തുവര: ചെടിയുടെ ഇനം

ലഗ്യുമിനോസെ കുടുംബത്തിലും പാപ്പിലോണേസിയെ എന്ന ഉപകുടുംബത്തിലും പെടുന്ന പയറുവർഗ്ഗച്ചെടിയാണ് തുവര എന്ന തൊമര.

ആഫ്രിക്ക, ഇന്ത്യ, പാകിസ്താൻ, ഹവായ് എന്നീ രാജ്യങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇംഗ്ലീഷിൽ പീജിയൻ പീ എന്നും ഹിന്ദിയിൽ അർഹർ എന്നും അറിയപ്പെടുന്നു. തുവരയുടെ ശാസ്ത്രീയ നാമം കജാനസ് കജൻ എന്നാണ്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാർ, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ്‌‍ ഇന്ത്യയിൽ മുഖ്യമായും തുവര കൃഷിയുള്ളത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലുക്കിൽ ചോളം, കടല എന്നിവയോടൊപ്പം ചെറിയ തോതിൽ കൃഷി ചെയ്തുവരുന്നു. ഇടുക്കി ജില്ലയിലും കൃഷി ചെയ്യുന്നുണ്ട്.

തുവര
തുവര: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Cajanus
Species:
C. cajan
Binomial name
Cajanus cajan
(L.) Millsp.
തുവര: ചെടിയുടെ ഇനം
പത്തടിയിലേറെ ഉയരത്തിൽ വളരുന്ന ചെടി
തുവര: ചെടിയുടെ ഇനം
തുവര അരികൾ
തുവര: ചെടിയുടെ ഇനം
Cajanus cajan

കൃഷിരീതി

ഉഷ്ണമേഖലയിലെ കൃഷിക്ക് അനുകൂലമല്ലാത്ത ഒരു പയർവർഗ്ഗവിളയാണ്‌ തുവരയെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ കൂടുതലും കൃഷിചെയുന്നത് പാലക്കാട് ജില്ലയിലാണ്‌. തുവരയുടെ കൃഷിക്ക് അനുകൂലമായ താപനില 18 ഡിഗ്രി മുതൽ 30 ഡിഗ്രി സെന്റീഗ്രേഡ് വരെയാണ്‌. വെള്ളക്കെട്ടിനു സാധ്യാതയില്ലാത്തതും നേരിയ ക്ഷാരഗുണമുള്ളതുമായ വിവിധതരം മണ്ണിൽ തുവര കൃഷി ചെയ്യാം. തുവര തനിവിളയായും മിശ്രവിളയായും കൃഷിചെയ്യാവുന്നതാണ്‌. നെല്ല്, മരച്ചീനി തുടങ്ങിയ വിളകളുടെ ഇടവിളയായോ; വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ തനിവിളയായോ കൃഷിചെയ്യാം. തനിവിളയാകുമ്പോൾ 15 കിലോഗ്രാം മുതൽ 20 കിലോഗ്രാം വരെ വിത്തും; ഇടവിളയാകുമ്പോൾ 6 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ വിത്തും ഒരു ഹെക്ടറിലെ കൃഷിക്ക് ആവശ്യമാണ്‌. ഇടവിളയായി കൃഷി ചെയുമ്പോൾ വിതയ്ക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. വരികൾ തമ്മിൽ 3 -3.5 മീറ്റർ അകലത്തിൽ നടാം. ഇതിന് അടിവളമായി കുമ്മായം, കാലിവളം, യൂറിയ, റൊക് ഫോസ്ഫേറ്റ് എന്നിവ ചേർക്കേണ്ടതാണ്‌.

പോഷകങ്ങൾ

ഘടകം. അളവ്
ഈർപ്പം 14.4%
മാംസ്യം 22.3 %
കൊഴുപ്പ് 1.7 %
ലവണങ്ങൾ 3.5 %
നാരുകൾ 1.5%
അന്നജം 57.6%
കലോറി 355 ഐ യൂ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ദിരാ ഗാന്ധിപാർവ്വതിതാജ് മഹൽഗണപതികേരളത്തിലെ വിമാനത്താവളങ്ങൾമഴവിൽക്കാവടിനളചരിതംജാതിക്കവള്ളത്തോൾ നാരായണമേനോൻകാസർഗോഡ് ജില്ലപൊൻകുന്നം വർക്കിഅമോക്സിലിൻസുകുമാർ അഴീക്കോട്തുള്ളൽ സാഹിത്യംരാജ്യങ്ങളുടെ പട്ടികകേളി (ചലച്ചിത്രം)പ്രധാന ദിനങ്ങൾഗിരീഷ് പുത്തഞ്ചേരികേരളചരിത്രംവെരുക്ഇസ്‌ലാംപോർച്ചുഗൽരവിചന്ദ്രൻ സി.കേരളത്തിലെ ആദിവാസികൾകഠോപനിഷത്ത്ഹെപ്പറ്റൈറ്റിസ്-ബിചാന്നാർ ലഹളഖിലാഫത്ത് പ്രസ്ഥാനംചന്ദ്രൻശ്രീനിവാസ രാമാനുജൻകവിതമാമ്പഴം (കവിത)കേരളംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംആമപി. ഭാസ്കരൻമുഗൾ സാമ്രാജ്യംസമൂഹശാസ്ത്രംസുബ്രഹ്മണ്യൻആറാട്ടുപുഴ പൂരംകാരൂർ നീലകണ്ഠപ്പിള്ളനോവൽകമല സുറയ്യഅനീമിയതറാവീഹ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസച്ചിൻ തെൻഡുൽക്കർറാംജിറാവ് സ്പീക്കിങ്ങ്ജ്ഞാനനിർമ്മിതിവാദംയാസീൻശ്വേതരക്താണുഇന്ത്യൻ ഭരണഘടന ഭേദഗതികൾഇന്ത്യൻ പോസ്റ്റൽ സർവീസ്ഹജ്ജ്സച്ചിദാനന്ദൻആലി മുസ്‌ലിയാർഇന്ത്യൻ ഭരണഘടനയുടെ ആമുഖംഎം.പി. പോൾവിജയ്ജഹന്നംഎം. മുകുന്ദൻആധുനിക കവിത്രയംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)യോനിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസ്വയംഭോഗംകേരള സ്കൂൾ കലോത്സവംകേരള നവോത്ഥാന പ്രസ്ഥാനംഹുദൈബിയ സന്ധിഈജിപ്ഷ്യൻ സംസ്കാരംഅമ്മ (താരസംഘടന)ഡെൽഹിബൈബിൾഫത്ഹുൽ മുഈൻടി.പി. മാധവൻകെ.പി.എ.സി. ലളിത🡆 More