എഡിത് പിയാഫ്

ഫ്രഞ്ച് ഗായികയും അഭിനേത്രിയുമായിരുന്നു എഡിത് പിയാഫ് (ഡിസംബർ 19 1915 - ഒക്ടോബർ 10 1963).

എഡിത് ജിയൊവാന ഗാസ്സ്യോ എന്നതായിരുന്നു യഥാർത്ഥ നാമം. ഫ്രാൻസിലെ മഹതികളായ ഗായികമാരിലൊരാളായി കണക്കാക്കപ്പെടുന്നു". ബല്ലാഡുകളാണ് പ്രധാനമായും ആലപിച്ചിരുന്നത്.

എഡിത് പിയാഫ്
എഡിത് പിയാഫ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎഡിത് ജിയൊവാന ഗാസ്സ്യോ
പുറമേ അറിയപ്പെടുന്നലാ മീമി പിയാഫ്
(ചെറിയ കുരുവി)
തൊഴിൽ(കൾ)ഗായിക, ഗാനരചയിതാവ്, നടി
ഉപകരണ(ങ്ങൾ)Voice
വർഷങ്ങളായി സജീവം1935 – 1963

ജീവിതരേഖ

പാരീസിലെ ബെല്ലെവിയ്യയിൽ 1915-ൽ ജനിച്ചു. എഡിത് ജിയൊവാന ഗാസ്സ്യോ എന്നായിരുന്നു യഥാർത്ഥ നാമം. മാതാവ് അനെറ്റ ജിയൊവാന മൈലാർഡ് കഫേ ഗായികയും പിതാവ് ലൂയി അൽഫോൺസ് ഗാസ്സ്യോ നാടകനടനും കായികാഭ്യാസിയുമായിരുന്നു. ഏറെക്കഴിയുംമുമ്പ് മാതാപിതാക്കൾ അവരെ ഉപേക്ഷിച്ചു. വല്ല്യമ്മയും പിന്നീട് മാതാവ് നോർമാൻഡിയിൽ നടത്തിയിരുന്ന വേശ്യാലയത്തിലെ അന്തേവാസികളുമാണ് എഡിത്തിനെ വളർത്തിയത്.

ഫ്രാൻസ് ചുറ്റിക്കൊണ്ട് കായികാഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്ന പിതാവിന്റെ പ്രകടനങ്ങളിൽ പാടിക്കൊണ്ടാണ് പതിനാലാം വയസ്സിൽ സംഗീതജീവിതമാരംഭിച്ചത്.

മരണവും ശേഷിപ്പുകളും

എഡിത് പിയാഫ് 
പാരീസിലെ പിയറെ ലാച്ചൈസെ സെമിത്തേരിയിലെ പിയാഫിന്റെ ശവകുടീരം

കരളിൽ അർബ്ബുദം ബാധിച്ച് 47-ആം വയസ്സിലാണ് പിയാഫ് മരിച്ചത്. ഫ്രഞ്ച് റിവിയേറയിലെ (ഗ്രാസെ) എന്ന സ്ഥലത്തെ തന്റെ വസതിയിൽ വച്ച് 1963 ഒക്റ്റോബർ 11-നായിരുന്നു മരണം. മരണത്തിനു മുൻപ് കുറച്ചുമാസം പിയാഫ് ഇടയ്ക്കിടെ അബോധാവസ്ഥയിലായിരുന്നു. "ജീവിതത്തിൽ ചെയ്യുന്ന എല്ലാ വിഢിത്തത്തിനും നിനക്ക് വില കൊടുക്കേണ്ടി വരും." എന്നായിരുന്നു പിയാഫിന്റെ അവസാന വാക്കുകൾ. പിയാഫിന്റെ ശവകുടീരം ധാരാളം പേർ സന്ദർശിക്കാറുണ്ട്.

പിയാഫിന്റെ ജീവിതരീതി കാരണം പാരീസിലെ ആർച്ച് ബിഷപ്പ് ഇവർക്ക് മരണാനന്തര ചടങ്ങുകൾ നിഷേധിച്ചുവെങ്കിലും സംസ്കാരത്തിനായുള്ള യാത്രയിൽ പതിനായിരങ്ങൾ പങ്കെടുക്കുകയുണ്ടായി. സെമിത്തേരിയിലെ ചടങ്ങിൽ 100,000-ലധികം ആരാധകർ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാരീസിലെ ട്രാഫിക് പൂർണ്ണമായി നിലച്ച ആദ്യ സംഭവമായിരുന്നു ഈ വിലാപയാത്ര എന്ന് ചാൾസ് അസനാവർ പ്രസ്താവിച്ചിട്ടുണ്ട്.

