ഹിപ്പോക്രാറ്റസ്

പുരാതന ഗ്രീസിലെ ഒരു ഭിഷഗ്വരനായിരുന്നു കോസിലെ ഹിപ്പോക്രാറ്റസ് (ഏകദേശം.

460 – 370 ബി.സി.). ഗ്രീക്കുനാഗരികതയുടെ സുവർണ്ണയുഗമായി കരുതപ്പെടുന്ന പെരിക്കിൾസിന്റെ ഭരണകാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ശാസ്ത്രീയചികിത്സാവിദ്യയുടെ പിതാവായി ഹിപ്പോക്രാറ്റസ് കണക്കാക്കുന്നു. ചികിത്സാശാസ്ത്രത്തിന് ഹിപ്പോക്രാറ്റ്സ് നല്കിയ സംഭാവനകളെയാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച ഹിപ്പോക്രാറ്റസിന്റെ വൈദ്യവിദ്യാലയം ഗ്രീസിൽ ചികിത്സാരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ സ്ഥാപനമാണ് വൈദ്യശാസ്ത്രത്തെ ഒരു വ്യതിരിക്ത വിഷയം ആയി മാറ്റിയത്. .

ഹിപ്പോക്രാറ്റസ്
ഹിപ്പോക്രാറ്റസ്
പീറ്റർ പോൾ റൂബൻസ് നിർമ്മിച്ച പ്രതിമ, 1638.
ജനനംca. 460 ബിസി
കോസ്, ഗ്രീസ്
മരണംca. 370 ബിസി
ലാറിസ്സ, ഗ്രീസ്
മറ്റ് പേരുകൾഗ്രീക്ക്: Ἱπποκράτης
തൊഴിൽഭിഷഗ്വരൻ

"ഹിപ്പോക്രാറ്റസിന്റെ ഗ്രന്ഥസമുച്ചയം" അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നതെങ്കിലും ഹിപ്പോക്രാറ്റസ് മാത്രമല്ല ഇതു രചിച്ചത്. ഹിപ്പോക്രാറ്റസിന്റെ വൈദ്യശാസ്ത്രം പഠിച്ചിരുന്ന മറ്റുള്ളവരുടേയും സംഭാവനകൾ ഈ ഗ്രന്ഥത്തിലുണ്ട്. അതുകൊണ്ട്, ഹിപ്പോക്രാറ്റ്സിന്റേതു തന്നയായ സംഭാവനകൾ ഇന്നും അവ്യക്തമാണ്. ചരിത്രത്തിലെ ആദ്യ ഭിഷഗ്വരൻ ഈജിപ്തിലെ ഇമോട്ടെപ് ആണെന്നും വാദിക്കുന്നവരുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഹിപ്പോക്രാറ്റസിനെയാണ് ആണ് ചരിത്രത്തിലെ ആദ്യ ഭിഷഗ്വരനായി കണക്കാക്കുന്നത്. പരിശീലനപൂർത്തിയിൽ ഭിഷഗ്വരന്മാർ എടുക്കേണ്ട "ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ" ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജീവചരിത്രം

ഹിപ്പോക്രാറ്റസ് 
ഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ കോസിന്റെ ഒരു ചിത്രം

469 ബി.സി.യോടടുത്ത് ഗ്രീസിലെ ഒരു ദ്വീപായ കോസിലാണ് ഹിപ്പോക്രാറ്റസ് ജനിച്ചതെന്നതിനോടു ഒട്ടുമിക്ക ചരിത്രകാരന്മാരും യോജിക്കുന്നു. ഗ്രീസിലെ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും രോഗചികിത്സയിൽ പരമ്പരാഗതസമീപനം പിന്തുടർന്നിരുന്നവരുടെ എതിർപ്പിനെ നേരിട്ട്, അദ്ദേഹം ശാസ്തീയചികിത്സാവിധിയുടെ പ്രയോക്താവായി പേരെടുത്തു. ഈ സാഹസികത ഹിപ്പോക്രാറ്റസിന് 20 വർഷം തടവുശിക്ഷ നേടിക്കൊടുത്തു. ഈ സമയത്താണ് അദ്ദേഹം പ്രശസ്തമായ "സങ്കീർണ്ണശരീരം"(The Complicated Body) പോലുള്ള പല കൃതികളും എഴുതിയത്. അദ്ദേഹത്തെക്കുറിച്ചുള്ള മറ്റും കഥകൾ പലതും സത്യമാണോ എന്നു തെളിയിക്കപ്പെട്ടിട്ടില്ല. ("ഐതിഹ്യങ്ങൾ കാണുക")

