വിവരസാങ്കേതികവിദ്യ

കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സറോ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു.

ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം, രൂപകല്പന (Design), നിർമ്മാണം, അതിന്റെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവയ്ക്ക് പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി.

വിവരസാങ്കേതികവിദ്യ
കംപ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥികൾ - വിവരസാങ്കേതിക വിദ്യ നിത്യജീവിതത്തിൽ

വിവരസാങ്കേതികവിദ്യയുടെ ചരിത്രം

റ്റാലി സ്റ്റിക്ക് എന്നതിന്റെ രൂപത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം കണക്കു കൂട്ടലിൽ സഹായിക്കാനായി ഉപയോഗിക്കപ്പെട്ടു. ആന്റി കൈത്തെറ സാങ്കേതികവിദ്യയായിരുന്നു ബി. സി. ഇ. ഒന്നാം നൂറ്റാണ്ടിൽപ്പോലും ഉപയോഗിച്ചിരുന്ന ആദ്യ അനലോഗ് കമ്പ്യൂട്ടർ. ഇത്, ഏറ്റവും ആദ്യം അറിയപ്പെട്ട ഗിയർ പ്രവർത്തക സംവിധാനമായിരുന്നു. വാൽവുകളും സ്വുച്ചുകളും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ 1940കളിൽ ആണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

പൊതു വിവരങ്ങൾ

വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ്. അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു. പ്രക്രിയകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്രോഗ്രാമിങ്ങ് ഭാഷകൾ, ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും. എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല. ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം, വിവരങ്ങളോ (Information) അറിവോ (Knowledge), ദൃഷ്ടിഗോചരമായതോ (Visual), ശബ്ദ-ചിത്ര-ചലച്ചിത്ര മിശ്രിതമായതോ (Multimedia) എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ (Domain) ഉൾപ്പെടുന്നു. ഇതാണ് വിവരസാങ്കേതിക വിദ്യ

ശാഖകൾ

വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകൾ ചുവടെ ചേർത്തിരിക്കുന്നു :

ഈ പട്ടിക അവസാനിക്കുന്നില്ല. ദിനം പ്രതി വളരുന്ന ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകൾ അനന്തമാണ്‌.

ഇതുകൂടി കാണുക

വിവരസാങ്കേതികവിദ്യ  കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ



വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളർന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടർന്നു്, നിയതമായ അർത്ഥം അരോപിക്കപ്പെട്ട വാക്കുകൾ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളർന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങൾ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങൾ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങൾ. അച്ചടി, ടൈപ്പു് റൈറ്റർ, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികൾ. മാധ്യമങ്ങളായി ഇലകൾ, കടലാസ്, പഞ്ചു് കാർഡ്, കാമറ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്കൽ, ഡിജിറ്റൽ യന്ത്രങ്ങൾ. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റർ, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടൽ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സൂക്ഷമ വിശകലിനികൾ. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളർന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവർത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവിൽ വന്നിരിക്കുന്നു.

Tags:

വിവരസാങ്കേതികവിദ്യ യുടെ ചരിത്രംവിവരസാങ്കേതികവിദ്യ പൊതു വിവരങ്ങൾവിവരസാങ്കേതികവിദ്യ ശാഖകൾവിവരസാങ്കേതികവിദ്യ ഇതുകൂടി കാണുകവിവരസാങ്കേതികവിദ്യMicroprocessorഇൻഫർമേഷൻകമ്പ്യൂട്ടർശാസ്ത്രസാങ്കേതിക വിദ്യ

🔥 Trending searches on Wiki മലയാളം:

ചോതി (നക്ഷത്രം)കുഴിയാനപഴശ്ശിരാജരണ്ടാം പിണറായി വിജയൻ മന്ത്രിസഭജനഗണമനചൂരകടുവ (ചലച്ചിത്രം)ഇംഗ്ലീഷ് ഭാഷഎളമരം കരീംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഉർവ്വശി (നടി)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്ദാനനികുതിപി. കുഞ്ഞിരാമൻ നായർആരോഗ്യംമലയാളത്തിലെ ആത്മകഥകളുടെ പട്ടികആണിരോഗംപുലയർപൃഥ്വിരാജ്ഫാസിസംനിയമസഭമഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കുണ്ടറ വിളംബരംരാജ്‌മോഹൻ ഉണ്ണിത്താൻവാഗമൺപി. ഭാസ്കരൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഇൻഡോർഹിമാലയംയെമൻമുലയൂട്ടൽദേശീയ ജനാധിപത്യ സഖ്യംസ്നേഹംയോനിരാജീവ് ഗാന്ധിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ജി സ്‌പോട്ട്ഈലോൺ മസ്ക്ലൈലയും മജ്നുവുംസുരേഷ് ഗോപിബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ ജില്ലഅറിവ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളത്തിലെ ജില്ലകളുടെ പട്ടികകേരള നവോത്ഥാന പ്രസ്ഥാനംകുര്യാക്കോസ് ഏലിയാസ് ചാവറഅധ്യാപനരീതികൾഗുരുവായൂർ സത്യാഗ്രഹംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സംഗീതംചെറൂളവീഡിയോരാജവംശംനെഫ്രോട്ടിക് സിൻഡ്രോംവിശുദ്ധ ഗീവർഗീസ്ആൻ‌ജിയോപ്ലാസ്റ്റികൊൽക്കത്ത നൈറ്റ് റൈഡേർസ്അനിഴം (നക്ഷത്രം)വദനസുരതംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപനിമഴകേരളകലാമണ്ഡലംമോഹൻലാൽഝാൻസി റാണിഇന്ത്യൻ പാർലമെന്റ്ഉഹ്‌ദ് യുദ്ധംഇ.ടി. മുഹമ്മദ് ബഷീർരോമാഞ്ചംഉള്ളൂർ എസ്. പരമേശ്വരയ്യർ🡆 More