ആറ്റില

ക്രി.

വ. 434 മുതൽ 453 -ൽ മരിക്കുന്നതു വരെ ഹൂണസാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന വ്യക്തിയാണ് ദൈവത്തിന്റെ ചാട്ടവാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ആറ്റില. ജർമ്മനി മുതൽ യൂറാൽ നദി വരേയും, ഡാന്യൂബ് നദി മുതൽ ബാൾട്ടിക് കടൽ വരേയും പരന്നു കിടന്നിരുന്ന പാശ്ചാത്യ ഹൂണവിഭാഗത്തിലെ ഏറ്റവും കരുത്തനായ പരാക്രമിയായിരുന്ന ആറ്റില, തന്റെ ഭരണകാലത്ത് കിഴക്കും പടിഞ്ഞാ‍റും റോമാസാമ്രാജ്യങ്ങളുടെ ഏറ്റവും വലിയ ശത്രുവായിരുന്നു. ആറ്റില രണ്ടുതവണ ബാൾക്കൻ ആക്രമിച്ച് കീഴടക്കുകയും, ഷാലോൺ യുദ്ധത്തിൽ തോൽ‌പ്പിക്കപ്പെടുന്നതുവരെ ഓർലിയോൺസ് വരെ ഗൗളിലൂടെ (നവീന ഫ്രാൻസ്) പടയോട്ടം നടത്തുകയും ചെയ്തു. എന്നാൽ റോമോ, കോൺസ്റ്റാന്റിനോപ്പിളോ ആക്രമിക്കുന്നതിൽ നിന്നും ആറ്റില വിട്ടുനിന്നു. ആറ്റിലയുടെ പ്രശസ്തമായ വാൾ പ്രകൃത്യതീതമായ രീതിയിലൂടേ ലഭിച്ചതാണെന്ന് റോമൻ ചരിത്രകാരനായ പ്രിസ്കസ് രേഖപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെങ്ങും ആറ്റില അറിയപ്പെടുന്നത്, ക്രൂരതയുടെയും, ദുർമോഹത്തിന്റെയും പര്യായമായാണ്. എന്നാൽ, ഹംഗറിയിലും, ടർക്കിയിലും, മറ്റ് ടർക്കിക് സംസാരിക്കുന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ആറ്റില ഒരു വീരനായകനാണ്. [അവലംബം ആവശ്യമാണ്] ചില ചരിത്രകാരന്മാർ ആറ്റിലയെ മഹാനായ രാജാവായി വർണ്ണിക്കുന്നു. അറ്റ്ലക്‌വിയോഅ (Atlakviða), വോൾസുംഗസാഗ (Völsungasaga), അറ്റ്ലമാൽ(Atlamál) എന്നീ മൂന്ന് നോർവീജിയൻ വീരേതിഹാസങ്ങളിൽ ആറ്റില ഒരു പ്രധാന കഥാപാത്രമാണ്. '

ആറ്റില
ഹൂണസാമ്രാജ്യത്തിന്റെ ഭരണാധികാരി
ഭരണകാലം434–453
മുൻ‌ഗാമിബ്ലേദയും രുഗിലയും
പിൻ‌ഗാമിഎല്ലാക്
പിതാവ്മണ്ട്‌സൂക്ക്
മതവിശ്വാസംഅജ്ഞാതം
ആറ്റില

