വംശനാശ ഭീഷണി നേരിടുന്ന ജീവികൾ

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ.

പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40% ജീവികൾ ഈ വിഭാഗത്തിൽ വരുന്നു[അവലംബം ആവശ്യമാണ്]. പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, പെരിയാർ കടുവ സംരക്ഷിത പ്രദേശം.

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
വരയൻ കടുവ

വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾ

  • ഏഷ്യൻ ആന (Elephas maximus).

നീലത്തിമിംഗിലം

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗിലങ്ങളെ പോലെ നീലത്തിമിംഗിലങ്ങളും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.

തിമിംഗിലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗിലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രണ്ടു സംഘം തിമിംഗിലങ്ങൾ ഉണ്ട്. ദക്ഷിണാർദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾ ചിത്രങ്ങൾ

ഇതും കാണുക

അവലംബം

Tags:

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾവംശനാശ ഭീഷണി നേരിടുന്ന ജീവികൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾ ചിത്രങ്ങൾവംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഇതും കാണുകവംശനാശ ഭീഷണി നേരിടുന്ന ജീവികൾ അവലംബംവംശനാശ ഭീഷണി നേരിടുന്ന ജീവികൾപെരിയാർ കടുവ സംരക്ഷിത പ്രദേശംവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

സൗരയൂഥംആയില്യം (നക്ഷത്രം)ഓന്ത്തിരുവാതിര (നക്ഷത്രം)കുഞ്ചൻ നമ്പ്യാർപ്രമേഹംഅറബി ഭാഷലൈലയും മജ്നുവുംഗിരീഷ് എ.ഡി.അൽഫോൻസാമ്മസ്നേഹംആർത്തവചക്രവും സുരക്ഷിതകാലവുംഖുത്ബ് മിനാർകത്തോലിക്കാസഭഅലർജിതെയ്യംചിത്രശലഭംകെ.വി. തോമസ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വിനീത് കുമാർഇഷ്‌ക്കോണ്ടംമലയാളസാഹിത്യംമനോരമ ന്യൂസ്കംബോഡിയഅപ്പോസ്തലന്മാർനെതർലന്റ്സ്പൂരിഗിരീഷ് പുത്തഞ്ചേരിഇന്ത്യൻ പ്രീമിയർ ലീഗ്രാജ്യസഭസന്ധി (വ്യാകരണം)അതിരപ്പിള്ളി വെള്ളച്ചാട്ടംഹനുമാൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)ധ്യാൻ ശ്രീനിവാസൻമണ്ണാറശ്ശാല ക്ഷേത്രംപന്ന്യൻ രവീന്ദ്രൻകർണ്ണൻഫുട്ബോൾരണ്ടാം ലോകമഹായുദ്ധംനായർകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികചില്ലക്ഷരംആയുഷ്കാലംനയൻതാരഹർഷദ് മേത്തകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമറിയംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസ്‌മൃതി പരുത്തിക്കാട്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവെബ്‌കാസ്റ്റ്സൗദി അറേബ്യസുമലതജർമ്മനി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകോടിയേരി ബാലകൃഷ്ണൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചാലക്കുടി നിയമസഭാമണ്ഡലംപിണറായി വിജയൻവ്യാകരണംപ്രധാന ദിനങ്ങൾതിരുവിതാംകൂർ ഭരണാധികാരികൾഅഡോൾഫ് ഹിറ്റ്‌ലർകേരളത്തിലെ തനതു കലകൾവൃഷണംനോട്ടമലയാളഭാഷാചരിത്രംകാക്കസെറ്റിരിസിൻസഞ്ജു സാംസൺശിവം (ചലച്ചിത്രം)ബാല്യകാലസഖി🡆 More