റിച്ച ഛദ്ദ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബോളിവുഡ് നടിയാണ് റിച ചഡ്ഢ.

ഒയേ ലക്കി! ലക്കി ഒയേ! (2008) എന്ന ഹാസ്യ ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ആണ് റിച്ച ചലച്ചിത്രങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. ഗാംഗ്‌സ് ഓഫ് വാസീപൂർ (2012) എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷമായിരുന്നു അവരുടെ ചലച്ചിത്ര ജീവിതത്തിന്റെ പ്രധാന വഴിത്തിരിവ്. ഈ ചിത്രത്തിൽ ഒരു ഗുണ്ടാസംഘതലവന്റെ ഭാര്യയായി അഭിനയിച്ച അവർക്ക് ഫെയർ പുരസ്കാരം ലഭിച്ചു. മുഖ്യധാരാ ചലച്ചിത്രങ്ങളിലേക്കുള്ള അവരുടെ ആദ്യ ശ്രമം ഗോലിയോൺ കി റസ്ലീല റാം-ലീല (2013) എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായാണ്.

റിച്ച ഛദ്ദ
റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ
2019ൽ റിച്ച ഛദ്ദ
ജനനം (1986-12-18) 18 ഡിസംബർ 1986  (37 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾRicha Chadha
കലാലയംസോഫിയ കോളേജ് മുംബൈ, സെന്റ് സ്റ്റീഫൻസ് കോളേജ്, ദില്ലി, സർദാർ പട്ടേൽ വിദ്യാലയം
തൊഴിൽഅഭിനയത്രി
സജീവ കാലം2008–ഇപ്പോൾ വരെ
ഉയരം1.65 m (5 ft 5 in)

2015ൽ മസാൻ എന്ന നാടക ചലച്ചിത്രത്തിൽ റിച്ച ചദ്ദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കാഷ്വൽ സെക്‌സിൽ ഏർപ്പെട്ടതിന് ശേഷം പിടിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമായിരുന്നു അത്. കാൻസ് ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിന് നല്ല കരഘോഷം ലഭിച്ചു. ചദ്ദയുടെ കരിയറിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം ഉദ്ധരിക്കപ്പെട്ടു. അതിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ അവർക്കായി ഒരു ഇടം സൃഷ്ടിച്ചുവെന്ന് പറയപ്പെടുന്നു.

ആദ്യകാലജീവിതം

1986 ഡിസംബർ 18 ന് പഞ്ചാബിലെ അമൃത്‌സറിൽ ആണ് റിച്ച ഛദ്ദ ജനിച്ചത്. റിച്ചയുടെ അച്ഛന് ഒരു മാനേജ്മെന്റ് സ്ഥാപനമുണ്ട്. ദില്ലി യൂണിവേഴ്സിറ്റിയിലെ പി‌ജി‌ഡി‌വി കോളേജ് പ്രൊഫസറാണ് രണ്ട് പുസ്തകങ്ങൾ രചിച്ചതും, ഗാന്ധി സ്മൃതിക്കൊപ്പം ഇപ്പോൾ പ്രവർത്തിക്കുന്ന അവരുടെ അമ്മ.

സ്വകാര്യ ജീവിതം

ഇന്ത്യയിലെ ദില്ലിയിലാണ് ചദ്ദ വളർന്നത്. 2002ൽ സർദാർ പട്ടേൽ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സോഷ്യൽ കമ്മ്യൂണിക്കേഷൻ മീഡിയയിൽ അവർ ഡിപ്ലോമ കരസ്ഥമാക്കി.

2015ൽ കാൻസ് ചലച്ചിത്രമേളയിൽ കണ്ടുമുട്ടിയ ഫ്രഞ്ച് സുഹൃത്തായ ഫ്രാങ്ക് ഗസ്റ്റാംബിഡ് ചദ്ദയുമായി ബന്ധത്തിലായിരുന്നു. 2016-ൽ അവർ അദ്ദേഹവുമായി ബന്ധം വേർപെടുത്തി. അതേ വർഷം തന്നെ അലി ഫസലുമായി ഡേറ്റിംഗ് ആരംഭിച്ചു.

