സംഗീതോപകരണം

സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു.

തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്.

പുരാതന ഓടക്കുഴലുകൾ 37000 വർഷങ്ങൾക്കു മുൻപുതന്നെ ഉണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നതെങ്കിലും സംഗീതോപകരണങ്ങളുടെ ഉപയോഗം 67000 വർഷങ്ങൾക്കു മുൻപുതന്നെ ഉള്ളതായി കണക്കാക്കുന്നു. എന്നാൽ ഇതിൻറെ ആരംഭം എന്നാണെന്ന് കൃത്യമായി കണക്കാക്കാൻ പറ്റില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്

ഭാരതീയസംഗീതശാസ്ത്രപ്രകാരം വാദ്യങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു:

      തതം വീണാധികം വാദ്യ-
      മാനദ്ധം മുരജാദികം
      വംശാദികന്തു സുഷിരം
      കാംസ്യതാളാദികം ഘനം.

തതവാദ്യങ്ങൾ

സ്വരവിസ്താരത്തിനു് അനുയോജ്യമായ വീണ, തംബുരു, മൻഡോലിൻ, സിതാർ, വയലിൻ തുടങ്ങിയവയാണു് തതവാദ്യങ്ങൾ (Strings).

അവനദ്ധവാദ്യങ്ങൾ

തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള മുരശ്, മദ്ദളം, മൃദംഗം, മിഴാവ്, ചെണ്ട, തകിൽ, ഇടക്ക, തബല തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (Percussion) എന്ന ഗണത്തിൽ പെടുന്നു. ഇവ തുകൽവാദ്യം എന്ന പേരിലും അറിയപ്പെടുന്നു.

സുഷിരവാദ്യങ്ങൾ

ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന ഓടക്കുഴൽ, നാഗസ്വരം (നാദസ്വരം), ശംഖ്, കൊമ്പ്, കുഴൽ, ഷെഹ്‌നായ്, മകുടി, ഓർഗാൻ തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു് (Wind).

ഘനവാദ്യങ്ങൾ

ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന ചേങ്ങല, ഇലത്താളം, മണി, ഘടം എന്നിവയെല്ലാം ഘനവാദ്യങ്ങൾ എന്ന ഗണത്തിൽ പെടുന്നു.

തതം, ആനദ്ധം, സുഷിരം, ഘനം എന്നീ നാലു വാദ്യവിശേഷങ്ങളേയും ഒരുമിച്ചു വിളിക്കുന്ന പേരാണു് വാദ്യചതുഷ്ടയം.

അവലംബം

Tags:

സംഗീതോപകരണം തതവാദ്യങ്ങൾസംഗീതോപകരണം അവനദ്ധവാദ്യങ്ങൾസംഗീതോപകരണം സുഷിരവാദ്യങ്ങൾസംഗീതോപകരണം ഘനവാദ്യങ്ങൾസംഗീതോപകരണം അവലംബംസംഗീതോപകരണം

🔥 Trending searches on Wiki മലയാളം:

ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസൂര്യൻഋതുഡി. രാജസജിൻ ഗോപുഎം.വി. ജയരാജൻഇന്ത്യൻ പാർലമെന്റ്ചങ്ങമ്പുഴ കൃഷ്ണപിള്ളവയനാട് ലോക്‌സഭാ നിയോജകമണ്ഡലംശ്വസനേന്ദ്രിയവ്യൂഹംചിലപ്പതികാരംഗുരുവായൂർബ്ലോക്ക് പഞ്ചായത്ത്മുടിയേറ്റ്സമാസംലിംഗംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികദൃശ്യംമോഹിനിയാട്ടംകേരള കോൺഗ്രസ്ആയില്യം (നക്ഷത്രം)പി. കുഞ്ഞിരാമൻ നായർസാഹിത്യംപത്താമുദയംയോഗക്ഷേമ സഭമലയാളം മിഷൻതിരഞ്ഞെടുപ്പ് ബോണ്ട്ആർത്തവംപ്രസവംചേനത്തണ്ടൻപ്രാചീന ശിലായുഗംകലാഭവൻ മണിമഞ്ഞപ്പിത്തംജി സ്‌പോട്ട്ശശി തരൂർതൃശ്ശൂർ ജില്ലപൂരംഅധ്യാപനരീതികൾഉള്ളൂർ എസ്. പരമേശ്വരയ്യർആടുജീവിതംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവട്ടവടഗൗതമബുദ്ധൻകാശിത്തുമ്പഅങ്കണവാടിലൈംഗികബന്ധംഇന്ത്യാചരിത്രംവധശിക്ഷഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആന്റോ ആന്റണിഖസാക്കിന്റെ ഇതിഹാസംകൃഷ്ണൻതണ്ണിമത്തൻപുലയർനയൻതാരമതേതരത്വം ഇന്ത്യയിൽചാത്തൻപൊയ്‌കയിൽ യോഹന്നാൻകേരളത്തിലെ നദികളുടെ പട്ടികകഥകളിഅനുശ്രീഇന്ത്യൻ പൗരത്വനിയമംമുഗൾ സാമ്രാജ്യംദൃശ്യം 2കമൽ ഹാസൻഹെപ്പറ്റൈറ്റിസ്-എരമ്യ ഹരിദാസ്മിഷനറി പൊസിഷൻകിരീടം (ചലച്ചിത്രം)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅനശ്വര രാജൻഹോർത്തൂസ് മലബാറിക്കൂസ്സി. രവീന്ദ്രനാഥ്ചെ ഗെവാറ🡆 More