ലോറി പ്രവിശ്യ

ലോറി (Armenian: Լոռի, Armenian pronunciation: [lɔˈri] ), അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജോർജിയയുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വനാഡ്‌സോർ ആണ്. ഈ പ്രവിശ്യയിലെ മറ്റു പ്രധാന പട്ടണങ്ങളിൽ സ്റ്റെപാനവൻ, അലവെർഡി, സ്പിറ്റാക് എന്നിവ ഉൾപ്പെടുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ടവയായ ഹാഗ്പത്, സനാഹിൻ ആശ്രമങ്ങളും അർമേനിയക്കാരും ജോർജിയക്കാരും ഗ്രീക്കുകാരും സെപ്റ്റംബർ മാസത്തിലെ 20-21 തീയതികളിൽ വാർഷിക തീർത്ഥാടനം നടത്തുന്നതും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ അഖ്തല മൊണാസ്ട്രിയും ഇവിടെ നിലനിൽക്കുന്നു. 1988-ലെ അർമേനിയൻ ഭൂകമ്പത്തിൽ പ്രവിശ്യയിൽ കനത്ത നാശനഷ്ടമുണ്ടായി. സ്റ്റെപാനവൻ എയർപോർട്ടാണ് പ്രവിശ്യയ്ക്ക് വ്യോമ സേവനം നൽകുന്നത്.

ലോറി

Լոռի
Province
ഔദ്യോഗിക ചിഹ്നം ലോറി
Coat of arms
Location of Lori within Armenia
Location of Lori within Armenia
Coordinates: 40°55′N 44°30′E / 40.917°N 44.500°E / 40.917; 44.500
CountryArmenia
Capital
and largest city
Vanadzor
ഭരണസമ്പ്രദായം
 • GovernorAndrey Ghukasyan
വിസ്തീർണ്ണം
 • ആകെ3,799 ച.കി.മീ.(1,467 ച മൈ)
•റാങ്ക്3rd
ജനസംഖ്യ
 (2011)
 • ആകെ235,537
 • കണക്ക് 
(1 January 2019)
215,500
 • റാങ്ക്6th
സമയമേഖലAMT (UTC+04)
Postal code
1701–2117
ISO കോഡ്AM.LO
FIPS 10-4AM06
HDI (2017)0.722
high · 11th
വെബ്സൈറ്റ്Official website
ലോറി പ്രവിശ്യ
ഡ്സൊറാഗെറ്റ് നദി
ലോറി പ്രവിശ്യ
ഡ്സെഗിലെ ഏഴാം നൂറ്റാണ്ടിലെ സെയിന്റ് ഗ്രിഗറി ചർച്ച്.
ലോറി പ്രവിശ്യ
1848-ൽ നിർമ്മിക്കപ്പെട്ട സെന്റ് നിക്കോളായ് ദി വണ്ടർ വർക്കർ എന്ന അമ്രാകിറ്റിലെ ഒരു റഷ്യൻ പള്ളി.

പദോൽപ്പത്തി

അർമേനിയൻ ഭാഷയിൽനിന്നുള്ളതാണ് (അർമേനിയൻ ഭാഷയിലെ "quail" എന്ന പദത്തിൽനിന്ന്), ലോറി (Լոռի) എന്ന പേര് പതിനൊന്നാം നൂറ്റാണ്ടിൽ ഡേവിഡ് I അൻഹോഗിൻ രാജാവ് ലോറി എന്ന കോട്ട സ്ഥാപിച്ചപ്പോൾ ആദ്യമായി പ്രത്യക്ഷപ്പെട്ടു. കോട്ടകെട്ടിയുറപ്പിച്ച നഗരം 1065-ൽ താഷിർ-ദ്സോറാഗെറ്റ് രാജ്യത്തിന്റെ തലസ്ഥാനമായി മാറി. ലോറി എന്ന പേര് പിന്നീട് ഈ പ്രദേശത്തുടനീളം വ്യാപിക്കുകയും താഷിർ എന്ന യഥാർത്ഥ നാമത്തിന് പകരം വയ്ക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