ഹിപ്പോക്രാറ്റസിന്റെ ചികിത്സാദർശനം

"അതിനാൽ മറ്റു രോഗങ്ങളേക്കാൾ കൂടുതൽ ദൈവികമോ വിശുദ്ധമോ ആയിരിക്കാതെ അവയെപ്പോലെ തന്നെ ഇവയും സ്വാഭാവിക കാരണങ്ങളിൽ ഉത്ഭവിക്കുന്നു. മനുഷ്യർ ഇവയുടെ സ്വഭാവത്തേയും കാരണത്തേയും ദൈവികമായി കരുതുന്നത് അജ്ഞതയും അത്ഭുതവും മൂലാമാണ്..."

വിശുദ്ധരോഗങ്ങളെ സംബന്ധിച്ച്

രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യ വ്യക്തിയാണ് ഹിപ്പോക്രാറ്റസ് എന്ന് കരുതുന്നു. പൈതഗോറസിന്റെ ശിഷ്യന്മാർ തത്ത്വചിന്തയേയും വൈദ്യത്തേയും കൂട്ടിയോജിപ്പിച്ചയാൾ എന്ന പദവി ഹിപ്പോക്രാറ്റസിന് നൽകി. രോഗങ്ങൾ ബാധിച്ചിരുന്നത് ദേവന്മാരുടെ കോപം മൂലമാണ് എന്ന അന്ധവിശ്വാസത്തെ തള്ളിക്കളഞ്ഞുകൊണ്ട് മതത്തേയും വൈദ്യത്തേയും ഹിപ്പോക്രാറ്റസ് വ്യത്യസ്ത വിഷയങ്ങളാക്കി തിരിച്ചു. രോഗങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ മൂലവും ഭക്ഷണരീതി മൂലവും ജീവിതചര്യയിലെ പിഴവുമൂലമുമാണെന്ന് അദ്ദേഹം വാദിച്ചു.

പ്രാചീന ഗ്രീസിൽ വൈദ്യം പ്രധാനമായും ക്നീഡിയൻ, കോസ് രണ്ടു വിഭാഗങ്ങളിലാണ് പഠിപ്പിച്ചിരുന്നത്. ക്നീഡിയൻ സമ്പ്രദായം രോഗനിർണയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹിപ്പോക്രാറ്റസിന്റെ കാലത്തെ വൈദ്യശാസ്ത്രത്തിന് ശരീരഘടനയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മനുഷ്യശരീരം കീറിമുറിക്കുന്നതിന് ഗ്രീസിൽ ഉണ്ടായിരുന്ന വിലക്കായിരുന്നു ഇതിനു കാരണം. ക്നീഡിയൻ വൈദ്യസ്ഥാപനങ്ങൾ രോഗലക്ഷണങ്ങളെ ആശ്രയിച്ച് രോഗം കൃത്യമായി നിർണ്ണയിക്കുന്നതിൽ(Medical Diagnosis) തുടരെ പരാജയപ്പെട്ടു. ഇതേസമയം ഹിപ്പോക്രാറ്റസിന്റെ സ്ഥാപനം രോഗം കൃത്യമായി നിർണയിക്കുന്നതിൽ കൂടുതൽ വിജയം കൈവരിച്ചു. ഹിപ്പോക്രാറ്റസിന്റെ വൈദ്യവിദ്യാലയം രോഗത്തിന്റെ അനന്തരഫലങ്ങൾ നിർണയിക്കുന്നതിലായിരുന്നു (Prognosis) ശ്രദ്ധചെലുത്തിയത്. ഇതിനാൽ ഹിപ്പോക്രാറ്റസിനും കൂട്ടർക്കും രോഗം ഫലപ്രദമായി ചികിത്സിക്കാൻ കഴിഞ്ഞിരുന്നു. ഇതു വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കു വഴിതെളിച്ചു.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഹിപ്പോക്രാറ്റസും അദ്ദേഹത്തിന്റെ സമ്പ്രദായവും വലിയ സ്വാധീനം ചെലുത്തുന്നില്ല. ഇന്നു ക്നീഡിയൻ സമ്പ്രദായത്തിലെപ്പോലെ രോഗനിർണയത്തിലെ കൃത്യതയ്ക്കു പ്രാധാന്യം നൽകുന്ന ഡോക്ടർമാർ തുടർന്ന് രോഗത്തിന്റെ ഗതി നിരീക്ഷിച്ച് അതിനുള്ള വിദഗ്ദ്ധമായ ചികിത്സയിൽ ശ്രദ്ധിക്കുന്നു. കഴിഞ്ഞ 2000 വർഷങ്ങളിൽ ഹിപ്പോക്രാറ്റിക് സമീപനത്തിന്റെ ആധികാരത കനത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉദാഹരണത്തിന് ഫ്രഞ്ച് ഡോക്ടറായ എം.എസ്. ഹൗഡാർട്ട് ഹിപ്പോക്രാറ്റിക്ക് ചികിത്സാരീതിയെ "മരണത്തിനു മുകളിലുള്ള ധ്യാനം"(Meditation Upon Death) എന്നാണ് വിശേഷിപ്പിച്ചത്.

