അകിഹിതോ

ജപ്പാന്റെ 125-ം ചക്രവർത്തി (1989-2019).

പിതാവായ ഹിരോഹിതോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1990 ന. 12-ന് സ്ഥാനാരോഹണം ചെയ്തു. ജപ്പാൻ ചക്രവർത്തിയായ ഹിരോഹിതോയുടെ സീമന്തപുത്രനായി 1933 ഡി. 23-ന് ജനിച്ചു. 1940-ൽ പീയേഴ്സ് സ്കൂളിൽ ചേർന്നു വിദ്യാഭ്യാസം ആരംഭിച്ചു. 1946-ൽ ജൂനിയർ സ്കൂളിലും 1949-ൽ സീനിയർ ഹൈസ്കൂളിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നു. രാഷ്ട്രമീമാംസ, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസാർഥം 1952-ൽ ഗാക്കുഷു യിൻ സർവകലാശാലയിൽ ചേർന്നു. അകിഹിതോ

അകിഹിതോ
明仁
അകിഹിതോ
125th Emperor of Japan
ഭരണകാലം 7 January 1989 – 30 April 2019
Enthronement 12 നവംബർ 1990
മുൻഗാമി Hirohito
Heir apparent Naruhito, Crown Prince of Japan
Prime Ministers
See list
  • Noboru Takeshita
    Sōsuke Uno
    Toshiki Kaifu
    Kiichi Miyazawa
    Morihiro Hosokawa
    Tsutomu Hata
    Tomiichi Murayama
    Ryūtarō Hashimoto
    Keizō Obuchi
    Yoshirō Mori
    Junichirō Koizumi
    Shinzō Abe
    Yasuo Fukuda
    Tarō Asō
    Yukio Hatoyama
    Naoto Kan

സസ്യശാസ്ത്രവും ജന്തുശാസ്ത്രവും രാജകുമാരന് താത്പര്യമുള്ള വിഷയങ്ങളാണ്. കുതിരസവാരി, ടെന്നിസ്, നീന്തൽ‍, സ്ക്കീയിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഇദ്ദേഹം തത്പരനാണ്. കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരിയും ഒരു വ്യാപാരിയുടെ പുത്രിയുമായ മിച്ചിക്കോ ഷോഡയെ 1959-ൽ അകിഹിതോ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നരുഹിതോ (ഹിരോനോമിയ 1960), ഫുമിഹിതോ (അയനോമിയ 1965) എന്നീ രണ്ടു പുത്രന്മാരും സയാകോ (1969) എന്ന പുത്രിയും ജനിച്ചു. നരുഹിതോ രാജകുമാരൻ ജപ്പാൻ സിംഹാസനത്തിനവകാശിയാണ്. രാജകുടുംബാംഗങ്ങൾ ജനിക്കുമ്പോൾ മാതാപിതാക്കൻമാരിൽനിന്ന് വേർപെടുത്തി പ്രത്യേക ധാത്രികളുടെയും അദ്ധ്യാപകന്മാരുടെയും സംരക്ഷണയിലും മേൽനോട്ടത്തിലും വളർത്തുക എന്ന പരമ്പരാഗതമായ ആചാരത്തിനു വിരുദ്ധമായി കുട്ടികളെ ടോഗുകൊട്ടാരത്തിൽ സാധാരണ കുടുംബാന്തരീക്ഷത്തിൽ മാതാപിതാക്കന്മാർ വളർത്തുകയാണുണ്ടായത്.

അവലംബം

പുറംകണ്ണികൾ

വീഡിയോ

http://www.youtube.com/watch?v=c0mZfpOfQYc

അകിഹിതോ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകിഹിതോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

1933ചക്രവർത്തിജപ്പാൻഹിരോഹിതോ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഉദ്ധാരണംഅമേരിക്കൻ ഐക്യനാടുകൾപ്രേമം (ചലച്ചിത്രം)ഹർഷദ് മേത്തകേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യൻ പ്രീമിയർ ലീഗ്കേന്ദ്രഭരണപ്രദേശംകുടുംബശ്രീകേരളത്തിലെ തനതു കലകൾരാഹുൽ മാങ്കൂട്ടത്തിൽമാതൃഭൂമി ദിനപ്പത്രംകമല സുറയ്യഒന്നാം കേരളനിയമസഭശാലിനി (നടി)പുലയർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലയാളസാഹിത്യംതൃക്കടവൂർ ശിവരാജുപ്രഭാവർമ്മഇ.പി. ജയരാജൻഝാൻസി റാണിവദനസുരതംചാത്തൻതെങ്ങ്മദ്യംബൈബിൾനവധാന്യങ്ങൾപത്താമുദയംമോഹൻലാൽരാമൻസ്വർണംരമ്യ ഹരിദാസ്മാവോയിസംവടകരവെള്ളിക്കെട്ടൻകൊല്ലൂർ മൂകാംബികാക്ഷേത്രം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യയുടെ രാഷ്‌ട്രപതിമഹാത്മാഗാന്ധിയുടെ കൊലപാതകംആദി ശങ്കരൻസേവനാവകാശ നിയമംകൂടൽമാണിക്യം ക്ഷേത്രംകാനഡപ്രിയങ്കാ ഗാന്ധിആഴ്സണൽ എഫ്.സി.ശിവൻവി. മുരളീധരൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകുംഭം (നക്ഷത്രരാശി)മലബന്ധംഓണംഹിന്ദു പിന്തുടർച്ചാവകാശ നിയമംകെ. സുധാകരൻഫുട്ബോൾ ലോകകപ്പ് 1930കഥകളിഅമൃതം പൊടികമ്യൂണിസംവൃത്തം (ഛന്ദഃശാസ്ത്രം)ഉടുമ്പ്ഉള്ളൂർ എസ്. പരമേശ്വരയ്യർകുണ്ടറ വിളംബരംനയൻതാരകലാമണ്ഡലം കേശവൻമഹേന്ദ്ര സിങ് ധോണികൃഷ്ണൻരബീന്ദ്രനാഥ് ടാഗോർവിദ്യാഭ്യാസംഎം.വി. നികേഷ് കുമാർഅടൽ ബിഹാരി വാജ്പേയിനാഗത്താൻപാമ്പ്ചട്ടമ്പിസ്വാമികൾആധുനിക കവിത്രയം🡆 More