പശ്ചാത്തലം

വോൾഗ നദിക്കപ്പുറത്തുനിന്നും മു. 370 -ൽ യൂറോപ്പിലേക്ക് കുടിയേറി സാമ്രാജ്യങ്ങൾ തീർത്ത യൂറേഷ്യൻ നാടോടികളിൽ‌പ്പെട്ടവരാണ് ഹൂണന്മാർ. അമ്പെയ്ത്തുവിദ്യയായിരുന്നു അവരുടെ പ്രധാന യുദ്ധതന്ത്രം. 300 വർഷം മുൻപത്തെ ചൈനയുടെ വടക്കേ അയൽക്കാരായ സിയോങ്ങുകളുടെ പിൻ‌മുറക്കാരായി കണക്കാക്കപ്പെടുന്ന ഹൂണന്മാർ, ഒരുപക്ഷേ ടർക്കിഷ് ജനതയിൽ നിന്നും യൂറേഷ്യയിലേക്ക് കുടിയേറിയ ആദ്യത്തെ സംഘമാവാം. ഹൂണന്മാരുടെ ഉൽ‌പ്പത്തിയും, ഭാഷയും നൂറ്റാണ്ടുകളായി പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ്. അതിലൊന്ന് യെനീസിയൻ ഭാഷയുമായുള്ള ബന്ധമാണ്. എന്നാൽ ഇന്ന് ഏറ്റവും അധികം അംഗീകരിക്കപ്പെടുന്ന വാദം, ഹൂണ നേതാക്കൾ ടർക്കിഷ് ഭാഷ സംസാരിക്കുന്നവരും, ഒരു പക്ഷേ ആധുനിക ഷുവാഷ് (chuvash) ഭാഷയ്ക്ക് അടുത്തുനിൽക്കുന്നവരും ആയിരുന്നു എന്നാണ്.

അവലംബം

Tags:

കോൺസ്റ്റാന്റിനോപ്പിൾചരിത്രകാരൻജർമ്മനിടർക്കിഡാന്യൂബ്ഫ്രാൻസ്ബാൾക്കൻബാൾട്ടിക് കടൽമദ്ധ്യേഷ്യയൂറോപ്പ്റോംവിക്കിപീഡിയ:പരിശോധനായോഗ്യതഹംഗറി

🔥 Trending searches on Wiki മലയാളം:

ഏകീകൃത സിവിൽകോഡ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ഹോമിയോപ്പതിഇടതുപക്ഷ ജനാധിപത്യ മുന്നണിമുരിങ്ങകേരളത്തിലെ ജാതി സമ്പ്രദായംആഗോളവത്കരണംരബീന്ദ്രനാഥ് ടാഗോർഇന്ത്യൻ പ്രധാനമന്ത്രിഡൊമിനിക് സാവിയോതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസൂര്യഗ്രഹണംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തകഴി സാഹിത്യ പുരസ്കാരംവള്ളത്തോൾ പുരസ്കാരം‌അമ്മകരൾഇടതുപക്ഷംമേടം (നക്ഷത്രരാശി)ആർത്തവചക്രവും സുരക്ഷിതകാലവും2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്നാഡീവ്യൂഹംവിഭക്തിരാഷ്ട്രീയ സ്വയംസേവക സംഘംതൃശ്ശൂർ നിയമസഭാമണ്ഡലംദേശീയ പട്ടികജാതി കമ്മീഷൻഗുരുവായൂർ സത്യാഗ്രഹംമൂസാ നബിജാലിയൻവാലാബാഗ് കൂട്ടക്കൊലകെ. അയ്യപ്പപ്പണിക്കർമോഹൻലാൽദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആർത്തവംനരേന്ദ്ര മോദിമഹാത്മാ ഗാന്ധിഇടവം (നക്ഷത്രരാശി)രാജ്യസഭഎ. വിജയരാഘവൻഭരതനാട്യംഭ്രമയുഗംകെ.സി. വേണുഗോപാൽനക്ഷത്രം (ജ്യോതിഷം)ഐക്യരാഷ്ട്രസഭമുണ്ടിനീര്വിദ്യാഭ്യാസംചെങ്കണ്ണ്പേവിഷബാധകണ്ണകികാശിത്തുമ്പബാഹ്യകേളിരോഹുപാമ്പാടി രാജൻസ്വപ്നംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൊടുങ്ങല്ലൂർ ഭരണികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020പ്ലേറ്റ്‌ലെറ്റ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമമുള്ളാത്തമാത്യു തോമസ്പനിക്കൂർക്കപിത്താശയംഗ്ലോക്കോമമലയാളം നോവലെഴുത്തുകാർകേരളാ ഭൂപരിഷ്കരണ നിയമംതിരുവിതാംകൂർചിന്നക്കുട്ടുറുവൻതൃശ്ശൂർ ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകഥകളിസമാസംബ്ലോക്ക് പഞ്ചായത്ത്വിനീത് ശ്രീനിവാസൻമലമ്പനികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യൻ സൂപ്പർ ലീഗ്നസ്ലെൻ കെ. ഗഫൂർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം🡆 More