ആധുനിക അർമേനിയയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലോറി പ്രവിശ്യ 3,789 ചതുരശ്ര കിലോമീറ്റർ (1,463 ചതുരശ്ര മൈൽ) (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 12.7%) ഭൂവിസ്തൃതി ഉൾക്കൊള്ളുന്നു. കിഴക്ക് നിന്ന് താവുഷ് പ്രവിശ്യയും, തെക്കുകിഴക്ക് നിന്ന് കോട്ടോയ്ക്ക് പ്രവിശ്യയും, തെക്ക് പടിഞ്ഞാറ് നിന്ന് അരഗാത്സോട്ടിൻ പ്രവിശ്യയും, പടിഞ്ഞാറ് നിന്ന് ഷിറാക്ക് പ്രവിശ്യയുമാണ് ഇതിന്റെ അതിർത്തികൾ. ജോർജിയയിലെ ക്വെമോ കാർട്ട്ലി മേഖലയാണ് പ്രവിശ്യയുടെ അന്താരാഷ്ട്ര അതിർത്തി.

ചരിത്രപരമായി, ആധുനിക ലോറിയുടെ പ്രദേശങ്ങൾ പുരാതന അർമേനിയയിലെ ഗുഗാർക്ക് പ്രവിശ്യയിലെ താഷിർ, ബോഗ്നോപോർ, ദ്സോറാപൂർ എന്നീ കന്റോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജാവഖെട്ടി, ബാസും, പാമ്പാക്ക്, ഗുഗാർക്ക്, ഹലാബ്, സോംഖെട്ടി എന്നീ പർവ്വതശ്രേണികൾ ആധിപത്യം പുലർത്തുന്ന ഒരു പർവതപ്രദേശമാണ് ലോറി പ്രവിശ്യ. പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 3196 മീറ്റർ ഉയരമുള്ള ജാവഖെട്ടി നിരയിലെ അച്ച്കാസർ പർവതമാണ്. ഏറ്റവും താഴ്ന്ന സ്ഥലം പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ ഡെബെഡ് താഴ്‌വരയാണ് (380 മീറ്റർ).

പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സ് ഡെബെഡ് നദിയും അതിന്റെ പോഷകനദികളായ ഡ്സൊറാഗെറ്റ്, പാമ്പാക്ക്, മാർട്സാഗെറ്റ് എന്നിവയാണ്. വളരെ തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലവും ഇളം വേനൽക്കാലവുമാണ് പ്രവിശ്യയിലെ കാലാവസ്ഥയുടെ പ്രധാന സവിശേഷത. വാർഷപാതത്തിന്റെ അളവ് 600 നും 700 മില്ലീമീറ്ററിനും ഇടയിലാണ് (24 മുതൽ 28 ഇഞ്ച്).

ചരിത്രം

ലോറി പ്രവിശ്യ 
പാമ്പക് മലനിരകളും ഡിസെഗ് ഗ്രാമവും.

1931-ൽ നടത്തിയ ഉത്ഖനനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് ആധുനിക ലോറി പ്രദേശം ബിസി രണ്ടാം സഹസ്രാബ്ദത്തിന്റെ ഒന്നാം പകുതിയിലാണ് മിക്കവാറും സ്ഥിരതാമസമാക്കപ്പെട്ടതെന്നാണ്. പിന്നീട്, ബിസി എട്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത് ഈ പ്രദേശം ഉറാർട്ടു രാജ്യത്തിന്റെ ഭാഗമായി. അക്കീമെനിഡ് അധിനിവേശത്തിനുശേഷം, ഈ പ്രദേശം പേർഷ്യയിലെ 18-ആമത് സത്രാപിയുടെ ഭാഗമായി. ബിസി 331-ൽ അർമേനിയ രാജ്യം സ്ഥാപിതമായതോടെ, ഗ്രേറ്റർ അർമേനിയയുടെ 13-ആമത്തെ പ്രവിശ്യയായ ചരിത്രപ്രസിദ്ധമായ ഗുഗാർക്ക് പ്രവിശ്യയ്ക്കുള്ളിൽ ഈ പ്രദേശം രാജ്യത്തിന്റെ ഭാഗമായി. നാലാം നൂറ്റാണ്ടിൽ ഈ പ്രദേശം ഭരിച്ചത് ഹൗസ് ഓഫ് മിഹ്‌റാനിലെ അംഗങ്ങളായിരുന്നു.