കരിയർ

മോഡലായി തന്റെ കരിയർ ആരംഭിച്ച ചദ്ദ പിന്നീട് രംഗകലയിലേക്ക് മാറി. ഇന്ത്യയിലും പാകിസ്ഥാനിലും പര്യടനം നടത്തി. പിന്നീട് ബാരി ജോണിന്റെ കീഴിൽ പരിശീലനവും ലഭിച്ചു.

റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ 
റിച്ച ഛദ്ദ ഒരു പരിപാടിയിൽ വെച്ച്

ദിബാകർ ബാനർജി സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ഒയേ ലക്കി! ലക്കി ഒയേ! എന്ന ഹാസ്യ ചിത്രത്തിലെ ഡോളി എന്ന ചെറിയ ഒരു കഥാപാത്രത്തിലൂടെയാണ് ചദ്ദ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2010 ബെന്നി ആൻഡ് ബാബ്ലൂ എന്നീ കോമഡി ചിത്രത്തിൽ ഫെഡോറയായി അഭിനയിച്ചു. ഇതിനിടയിൽ അവൾ അഭിനയിച്ച കന്നഡ ചലച്ചിത്രം, നിർദോഷി എന്ന പേരിൽ 2010ൽ 3 വർഷത്തിനുശേഷം റിലീസ് ചെയ്തു.

തെന്നിന്ത്യൻ ഗ്ലാമർ താരം ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഷക്കീലയായി വേഷമിടുന്നത് റിച്ച ഛദ്ദയാണ്.

മോഡലിംഗും അംഗീകാരങ്ങളും

2015ൽ പതിനെട്ടാമത് മാരാകെച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അവർ പങ്കെടുത്തു. ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും, മാരാകെച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രസിഡന്റുമായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയ്‌ക്കൊപ്പം ഫെസ്റ്റിവൽ പ്രതിനിധികൾ അവരെ ജൂറി അംഗമായി ക്ഷണിച്ചു.

മിനുട്ട് മെയിഡ്, ടാറ്റ സ്കൈ, ആർക്കീസ് ​​ഗാലറി, വിർജിൻ മൊബൈൽ, കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റ് എന്നിവയുടെ പരസ്യങ്ങളും അവർ ചെയ്തിട്ടുണ്ട്.

ഓഫ്-സ്ക്രീൻ പ്രവർത്തനങ്ങൾ

2020 ജനുവരിയിൽ ജെഎൻയു ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളോട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത താപ്സി പന്നു പോലുള്ള മറ്റ് ചലച്ചിത്ര അഭിനേതാക്കൾക്കൊപ്പം നടി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.

ചലച്ചിത്രങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ എടുത്തുപറഞ്ഞ് റിച്ച വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

ഫിലിമോഗ്രാഫി

കീ
റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ  ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2008 ഒയേ ലക്കി! ലക്കി ഒയേ! ഡോളി
2010 ബെന്നി ആൻഡ് ബാബ്ലൂ ഫെഡോറ
2012 ഗാംഗ്‌സ് ഓഫ് വാസീപൂർ - ഭാഗം 1 നാഗ്മ ഖത്തൂൺ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ്




