അസുരൻ

ഹിന്ദുപുരാണപ്രകാരം അധികാരമോഹികളായ ഒരു വിഭാഗമാണ് അസുരന്മാർ.

നന്മയുടെ മൂർത്തികളായ ദേവന്മാരുമായി മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും കശ്യപന്റെ മക്കളാണ്.കശ്യപ മഹർഷിക്ക് രണ്ട് ഭാര്യമാരുണ്ട് അദിതിയും ദിതിയും .കശ്യപന് അദിതിയിൽ ഉണ്ടായ പുത്രന്മാരാണ് ദേവന്മാർ.

അസുരൻ
മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ
കശ്യപന് ദിതിയിൽ ഉണ്ടായ പുത്രന്മാരാണ് അസുരന്മാർ. ഇന്ദ്രനെ വധിക്കാൻ കഴിയുന്ന പുത്രന്മാരെ നൽകണം എന്ന് ദിതി കശ്യപനോട്‌ വരം ചോദിക്കുകയും അതിന്റെ ഫലമായി അസുരന്മാർ ജനിക്കുകയും ചെയ്തു. അതുകൊണ്ടാണ് അസുരന്മാർ ഇന്ദ്ര ദേവനുമായി യുദ്ധങ്ങൾ നടത്തുന്നത്. അസുരന്മാരും ദേവന്മാരും കശ്യപന്റെ മക്കളാണ്. അത് കൊണ്ട് തന്നെ ആര്യന്മാരിൽ തന്നെ രണ്ട് വിഭാഗം ആയിരിക്കാം ദേവന്മാരും അസുരന്മാരും.     

അസുരന്മാരെ പാപികളും രാക്ഷസന്മാരായി വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാൽ വേദകാലഘട്ടത്തിന്റെ തുടക്കത്തിൽ അസുരന്മാർക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ പിൽക്കാലവേദഗ്രന്ഥങ്ങളിൽ ഇവരെ കൂടുതൽ അഹങ്കാരികളും അധികാരമോഹികളുമായാണ്‌ ചിത്രീകരിക്കുന്നത്. വരുണൻ അസുരനായിട്ടാണ് വൈദിക കാലഘട്ടത്തിൽ കണ്ടിരുന്നത്. പിന്നീട് ദേവനായി മാറ്റപ്പെടുകയുണ്ടായി.അസുരന്മാർ എന്നത് ദ്രാവിഡർ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്‌. ഒരിക്കലും അസുരന്മാർ എന്നത് ദ്രാവിഡന്മാരാകാൻ സാധ്യത ഇല്ല. എന്തെന്നാൽ മഹാഭാരതത്തിൽ അസുരന്മാരെ പറ്റിയും എന്നാൽ അതെ സമയം ദക്ഷിണ ഭാരതത്തിൽ ഉള്ള മറ്റൊരു വിഭാഗം ആയ ദ്രാവിഡന്മാരെ പറ്റിയും പറയുന്നുണ്ട്. അത് കൊണ്ട് അസുരന്മാർ എന്ന് പറയുന്നത് ഒരിക്കലും ദ്രാവിഡന്മാർ അല്ല. അസുരന്മാർ എന്ന് പറയുന്നത് ചിലപ്പോൾ വേറെ ജനവിഭാഗം ആകാൻ സാധ്യതയുണ്ട് അന്ന് വടക്കേ ഇന്ത്യയിൽ ചില ആസ്ട്രലോയിട് നീഗ്രോയിഡ് വംശത്തിൽ പെട്ട ചില ഗോത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോൾ ഇവരെ ആയിരിക്കാം അസുരന്മാർ അല്ലെങ്കിൽ രക്ഷസന്മാർ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അസുരന്മാർ എല്ലാ മനുഷ്യരിലും ഉള്ള ചീത്ത സ്വഭാവക്കാരെ സൂചിപ്പിക്കാൻ ഉപയോഗിച്ചതും ആകാനും സാധ്യത ഉണ്ട്‌.ചിലപ്പോൾ ആര്യന്മാരിലെ തന്നെ രണ്ട് വിഭാഗം ആയിരിക്കാം ദേവന്മാരും അസുരന്മാരും. പാഴ്സി മതത്തിലും അസുരന്മാരെ പറ്റി പരാമർശം ഉണ്ട്‌ അത് കൊണ്ട് തന്നെ അസുരന്മാർ എന്നത് ആര്യന്മാരിലെ തന്നെ ജനവിഭാഗം ആകാൻ സാധ്യത ഉണ്ട്‌.

