അയിരൂർ, പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ്‌ അയിരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌.

പത്തനംതിട്ട ജില്ല ഉരുവാകപ്പെടുന്നതിനു മുമ്പ് അയിരൂർ ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തിലൂടെ ഒഴുകുന്ന പമ്പയാറ് അയിരൂരിന്റെ മണ്ണിനെ ഫലസമ്പുഷ്ടമാക്കുന്നു. ഈ ഗ്രാമം പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനുമുൻപ് കോവിലന്മാർ അയിരൂർ വാണിരുന്നൂവെന്നും കരുതപ്പെടുന്നു. ഹിന്ദുക്കൾ തന്നെ പാർത്തിരുന്ന ഇവിടെ വടക്കുനിന്നും നാല് മാർ തോമാ നസ്രാണി കുടുംബത്തെ കൊണ്ടുവന്നുവെന്നും, ശേഷം അവർ ഇവിടെ സ്ഥിരതാമസം ആക്കിയെന്നും കരുതപ്പെടുന്നു. ഇന്നത്തെ അയിരൂർ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഒരു ആധുനിക കേരളീയ ഗ്രാമമാണ്‌. മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും പോലെ, വളരെയേറെ വിദേശ ഇന്ത്യക്കാർ ഇവിടെ നിന്നും പോയവരായുണ്ട്‌. കേരളത്തിന്റെ കഥകളി ഗ്രാമവും അയിരൂരാണ്.

അയിരൂർ
ഗ്രാമം
Nickname(s): 
കേരളത്തിന്റെ കഥകളി ഗ്രാമം
രാജ്യംഅയിരൂർ, പത്തനംതിട്ട ഇന്ത്യ
സംസ്ഥാനം കേരളം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
689611/689612
Telephone code04735/0469
വാഹന റെജിസ്ട്രേഷൻKL 03/KL 62
ഏറ്റവും അടുത്ത നഗരംതിരുവല്ല
സാക്ഷരത97%
ലോക്‌സഭാ നിയോജകമണ്ഡലംപത്തനംതിട്ട

പമ്പയാറും ചുറ്റുമുള്ള ചെറുകുന്നുകളും ആയിരൂരിന്റെ മനോഹാരിതയെ സമ്പുഷ്ടമാക്കുന്നു. അയിരൂരുകാർ കൂടുതലും കർഷകരാണ്. തേങ്ങ, റബ്ബർ, കൊക്കോ, കപ്പ, വാഴ, കുരുമുളക്, ജാതി, രംബുട്ടാൻ തുടങ്ങിയ വിളകൾ ഇന്നാട്ടിൽ സുലഭമാണ്. അതുകൊണ്ടുതന്നെ ഗ്രാമ നിവാസികളുടെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ്.

അയിരൂരിനെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും പമ്പയാറുമായി ബന്ധപ്പെട്ടിരുന്നു. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷദ്, വള്ളംകളികൾ എന്നിവ തുടങ്ങി, കൃഷിയും നിത്യജീവിതവും വരെ പമ്പയാറുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.

അടുത്ത സ്ഥലങ്ങൾ

പ്രധാന സ്ഥലങ്ങൾ

  • അയിരൂർ
  • പ്ലാങ്കൺ
  • ചെറുകോൽപ്പുഴ
  • പുതിയകാവ്
  • ഇട്ടിയപ്പാറ
  • കടയാർ
  • വെളളിയറ
  • പന്നിക്കുന്ന്
  • പൊടിപ്പാറ
  • പ്ലാങ്കമൺ
  • പേരൂർച്ചാൽ
  • ഇടപ്പാവൂർ
  • കൈതക്കോടി
  • കോറ്റാത്തൂർ
  • ഞുഴൂർ
  • അയിരൂർ
  • ചെറുകോൽപുഴ
  • പുത്തേഴം
  • കാഞ്ഞീറ്റുകര
  • തടിയൂർ
  • എടത്രാമൺ
  • പുത്തൻശബരിമല
  • വേലൻപടി
  • വാളൻപടി