നോമിനേറ്റഡ്— മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്
ഗാംഗ്‌സ് ഓഫ് വാസീപൂർ - ഭാഗം 2
2013 ഫുക്രി ഭോളി പഞ്ചാബൻ
ഷോർട്ട്സ് കാമുകി
ഗോലിയോൺ കി റസ്‌ലീല റാം-ലീല റസില സനേര
2014 തമഞ്ചെ ബാബു
വേഡ്സ് വിത്ത് ഗോഡ് മേഘ്‌ന ഇന്ത്യൻ-മെക്സിക്കൻ-അമേരിക്കൻ സിനിമ
2015 മസാൻ ദേവി പഥക് ഇന്ത്യൻ-ഫ്രഞ്ച് സിനിമ
മെയിൻ ഔർ ചാൾസ് മീര ശർമ്മ
2016 ചോക്ക് എൻ ഡസ്റ്റർ ലേഖകന് കാമിയോ രൂപം
സർബ്ജിത് സുഖ്‌പ്രീത് നോമിനേറ്റഡ് - മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്
2017 ജിയ ഔർ ജിയ ജിയ
ഫുക്രി റിട്ടേൺസ് ഭോളി പഞ്ചാബൻ
2018 3 സ്റ്റോറികൾ ലീല
ദാസ് ദേവ് പരോ
ലൗ സോണിയ മാധുരി
ഇഷ്ഖേരിയ കുക്കു
2019 കാബററ്റ് റോസ് / റാസിയ / രാജ്‌ജോ ZEE5- ൽ റിലീസ് ചെയ്തു
സെക്ഷൻ 375: മാർസി യാ ജബർദാസ്തി പബ്ലിക് പ്രോസിക്യൂട്ടർ ഹിരാൽ മേത്ത
2020 അഭി തോ പാർട്ടി ശുരൂ ഹുവാ ഹേ റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ  ടി.ബി.എ. ചിത്രീകരണം
Ghoomketu റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ  കാമിയോ വൈകി
ഷക്കീല ഷക്കീല ചിത്രീകരണം
പാംഗ മീനു
ഭോളി പഞ്ചാബൻ റിച്ച ഛദ്ദ: ആദ്യകാലജീവിതം, സ്വകാര്യ ജീവിതം, കരിയർ  ഭോളി ചിത്രീകരണം

ടെലിവിഷൻ, വെബ് സീരീസ്

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2014 24 സപ്ന കാമിയോ രൂപം
2017-നിലവിലുള്ളത് ഇൻസൈറ്റ് എഡ്ജ് സറീന മാലിക് ആമസോൺ ഒർജിനൽ സീരീസ്
2019 വൺ മൈക്ക് സ്റ്റാൻഡ് സ്വയം ആമസോൺ പ്രൈമിലെ സ്റ്റാൻഡ്-അപ്പ് കോമഡി

അവാർഡുകളും നാമനിർദ്ദേശങ്ങളും

വർഷം ഫിലിം അവാർഡ് വിഭാഗം ഫലം അവലംബം
2013 ഗാംഗ്‌സ് ഓഫ് വാസീപൂർ ഫിലിംഫെയർ അവാർഡുകൾ മികച്ച നടി (വിമർശകർ) വിജയിച്ചു
മികച്ച സഹനടി നാമനിർദ്ദേശം
സ്‌ക്രീൻ അവാർഡുകൾ മികച്ച സഹനടി
സ്റ്റാർ‌ഡസ്റ്റ് അവാർഡുകൾ മികച്ച സഹനടി
സീ സിനി അവാർഡുകൾ മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡ്
2014 ഫുക്രേ സ്‌ക്രീൻ അവാർഡുകൾ ഒരു കോമിക്ക് റോളിലെ മികച്ച പ്രകടനം വിജയിച്ചു
സ്റ്റാർ ഗിൽഡ് അവാർഡുകൾ നെഗറ്റീവ് റോളിലെ മികച്ച നടി നാമനിർദ്ദേശം
ഗോലിയോൺ കി റാസ്ലീല റാം-ലീല സ്റ്റാർ ഗിൽഡ് അവാർഡുകൾ ഒരു സപ്പോർട്ടിംഗ് റോളിലെ മികച്ച നടി
അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ മികച്ച സഹനടി
സ്‌ക്രീൻ അവാർഡുകൾ മികച്ച സഹനടി
2015 മസാൻ സ്റ്റാർ‌ഡസ്റ്റ് അവാർഡുകൾ എഡിറ്റേഴ്സ് ചോയ്സ് പെർഫോമർ ഓഫ് ദ ഇയർ വിജയിച്ചു
2016 സർബ്ജിത് ഫിലിംഫെയർ അവാർഡുകൾ മികച്ച സഹനടി നാമനിർദ്ദേശം
2019 വകുപ്പ് 375 സ്‌ക്രീൻ അവാർഡുകൾ മികച്ച നടി (വിമർശകർ)