ഗീതയിൽ

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവന്മാരുടെ പ്രതിനായകസ്ഥാനത്താണ് അസുരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദേവന്മാർക്ക് ദേവഗുണമുള്ളപ്പോൾ അസുരന്മാർക്ക് രാക്ഷസഭാവമാണ് ഇവ കല്പിച്ചുനൽകിയത്. ഇഹലോകത്തിലെ എല്ലാ ചരാചരങ്ങൾക്കും ദൈവികഗുണവും അസുരഗുണവുമുണ്ടെന്ന് ഭഗവത് ഗീതയുടെ പതിനാറാം അധ്യായത്തിൽ (16.6) പറയുന്നു. അഹംഭാവം, അഹങ്കാരം, മിഥ്യാഭിമാനം, കോപം, നിഷ്ഠുരത, അജ്ഞത തുടങ്ങിയവയാണ് ഗീതയിൽ (16.4) അസുരഗുണങ്ങളായി വിശേഷിപ്പിക്കുന്നത്.

അവലംബം

Tags:

അദിതികശ്യപൻദിതിദേവന്മാർദേവൻപുരാണം

🔥 Trending searches on Wiki മലയാളം:

ബി.സി.ജി വാക്സിൻശൈഖ് അബ്ദുൽ ഖാദിർ ജീലാനിലൈംഗികബന്ധംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅടൂർ ഭാസിജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾവാതരോഗംനരേന്ദ്ര മോദിഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംസൂപ്പർനോവഅമോക്സിലിൻഅസിത്രോമൈസിൻബദ്ർ ദിനംപ്രേമലുഫുക്കുഓക്കകൊല്ലൂർ മൂകാംബികാക്ഷേത്രംയൂദാ ശ്ലീഹാഅബൂ ജഹ്ൽജെറുസലേംഇന്ത്യൻ ഭരണഘടനയുടെ ആമുഖംപീഡിയാട്രിക്സ്ചെറുശ്ശേരിഓഹരി വിപണിരാമേശ്വരംനളിനിവിഷുമലനട ക്ഷേത്രംഹജ്ജ്അമേരിക്കവിശുദ്ധ ഗീവർഗീസ്ലക്ഷദ്വീപ്വാസ്കോ ഡ ഗാമചിയആനി രാജഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമേരി ജാക്സൺ (എഞ്ചിനീയർ)ബാബരി മസ്ജിദ്‌യോദ്ധാതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംകൈലാസംകെ.ഇ.എ.എംഇന്ത്യാചരിത്രംഫ്രഞ്ച് വിപ്ലവംമലക്കോളജിചേരമാൻ ജുമാ മസ്ജിദ്‌ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സുകുമാരൻമലയാളലിപിതണ്ണിമത്തൻഗുദഭോഗംകേരളത്തിലെ പാമ്പുകൾനീതി ആയോഗ്ആദായനികുതിമലങ്കര മാർത്തോമാ സുറിയാനി സഭസൽമാൻ അൽ ഫാരിസിഅപസ്മാരംആയുർവേദംവുദുമമ്മൂട്ടിമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംഅവൽബെന്യാമിൻനിത്യകല്യാണിസുബ്രഹ്മണ്യൻതോമസ് അക്വീനാസ്ബിഗ് ബോസ് (മലയാളം സീസൺ 4)ആർത്തവചക്രവും സുരക്ഷിതകാലവുംഅറ്റ്‌ലാന്റിക് മഹാസമുദ്രംഅയമോദകംShivaസുഗതകുമാരിരാഷ്ട്രപതി ഭരണംUnited States Virgin Islandsമനഃശാസ്ത്രംകാരീയ-അമ്ല ബാറ്ററിപിണറായി വിജയൻ🡆 More