ബാങ്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചെറുകോൽപ്പുഴ
  • ഫെഡറൽ ബാങ്ക്, കോറ്റാത്തൂർ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെറുകോൽപ്പുഴ
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്, ചെറുകോൽപ്പുഴ
  • അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ചെറുകോൽപ്പുഴ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, പ്ലാങ്കമണ്ണ്
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്


വ്യക്തിമുദ്ര പതിപ്പിച്ചവർ 

  • എസ് തിലകൻ (നടൻ)(1935 -2012 )
  • ടി.കെ.എ.നായർ -പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി
  • അയിരൂർ സദാശിവൻ (പിന്നണി ഗായകൻ)

പ്രധാന ആകർഷണങ്ങൾ

  • പുതിയകാവ് വള്ളംകളി
  • ചെറുകോൽപ്പുഴ കൺവെൻഷൻ
  • വേലമ്പാടി,വാഴക്കുന്നം അക്വാഡക്റ്റ്
  • ഇടപ്പാവൂർ പള്ളീയോടം
  • ഇടപ്പാവൂർ-പേരൂർ പള്ളിയോടം
  • കൊറ്റാത്തൂർ പള്ളിയോടം
  • അയിരൂർ പള്ളിയോടം
  • കാർമ്മേൽ മന്ദിരം
  • പുതിയകാവു ദേവീ ക്ഷേത്രം
  • കഥകളി ഗ്രാമം
  • പാലൻപുലയൻ ക്ഷേത്രം
  • പുത്തൻ ശബരിമല അയ്യപ്പക്ഷേത്രം
  • അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • പേരൂച്ചാൽ ഹനുമാൻ സ്വാമി ക്ഷേത്രം
  • ഇടപ്പാവൂർ ഭഗവതി ക്ഷേത്രം
  • അയിരൂർ രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം
  • പുത്തേഴും ശ്രീ മഹാദേവ ക്ഷേത്രം ·    

മതസൗഹാർദം

അയിരൂർ പ്രദേശത്ത് ധാരാളം പള്ളികളും അമ്പലങ്ങളും ഉണ്ട്. ജനസംഖ്യയിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഏകദേശം തുല്യരാണ്. ആയിരൂരിന്റെ അറിവുള്ള ചരിത്രത്തിൽ വെച്ച് ഇതുവരെ ഒരു മതലഹള നടന്നിട്ടില്ല എന്നത് ആയിരൂരിന്റെ മതസൗഹാർദത്തെ പ്രസിദ്ധം ആക്കുന്നു. അയിരൂർ ഗ്രാമത്തിൽ ഇസ്ലാം മത വിശ്വാസികളോ മസ്ജിദുകളോ ഇല്ല എന്നത് രസകരമായ ഒരു വസ്തുത ആണ്.

പാലൻപുലയ ക്ഷേത്രം 

പുലയ ക്ഷേത്രം അയിരൂരിന്റെ സവിശേഷതയാണ്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീപാലൻ പുലയനാണ്. സവർണ്ണ മേധാവിത്വം വാണിരുന്ന കാലത്ത് സമൂഹത്തിലെ അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയെ ദേവതുല്യനായി അക്കാലത്തെ ആളുകൾ കരുതി എന്നത് പ്രത്യേകം പ്രശംസ അർഹിക്കുന്ന ഒരു കാര്യമാണ്. കേരളത്തിലെ ഏക പുലയ ക്ഷേത്രവും ഇതാണ്.