ഹിപ്പോക്രാറ്റസിന്റെ വൈദഗ്ദ്ധ്യം

ഹിപ്പോക്രാറ്റസ് 
പ്രാചീന ഗ്രീസിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ

അച്ചടക്കത്തിനും കഠിനപ്രയത്നത്തിനും മാതൃകയായിരുന്നു ഹിപ്പോക്രാറ്റിക് വൈദ്യശാസ്ത്രം. വൈദ്യനെ കുറിച്ചുള്ള കൃതിയിൽ ഹിപ്പോക്രാറ്റസ്, വൈദ്യൻ സത്യസന്ധനും ശാന്തനും ഗൗരവമുള്ളവനുമായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു. ഹിപ്പോക്രാറ്റസ് അദ്ദേഹത്തിന്റെ കൈവിരലുകളിലെ നഖങ്ങൾ വരെ ഒരു നിശ്ചിത നീളത്തിൽ നിർത്തിയിരിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


ഹിപ്പോക്രാറ്റിക് ഗ്രന്ഥസമൂഹം

ഹിപ്പോക്രാറ്റസ് 
12-ആം നൂറ്റാണ്ടിലെ ബൈസാന്തിയ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന പ്രതിജ്ഞ ഒരു കുരിശിന്റെ രൂപത്തിൽ

പ്രാചീന ഗ്രീസിലെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികളുടെ ഒരു സമാഹാരമാണ് ഹിപ്പോക്രാറ്റിക് ശേഖരം(Latin: Corpus Hippocraticum). ഗ്രീക്ക് ഭാഷയിലാണ് ഈ കൃതികൾ രചിച്ചിരിക്കുന്നത്. ഹിപ്പോക്രാറ്റസ് തന്നെയാണോ ഇവയുടെയെല്ലാം രചയിതാവ് എന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു. എങ്കിലും ഇതിന്റെ വിവിധ പതിപ്പുകൾ ഇറക്കിയത് ഹിപ്പോക്രാറ്റസിന്റെ ശിഷ്യന്മാരാണെന്ന കാര്യത്തിൽ വലിയ തർക്കമൊന്നുമില്ല. വിഷയങ്ങളിലെയും രചനാശൈലിയിലെയും വൈവിദ്ധ്യം പരിഗണിക്കുമ്പോൾ, "ഹിപ്പോക്രാറ്റിക് ശേഖരം", ഒരു വ്യക്തിയുടെ സൃഷ്ടിയല്ല എന്നു കരുതാനാണ് ന്യായം കാണുന്നത്.


ഹിപ്പോക്രാറ്റിക് പ്രതിജ്ഞ

ഹിപ്പോക്രാറ്റസ് 
Wikisource
ഗ്രീക്ക് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

മെഡിക്കൽ വിദ്യാർത്ഥികൾ ജോലിയിലേക്കു പ്രവേശിക്കും മുൻപ് എടുക്കുന്ന പ്രതിജ്ഞ ആണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ(Hippocratic Oath). ഹിപ്പോക്രാറ്റസിന്റെ നാമധേയത്തിലാണ് ഈ പ്രതിജ്ഞയെങ്കിലും ഇതു ഹിപ്പോക്രാറ്റസിന്റെ മരണശേഷമാണ് ഇത് എഴുതപ്പെട്ടത് എന്ന് പുതിയ പഠനങ്ങൾ പറയുന്നു. പ്രതിജ്ഞ അതിന്റെ യഥാർഥരൂപത്തിലല്ലെങ്കിലും ഇന്നും ഉപയോഗിച്ചുവരുന്നു.

ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ മൂലരൂപത്തിന്റെ ഏകദേശപരിഭാഷയാണു താഴെ:


അപ്പോളോദേവന്റേയും, സൗഖ്യദായകനായ അസ്‌ക്ലേപ്പിയസ് ദേവന്റേയും (അദ്ദേഹത്തിന്റെ പുത്രിമാരായ) ഹൈജീയ-പനേഷ്യാമാരുടേയും പേരിലും, എല്ലാ ദേവീ-ദേവന്മാരേയും മുൻനിർത്തിയും ഇനിപ്പറയുന്ന പ്രതിജ്ഞയും ഉടമ്പടിയും പാലിച്ചുകൊള്ളാമെന്ന് ഞാൻ ശപഥം ചെയ്യുന്നു:

  • ഈ വിദ്യ എന്നെ പഠിപ്പിച്ച ഗുരുവിനെ എന്റെ മാതാപിതാക്കളെപ്പോലെ സ്നേഹിച്ചുകൊള്ളാം; അദ്ദേഹവുമായി ഒരുമയിൽ ജീവിക്കുകയും ആവശ്യം വന്നാൽ എനിക്കുള്ളത് പങ്കു വയ്ക്കുകയും ചെയ്തുകൊള്ളാം; അദ്ദേഹത്തിന്റെ മക്കളെ എന്റെ സഹോദരന്മാരെപ്പോലെ കാണുകയും ഈ വിദ്യ അവർക്കു പഠിപ്പിച്ചു കൊടുക്കുകയും ചെയ്തുകൊള്ളാം.
  • എന്റെ കഴിവും ബോദ്ധ്യവും അനുസരിച്ച് രോഗികളുടെ നന്മയ്ക്കായി ഉചിതമായ ചികിത്സാവിധികൾ നിഷ്കർഷിക്കുകയും ആർക്കും ഉപദ്രവം വരുത്താതിരിക്കുകയും ചെയ്തു കൊള്ളാം.
  • ആവശ്യപ്പെട്ടാൽ പോലും ആർക്കും ഞാൻ മാരകമായ ഔഷധമൊന്നും നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നതല്ല; സ്ത്രീയ്ക്ക് ഗർഭപാതം വരുത്താനുള്ള ഔഷധക്കൂട്ടുകളും നൽകുന്നതല്ല.
  • അതിനൊപ്പം, ഞാൻ എന്റെ ജീവിതത്തിന്റേയും വിദ്യയുടേയും വിശുദ്ധി കാത്തുസൂക്ഷിച്ചു കൊള്ളാം.
  • മൂത്രാശയത്തിൽ 'കല്ലു'-ള്ളവരുടെ അവസ്ഥ എനിക്കു വ്യക്തമായാലും അവരുടെമേൽ ഞാൻ ശസ്ത്രകിയ സ്വയം നടത്താതെ ആ കലയിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധന്മാർക്ക് അതു വിട്ടുകൊടുത്തുകൊള്ളാം.
  • പോകുന്ന ഓരോ ഭവനത്തിലും രോഗികളുടെ നന്മയെക്കരുതി മാത്രം കടന്നു ചെല്ലുകയും, മനപൂർവമായുള്ള എല്ലാ തിന്മയിൽ നിന്നും ചാരിത്രഭഞ്ജനത്തിൽ നിന്നും പ്രത്യേകിച്ച്, സ്ത്രീകളോ പുരുഷന്മാരോ, സ്വതന്ത്രരോ അടിമകളോ ഉൾപ്പെടെ, യാതൊരാളുമായുമുള്ള പ്രേമചേഷ്ടകളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു കൊള്ളാം.
  • എന്റെ വിദ്യയുടെ പാലനത്തിന്റെ ഭാഗമായോ മനുഷ്യരുമായി മറ്റു വിധത്തിലുള്ള ഇടപഴകൽ വഴിയോ എന്റെ അറിവിൽ വരുന്ന കാര്യങ്ങളിൽ മറ്റുള്ളവർ അറിയാതിരിക്കേണ്ടവ വെളിവാക്കാതെ രഹസ്യത്തിൽ സൂക്ഷിച്ചുകൊള്ളാം.