387-ൽ ബൈസന്റൈൻ സാമ്രാജ്യത്തിനും സസാനിഡ് പേർഷ്യയ്ക്കുമിടയിലെ അർമേനിയുടെ വിഭജനത്തിനും 428-ലെ അർസാസിഡ് അർമേനിയയുടെ തകർച്ചയെയും തുടർന്ന് ഗുഗാർക്ക് പ്രവിശ്യ ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയ സസാനിഡ് പേർഷ്യയുടെ ഭരണത്തിൻ കീഴിലായിത്തീർന്നു. 658-ൽ അറബി ആക്രമണകാരികൾ അർമേനിയ കീഴടക്കി. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഗുഗാർക്ക് പ്രവിശ്യയുടെ ഭൂരിഭാഗവും പുതുതായി സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. 979-ൽ, കിയുറികെ ഒന്നാമൻ രാജാവ്, അർമേനിയയിലെ ബഗ്രാറ്റിഡ് രാജാക്കന്മാരുടെ രക്ഷാധികാരി ത്വത്തിൽ. കിയുറികിയൻ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലും താഷിർ-ദ്സോറാഗെറ്റ് രാജ്യം സ്ഥാപിച്ചു. രാജ്യത്തിന്റെ തലസ്ഥാനം മാറ്റ്സ്നാബെർഡും (1065 വരെ) ലോറി കോട്ടയും ആയിരുന്നു. 1118-ൽ താഷിർ-ദ്സോറാഗെറ്റ് ജോർജിയ രാജ്യത്തിന്റെ ഭാഗമാകുന്നത് വരെ കിയുറികിയൻ വംശം രാജ്യം ഭരിച്ചു.

12-ആം നൂറ്റാണ്ടിന്റെ പ്രാംഭത്തിൽ സെൽജൂക്കുകൾ ഈ പ്രദേശം ആക്രമിച്ചുവെങ്കിലും, അവരുടെ ഭരണം അധികകാലം നീണ്ടുനിന്നില്ല. 1118-1122-ൽ ജോർജിയൻ രാജാവായ ഡേവിഡ് ദി ബിൽഡർ ലോറി പ്രദേശം കീഴടക്കി ഓർബെലി ഹൗസിന് ഇതിന്റെ ഭരണം നൽകി. 1177-ൽ ഓർബെലിയുടെ കലാപം പരാജയപ്പെട്ടതിനുശേഷം കുബാസർ എന്നു പേരായ ഒരു കിപ്ചാക്കിനെ ലോറിയിലെ സ്പസലാറിയായി നിയമിച്ചു. പിന്നീട് 1185-ൽ, ജോർജിയയിലെ താമർ രാജ്ഞി സർഗിസ് എംഖാർഗ്രഡ്‌സെലിയെ ഗവർണറായി നിയമിച്ചതിന് ശേഷം പ്രവിശ്യ എംഖാർഗ്‌ഡ്‌സെലി രാജവംശത്തിന്റെ കീഴിലായി. എന്നിരുന്നാലും, 1236-ലെ മംഗോളിയൻ അധിനിവേശത്താൽ ഈ പ്രദേശം നശിപ്പിക്കപ്പെടുകയും പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സക്കറിയൻ രാജവംശം ക്ഷയിക്കുകയും ചെയ്തു. 1490-ൽ ജോർജിയ രാജ്യത്തിന്റെ പതനത്തിനുശേഷം, ലോറി പതിനാറാം നൂറ്റാണ്ട് വരെ കാർട്ട്ലി രാജ്യത്തിന്റെ ഭാഗമായി തുടർന്നു.

1555-ലെ അമസ്യ സമാധാന ഉടമ്പടയുടെ ഫലമായി ലോറിയെ സഫാവിഡ് പേർഷ്യയിലേയ്ക്ക് കൂട്ടിച്ചേർക്കുകയും പേർഷ്യയിലെ കാർട്ട്ലി-കഖേതി പ്രവിശ്യയുടെ ഭാഗമായി ഇത് മാറുകയും ചെയ്തു. 1747-ൽ നാദിർ ഷായുടെ വധത്തിനുശേഷം, ജോർജിയൻ രാജ്യങ്ങളായ കാർട്ട്ലിയും കഖേതിയും സ്വതന്ത്രമാവുകയും 1762-ഓടെ ഒരൊറ്റ രാജ്യമായി മാറുകയും ചെയ്തു.

