നോവൽ പ്രേമലേഖനം

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമലേഖനം.1942'ൽ അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ എഴുതിയത്.

രാജ്യദ്രോഹപരമായി ഇതിൽ ഒന്നും ഇല്ലെങ്കിലും 1944'ൽ ഇത് നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു..

പ്രേമലേഖനം
നോവൽ പ്രേമലേഖനം
പ്രേമലേഖനം
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
യഥാർത്ഥ പേര്പ്രേമലേഖനം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗം റൊമാൻസ്
പ്രസാധകർDC Books
പ്രസിദ്ധീകരിച്ച തിയതി
1943
ഏടുകൾ38
ISBN[[Special:BookSources/9788126438709 |9788126438709 ]]

ഹാസ്യാത്മകമായി ചിത്രീകരിയ്ക്കപ്പെട്ട ഒരു പ്രേമകഥയാണ് പ്രേമലേഖനം എന്നു പറയാം. രസകരമായ സംഭാഷണങ്ങളിലൂടെ ബഷീർ യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും കണക്കറ്റു പരിഹസിയ്ക്കുന്നുണ്ട്.

കഥാവിവരണം

1940 കളിലെ കേരളം ആണ് കഥയുടെ പശ്ചാത്തലം. കേശവൻ നായർ പേര് സൂചിപ്പിക്കുന്ന പോലെ നായർ ജാതിയിൽ പെട്ട ഒരു ബാങ്കുദ്യോഗസ്ഥൻ ആണ്. സാറാമ്മ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴിൽരഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവൻ നായർ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവൻ നായർ അത് അവരെ അറിയിയ്ക്കാനായി അവർക്കൊരു കത്തെഴുതുന്നു. ഇതിൽ നിന്നാണ് പുസ്തകത്തിന്റെ ശീർഷകം ഉയ ർന്നത്

നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ പ്രധാന തീം. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്‌ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ട്.

കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു. അതിനൊരു തീരുമാനമായപ്പോൾ അടുത്ത ചോദ്യം വരുന്നു. കുട്ടികളുടെ പേരുകൾ എങ്ങനെ തീരുമാനിയ്ക്കും? ഹിന്ദു പേരുകളും ക്രിസ്ത്യൻ പേരുകളും പറ്റില്ല. എങ്കിൽ റഷ്യൻ പേരുകൾ ഇടാമെന്നു കേശവൻ നായർ പറഞ്ഞു. പക്ഷെ സാറാമ്മയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ചൈനീസ് പേരുകൾ ഇടാമെന്ന കേശവൻ നായരുടെ നിർദ്ദേശവും സാറാമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിൽ പിന്നെ കുട്ടികൾക്ക് കല്ല്, ആകാശം തുടങ്ങിയ നിർജീവ വസ്തുക്കളുടെ പേരുകൾ ആക്കാമെന്നു രണ്ടുപേരും കൂടി തീരുമാനിയ്ക്കുന്നു. ആകാശം, മിട്ടായി എന്നീ രണ്ടുപേരുകളിൽ അവർ എത്തിനിൽക്കുന്നു കുട്ടിയ്ക്ക് 'ആകാശമിട്ടായി' എന്ന പേരിടാം എന്ന് തീരുമാനിയ്ക്കുന്നു. കുട്ടിയെ ഇനി കമ്മ്യൂണിസ്റ്റ് ആക്കണോ എന്ന് സാറാമ്മയ്ക്ക് സംശയം ഉണ്ടാകുന്നു. അത് കുട്ടി വളർന്നതിനുശേഷം തീരുമാനിയ്ക്കട്ടെ എന്ന് കേശവൻ നായർ പറയുന്നു.

ചരിത്രം

1943 ൽ പൂജപ്പുരയിലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ എഴുതിയത്. ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ ലേഖനങ്ങൾ എഴുതി എന്നുള്ളതായിരുന്നു അദ്ദേഹത്തിൽ ആരോപിച്ചിരുന്നു കുറ്റം. മതിലുകൾ എന്ന പ്രേമകഥയ്ക്ക് ആധാരമായ പ്രണയവും ഇതേ തടവുകാലത്താണ് സംഭവിച്ചത്. ജയിലിൽ വെച്ച് സഹതടവുകാരെ കാണിയ്ക്കാനായി അദ്ദേഹം പല കഥകളും എഴുതിയിരുന്നു. എന്നാൽ പുറത്തുവന്നപ്പോൾ ആ കഥകളൊന്നും പുറത്തേയ്ക്കു കൊണ്ടുവരാൻ സാധിച്ചില്ല. പ്രേമലേഖനം മാത്രമാണ് അദ്ദേഹത്തിന് പുറത്തെത്തിയ്ക്കാൻ ആകെ പറ്റിയ കഥ.