ഈ പ്രതിജ്ഞയോട് ഞാൻ വിശ്വസ്തത പുലർത്തിയാൽ, എനിക്കു ജീവിതം ആസ്വാദ്യമായിരിക്കുകയും തൊഴിലിൽ അഭിവൃദ്ധിയുണ്ടാവുകയും, എല്ലാക്കാലത്തും എല്ലാവരുടേയും ആദരവു ലഭിക്കുകയും ചെയ്യാൻ ഇടയാകട്ടെ; എന്നാൽ ഞാൻ അതിൽ നിന്നു വ്യതിചലിച്ചാൽ ഇതിനൊക്കെ വിപരീതമാവട്ടെ എന്റെ ഗതി.

പാരമ്പര്യം

ഹിപ്പോക്രാറ്റസ് 
ഗാലനും ഹിപ്പോക്രാറ്റാസും, 12ആം നൂറ്റാണ്ട്.

ഹിപ്പോക്രാറ്റസിനുശേഷം ശ്രദ്ധേയനായ അടുത്ത വൈദ്യൻ പ്രാചീന ഗ്രീസിലെ ഗാലൻ ആയിരുന്നു. ക്രി.വ.129 മുതൽ 200 വരെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ഗാലൻ ഹിപ്പോക്രാറ്റീക് സമ്പ്രദായം കൂടുതൽ പ്രചരിപ്പിച്ചു. മധ്യകാലഘട്ടത്തിൽ അറബികൾ ഹിപ്പോക്രാറ്റസിന്റെ സമ്പ്രദായങ്ങൾ ഉപയോഗിച്ചു. നവോത്ഥാന കാലഘട്ടത്തിന് ശേഷം 19-ആം നുറ്റാണ്ടിൽ ഹിപ്പോക്രാറ്റീക് സമ്പ്രദായം യൂറോപ്പിലും വികസിച്ചു. ഇവിടെ ശ്രദ്ധേയരായത് തോമസ് സിഡൻഹാം, വില്ല്യം ഹെബർദൻ, ജീൻ മാർട്ടിൻ ചാർക്കോട്ട്, വില്ല്യം ഓസ്ലർ തുടങ്ങിയവരായിരുന്നു.

ചിത്രം

ഹിപ്പോക്രാറ്റസ് 
ഹിപ്പോക്രാറ്റസിന്റെ ഒരു റോമൻ ചിത്രം

അരിസ്റ്റോട്ടിലിന്റെ സാക്ഷ്യപ്രകാരം "മഹാനായ ഹിപ്പോക്രാറ്റസ്" എന്നാണ് ഹിപ്പോക്രാറ്റസ് അറിയപ്പെട്ടിരുന്നത്.". ഹിപ്പോക്രാറ്റസിനെ ദയാലുവും കുലീനനും വയോവൃദ്ധനുമായ ഒരു വൈദ്യനായാണ് ആദ്യകാലങ്ങളി ൽചിത്രീകരിച്ചിരുന്നത്. പിന്നീട് ഹിപ്പോക്രാറ്റസ് ഒരു ഉറച്ച ഒരു ഡോക്ടറായാണ് ചിത്രീകരിക്കപ്പെട്ടത്. ബുദ്ധിമാനും അസാമാന്യവുമായ ഒരു വ്യക്തിയായിട്ടാണ് ഹിപ്പോക്രാറ്റസ് കരുതപ്പെടുന്നത്.

ഐതിഹ്യങ്ങൾ

"ജീവിതം ഹ്രസ്വവും, കല സ്ഥായിയും, യോഗ്യകാലം ക്ഷണമാത്രവും, പരീക്ഷണം ചതിനിറഞ്ഞതും, തീരുമാനം ദുഷ്കരവും ആകുന്നു."

നീതിവാക്യം i.1.

ഹിപ്പോക്രാറ്റസിനെക്കുറിച്ചുള്ള പല് കഥകളും ശരിയായിരിക്കണമെന്നില്ല, കാരണം ഈ കഥകളോടു സാമ്യമുള്ള കഥകൾ അവിസെന്നയെയും സോക്രട്ടീസിനെയും കുറിച്ച് പറയപ്പെടുന്നുണ്ട്. അതുകൊണ്ടാണിവ ഐതിഹ്യങ്ങളാണോ എന്ന സംശയം ഉളവാക്കുന്നത്. തന്റെ ജീവിതകാലത്ത്, അത്ഭുതകരമായി പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന് ഹിപ്പോക്രാറ്റസ് ആതൻസിലെ എലിപ്പനി ബാധിച്ചവരെ ഒരു വലിയ തീ കൂട്ടി സുഖപ്പെടുത്തിയിട്ടുണ്ട് എന്നൊരു ഐതിഹ്യമുണ്ട്. മാസിഡോണിയയിലെ രാജാവായിരുന്ന പെർഡിക്കാസ് രണ്ടാമനെ "പ്രണയരോഗത്തിൽ" നിന്നു ഹിപ്പോക്രാറ്റസ് സുഖപ്പെടുത്തിയതായി മറ്റൊരു കഥ പറയുന്നു. ഒരു ചരിത്രകാരനും ഇതുവരെ ഈ വാദങ്ങളെ ശരിവച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവ ഒരിക്കലും സംഭവിച്ചതാവാനും സാധ്യതയില്ല.

