ഭാങ്ക്

കഞ്ചാവ് ചെടിയുടെ വർഗ്ഗത്തിൽ പെട്ട നെല്ലി ഇലയുടെ ആകൃതിയിലുള്ള ഒരു ചെടിയാണ് ഭാംഗ്.(പഞ്ചാബി: ਭੰਗ, بھنگ, /pə̀ŋg/, ബംഗാളി: ভাং, /bɦaŋ/).

വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ തഴച്ചു വളരുന്നു

ഭാങ്ക്
രാജസ്ഥാനിലെ, ഭാംഗ് വിൽക്കുന്ന ഒരു കട.

വടക്കേ ഇന്ത്യയിലെ പ്രധാന ഉത്സവമായ ഹോളി ദിവസം ഇത് ധാരാളമായി ആളുകൾ ഉപയോഗിച്ച് വരുന്നു. ഭഗവാൻ ശിവനെ സംബന്ധിച്ചുള്ള ഒരു ഐതിഹ്യമാണ് ഹോളിദിവസം ഉത്തരേന്ത്യക്കാർ ഭാംഗ് ഉപയോഗിക്കുന്നതിനുള്ള പ്രധാനകാരണം. ഉത്തരേന്ത്യയിലെത്തന്നെ സിക്കുകാരുടെ ഒരു പ്രധാന ഉത്സവമായ വൈശാഖി ദിവസവും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഉത്തരേന്ത്യയിലെ പലഹാരമായ പക്കോഡ, തണ്ടായ്, തുടങ്ങിയവയിൽ ഭാംഗ് അരച്ച് ചേർത്ത് ഹോളിദിവസം ഇവർ ഭക്ഷിക്കാറുണ്ട്. ഭാംഗിന്റെ മിശ്രിതം പാലിൽ ചേർത്തും കുടിക്കുന്നവരുണ്ട്. ബീഡി പോലെ പുകയ്ക്കാനും ഭാംഗ് ഉപയോഗിക്കുന്നു.

ചരിത്രം

ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്

നിർമ്മാണം

ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിര്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമ്മാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമ്മിക്കപ്പെടുന്നുണ്ട് .

നിയമപരമായ നിയന്ത്രണം

ഇന്ത്യൻ സാംസ്കാരികതയുടെ അവിഭാജ്യമായ ഘടകമാണെങ്കിലും കഞ്ചാവ് പോലെ തന്നെ ഭാംഗും നിയമപരമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ പോലെയുള്ള സ്ഥലങ്ങളിൽ ഗവൺമെന്റ് തന്നെ നേരിട്ട് ഭാംഗ് പാനീയക്കടകൾ നടത്തുന്നുണ്ട്. പതിനെട്ട് വയസ്സ് പൂർത്തി ആയവർക്ക് മാത്രമേ ഇത്തരം കടകളിൽ പ്രവേശനമുള്ളൂ. രാജസ്ഥാനത്തിൽ തന്നെ ലൈസൻസുള്ള ഏകദേശം 785 ഭാംഗ് കടകൾ ഉണ്ട്. എല്ലാ വർഷവും 400-450 ക്വിന്റൽ ഭാംഗ് ചെലവായിപ്പോകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 8 മുതൽ 35 രൂപ വരെയാണ് ഭാംഗ് ഉല്പനങ്ങളുടെ വില .

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

ഭാങ്ക് ചരിത്രംഭാങ്ക് നിർമ്മാണംഭാങ്ക് നിയമപരമായ നിയന്ത്രണംഭാങ്ക് പുറത്തേക്കുള്ള കണ്ണികൾഭാങ്ക് അവലംബംഭാങ്ക്കഞ്ചാവ്

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅയമോദകംതിരുവിതാംകൂർആനചരക്കു സേവന നികുതി (ഇന്ത്യ)കണ്ടല ലഹളഎം.എസ്. സ്വാമിനാഥൻബാബരി മസ്ജിദ്‌ശ്രീ രുദ്രംടി.എൻ. ശേഷൻട്രാഫിക് നിയമങ്ങൾമതേതരത്വം ഇന്ത്യയിൽവൃഷണംമെറീ അന്റോനെറ്റ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസരസ്വതി സമ്മാൻഇന്ത്യയിലെ പഞ്ചായത്തി രാജ്മംഗളാദേവി ക്ഷേത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഅർബുദംമണിപ്രവാളംസേവനാവകാശ നിയമംഐക്യ അറബ് എമിറേറ്റുകൾപാമ്പുമേക്കാട്ടുമനകേരള ശാസ്ത്രസാഹിത്യ പരിഷത്ത്യാൻടെക്സ്എസ്.എൻ.സി. ലാവലിൻ കേസ്കേരളംവയലാർ രാമവർമ്മസ്വവർഗ്ഗലൈംഗികതഗൗതമബുദ്ധൻജോയ്‌സ് ജോർജ്കേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യൻ പൗരത്വനിയമംജി - 20കടുക്കസ്ഖലനംഅനീമിയപ്രീമിയർ ലീഗ്ഇന്തോനേഷ്യതൈറോയ്ഡ് ഗ്രന്ഥിചന്ദ്രൻമലയാളി മെമ്മോറിയൽആണിരോഗംഎ.പി.ജെ. അബ്ദുൽ കലാംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഐക്യരാഷ്ട്രസഭകൂവളംവി.ടി. ഭട്ടതിരിപ്പാട്അണലിതങ്കമണി സംഭവംചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾരണ്ടാം ലോകമഹായുദ്ധംകുണ്ടറ വിളംബരംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസ്വാതി പുരസ്കാരംനാദാപുരം നിയമസഭാമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.രക്തസമ്മർദ്ദംഒമാൻകേരളകൗമുദി ദിനപ്പത്രംകടന്നൽസുൽത്താൻ ബത്തേരികേന്ദ്രഭരണപ്രദേശംമലമുഴക്കി വേഴാമ്പൽപിത്താശയംഎസ് (ഇംഗ്ലീഷക്ഷരം)തത്തപ്ലീഹഇടതുപക്ഷ ജനാധിപത്യ മുന്നണിദന്തപ്പാലഅപ്പോസ്തലന്മാർഒരു കുടയും കുഞ്ഞുപെങ്ങളുംകെ.ഇ.എ.എംഅധ്യാപനരീതികൾ🡆 More