തുഷാരഗിരി വെള്ളച്ചാട്ടം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. (11°28′21.24″N 76°3′13.43″E / 11.4725667°N 76.0537306°E / 11.4725667; 76.0537306) മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.

തുഷാരഗിരി വെള്ളച്ചാട്ടം
തുഷാരഗിരി വെള്ളച്ചാട്ടം
Locationകോഴിക്കോട് ജില്ല, കേരളം, ഇന്ത്യ
Coordinates11°28′21.24″N 76°3′13.43″E / 11.4725667°N 76.0537306°E / 11.4725667; 76.0537306
Total height75 metres (246 ft)
Watercourseചാലിപ്പുഴ

ഉത്ഭവം

പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം.

തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്‌.

റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്.

എത്തിച്ചേരാനുള്ള വഴി

ചിത്രശാല

അവലംബം

Tags:

തുഷാരഗിരി വെള്ളച്ചാട്ടം ഉത്ഭവംതുഷാരഗിരി വെള്ളച്ചാട്ടം എത്തിച്ചേരാനുള്ള വഴിതുഷാരഗിരി വെള്ളച്ചാട്ടം ചിത്രശാലതുഷാരഗിരി വെള്ളച്ചാട്ടം അവലംബംതുഷാരഗിരി വെള്ളച്ചാട്ടം

🔥 Trending searches on Wiki മലയാളം:

സച്ചിദാനന്ദൻകൊൽക്കത്ത നൈറ്റ് റൈഡേർസ്പെസഹാ (യഹൂദമതം)ദേശീയ പട്ടികജാതി കമ്മീഷൻഎം.ടി. വാസുദേവൻ നായർമാധ്യമം ദിനപ്പത്രംലോക്‌സഭഅറബി ഭാഷപ്രേമലുനാഴികനായർമുള്ളൻ പന്നിഖലീഫ ഉമർവെരുക്ഖിലാഫത്ത്ചേരസാമ്രാജ്യംകേരളത്തിലെ നാടൻപാട്ടുകൾശോഭ സുരേന്ദ്രൻമഹേന്ദ്ര സിങ് ധോണിമസ്ജിദുന്നബവിഉദ്യാനപാലകൻവാഗമൺസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)കോശംകോട്ടയംകുറിച്യകലാപംകുടുംബശ്രീഇന്ത്യൻ പൗരത്വനിയമംശിവൻമഞ്ഞപ്പിത്തംഇബ്രാഹിംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവയനാട്ടുകുലവൻരതിമൂർച്ഛധനുഷ്കോടിമാസംമലയാറ്റൂർആനി രാജസംഗീതംബിഗ് ബോസ് (മലയാളം സീസൺ 5)സമാസംഔഷധസസ്യങ്ങളുടെ പട്ടികകറുത്ത കുർബ്ബാനകൂവളംസുകുമാരൻമൂന്നാർമാലിദ്വീപ്ഗർഭഛിദ്രംആദായനികുതിഇസ്ലാമിലെ പ്രവാചകന്മാർഹോർത്തൂസ് മലബാറിക്കൂസ്Asthmaതെയ്യംഇൻസ്റ്റാഗ്രാംകാസർഗോഡ് ജില്ലനിവിൻ പോളികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഅബ്ബാസി ഖിലാഫത്ത്കേരള നവോത്ഥാനംബി 32 മുതൽ 44 വരെകൊളസ്ട്രോൾഷമാംമണിച്ചോളംഇസ്ലാമോഫോബിയനരേന്ദ്ര മോദിആഗോളതാപനംകുവൈറ്റ്ഹജ്ജ്അരിസ്റ്റോട്ടിൽമരപ്പട്ടിവിശുദ്ധ വാരംനിതാഖാത്ത്ഉമ്മു അയ്മൻ (ബറക)പാർക്കിൻസൺസ് രോഗംനോവൽമഴ🡆 More