1800-01-ൽ, ജോർജിയൻ പ്രവിശ്യകളായ കാർട്ട്ലി, കഖേതി എന്നിവയ്‌ക്കൊപ്പം, ലോറിയും താവുഷും റഷ്യൻ സാമ്രാജ്യത്തോട് ചേർക്കുകയും ജോർജിയ ഗവർണറേറ്റിന്റെ ഭാഗമായിത്തീകുകയും ചെയ്തു. 1804-13 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ജനുവരി 1-ന് റഷ്യൻ സാമ്രാജ്യത്തിനും ഖജർ പേർഷ്യയ്ക്കും ഇടയിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ലോറി പ്രവിശ്യ ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി.

1862-ൽ ലോറി പ്രവിശ്യ ടിഫ്ലിസ് ഗവർണറേറ്റിന്റെ അധികാരപരിധിയിലേക്ക് മാറ്റി. 1880-ൽ, ലോറി പ്രവിശ്യ ടിഫ്ലിസ് ഗവർണറേറ്റിലെ ബോർച്ചാലി ഉയെസ്ഡിന്റെ ഭാഗമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലോറി പ്രവിശ്യയിലെ ഭൂരിഭാഗം ജനതയും അർമേനിയക്കാരായിരുന്നതോടൊപ്പം നിരവധി റഷ്യൻ, ഗ്രീക്ക് ഗ്രാമങ്ങളും ഇവിടെ നിലനിന്നിരുന്നു. 1918 മെയ് മാസത്തിൽ, ഓട്ടോമൻ തുർക്കി സൈന്യം യെരേവാനിലേക്കും കരാകലിസയിലേക്കും (ഇപ്പോൾ വനാഡ്‌സോർ) നീങ്ങി. 1918 മെയ് 25 ന്, ഗരെഗിൻ നഷ്‌ദെയുടെ നേതൃത്വത്തിലുള്ള അർമേനിയൻ സൈന്യം വെഹിബ് പാഷായുടെ നേതൃത്വത്തിലുള്ള തുർക്കി സൈന്യത്തിനെതിരെ കാരകിലിസയുടെ പരിസരത്ത് യുദ്ധം ചെയ്തു. 1918 മെയ് 28 ന്, തുർക്കികൾ കരാകലിസ, അബറാൻ, സർദാറാബാദ് എന്നിവിടങ്ങളിൽ നിന്ന് പിൻവാങ്ങിയ അതേ ദിവസം തന്നെ റിപ്പബ്ലിക് ഓഫ് അർമേനിയയുടെ പ്രഖ്യാപനത്തിലേക്ക് വഴിയൊരുക്കി.

1918-ന്റെ അവസാനത്തിൽ, അർമേനിയയും ജോർജിയയും ലോറി പ്രവിശ്യയ്ക്കായി ഒരു അതിർത്തി യുദ്ധം നടത്തി. റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1918 ന് ശേഷം രണ്ട് രാജ്യങ്ങളും ലോറിക്ക് അവകാശവാദമുന്നയിച്ചു. തുടക്കത്തിൽ, ജോർജിയയ്ക്കാണ് ലോറി പ്രവിശ്യയുടെ നിയന്ത്രണം ലഭിച്ചത്. അർമേനിയൻ അന്ത്യശാസനം നിരസിച്ച ശേഷം, ജോർജിയൻ സേനയെ അർമേനിയക്കാർ ആക്രമിക്കുകയും ഖ്രാമി നദീ പ്രദേശത്തേയ്ക്് പിന്തള്ളുകയും ചെയ്തു. ജോർജിയക്കാർ സംയുക്തമായി പ്രത്യാക്രമണം നടത്തുകയും അർമേനിയൻ സേനയെ തർക്ക പ്രദേശത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. 1919 ജനുവരിയിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഒരു സമാധാന ഉടമ്പടി പ്രകാരം വടക്കൻ ലോറിയെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു നിഷ്പക്ഷ മേഖലയായി പ്രഖ്യാപിച്ചു. 1920 നവംബറിൽ തുർക്കി സൈന്യം അർമേനിയ ആക്രമിച്ചപ്പോൾ, അർമേനിയൻ സർക്കാരിന്റെ അനുമതിയോടെ ജോർജിയ മുഴുവൻ ലോറി പ്രവിശ്യയും കൈവശപ്പെടുത്തി. 1920 ഡിസംബറിൽ അർമേനിയയുടെ സോവിയറ്റൈസേഷനെ തുടർന്ന്, ലോറി 1921 നവംബർ 6 ന് സോവിയറ്റ് അർമേനിയയിൽ ഉൾപ്പെടുത്തി.