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Tags:

റിച്ച ഛദ്ദ ആദ്യകാലജീവിതംറിച്ച ഛദ്ദ സ്വകാര്യ ജീവിതംറിച്ച ഛദ്ദ കരിയർറിച്ച ഛദ്ദ മോഡലിംഗും അംഗീകാരങ്ങളുംറിച്ച ഛദ്ദ ഓഫ്-സ്ക്രീൻ പ്രവർത്തനങ്ങൾറിച്ച ഛദ്ദ ഫിലിമോഗ്രാഫിറിച്ച ഛദ്ദ അവാർഡുകളും നാമനിർദ്ദേശങ്ങളുംറിച്ച ഛദ്ദ അവലംബങ്ങൾറിച്ച ഛദ്ദ ബാഹ്യ ലിങ്കുകൾറിച്ച ഛദ്ദഇന്ത്യഒയേ ലക്കി! ലക്കി ഒയേ!ഫിലിംഫെയർ പുരസ്കാരംബോളിവുഡ്

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതുളസീവനംക്രിസ്റ്റ്യാനോ റൊണാൾഡോആരാച്ചാർ (നോവൽ)ചിലിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്രവിചന്ദ്രൻ സി.വേണു ബാലകൃഷ്ണൻശാസ്ത്രംനെന്മാറ വല്ലങ്ങി വേലചമയ വിളക്ക്ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഇസ്‌ലാമിക കലണ്ടർചെന്നൈ സൂപ്പർ കിങ്ങ്‌സ്രാജാ രവിവർമ്മസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)വിക്കിപീഡിയബദ്ർ ദിനംകമല സുറയ്യഓഹരി വിപണിഈജിപ്റ്റ്കൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യവയനാട് ജില്ലഅയമോദകംPotassium nitrateസി.എച്ച്. കണാരൻപൃഥ്വിരാജ്തങ്കമണി സംഭവംസംഗീതംജ്ഞാനപീഠ പുരസ്കാരംഅനുഷ്ഠാനകലആഗോളതാപനംയൂനുസ് നബിഫത്ഹുൽ മുഈൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംആശാളിഅർബുദംകേരളത്തിലെ നാടൻപാട്ടുകൾഈസാലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)Norwayവദനസുരതംഎ.പി.ജെ. അബ്ദുൽ കലാംകാസർഗോഡ്നിർമ്മല സീതാരാമൻമദ്യംബ്രസീൽ ദേശീയ ഫുട്ബോൾ ടീംകാക്കഅഞ്ചാംപനിതിരുമല വെങ്കടേശ്വര ക്ഷേത്രംകാനഡസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസത്യ സായി ബാബപാറ്റ് കമ്മിൻസ്ഗ്ലോക്കോമവള്ളത്തോൾ പുരസ്കാരം‌അഷിതസമസ്ത കേരള ജംഇയ്യത്തുൽ ഉലമലിംഫോസൈറ്റ്വടകര ലോക്‌സഭാ നിയോജകമണ്ഡലംദുഃഖശനിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപ്രേമം (ചലച്ചിത്രം)കുണ്ടറ വിളംബരംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅസ്മ ബിൻത് അബു ബക്കർഎസ്.കെ. പൊറ്റെക്കാട്ട്ഉത്തരാധുനികതസുകുമാരൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഹദീഥ്സബഅ്ഇന്ത്യയിലെ നദികൾഎഴുത്തച്ഛൻ പുരസ്കാരംഇടശ്ശേരി ഗോവിന്ദൻ നായർപൾമോണോളജിഎം.ടി. വാസുദേവൻ നായർ🡆 More