽ)പത്ത് കൽപ്പനകൾഎൽ നിനോമലയാളലിപിമഞ്ജു വാര്യർമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംരോഹിത് വെമുലയുടെ ആത്മഹത്യസ്വയംഭോഗംഅക്കാമ്മ ചെറിയാൻകേരളത്തിന്റെ ഭൂമിശാസ്ത്രംകൊടുങ്ങല്ലൂർഅത്തിയോനിതമന്ന ഭാട്ടിയസ്വതന്ത്ര തൊഴിലാളി യൂണിയൻഇന്ത്യയുടെ ദേശീയപതാകകുഴിയാനലോക പരിസ്ഥിതി ദിനംകാനഡഓട്ടൻ തുള്ളൽഇന്ത്യയുടെ ഭരണഘടനചേനത്തണ്ടൻകണ്ടൽക്കാട്സിന്ധു നദീതടസംസ്കാരംകേരളത്തിലെ നാടൻപാട്ടുകൾബി.ടി.എസ്.ഈഴവമെമ്മോറിയൽ ഹർജികറുത്ത കുർബ്ബാനഊരൂട്ടമ്പലംഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയംപ്രേമലേഖനം (നോവൽ)വീഡിയോഉടുമ്പ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)തോമാശ്ലീഹാവിവാഹംഉള്ളൂർ എസ്. പരമേശ്വരയ്യർലിത്വാനിയറഫീക്ക് അഹമ്മദ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപിണറായി വിജയൻമേയ്‌ ദിനംകെ.ഇ.എ.എംപ്രേമലുജീവപരിണാമംപൊറാട്ടുനാടകംകേരള സാഹിത്യ അക്കാദമി പുരസ്കാരംരാജ്യസഭഐക്യരാഷ്ട്രസഭപൂതപ്പാട്ട്‌വിനീത് കുമാർമലയാളഭാഷാചരിത്രംഅറുപത്തിയൊമ്പത് (69)മുലപ്പാൽപ്രസവംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവില്യം ലോഗൻമാധ്യമം ദിനപ്പത്രംഹരിതഗൃഹപ്രഭാവംകടമറ്റത്ത് കത്തനാർജാലിയൻവാലാബാഗ് കൂട്ടക്കൊലമലിനീകരണം🡆 More