മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ (1929 ജനുവരി 15- 1968 ഏപ്രിൽ 4).

വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. 1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാർച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്. 1968 ഏപ്രിൽ 4നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു. അദ്ദേഹം ഒരു നല്ല വ്യക്തി ആയിരുന്നു

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
ജനുവരി 15, 1929 – ഏപ്രിൽ 4, 1968
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
ജനനം: (1929-01-15)ജനുവരി 15, 1929
ജനന സ്ഥലം: അറ്റ്ലാന്റ, ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ
മരണം: ഏപ്രിൽ 4, 1968(1968-04-04) (പ്രായം 39)
മരണ സ്ഥലം: മെംഫിസ് , ടെന്നസി
മുന്നണി: അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ കറുത്തവർക്ക് വേണ്ടി പോരാടി

ആദ്യകാല ജീവിതം

ജനനം

റവറന്റ് മാർട്ടിൻ ലൂതർ കിംഗ് സീനിയർ, അൽബെർട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15നു അറ്റ്ലാന്റയിലാണ് ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്. 1935ൽ മൈക്കൽ കിംഗ് സീനിയർ,american പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂഥറിനോടുള്ള ബഹുമാനാർഥം, തന്റെ പേര് മാർട്ടിൻ ലൂഥർ കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക് വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ് ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.

വിദ്യാഭ്യാസം

15ആം വയസ്സിൽ മോർഹൊസ് കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, 1948ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, പെൻസിൽവാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളജിക്കൽ സെമിനാരിയിൽനിന്നും, 1951ൽ ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും 1955ൽ സിസ്റ്റമിക്തിയോളജിയിൽ ഡോക്റ്ററേറ്റ് നേടി. 1953ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.

പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968

മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം 1955

1955 ഡിസംബർ ഒന്നാം തീയതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.

1963 ആഗസ്ത് 28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്നമുണ്ട്...." . വാഷിംഗ്ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ whitehous നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.

" എനിക്കൊരു സ്വപ്നമുണ്ട്; ഈ രാജ്യം അതിൻറെ യഥാർഥ അന്തഃസത്തയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും. എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. "

എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗത്തിൽ നിന്നും

അവലംബം

പുറം കണ്ണികൾ



Tags:

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആദ്യകാല ജീവിതംമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വിദ്യാഭ്യാസംമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അവലംബംമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പുറം കണ്ണികൾമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ19291968അമേരിക്കൻ ഐക്യനാടുകൾഎനിക്കൊരു സ്വപ്നമുണ്ട്ഏപ്രിൽ 4ജനുവരി 15ജയിംസ് ഏൾ റേടെന്നസിമെംഫിസ്മോണ്ട്ഗോമറിവാഷിങ്ടൺ, ഡി.സി.വർണ്ണവിവേചനംസമാധാനത്തിനുള്ള നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

കൂദാശകൾതൃശൂർ പൂരംകാസർഗോഡ്സുബ്രഹ്മണ്യൻബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർചങ്ങമ്പുഴ കൃഷ്ണപിള്ളസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻജിമെയിൽമുണ്ടയാംപറമ്പ്ഭാരതീയ ജനതാ പാർട്ടിവെള്ളിവരയൻ പാമ്പ്ആൽബർട്ട് ഐൻസ്റ്റൈൻഎം.ടി. വാസുദേവൻ നായർകേരള സംസ്ഥാന ഭാഗ്യക്കുറിഎ.കെ. ഗോപാലൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എക്കോ കാർഡിയോഗ്രാംസുഭാസ് ചന്ദ്ര ബോസ്ഇ.ടി. മുഹമ്മദ് ബഷീർകാന്തല്ലൂർബോധേശ്വരൻഎം.ആർ.ഐ. സ്കാൻമാലിദ്വീപ്കൃഷ്ണഗാഥസരസ്വതി സമ്മാൻപ്രീമിയർ ലീഗ്ചിക്കൻപോക്സ്രണ്ടാം ലോകമഹായുദ്ധംരതിസലിലംമരപ്പട്ടിഹോം (ചലച്ചിത്രം)വി.ടി. ഭട്ടതിരിപ്പാട്മതേതരത്വം ഇന്ത്യയിൽദന്തപ്പാലഇന്ത്യൻ പ്രധാനമന്ത്രിശംഖുപുഷ്പംതത്തമന്നത്ത് പത്മനാഭൻമാങ്ങപാത്തുമ്മായുടെ ആട്ഷാഫി പറമ്പിൽജവഹർലാൽ നെഹ്രുപറയിപെറ്റ പന്തിരുകുലംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മലബന്ധംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമാവ്എക്സിമസദ്ദാം ഹുസൈൻമേയ്‌ ദിനംചിങ്ങം (നക്ഷത്രരാശി)മഞ്ജീരധ്വനിഅക്കിത്തം അച്യുതൻ നമ്പൂതിരിദമയന്തിപന്ന്യൻ രവീന്ദ്രൻചാത്തൻഹിമാലയംനീതി ആയോഗ്ഗർഭഛിദ്രംഭരതനാട്യംജന്മഭൂമി ദിനപ്പത്രംഎയ്‌ഡ്‌സ്‌ഗുരുവായൂർ സത്യാഗ്രഹംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻവദനസുരതംവിവരാവകാശനിയമം 2005കേരളത്തിലെ ജനസംഖ്യഅതിസാരംഎം.വി. നികേഷ് കുമാർപക്ഷിപ്പനിഒളിമ്പിക്സ്മാമ്പഴം (കവിത)പൂരിദീപക് പറമ്പോൽഏകീകൃത സിവിൽകോഡ്വൈക്കം മുഹമ്മദ് ബഷീർ🡆 More