എക്സ്പോ 2020 - ദുബായ്

ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020.

ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് രണ്ട് തരത്തിലുള്ള എക്സ്പോകൾ സംഘടിപ്പിക്കാറുണ്ട്. വേൾഡ് എക്സ്പോ യും സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോയും. ഇതിൽ സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ എല്ലാ മൂന്നു വർഷവുമാണ് നടത്തുക ഇതിന്റെ ദൈർഘ്യം മൂന്ന് മാസമാണ്. ആറു മാസം ദൈർഘ്യമുള്ള വോൾഡ് എക്സ്പോ 1996 മുതൽ എല്ലാ അഞ്ചു വർഷവുമാണ് നടത്തുക. ദുബായിൽ 2020ൽ നടക്കാനിരിക്കുന്നത് വേൾഡ് എക്സ്പോയാണ്. 2010 ലെ എക്സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്സ്പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാൻ നഗരമാണ് നേടിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്സിബിഷനിൽ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ വാക്കുകളിൽ മനുഷ്യപ്രയത്നങ്ങളുടെ ഒരു പ്രദർശന വേദിയാണീ അന്തർദേശീയ എക്സ്പോ.

തെരഞ്ഞെടുപ്പ്

ഇതിന്റെ വേദി തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് 2013 നവമ്പർ ഇരുപത്തിയേഴാം തിയതിയാണ് നടന്നത്. നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്.

വോട്ടെടുപ്പിൽ ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിൽ അംഗത്വമുള്ള ഒരോ രാജ്യത്തിനും ഒരു വോട്ട് ഉണ്ട്. 2013 നവമ്പർ ഇരുപത്തേഴാം തീയതി നടന്ന തിരഞ്ഞെടുപ്പിൽ 163 രാജ്യങ്ങൾ വോട്ട് ചെയ്തു. മൂന്ന് വട്ടമായിട്ടാണ് വോട്ടിങ്ങ് നടന്നത്. ഒരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ട് കിട്ടുന്ന നഗരം മൽസരത്തിൽ നിന്ന് പുറത്താവും. ഏതെങ്കിലും റൗണ്ടിൽ ഒരു നഗരത്തിന് മൊത്തത്തിന്റെ മൂന്നിൽ രണ്ടു വോട്ട് കിട്ടുകയാണെങ്കിൽ ആ നഗരം തിരഞ്ഞെടുക്കപ്പെടും, അല്ലെങ്കിൽ വോട്ടിങ്ങ് അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കും. ആദ്യത്തെ റൗണ്ട് വോട്ടിങ്ങ് കഴിഞ്ഞപ്പോൾ ദുബായ് - 77, യെക്കാറ്റരിൻബർഗ് - 39, ഇസ്മിർ - 33, സാവോ പോളോ - 13 എന്നതായിരുന്നു വോട്ടിങ് നില. പതിമൂന്ന് വോട്ടുകൾ മാത്രം കിട്ടിയ സാവോ പോളോ ആദ്യഘട്ടത്തിൽ പുറത്തായി. രണ്ടാമത്തെ റൗണ്ടിൽ ദുബായ് - 87, യെക്കാറ്റരിൻബർഗ് - 41, ഇസ്മിർ - 36 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. 36 വോട്ട് കിട്ടിയ ഇസ്മിർ പുറത്തായി. മൂന്നാം റൗണ്ടിൽ 116 വോട്ട് നേടിയ ദുബായ്, 69 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞടുക്കപ്പെട്ടു.

അവലംബം

Tags:

ഇറ്റലിചൈനദുബായ്മിലാൻഷാങ്ഹായ്

🔥 Trending searches on Wiki മലയാളം:

രാജ്യസഭഅറ്റോർവാസ്റ്റാറ്റിൻകുടുംബശ്രീമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈലൈലത്തുൽ ഖദ്‌ർഅരിസ്റ്റോട്ടിൽകോപ്പ അമേരിക്കപലസ്തീൻ (രാജ്യം)മൊത്ത ആഭ്യന്തര ഉത്പാദനംയാസീൻഅണ്ണാമലൈ കുപ്പുസാമിസൗദി അറേബ്യവായനദിനംസ്‌മൃതി പരുത്തിക്കാട്ടെസ്റ്റോസ്റ്റിറോൺമഞ്ഞക്കൊന്നചക്രം (ചലച്ചിത്രം)കരിമ്പുലി‌സൂര്യാഘാതംമുഗൾ സാമ്രാജ്യംചങ്ങമ്പുഴ കൃഷ്ണപിള്ളഒ.വി. വിജയൻവുദുഐക്യരാഷ്ട്രസഭഎ.ആർ. റഹ്‌മാൻമെസപ്പൊട്ടേമിയഭൗതികശാസ്ത്രംവള്ളത്തോൾ നാരായണമേനോൻമാലിക് ഇബ്ൻ ദിനാർകേരളംഈസ്റ്റർവി.പി. സിങ്അങ്കണവാടിഇൻശാ അല്ലാഹ്സൽമാൻ അൽ ഫാരിസിഹോർത്തൂസ് മലബാറിക്കൂസ്ദലിത് സാഹിത്യംവെള്ളാപ്പള്ളി നടേശൻഎം.എസ്. സ്വാമിനാഥൻകേരള സാഹിത്യ അക്കാദമിമാർച്ച് 28കുരിശിന്റെ വഴിഭൂമിനികുതിടൈറ്റാനിക് (ചലച്ചിത്രം)ഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്ദുഃഖശനിഅൽ ബഖറഹജ്ജ് (ഖുർആൻ)ബിഗ് ബോസ് (മലയാളം സീസൺ 4)വിവരസാങ്കേതികവിദ്യഭ്രമയുഗംമക്കയുദ്ധംനാടകംവയനാട്ടുകുലവൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപൂയം (നക്ഷത്രം)താപ്സി പന്നുജീവിതശൈലീരോഗങ്ങൾഅറബി ഭാഷാസമരംകേരളചരിത്രംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൂട്ടക്ഷരംആശാളിഈദുൽ ഫിത്ർആഗ്നേയഗ്രന്ഥിഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്നാരുള്ള ഭക്ഷണംഭഗവദ്ഗീതരാഹുൽ മാങ്കൂട്ടത്തിൽബിരിയാണി (ചലച്ചിത്രം)യോഗർട്ട്ധനുഷ്കോടിഹുനൈൻ യുദ്ധംമസാല ബോണ്ടുകൾമൺറോ തുരുത്ത്ഗംഗാനദി🡆 More