പ്രകൃതിചികിത്സ

'ജീവൽശക്തി' എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമാന്തരചികിത്സാ സമ്പ്രദായമാണ് പ്രകൃതിചികിത്സ .

ജീവൽശക്തി (vital energy അല്ലെങ്കിൽ vital force) ആണ് ശരീരത്തിലെ ചയാപചയപ്രവർത്തനങ്ങൾ, പ്രത്യുത്പാദനം, വളർച്ച എന്നിവക്കൊക്കെ കാരണമാകുന്നതെന്ന് ഈ ചികിത്സാസമ്പ്രദായം കരുതുന്നു. ഒരുപാട് തരത്തിലുള്ള കപട വൈദ്യശാസ്ത്ര രീതികൾ പ്രകൃതിചികിത്സ എന്ന പേരിൽ അതിന്റെ വക്താക്കൾ പിന്തുടരുന്നു. പ്രകൃതിചികിത്സകർ ഉപയോഗിക്കുന്ന ചികിത്സാരീതികളിൽ ഹോമിയോപ്പതി പോലെയുള്ള കപട സമ്പ്രദായങ്ങൾ മുതൽ അംഗീകൃത ചികിത്സാരീതികൾ ആയ സൈക്കോതെറാപ്പി പോലെയുള്ളവ വരെയുണ്ട്.

പ്രകൃതി ചികിത്സ അപകടകരവും ഫലപ്രാപ്തിയില്ലാത്തതും ആണെന്ന് ആധുനിക മെഡിക്കൽ പ്രൊഫഷൻ കരുതുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റി പോലെയുള്ള മെഡിക്കൽ സമൂഹത്തിന്റെ ശക്തമായ വിമർശനം നേരിടുന്നതിന് പുറമെ പ്രകൃതി ചികിത്സകർ കപടവൈദ്യം ഉപയോഗിക്കുന്ന കള്ളന്മാർ ആണെന്ന് ഒരുപാട് തവണ സമർഥിക്കപ്പെട്ടിട്ടുണ്ട് .

പ്രകൃതിചികിത്സാപഠനകേന്ദ്രങ്ങളുടെ കൂട്ടായ്മ (Association of Accredited Naturopathic Medical Colleges) അഭിപ്രായപ്പെടുന്നത്, 'പ്രകൃതിചികിത്സ നിർവചിക്കപ്പെട്ടിരിക്കുന്നത് അതിന്റെ സമ്പ്രദായങ്ങളിൽ ഉപരി അതിന്റെ തത്ത്വങ്ങളിലാണ്. അത് ശരീരത്തിന്റെ രോഗനിവാരണശേഷിയെ മാനിക്കുന്നു,' എന്നാണ്. മറ്റു പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങളെ പോലെ പ്രകൃതിചികിത്സയും ശസ്ത്രക്രിയയോ ഔഷധങ്ങളോ അധികം ഉപയോഗിക്കുന്നില്ല. ജലചികിത്സ, സൂര്യചികിത്സ, മണ്ണുചികിത്സ തുടങ്ങിയവ ഇതിലെ ചികിത്സാ മുറകളിൽ ഉൾപ്പെട്ടവയാണ്‌. പ്രകൃതിചികിത്സ ഏറ്റവും ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് എന്ന് പറയാതിരിക്കാൻ വയ്യ . നമ്മുടെ രാഷട്രപിതാവായ മഹാത്മാഗാന്ധി പ്രകൃതിചികിത്സയാണ് ആശ്രയിച്ചിരുന്നത്.അത് അദ്ദേഹം സ്വന്തം ജീവിതത്തിൽ പരീക്ഷിച്ച് തെളിയിക്കുകയും ചെയ്തതാണ്. അസൂയാലുക്കളായ പലരും ,ചികിത്സ കച്ചവടമാക്കിയവരും, ഈ മഹനീയമായ ചികിത്സാരീതിയെ ആക്ഷേപിക്കുന്നത് നമുക്ക് കണ്ടില്ല എന്ന് നടിക്കാം

