ആയത്തുല്ല അലി ഖാം‌നഇ

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാമെനെയി (ജനനം: ജൂലൈ 17, 1939 ഖുറാസാൻ മശ്‌ഹദ്).

ആദരി വം‌ശജനായ ഖാമെനെയിയുടെ കുടും‌ബവേരുകൾ അസർബൈജാനിലേക്ക് നീളുന്നു.

അലി ഹുസൈനി ഖാമെനെയി
علی حسینی خامنه‌ای
ആയത്തുല്ല അലി ഖാം‌നഇ
2nd Supreme Leader of Iran
പദവിയിൽ
ഓഫീസിൽ
4 ജൂൺ 1989
രാഷ്ട്രപതിഅക്ബർ ഹാഷിമി റഫ്സഞ്ചാനി
മുഹമ്മദ് ഖാതമി
മഹ്‌മൂദ്‌ അഹ്‌മദീനെജാദ്
മുൻഗാമിആയത്തുല്ല ഖുമൈനി
3rd President of Iran
ഓഫീസിൽ
2 October 1981 – 2 August 1989
Leaderആയത്തുല്ല ഖുമൈനി
മുൻഗാമിMohammad Ali Rajai
പിൻഗാമിഅക്ബർ ഹാഷിമി റഫ്സഞ്ചാനി
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-07-17) 17 ജൂലൈ 1939  (84 വയസ്സ്)
Mashhad, Razavi Khorasan Province, Iran
രാഷ്ട്രീയ കക്ഷിCCA
IRP
പങ്കാളിBanu Khojasteh (1964-)
കുട്ടികൾ6 children

വിദ്യാഭ്യാസം

ഇറാനിൽ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയിൽ നിന്നാണ്‌ ഖാമെനെയി ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്ത‌അലീമെ ദിയാനത്തിയിൽ പഠനം തുടർന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം സെക്കണ്ടറി സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് കോഴ്സ് പാസായി. നജഫിലേയും ഖുമ്മിലേയും ശിയാ സെമിനാരികളിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ബിരുദം നേടി. ആയത്തുല്ല ഖുമൈനിയും ആയത്തുല്ലാ ബുറൂജിർദിയും ഖുമ്മിൽ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു.

രാഷ്ട്രീയ ജീവിതം

ഇറാൻ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ്‌ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1977-ൽ ഉലമാ മുജാഹിദീൻ‍ എന്ന പ്രസ്ഥാനത്തിന് രൂപം നൽകി‌. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീൻ ആണ്‌. ആയത്തുല്ല ബുറൂജുർ‍ദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയർത്തിക്കൊണ്ട് വരുന്നതിൽ മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂർ‍ധന്യത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ഖുമൈനി രൂപം കൊടുത്ത റെവല്യൂഷണറി കമാൻഡ് കൗൺസിലിൽ അം‌ഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടർ ആയി ചുമതലയേറ്റു. പിന്നീട് പ്രതിരോധ കൗൺസിലിൽ വിപ്ലവ കൗൺസിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.

1981-ലേയും 1986-ലേയും പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പുകളിൽ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകൾ നേടി ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ജൂൺ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. 20 മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ എക്സ്പേർട്സ് അസംബ്ലി 74-ൽ 60 വോട്ട് നൽകി അദ്ദേഹത്തെ തെരെഞ്ഞെടുക്കുകയായിരുന്നു.

ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ ഖാമെനെയി പേർഷ്യൻ, ഇം‌ഗ്ലീഷ്, അറബിൿ, ടർക്കിഷ്, ആദരി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യൻ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള "ഇഖ്ബാൽ: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും" അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർ‍ത്താവാണ്‌.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആയത്തുല്ല അലി ഖാം‌നഇ വിദ്യാഭ്യാസംആയത്തുല്ല അലി ഖാം‌നഇ രാഷ്ട്രീയ ജീവിതംആയത്തുല്ല അലി ഖാം‌നഇ അവലംബംആയത്തുല്ല അലി ഖാം‌നഇ പുറത്തേക്കുള്ള കണ്ണികൾആയത്തുല്ല അലി ഖാം‌നഇ1939അസർബൈജാൻഇറാൻഖുറാസാൻജൂലൈ 17മശ്‌ഹദ്

🔥 Trending searches on Wiki മലയാളം:

എ.പി.ജെ. അബ്ദുൽ കലാംനായർവ്യക്തിത്വംഎം.ആർ.ഐ. സ്കാൻകാക്കമാവേലിക്കര നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസന്ധിവാതംനിതിൻ ഗഡ്കരിആൻജിയോഗ്രാഫികൂടിയാട്ടംപൂച്ചമാധ്യമം ദിനപ്പത്രംചരക്കു സേവന നികുതി (ഇന്ത്യ)വെള്ളാപ്പള്ളി നടേശൻസൗരയൂഥംകാമസൂത്രംഇല്യൂമിനേറ്റികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവാസ്കോ ഡ ഗാമരക്താതിമർദ്ദംയക്ഷിഇടശ്ശേരി ഗോവിന്ദൻ നായർപോത്ത്നക്ഷത്രംഏകീകൃത സിവിൽകോഡ്ഇന്ത്യൻ നാഷണൽ ലീഗ്പടയണികമ്യൂണിസംസച്ചിൻ തെൻഡുൽക്കർലോക്‌സഭമരപ്പട്ടിപാമ്പുമേക്കാട്ടുമനഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികചതയം (നക്ഷത്രം)ബറോസ്നരേന്ദ്ര മോദികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഎ.കെ. ആന്റണിജീവിതശൈലീരോഗങ്ങൾവോട്ടിംഗ് യന്ത്രംപ്രഭാവർമ്മചിയ വിത്ത്സർഗംവി.ടി. ഭട്ടതിരിപ്പാട്തൃക്കേട്ട (നക്ഷത്രം)ലോക മലേറിയ ദിനംഡയറിഇന്ത്യയുടെ ഭരണഘടനകേരളാ ഭൂപരിഷ്കരണ നിയമംമുരിങ്ങനായകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആറ്റിങ്ങൽ ലോക്സഭാമണ്ഡലംകണ്ണൂർ ലോക്സഭാമണ്ഡലംശങ്കരാചാര്യർകേന്ദ്രഭരണപ്രദേശംതത്തവ്യാഴംഅധ്യാപനരീതികൾപാണ്ഡവർയാൻടെക്സ്ഫലംആടുജീവിതം (ചലച്ചിത്രം)ഹൃദയാഘാതംകെ. അയ്യപ്പപ്പണിക്കർമുകേഷ് (നടൻ)nxxk2നാടകംകലാമിൻകൊച്ചി വാട്ടർ മെട്രോരാഹുൽ ഗാന്ധിവാഗമൺ🡆 More