ഹിപ്പോക്രാറ്റസ് 
കോസിലെ വൃക്ഷത്തണൽ: ഹിപ്പോക്രറ്റിസ് ഇവിടെ ചികിത്സ നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു

പേർഷ്യയിലെ രാജാവായിരുന്ന അർടാസെർക്സിസിന്റെ സദസ്സിലേക്കുള്ള ക്ഷണം ഹിപ്പോക്രാറ്റസ് നിരസിച്ചതായും ഒരു കഥ പ്രചാരത്തിലുണ്ട്. ഇതിനെ ചില പ്രാചീന സ്രോതസ്സുകൾ ശരിവക്കുന്നുണ്ടെങ്കിലും ചില ആധുനിക സ്രോതസ്സുകൾ എതിർക്കുന്നു. . മറ്റൊരു കഥ പറയുന്നത് എല്ലാത്തിനും ചിരിച്ചിരുന്ന ഡെമോക്രീറ്റസ് എന്ന തത്ത്വചിന്തകനെ ഭേദമാക്കാൻ ഹിപ്പോക്രാറ്റസിന്റെ അടുത്തേക്കാണ് അയച്ചത് എന്നാണ്. ഹിപ്പോക്രാറ്റസ് അദ്ദേഹത്തിന് കാര്യമായ അസുഖമൊന്നുമില്ല എന്നു കണ്ടെത്തി. അതിനു ശേഷമാണ് ഡെമോക്രീറ്റസ് ചിരിക്കുന്ന തത്ത്വചിന്തകനായി അറിയപ്പെട്ടതെന്ന് ഈ കഥ പറയുന്നു. . മറ്റൊരു കഥ പറയുന്നത് അഗസ്റ്റസ് രാജാവിന്റെ അനന്തരവനെ മരണത്തിൽ നിന്ന് ഹിപ്പോക്രാറ്റസ് ഉയിർത്തെഴുനേൽപ്പിച്ചു എന്നും ഇതാണ് അദ്ദേഹത്തിന്റെ പ്രതിമ ഗ്രീസിൽ ഉയർത്താൻ കാരണമായതെന്നുമാണ്.

ഹിപ്പോക്രാറ്റസിനെക്കുറിച്ചുള്ള ചില കഥകൾ പറയുന്നത് അദ്ദേഹം ഗ്രീസിലെ ഒരു ക്ഷേത്രത്തിന് തീ വച്ചതിനുശേഷം ഒളിച്ചോടിപ്പോയി എന്നാണ്. ഈ കഥയുടെ സ്രോതസ്സായ സൊറാനസ് ഇതു ക്നീഡോസിലെ ഒരു ക്ഷേത്രമാണെന്നാണ് പറയുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം ബൈസന്റൈൻ സാമ്രാജ്യത്തിലെ ജോൺ ഷെഷെസ് ഹിപ്പോക്രാറ്റസ് അദ്ദേഹത്തിന്റെ തന്നെ കോസിലെ ക്ഷേത്രമാണ് തീവച്ച് നശിപ്പിച്ചത് എന്നു എഴുതി.

വംശാവലി

ഹിപ്പോക്രാറ്റസിന്റെ വംശാവലി പിതൃവംശത്തിൽ ആസ്ക്ലേപിയുസിലേക്കും മാതൃവംശത്തിൽ ഹെറാക്ല്സിലും എത്തിനിൽക്കുന്നു. ഷെസെയിലെ ചിലിയേഡ്സിന്റെ കണ്ടെത്തൽ പ്രകാരം ഹിപ്പോക്രാറ്റസ് രണ്ടാമന്റെ വംശാവലി ഇപ്രകാരമാണ്.