അടിസ്ഥാന ആശയങ്ങൾ

  1. ശരീരം ഒറ്റ ഘടകമാണ് അസുഖം ശരീരത്തിനു മുഴുവനാണ്
  2. അനാരോഗ്യകരമായ അന്തരീക്ഷത്തോട്, സാഹചര്യങ്ങളോട് ശരിരത്തിന്റെ പ്രതികരണമാണ് അസുഖം
  3. മരുന്നല്ല രോഗം മാറ്റുന്നത് ശരീരമാണ്. ശരീരത്തിന്റെ സ്വയം ശുദ്ധീകരണ ശക്തിയെ അംഗികരിക്കുക.
  4. പ്രതികൂലമായ സാഹചര്യത്തിൽ അസുഖമുണ്ടായെങ്കിൽ അത് അനുകൂലമാക്കുന്നതിലൂടെ അസുഖം മാറുന്നു.
  5. ശരിരത്തിന്റെ പ്രവർത്തനത്തിന് അനുകൂല ഘടകങ്ങളായി യോഗ പൊലുള്ള് നല്ല ശീലങ്ങൾ , ആവശ്യമാണ്.
  6. ശരീരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയും അതിനനുസരിച്ച് ഭക്ഷണങ്ങളും ദുശ്ശീലങ്ങളും ക്രമീകരിക്കയും ചെയ്താൽ ആരോഗ്യം ഉണ്ടാകുന്നു.

പ്രധാന ചികിത്സാരീതികൾ

പ്രധാനമായ ചികിത്സാ രീതികൾ താഴെ കൊടുക്കുന്നു.

  1. ഉപവാസം
  2. ജലചികിത്സ
  3. സൺബാത്ത്
  4. മൺചികിത്സ
  5. ആവി ചികിത്സ
  6. വ്യായാമം
  7. യോഗ.
  8. മെഡിറ്റേഷൻ
  9. മസ്സാജിങ്
  10. പ്രകൃതി ദത്തമായ ഭക്ഷണം
  11. Abstinence from Harmful Food

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഡെബിറ്റ് കാർഡ്‌ആന്ധ്രാപ്രദേശ്‌ജി. ശങ്കരക്കുറുപ്പ്നികുതിശംഖുപുഷ്പംഹാരി കെല്ലർഇബ്രാഹിംകൂവളംലാ നിനാകടുക്കഫ്രീമേസണ്മാർആമസോൺ മഴക്കാടുകൾകൂട്ടക്ഷരംShivaഎം.ടി. വാസുദേവൻ നായർടൈഫോയ്ഡ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംചന്ദ്രൻഅണലിചങ്ങലംപരണ്ടഅദിതി റാവു ഹൈദരിസൗദി അറേബ്യആദ്യമവർ.......തേടിവന്നു...കേരളത്തിലെ ജാതി സമ്പ്രദായംമാധ്യമം ദിനപ്പത്രംകാലാവസ്ഥബിരിയാണി (ചലച്ചിത്രം)ഉപ്പുസത്യാഗ്രഹംസന്ധിവാതംആനന്ദം (ചലച്ചിത്രം)ഉഴുന്ന്ഫുട്ബോൾ ലോകകപ്പ് 2014സ‌അദു ബ്ൻ അബീ വഖാസ്ചിയ വിത്ത്മണിപ്രവാളംദുഃഖവെള്ളിയാഴ്ചഅൽ ഫാത്തിഹപിത്താശയംഅയ്യങ്കാളിമോഹൻലാൽവടക്കൻ പാട്ട്എം. മുകുന്ദൻഅറ്റ്‌ലാന്റിക് മഹാസമുദ്രംമലയാളംസൈനബ് ബിൻത് മുഹമ്മദ്ദന്തപ്പാലകാരീയ-അമ്ല ബാറ്ററിഇന്ത്യൻ പാചകംപൗലോസ് അപ്പസ്തോലൻപൗരത്വ ഭേദഗതി ആക്റ്റ്, 2019കലാനിധി മാരൻകെ.ബി. ഗണേഷ് കുമാർപ്രഫുൽ പട്ടേൽMawlidമൂന്നാർകണ്ണ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾവൈക്കം മുഹമ്മദ് ബഷീർനരേന്ദ്ര മോദിഇന്ത്യലോകാത്ഭുതങ്ങൾസുപ്രഭാതം ദിനപ്പത്രംതബൂക്ക് യുദ്ധംജെറുസലേംഹനുമാൻദേശീയ വിദ്യാഭ്യാസ നയംഖത്തർഅൽ ബഖറമസ്തിഷ്കംമുഹാജിറുകൾസൂര്യഗ്രഹണംപി. ഭാസ്കരൻകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികരോഹിത് ശർമയോഗർട്ട്ഗുദഭോഗം🡆 More