ഗ്നു: യുണിക്സ്-സമാന ഓപ്പറേറ്റിങ്‌ സിസ്റ്റം

പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു (GNU pronounced /ˈɡnuː/ ( listen)), GNU എന്നതിന്റെ പൂർണ്ണരൂപം “GNU's not Unix!” എന്നാണ്.

യുണിക്സ് സമാന എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയായതുകൊണ്ടാണീ പേര് സ്വീകരിച്ചത്. ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാർഡ് സ്റ്റാൾമാൻ ആണ്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതിയുടെ (Free Software Foundation) നിർമ്മാണത്തിനും കാരണമായി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ വിപുലമായ ശേഖരമാണ് (2022 ജനുവരിയിലെ കണക്കനുസരിച്ച് 383 പാക്കേജുകൾ), ഇത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കൊപ്പം ഉപയോഗിക്കാം.പൂർത്തിയാക്കിയ ഗ്നു ടൂളുകളുടെ ഉപയോഗം ലിനക്സ് എന്നറിയപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കുടുംബത്തിലേക്ക് നയിച്ചു. ഗ്നു പ്രോജക്ടിന്റെ സ്വന്തം ജനറൽ പബ്ലിക് ലൈസൻസിന് (ജിപിഎൽ) കീഴിലാണ് ഗ്നുവിന്റെ ഭൂരിഭാഗവും ലൈസൻസ് ചെയ്തിരിക്കുന്നത്.

ഗ്നു
ഗ്നു: യുണിക്സ്-സമാന ഓപ്പറേറ്റിങ്‌ സിസ്റ്റം
ഗ്നു: യുണിക്സ്-സമാന ഓപ്പറേറ്റിങ്‌ സിസ്റ്റം
എക്സ്എഫ്സിഇ4(Xfce4), വെബ് ബ്രൗസർ മിഡോറി എന്നിവയ്‌ക്കൊപ്പം ഡെബിയൻ ഗ്നൂ/ഹർഡ്
നിർമ്മാതാവ്Community
പ്രോഗ്രാമിങ് ചെയ്തത് Various (notably C and assembly language)
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree software
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Personal computers, mobile devices, embedded devices, servers, mainframes, supercomputers
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32 (with Hurd kernel only) and Alpha, ARC, ARM, AVR32, Blackfin, C6x, ETRAX CRIS, FR-V, H8/300, Hexagon, Itanium, M32R, m68k, META, MicroBlaze, MIPS, MN103, OpenRISC, PA-RISC, PowerPC, s390, S+core, SuperH, SPARC, TILE64, Unicore32, x86, Xtensa (with Linux-libre kernel only)
കേർണൽ തരംMicrokernel (GNU Hurd) or Monolithic kernel (GNU Linux-libre, fork of Linux)
UserlandGNU
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GNU GPL, GNU LGPL, GNU AGPL, GNU FDL, GNU FSDG
വെബ് സൈറ്റ്www.gnu.org/home.en.html

ഗ്നു പദ്ധതി പ്രകാരമാണ് ഗ്നുവിന്റെ വികസനം, ഇന്ന് കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, ബാഷ് ഷെൽ തുടങ്ങി നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കെർണലിന്റെ വികസനം പൂർണ്ണമല്ല. അതുകൊണ്ട് ഗ്നു പദ്ധതിയിൽ ലിനക്സ് കെർണൽ ഉൾപ്പെടുത്തിയാണിപ്പോൾ ഉപയോഗിക്കുന്നത്. ഗ്നുവിന്റെ സ്വന്തം കെർണലിനെ ഗ്നു ഹർഡ് എന്നു വിളിക്കുന്നു. ഗ്നു സാർവ്വ ജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതി, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി തുടങ്ങിയ സ്വത അനുമതികൾ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും നിരവധി മറ്റ് പദ്ധതികൾ ഇന്നവ ഉപയോഗിക്കുന്നു.

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ആശയം ഉടലെടുത്ത പദ്ധതി കൂടിയാണ് ഗ്നു. പദ്ധതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാൻ ഗ്നുവിനെ ഒരു "സാമൂഹിക ലക്ഷ്യത്തിലേക്കുള്ള സാങ്കേതിക മാർഗ്ഗം" ആയി കാണുന്നു.സ്റ്റാൾമാന്റെ ഫ്രീ സോഫ്റ്റ്‌വെയർ, ഫ്രീ സൊസൈറ്റി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ലോറൻസ് ലെസ്സിഗ് പറയുന്നു, അതിൽ "സോഫ്റ്റ്‌വെയറിന്റെ സാമൂഹിക വശങ്ങളെക്കുറിച്ചും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന് എങ്ങനെ സമൂഹവും സാമൂഹിക നീതിയും സൃഷ്ടിക്കാൻ കഴിയും" എന്നതിനെ കുറിച്ചും സ്റ്റാൾമാൻ എഴുതിയിട്ടുണ്ട്.