ഹിപ്പോക്രാറ്റസ് 
ഹിപ്പോക്രാറ്റസും ആസ്‌ക്ലേപിയൂസും

1. ഹിപ്പോക്രാറ്റസ് II ”വൈദ്യശാസ്ത്രത്തിന്റെ പിതാവ്
2. ഹെറാക്ലീഡ്സ്
4. ഹിപ്പോക്രാറ്റസ് I
8. ഗ്നോസിഡിക്കസ്
16. നെബ്രസ്
32. സോസ്ട്രാറ്റസ് III.
64. തിയൊഡോറസ് II.
128. സോസ്ട്രാറ്റസ്, II.
256. തിയൊഡോറസ്
512. ക്ലിയോമിറ്റേഡ്സ്
1024. ക്രിസാമിസ്
2048. ഡാർഡാനസ്
4096. സോസ്റ്റാറ്റസ്
8192. ഹിപ്പോളോക്കസ്
16384. പോഡാലിരിയസ്
32768. ആസ്‌ക്ലേപിയൂസ്

ഹിപ്പോക്രാറ്റസിൽ നിന്നു പേരു ലഭിച്ചവ

ഹിപ്പോക്രാറ്റസ് 
ഹിപ്പോക്രാറ്റസിൽ നിന്നു പേരു ലഭിച്ച ഹിപ്പോക്രാറ്റിക് ബെഞ്ച്

ചില രോഗങ്ങൾക്കും രോഗലക്ഷണങ്ങൾക്കും ഹിപ്പോക്രാറ്റസ് കണ്ടുപിടിച്ചതിനാൽ ഹിപ്പോക്രാറ്റസിൽ നിന്നാണ് പേര് ലഭിച്ചത്. ഹിപ്പോക്രാറ്റിക്ക് ഫെയിസ് ഇതിനൊരുദാഹരണമാണ്. മരണത്തിനു ശേഷമോ, ദീർഘകാലമായുള്ളാ രോഗാവസ്ഥ മൂലമോ, വിശപ്പു മൂലമോ ആണ് ഇത് ഉണ്ടാവുന്നത്. Nail Clubbing, ഹിപ്പോക്രാറ്റീക് ഫിംഗേർസ് എന്നും അറിയപ്പെടുന്നു. ഹിപ്പോക്രാറ്റിക് ബെഞ്ച്(Hippocratic Bench), ഹിപ്പോക്രാറ്റിക് കാപ്പ് ഷെയിപ്പ്ഡ് ബാൻഡേജ് എന്നിവയ്ക്കും ഹിപ്പോക്രാറ്റസിൽ നിന്നാണ് പേരു ലഭിച്ചത്. ഹിപ്പോക്രാറ്റിക് കോർപ്പസും ഹിപ്പോക്രാറ്റിക് പ്രതിജ്ഞയും ഈ ശ്രേണീയിൽ ഉൾപ്പെടുന്നു. ഹിപ്പോക്രാസ് എന്ന പാനീയവും ഹിപ്പോക്രാറ്റസാണ് കണ്ടുപിടിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. റിക്ടസ് ചിരി ഹിപ്പോക്രാറ്റിക് ചിരി എന്നും അറിയപ്പെടുന്നു.

ചന്ദ്രോപരിതലത്തിലെ ഒരു ഗർത്തം ഹിപ്പോക്രാറ്റസ് ഗർത്തം എന്നാണ് അറിയപ്പെടുന്നത്. കോസിലെ ഒരു മ്യൂസിയം ഹിപ്പോക്രാറ്റസിന്റെ പേരിലാണ്. ഹാരി പോട്ടർ കഥകളിലെ ഒരു വൈദ്യന് ഹിപ്പോക്രാറ്റസിൽ നിന്നാണ് പേര് ലഭിക്കുന്നത്. ന്യൂയോർക്ക് സർവകലാശാല മെഡിക്കൽ സെന്ററിന്റെ കീഴിലുള്ള ഒരു പദ്ധതി ഹിപ്പോക്രാറ്റസ് പ്രോജക്ട്("HIgh PerfOrmance Computing for Robot-AssisTEd Surgery") എന്നാണ് അറിയപ്പെടുന്നത്. 2009ൽ ഡൊണാൾഡ് സിങ്ങറും മൈക്കൾ ഹൾസും ചേർന്നു തുടങ്ങിയ ഒരു പുരസ്കാരം ഹിപ്പോക്രാറ്റിക് പ്രൈസ് ഫോർ പോയട്ട്രി ആൻഡ് മെഡിസിൻ(Hippocratic Prize for Poetry and Medicine) ഹിപ്പോക്രാറ്റസിന്റെ നാമധേയത്തിലാണ്.