സോവിയറ്റ് കാലഘട്ടത്തിൽ, ആധുനിക ലോറി പ്രവിശ്യയെ കാലിനിനോ, തുമന്യാൻ (1969 വരെ അലാവെർഡി), കിരോവാകൻ, അരഗട്സ്, സ്പിറ്റാക്, സ്റ്റെപാനവൻ എന്നീ റയോണുകളായി തിരിച്ചിരുന്നു. അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, 1995-ലെ ഭരണപരിഷ്കാരം അനുസരിച്ച് 6 റയോണുകളേയും ലയിപ്പിച്ച് ഇന്നത്തെ ലോറി പ്രവിശ്യ രൂപീകരിക്കപ്പെട്ടു.

ലോറി പ്രവിശ്യ 
താഷിർ-ദ്സോറാഗെറ്റ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ലോറി.

ചിത്രശാല

അവലംബം

Tags:

ലോറി പ്രവിശ്യ പദോൽപ്പത്തിലോറി പ്രവിശ്യ ഭൂമിശാസ്ത്രംലോറി പ്രവിശ്യ ചരിത്രംലോറി പ്രവിശ്യ ചിത്രശാലലോറി പ്രവിശ്യ അവലംബംലോറി പ്രവിശ്യ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ ദേശീയപ്രതിജ്ഞദേവസഹായം പിള്ളതകഴി ശിവശങ്കരപ്പിള്ളപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആർത്തവചക്രവും സുരക്ഷിതകാലവുംഉർവ്വശി (നടി)മതേതരത്വംദേശാഭിമാനി ദിനപ്പത്രംക്രിക്കറ്റ്വി.ടി. ഭട്ടതിരിപ്പാട്പറയിപെറ്റ പന്തിരുകുലംമഞ്ഞപ്പിത്തംതകഴി സാഹിത്യ പുരസ്കാരംമെറ്റ്ഫോർമിൻഋതുവിഷാദരോഗംശ്രീ രുദ്രംഭാരതീയ റിസർവ് ബാങ്ക്ടൈഫോയ്ഡ്മഹേന്ദ്ര സിങ് ധോണിപൗരത്വ ഭേദഗതി ആക്റ്റ്, 2019ബൈബിൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപത്മജ വേണുഗോപാൽകൊടിക്കുന്നിൽ സുരേഷ്നോട്ടഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകോട്ടയംഇങ്ക്വിലാബ് സിന്ദാബാദ്ശശി തരൂർഉദയംപേരൂർ സൂനഹദോസ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർneem4സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനക്ഷത്രം (ജ്യോതിഷം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സോണിയ ഗാന്ധിഹെർമൻ ഗുണ്ടർട്ട്സ്കിസോഫ്രീനിയരക്തസമ്മർദ്ദംജവഹർലാൽ നെഹ്രുമലയാളി മെമ്മോറിയൽകൂദാശകൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദേശീയ പട്ടികവർഗ്ഗ കമ്മീഷൻതൂലികാനാമംആൻ‌ജിയോപ്ലാസ്റ്റിതൈറോയ്ഡ് ഗ്രന്ഥിamjc4മലയാളഭാഷാചരിത്രംലോക്‌സഭഫുട്ബോൾ ലോകകപ്പ് 1930തൃക്കടവൂർ ശിവരാജുസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)കാവ്യ മാധവൻപൂച്ചഒമാൻശിവൻഖസാക്കിന്റെ ഇതിഹാസംസ്വരാക്ഷരങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരള സാഹിത്യ അക്കാദമി പുരസ്കാരംവി.എസ്. സുനിൽ കുമാർജിമെയിൽനി‍ർമ്മിത ബുദ്ധിമുപ്ലി വണ്ട്ഇസ്‌ലാംഉറൂബ്കെ.ഇ.എ.എംഒളിമ്പിക്സ്ജീവകം ഡിരമ്യ ഹരിദാസ്മലബന്ധംവിവേകാനന്ദൻകമല സുറയ്യരണ്ടാം ലോകമഹായുദ്ധംദ്രൗപദി മുർമുകോശംസംഘകാലം🡆 More