അരൂബ

തെക്കൻ കരീബിയൻ കടലിലെ ലെസ്സർ ആന്റില്ലസ് മേഖലയുടെ ഭാഗമായ ഒരു ദ്വീപാണ് അരൂബ (/əˈruːbə/ ə-ROO-bə; Dutch pronunciation: ).

30 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. ഇത് വെൻസ്വേലൻ തീരത്തുനിന്നും 27 കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ബോണൈർ കുറകാവോ എന്നീ ദ്വീപുകൾക്കൊപ്പം അരൂബയെ ലീവാഡ് ആന്റില്ലീസിലെ എ.ബി.സി. ദ്വീപുകൾ എന്നുവിളിക്കാറുണ്ട്. അരൂബയെയും ആന്റില്ലസിലെ മറ്റു ഡച്ചു ദ്വീപുകളെയും ചേർത്ത് നെതർലാന്റ്സ് ആന്റില്ലസ് അല്ലെങ്കിൽ ഡച്ച് ആന്റില്ലസ് എന്നു വിളിക്കാറുണ്ട്.

അരൂബ

Flag of അരൂബ
Flag
Coat of arms of അരൂബ
Coat of arms
ദേശീയ ഗാനം: അരൂബ ദുഷി ടെറ
അരൂബ, പ്രിയപ്പെട്ട രാജ്യം
Location of  അരൂബ  (circled in red) in the Caribbean  (light yellow)
Location of  അരൂബ  (circled in red)

in the Caribbean  (light yellow)

തലസ്ഥാനം
and largest city
ഒറാൻജ്സ്റ്റെഡ്
ഔദ്യോഗിക ഭാഷകൾ
മതം
81% റോമൻ കത്തോലിക്കർ
നിവാസികളുടെ പേര്അരൂബൻ
ഭരണസമ്പ്രദായംഭരണഘടനാനുസൃതമായ രാജഭരണത്തിൻ കീഴിലുള്ള യൂണിട്ടറി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം
• രാജാവ്
വില്ലെം-അലക്സാണ്ടർ
• ഗവർണർ
ഫ്രെഡിസ് റെഫൺജോൾ
• പ്രധാനമന്ത്രി
മൈക്ക് എമാൻ
നിയമനിർമ്മാണസഭഎസ്റ്റേറ്റ്സ് ഓഫ് അറൂബ
നെതർലാന്റ്സ് ആന്റിലീസിൽ നിന്നുള്ള സ്വയംഭരണം
• തീയതി
1986 ജനുവരി 1
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
178.91 km2 (69.08 sq mi)
•  ജലം (%)
വളരെക്കുറവ്
ജനസംഖ്യ
• 2010 estimate
102,484 (197-ആമത്)
•  ജനസാന്ദ്രത
567/km2 (1,468.5/sq mi) (22-ആമത്)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$240 കോടി (182-ആമത്)
• പ്രതിശീർഷം
$23,831 (32-ആമത്)
നാണയവ്യവസ്ഥഅറൂബിയൻ ഫ്ലോറിൻ (എ.ഡ്ബ്ല്യൂ.ജി)
സമയമേഖലUTC−4 (എ.എസ്.ടി.)
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്+297
ഇൻ്റർനെറ്റ് ഡൊമൈൻ.aw

കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ നാലു രാജ്യങ്ങളിലൊന്നാണ് അരൂബ. നെതർലാന്റ്സ്, കുറകാവോ സിന്റ് മാർട്ടൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച് പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭ‌ജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. ഒറാൻ‌ജെസ്റ്റഡ് ആണ് തലസ്ഥാനം.

കരീബിയനിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അരൂബയിൽ താരതമ്യേന വരണ്ട കാലാവസ്ഥയാണുള്ളത്. കള്ളിമുൾച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളാണിവിടെ. ഈ കാലാവസ്ഥ വിനോദസഞ്ചാരത്തെ സഹായിക്കുന്നുണ്ട്. 179 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം. ഉയർന്ന ജനസാന്ദ്രതയാണിവിടെ ഉള്ളത്. 2010-ലെ സെൻസസ് അനുസരിച്ച് 101,484 ആൾക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹരിക്കേയ്ൻ ബെൽറ്റിനു വെളിയിലാണ് ഈ ദ്വീപ്.

ജനകീയ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന സ്റ്റാറ്റൻ ആണ് നിയമനിർമ്മാണസഭ. 21 അംഗ സഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു. നെതർലാന്റ്സ് രാജാവിന്റെ പ്രതിനിധിയായ ഗവർണറാണ് രാഷ്ട്രത്തലവന്റെ ചുമതല നിർവഹിക്കുന്നത്. സ്വർണ്ണഖനനം, പെട്രോളിയം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനമാർഗ്ഗങ്ങൾ.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

അരൂബ  വിക്കിവൊയേജിൽ നിന്നുള്ള അരൂബ യാത്രാ സഹായി

12°30′N 69°58′W / 12.500°N 69.967°W / 12.500; -69.967

Tags:

Caribbean SeaCuraçaoVenezuelaസഹായം:IPA for Dutch and Afrikaans

🔥 Trending searches on Wiki മലയാളം:

മലയാളഭാഷാചരിത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമലയാളസാഹിത്യംഇന്ത്യൻ പൗരത്വനിയമംബാഹ്യകേളിസഞ്ജു സാംസൺകേരള സംസ്ഥാന ഭാഗ്യക്കുറികാക്കവജൈനൽ ഡിസ്ചാർജ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)നിർദേശകതത്ത്വങ്ങൾശശി തരൂർആദായനികുതിഇന്ത്യൻ ഭരണഘടനയുടെ ആമുഖംപാലക്കാട്കൊടിക്കുന്നിൽ സുരേഷ്പടയണിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅപർണ ദാസ്രാമായണംബിരിയാണി (ചലച്ചിത്രം)പാമ്പുമേക്കാട്ടുമനമഴ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികശ്രീനാരായണഗുരുദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവയനാട് ജില്ലപാർവ്വതിഹനുമാൻകലാമിൻശാലിനി (നടി)ഫുട്ബോൾ ലോകകപ്പ് 1930എയ്‌ഡ്‌സ്‌ജീവകം ഡിനിവർത്തനപ്രക്ഷോഭംസ്ത്രീ ഇസ്ലാമിൽസമത്വത്തിനുള്ള അവകാശംഉലുവഉമ്മൻ ചാണ്ടിസൺറൈസേഴ്സ് ഹൈദരാബാദ്എ. വിജയരാഘവൻസി.ടി സ്കാൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികആർട്ടിക്കിൾ 370അടിയന്തിരാവസ്ഥകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകേരളചരിത്രംവിഷാദരോഗംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅയ്യങ്കാളികുവൈറ്റ്കമ്യൂണിസംഅക്ഷയതൃതീയഏർവാടിമരപ്പട്ടിപാമ്പാടി രാജൻനായർകാസർഗോഡ് ജില്ലഅൽഫോൻസാമ്മകെ.ഇ.എ.എംഖസാക്കിന്റെ ഇതിഹാസംഗുരുവായൂരപ്പൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതൃശൂർ പൂരംചെസ്സ്സ്വയംഭോഗംയക്ഷിനവരത്നങ്ങൾതാജ് മഹൽഅഡ്രിനാലിൻറെഡ്‌മി (മൊബൈൽ ഫോൺ)ദൃശ്യംരാശിചക്രംനാദാപുരം നിയമസഭാമണ്ഡലം🡆 More