കുരിശിന്റെ വഴി

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത.

അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ചകളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. കേരളത്തിൽ വയനാട് ചുരത്തിലും, മലയാറ്റൂർ മലയിലും പ്രധാനമായും ദുഃഖ വെള്ളിയാഴ്ചകളിൽ മലകയറ്റമായി കുരിശിന്റെ വഴി നടത്തി വരുന്നു.

കുരിശിന്റെ വഴി
കുരിശിന്റെ വഴിയിലെ 14 "സ്ഥലങ്ങൾ" യേശുവിന്റെ പീഡാനുഭവത്തിലെ മുഹൂർത്തങ്ങളാണ് - പാരിസിലെ നോത്ര് ദാം ഭദ്രാസനപ്പള്ളിയിലെ ചിത്രീകരണം

പതിനാലു സ്ഥലങ്ങൾ

  1. യേശുവിനെ മരണത്തിനു വിധിക്കുന്നു
  2. യേശു കുരിശു വഹിക്കുന്നു
  3. യേശു കുരിശുമായി ഒന്നാം പ്രാവശ്യം നിലത്തു വീഴുന്നു
  4. കുരിശും ചുമന്നുള്ള യാത്രയിൽ യേശു മാതാവുമായി കണ്ടുമുട്ടുന്നു
  5. കുരിശു ചുമക്കാൻ യേശുവിനെ കെവുറീൻകാരൻ ശെമയോൻ സഹായിക്കുന്നു
  6. ഭക്തയായ വേറോനിക്ക യേശുവിന്റെ മുഖം തുടയ്ക്കുന്നു
  7. യേശു കുരിശുമായി രണ്ടാം പ്രാവശ്യം വീഴുന്നു
  8. തന്നോടു സഹതപിക്കാനെത്തിയ യെരുശലേം നഗരിയിലെ സ്ത്രീകളെ യേശു ആശ്വസിപ്പിക്കുന്നു
  9. യേശു കുരിശുമായി മൂന്നാം പ്രാവശ്യം വീഴുന്നു
  10. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
  11. യേശുവിനെ കുരിശിൽ തറയ്ക്കന്നു
  12. യേശു കുരിശിൽ കിടന്നു മരിക്കുന്നു
  13. യേശുവിന്റെ മൃതദേഹം മാതാവ് മടിയിൽ കിടത്തുന്നു
  14. യേശുവിന്റെ ശരീരം സംസ്കരിക്കപ്പെടുന്നു.

ഗാനങ്ങൾ

കുരിശിന്റെ വഴി 
യേശുവിന്റെ മുഖം തുടയ്ക്കുന്ന വെറോനിയ്ക്ക - "കുരിശിന്റെ വഴി" ആറാം സ്ഥലം
കുരിശിന്റെ വഴി 
യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റുന്നു - "കുരിശിന്റെ വഴി" പത്താം സ്ഥലം, സ്പെയിനിലെ സാന്തിയാഗോ ഡി കമ്പോസ്റ്റാ ഭദ്രാസനപ്പള്ളിയിലെ ചിത്രീകരണം

കുരിശിന്റെ വഴിയുടെ ലളിതരൂപം, പതിനാലു സ്ഥലങ്ങളിൽ ഓരോന്നിനും വേണ്ടിയുള്ള ലഘു ഗദ്യപ്രാർത്ഥനയും ധ്യാനവും മാത്രം അടങ്ങിയതായിരിക്കും. "ആഘോഷമായ" കുരിശിന്റെ വഴിയിൽ, ധ്യാന-പ്രാർത്ഥനകളുടെ വലിയൊരുഭാഗം ഗാനരൂപത്തിലായിരിക്കും. മലയാളത്തിലെ കുരിശിന്റെ വഴി ഗാനങ്ങളിൽ പലതും പ്രസിദ്ധമാണ്. ഇവയിൽ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ ആബേലച്ചൻ രചിച്ച ഗാനങ്ങൾ ഏറെ പ്രചാരം നേടിയവയാണ്.

പുറത്തേക്കുള്ള കണ്ണികൾ

കുരിശിന്റെ വഴി 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുരിശിന്റെ വഴി എന്ന താളിലുണ്ട്.

ചുരത്തിലെ കുരിശിന്റെ വഴി - മാതൃഭൂമി ഫോട്ടോ ഗ്യാലറി[പ്രവർത്തിക്കാത്ത കണ്ണി]

Tags:

അൻപതു നോമ്പ്ദുഃഖവെള്ളിയാഴ്ചബൈബിൾയേശുയേശു ക്രിസ്തുവയനാട് ചുരം

🔥 Trending searches on Wiki മലയാളം:

ജെ.സി. ഡാനിയേൽ പുരസ്കാരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംമെറ്റ്ഫോർമിൻമുലപ്പാൽമലയാളം വിക്കിപീഡിയവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ജയരാജൻസെറ്റിരിസിൻലംബകംവിമോചനസമരംചിലപ്പതികാരംഋതുആണിരോഗംഅഡ്രിനാലിൻനോട്ടകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ24 ന്യൂസ്പ്ലീഹവിജയലക്ഷ്മി പണ്ഡിറ്റ്ആലത്തൂർകൊട്ടിയൂർ വൈശാഖ ഉത്സവംഫിൻലാന്റ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമുലയൂട്ടൽചോറ്റാനിക്കര ഭഗവതിക്ഷേത്രംഗണപതിദിലീപ്കേരളംഅയക്കൂറഉറുമ്പ്ഔഷധസസ്യങ്ങളുടെ പട്ടികസുഭാസ് ചന്ദ്ര ബോസ്ഇ.എം.എസ്. നമ്പൂതിരിപ്പാട്മരിയ ഗൊരെത്തിനായർകെ.ബി. ഗണേഷ് കുമാർഡീൻ കുര്യാക്കോസ്അമേരിക്കൻ ഐക്യനാടുകൾകമ്യൂണിസംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംടെലഗ്രാം (സാമൂഹ്യ മാധ്യമം)കണിക്കൊന്നആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവൃക്കതിരുമല വെങ്കടേശ്വര ക്ഷേത്രംഅമോക്സിലിൻഇടതുപക്ഷ ജനാധിപത്യ മുന്നണിറിയൽ മാഡ്രിഡ് സി.എഫ്എം.ആർ.ഐ. സ്കാൻകഞ്ചാവ്ആയില്യം (നക്ഷത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾചേലാകർമ്മംബിഗ് ബോസ് മലയാളംവൈക്കം സത്യാഗ്രഹംചങ്ങമ്പുഴ കൃഷ്ണപിള്ളട്രാൻസ് (ചലച്ചിത്രം)ഓസ്ട്രേലിയചെന്നൈ സൂപ്പർ കിങ്ങ്‌സ്മകയിരം (നക്ഷത്രം)തെങ്ങ്എൻ.കെ. പ്രേമചന്ദ്രൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഫ്രാൻസിസ് ജോർജ്ജ്മതേതരത്വംപ്രിയങ്കാ ഗാന്ധിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഉർവ്വശി (നടി)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമൺറോ തുരുത്ത്മോഹൻലാൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംThushar Vellapallyഎസ്. ജാനകികർണ്ണൻജ്യോതിഷം🡆 More