അവലംബം

Tags:

അയിരൂർ, പത്തനംതിട്ട അടുത്ത സ്ഥലങ്ങൾഅയിരൂർ, പത്തനംതിട്ട പ്രധാന സ്ഥലങ്ങൾഅയിരൂർ, പത്തനംതിട്ട ബാങ്കുകൾഅയിരൂർ, പത്തനംതിട്ട വ്യക്തിമുദ്ര പതിപ്പിച്ചവർ അയിരൂർ, പത്തനംതിട്ട പ്രധാന ആകർഷണങ്ങൾഅയിരൂർ, പത്തനംതിട്ട മതസൗഹാർദംഅയിരൂർ, പത്തനംതിട്ട പാലൻപുലയ ക്ഷേത്രം അയിരൂർ, പത്തനംതിട്ട അവലംബംഅയിരൂർ, പത്തനംതിട്ടആലപ്പുഴ ജില്ലകഥകളിതിരുവല്ല താലൂക്ക്തിരുവിതാംകൂർപത്തനംതിട്ട ജില്ലപമ്പാനദിമാർ തോമാ നസ്രാണികൾറാന്നി താലൂക്ക്

🔥 Trending searches on Wiki മലയാളം:

ദുഃഖവെള്ളിയാഴ്ചരാമൻഎ.ആർ. റഹ്‌മാൻവള്ളിയൂർക്കാവ് ക്ഷേത്രംസ്വഹീഹ് മുസ്‌ലിംസിൽക്ക് സ്മിതമസാല ബോണ്ടുകൾയൂറോപ്പ്തിരുവത്താഴംഇന്ത്യയിലെ ദേശീയപാതകൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽപ്രേമം (ചലച്ചിത്രം)കരിങ്കുട്ടിച്ചാത്തൻനെന്മാറ വല്ലങ്ങി വേലയൂട്ടറൈൻ ഫൈബ്രോയ്‌ഡ്തകഴി സാഹിത്യ പുരസ്കാരംഉപ്പുസത്യാഗ്രഹംഗൂഗിൾഉസ്‌മാൻ ബിൻ അഫ്ഫാൻആർത്തവവിരാമംദണ്ഡിസന്ധിവാതംഓമനത്തിങ്കൾ കിടാവോചങ്ങമ്പുഴ കൃഷ്ണപിള്ളAsthmaവിവേകാനന്ദൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമുള്ളാത്തകെ.കെ. ശൈലജഫത്ഹുൽ മുഈൻഹോർത്തൂസ് മലബാറിക്കൂസ്ഭാരതീയ ജനതാ പാർട്ടിവായനദിനംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഉമ്മു അയ്മൻ (ബറക)പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ആമിന ബിൻത് വഹബ്ഇസ്മായിൽ IIപൃഥ്വിരാജ്മരിയ ഗൊരെത്തിഇബ്രാഹിം ഇബിനു മുഹമ്മദ്രവിചന്ദ്രൻ സി.രാഷ്ട്രീയംമഞ്ഞപ്പിത്തംമഞ്ഞുമ്മൽ ബോയ്സ്കൊറ്റൻകുളങ്ങര ദേവീക്ഷേത്രംമലയാളം അക്ഷരമാലചിയഅധ്യാപനരീതികൾഇന്ത്യൻ ചേരപത്ത് കൽപ്പനകൾഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്കിരാതമൂർത്തിഭാരതപ്പുഴഹാജറദലിത് സാഹിത്യംഅബ്ബാസി ഖിലാഫത്ത്അദിതി റാവു ഹൈദരിഇന്ത്യയുടെ ദേശീയപതാകകയ്യോന്നിസുമയ്യഭൗതികശാസ്ത്രംഈദുൽ അദ്‌ഹഅങ്കോർ വാട്ട്യോഗാഭ്യാസംമാലിക് ഇബ്ൻ ദിനാർനാഴികതൗറാത്ത്സുലൈമാൻ നബിപേവിഷബാധജിമെയിൽഇസ്ലാമോഫോബിയസംസ്കൃതംവടകര ലോക്‌സഭാ നിയോജകമണ്ഡലംപ്രവാസികിണർഎൽ നിനോ🡆 More