പ്രത്യേകിച്ച് രാജ്യദ്രോഹപരമായി ഒന്നും ഈ കഥയിൽ ഇല്ലെങ്കിലും 1944'ൽ ഈ പുസ്തകം തിരുവിതാംകൂറിൽ നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. സദാചാര വിരുദ്ധമെന്നു മുദ്ര കുത്തിയാണ് തിരുവിതാംകൂർ ഈ കൃതി നിരോധിച്ചത്. 1944 ൽ പ്രേമലേഖനം നിരോധിച്ച സി.പി. 1947 ൽ നാടു വിട്ടെങ്കിലും പിന്നീട് പ്രധാനമന്ത്രിയായ പട്ടം താണു പിള്ളയാണ്, ബഷീറിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ നിരോധനം നീക്കിയത്.

ചലച്ചിത്ര അനുരൂപീകരണം

1985 ൽ പി.എ.ബക്കർ ( P. A. Backer) ഈ പുസ്തകത്തെ അധികരിച്ചു ഇതേ പേരിൽ ഒരു ചലച്ചിത്രം ചിത്രീകരിച്ചു. സോമൻ, സ്വപ്ന, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.

ഇവ കൂടി കാണുക

അവലംബം

Tags:

നോവൽ പ്രേമലേഖനം കഥാവിവരണംനോവൽ പ്രേമലേഖനം ചരിത്രംനോവൽ പ്രേമലേഖനം ചലച്ചിത്ര അനുരൂപീകരണംനോവൽ പ്രേമലേഖനം ഇവ കൂടി കാണുകനോവൽ പ്രേമലേഖനം അവലംബംനോവൽ പ്രേമലേഖനംവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

കൊല്ലൂർ മൂകാംബികാക്ഷേത്രംജ്ഞാനപീഠ പുരസ്കാരംലിംഗംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംസഞ്ജു സാംസൺമോണ്ടിസോറി രീതിജോഷിഉറുമ്പ്സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംമൻമോഹൻ സിങ്പ്രണയംകീഴാർനെല്ലിശുഭാനന്ദ ഗുരുമൊറാഴ സമരംകമല സുറയ്യമഹിമ നമ്പ്യാർതൃശ്ശൂർ ജില്ലമലപ്പുറം ജില്ലഓമനത്തിങ്കൾ കിടാവോവക്കം അബ്ദുൽ ഖാദർ മൗലവിവേദവ്യാസൻകല്ലുരുക്കിനക്ഷത്രം (ജ്യോതിഷം)അമോക്സിലിൻഇസ്രയേൽഅസ്സീസിയിലെ ഫ്രാൻസിസ്ടൈഫോയ്ഡ്ഓവേറിയൻ സിസ്റ്റ്രണ്ടാം ലോകമഹായുദ്ധംപിത്താശയംതപാൽ വോട്ട്ആധുനിക കവിത്രയംതൃക്കടവൂർ ശിവരാജുകൽക്കി 2898 എ.ഡി (സിനിമ)മയ്യഴിപ്പുഴയുടെ തീരങ്ങളിൽടി. പത്മനാഭൻനക്ഷത്രവൃക്ഷങ്ങൾപ്രസവംചതയം (നക്ഷത്രം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കുറിച്യകലാപംചണംറഷ്യൻ വിപ്ലവംക്രിസ്തുമതംകോശംകേരളീയ കലകൾകേരള സംസ്ഥാന ഭാഗ്യക്കുറിദേശീയ വിദ്യാഭ്യാസനയം 2020പ്രീമിയർ ലീഗ്രാജീവ് ഗാന്ധിവി.ഡി. സാവർക്കർമംഗളദേവി ക്ഷേത്രംമൗലികാവകാശങ്ങൾനിസ്സഹകരണ പ്രസ്ഥാനംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരളത്തിലെ ആദിവാസികൾഗിരീഷ് എ.ഡി.ഗർഭ പരിശോധനസ്ത്രീ സമത്വവാദംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമിയ ഖലീഫഓട്ടൻ തുള്ളൽലളിതാംബിക അന്തർജ്ജനംഗുകേഷ് ഡിപഴശ്ശിരാജചാറ്റ്ജിപിറ്റിജന്മഭൂമി ദിനപ്പത്രംതെയ്യംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംടി.എം. തോമസ് ഐസക്ക്പെരിയാർഇന്ത്യൻ പാർലമെന്റ്അൽ ഫാത്തിഹനവരത്നങ്ങൾ🡆 More