സൂചനകൾ

  • ^ ഗ്രീസിലെ ഒരു ദ്വീപായിരുന്നു കോസ്.

കുറിപ്പ്

ഗ്രീക്ക് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

കൂടുതൽ അറിയാൻ

പുറം കണ്ണികൾ



Persondata
NAME ഹിപ്പോക്രാറ്റസ്
ALTERNATIVE NAMES Ἱπποκράτης (ഗ്രീക്ക്)
SHORT DESCRIPTION ഭിഷഗ്വരൻ
DATE OF BIRTH ca. 460 BC
PLACE OF BIRTH കോസ്, ഗ്രീസ്
DATE OF DEATH ca. 370 BC
PLACE OF DEATH കോസ്, ഗ്രീസ്

Tags:

ഹിപ്പോക്രാറ്റസ് ജീവചരിത്രംഹിപ്പോക്രാറ്റസ് ഹിപ്പോക്രാറ്റസിന്റെ ചികിത്സാദർശനംഹിപ്പോക്രാറ്റസ് ഹിപ്പോക്രാറ്റിക് ഗ്രന്ഥസമൂഹംഹിപ്പോക്രാറ്റസ് പാരമ്പര്യംഹിപ്പോക്രാറ്റസ് വംശാവലിഹിപ്പോക്രാറ്റസ് ഹിപ്പോക്രാറ്റസിൽ നിന്നു പേരു ലഭിച്ചവഹിപ്പോക്രാറ്റസ് സൂചനകൾഹിപ്പോക്രാറ്റസ് കുറിപ്പ്ഹിപ്പോക്രാറ്റസ് അവലംബംഹിപ്പോക്രാറ്റസ് കൂടുതൽ അറിയാൻഹിപ്പോക്രാറ്റസ് പുറം കണ്ണികൾഹിപ്പോക്രാറ്റസ്

🔥 Trending searches on Wiki മലയാളം:

ചെറൂളഇസ്ലാമോഫോബിയജെറുസലേംഎക്സിമകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികസന്ധി (വ്യാകരണം)കുഞ്ഞുണ്ണിമാഷ്സുഗതകുമാരിശ്വാസകോശ രോഗങ്ങൾന്യുമോണിയഭരതനാട്യംഖൻദഖ് യുദ്ധംഅടുത്തൂൺകയ്യൂർ സമരംഹൗലാന്റ് ദ്വീപ്പ്രണയം (ചലച്ചിത്രം)യേശു2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനായർഋതുഅൽ ബഖറആഗോളതാപനംമലനട ക്ഷേത്രംകോഴിക്കോട്പുലയർഓമനത്തിങ്കൾ കിടാവോഫ്രാൻസിസ് ഇട്ടിക്കോരസൈനബുൽ ഗസ്സാലിഉടുമ്പ്ശുഐബ് നബിമെസപ്പൊട്ടേമിയഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഔഷധസസ്യങ്ങളുടെ പട്ടികസ്മിനു സിജോവെള്ളാപ്പള്ളി നടേശൻലോക്‌സഭബെന്യാമിൻമാത ഹാരിവള്ളത്തോൾ പുരസ്കാരം‌കൃസരിഇന്ത്യയുടെ ഭരണഘടനകേരള നവോത്ഥാന പ്രസ്ഥാനംകുഞ്ചൻ നമ്പ്യാർഅഡോൾഫ് ഹിറ്റ്‌ലർആനന്ദം (ചലച്ചിത്രം)ഖാലിദ് ബിൻ വലീദ്മലയാളസാഹിത്യംഹിന്ദുനടത്തംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅന്വേഷിപ്പിൻ കണ്ടെത്തുംഇന്ത്യൻ പാചകംതബൂക്ക് യുദ്ധംചണ്ഡാലഭിക്ഷുകികുവൈറ്റ്ചെമ്പകരാമൻ പിള്ളവി.ഡി. സാവർക്കർകാളിദാസൻരക്തസമ്മർദ്ദംകാളിആർദ്രതകുരിശ്നസ്ലെൻ കെ. ഗഫൂർപ്രവാസികമ്യൂണിസംഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംരണ്ടാം ലോകമഹായുദ്ധം4ഡി ചലച്ചിത്രംഎ.കെ. ഗോപാലൻചെമ്പോത്ത്ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻഅരണബിഗ് ബോസ് മലയാളംപാത്തുമ്മായുടെ ആട്ശശി തരൂർ🡆 More