പേര്

ഗ്നു(GNU) എന്നത് "ഗ്നു യുണിക്സ് അല്ല!(GNU's Not Unix!)" എന്നതിന്റെ ഒരു ചുരുക്കപ്പേരാണ്,ഗ്നുവിന്റെ ഡിസൈൻ യുണിക്സിനെ പോലെയാണ്, പക്ഷേ യുണിക്സിൽ നിന്ന് വ്യത്യസ്തമാക്കുന്നത് സ്വതന്ത്ര സോഫ്‌റ്റ്‌വെയറായതിനാൽ യുണിക്സ് കോഡ് ഉപയോഗിച്ചിട്ടില്ല. ദി ഗ്നു എന്ന ഗാനം ഉൾപ്പെടെ വാക്കുകൾ കൊണ്ടുള്ള കളികളും ഉപയോഗിച്ചാണ് സ്റ്റാൾമാൻ ഈ പേര് തിരഞ്ഞെടുത്തത്.

അവലംബം


Tags:

En-gnu.oggGNU General Public LicenseLinuxഓപ്പറേറ്റിങ് സിസ്റ്റംയുണിക്സ്റിച്ചാർഡ് സ്റ്റാൾമാൻവിക്കിപീഡിയ:IPA for Englishസ്വതന്ത്ര സോഫ്റ്റ്‌‌വേർ

🔥 Trending searches on Wiki മലയാളം:

സ്‌മൃതി പരുത്തിക്കാട്വാഗമൺആഴ്സണൽ എഫ്.സി.അനുശ്രീവായനദിനംതോമസ് ചാഴിക്കാടൻമുസ്ലീം ലീഗ്ആനി രാജമഹാവിഷ്‌ണുബൈബിൾശോഭ സുരേന്ദ്രൻജലംപ്രാചീനകവിത്രയംപ്ലേറ്റ്‌ലെറ്റ്മുകേഷ് (നടൻ)കാലൻകോഴികന്നി (നക്ഷത്രരാശി)കുര്യാക്കോസ് ഏലിയാസ് ചാവറതൃഷഒ.എൻ.വി. കുറുപ്പ്കടൽത്തീരത്ത്തിരുവാതിര (നക്ഷത്രം)സെറ്റിരിസിൻവിനീത് ശ്രീനിവാസൻഹലോതത്തദേശാഭിമാനി ദിനപ്പത്രംവേലുത്തമ്പി ദളവഎൻഡോമെട്രിയോസിസ്ന്യുമോണിയരാഹുൽ മാങ്കൂട്ടത്തിൽവടകര ലോക്സഭാമണ്ഡലംഡി. രാജകുഞ്ഞുണ്ണിമാഷ്നിക്കാഹ്മലപ്പുറം ജില്ലബെന്യാമിൻക്ഷയംതൃശ്ശൂർ ജില്ലരാമായണംവേദംദന്തപ്പാലആസ്ട്രൽ പ്രൊജക്ഷൻഅറിവ്പാലക്കാട്തേന്മാവ് (ചെറുകഥ)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിർമ്മല സീതാരാമൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഗൗതമബുദ്ധൻസുരേഷ് ഗോപിജനഗണമനആടുജീവിതം (ചലച്ചിത്രം)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾതമിഴ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികബാങ്ക് ദേശസാത്കരണം (ഇന്ത്യ)വോട്ടിംഗ് യന്ത്രംയോഗക്ഷേമ സഭപത്തനംതിട്ട ജില്ലപറയിപെറ്റ പന്തിരുകുലംഅൽഫോൻസാമ്മനോവൽഅമർ അക്ബർ അന്തോണിസൂര്യൻവള്ളത്തോൾ പുരസ്കാരം‌ദൈവംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഇന്ത്യൻ ഭരണഘടന ഭേദഗതികൾഉത്കണ്ഠ വൈകല്യംമലയാള മനോരമ ദിനപ്പത്രംതപാൽ വോട്ട്വോട്ടവകാശംമലമുഴക്കി വേഴാമ്പൽലൈംഗികബന്ധംശ്യാം പുഷ്കരൻ🡆 More