പാരീസിൽ രണ്ടു മുറികളുള്ള ഒരു മ്യൂസിയം എഡിത്ത് പിയാഫിനായി സമർപ്പിച്ചിട്ടുണ്ട്.

പ്രധാന ഗാനങ്ങൾ

  • പിങ്ക് നിറമുള്ള ജീവിതം (La vie en rose) - 1946
  • സ്നേഹത്തിന്റെ ഭജന (Hymne à l'amour) - 1949
  • Milord - 1959
  • ഇല്ല, എനിക്കൊന്നിലും മനസ്താപമില്ല (Non, je ne regrette rien) - 1960
  • l'Accordéoniste - 1941
  • ജനക്കൂട്ടം (La Foule)
  • Padam...Padam

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ



Tags:

എഡിത് പിയാഫ് ജീവിതരേഖഎഡിത് പിയാഫ് മരണവും ശേഷിപ്പുകളുംഎഡിത് പിയാഫ് പ്രധാന ഗാനങ്ങൾഎഡിത് പിയാഫ് അവലംബംഎഡിത് പിയാഫ് പുറത്തേയ്ക്കുള്ള കണ്ണികൾഎഡിത് പിയാഫ്ഒക്ടോബർ 10ഡിസംബർ 19ഫ്രാൻസ്

🔥 Trending searches on Wiki മലയാളം:

കർണ്ണൻവിക്കിപീഡിയദുർഗ്ഗഇബ്നു സീനപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഇരിഞ്ഞാലക്കുടശിവൻനി‍ർമ്മിത ബുദ്ധിമുഹമ്മദ് ഇസ്മായിൽഒ.എൻ.വി. കുറുപ്പ്ഇന്ദുലേഖലോകകപ്പ്‌ ഫുട്ബോൾകാളിദാസൻഅമ്മ (താരസംഘടന)കേരള പുലയർ മഹാസഭചിപ്‌കൊ പ്രസ്ഥാനംഹിറ ഗുഹലൂസിഫർ (ചലച്ചിത്രം)ആയിരത്തൊന്നു രാവുകൾലിംഗം (വ്യാകരണം)തുള്ളൽ സാഹിത്യംവിരലടയാളംശ്രുതി ലക്ഷ്മിഹലീമ അൽ-സഅദിയ്യനയൻതാരമാജിക്കൽ റിയലിസംഉപ്പൂറ്റിവേദനദൃശ്യംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികകൃഷ്ണൻതകഴി ശിവശങ്കരപ്പിള്ളഫാസിസംഖലീഫ ഉമർഈഴവർന്യുമോണിയവിഷുഡെൽഹിബാല്യകാലസഖിബ്ലോഗ്പഴശ്ശി സമരങ്ങൾജീവചരിത്രംകെ.ആർ. മീരസ്വാതിതിരുനാൾ രാമവർമ്മഖലീഫഓട്ടൻ തുള്ളൽമരപ്പട്ടിഹിന്ദുമതം2022 ഫിഫ ലോകകപ്പ്ഇടശ്ശേരി ഗോവിന്ദൻ നായർമലയാളലിപിവ്രതം (ഇസ്‌ലാമികം)ഉള്ളൂർ എസ്. പരമേശ്വരയ്യർഅങ്കോർ വാട്ട്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ24 ന്യൂസ്അസ്സലാമു അലൈക്കുംഎക്മോകവിത്രയംമാമാങ്കംകുമാരസംഭവംഎ.കെ. ഗോപാലൻഎം.ടി. വാസുദേവൻ നായർആറ്റിങ്ങൽ കലാപംധനുഷ്കോടിവ്യാകരണംടൈഫോയ്ഡ്ഉണ്ണായിവാര്യർആർത്തവംകേരള നവോത്ഥാന പ്രസ്ഥാനംമസ്ജിദുന്നബവിമൗലികാവകാശങ്ങൾതെയ്യംഹീമോഗ്ലോബിൻരക്തസമ്മർദ്ദംകേരളീയ കലകൾപനിനീർപ്പൂവ്അബൂ ജഹ്ൽ🡆 More