യൂറോപ്യൻ ധ്രുവപ്പൂച്ച

കാർണിവോറ ജന്തുനിരയിലെ മസ്റ്റെലൈഡ് (Mustelidae) കുടുംബത്തിൽപ്പെടുന്ന വന്യ സസ്തനിയാണ്‌ യൂറോപ്യൻ ധ്രുവപ്പൂച്ച, കോമൺ പോൾകാറ്റ്, ബ്ലാക്ക്' അല്ലെങ്കിൽ ഫോറസ്റ്റ് പോൾകാറ്റ്, യൂറോപ്യൻ ഫെററ്റ്, അല്ലെങ്കിൽ വൈൽഡ് ഫെററ്റ് എന്നും അറിയപ്പെടുന്നു.

ശാസ്ത്രനാമം: മസ്റ്റെല പുട്ടോറിയസ് (Mustela putorius), മസ്റ്റെല പുട്ടോറിയസ് പുട്ടോറിയസ് (Mustela putorius putorius).യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്.

യൂറോപ്യൻ ധ്രുവപ്പൂച്ച
യൂറോപ്യൻ ധ്രുവപ്പൂച്ച
European Polecats
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Mustela
Species:
M. putorius
Binomial name
Mustela putorius
(Linnaeus, 1758)

ശരീര ഘടന

ധ്രൂവപ്പൂച്ചകളുടെ ശരീരം മെലിഞ്ഞതും 38-51 സെന്റിമീറ്റർ വരെ നീളമുള്ളതുമാണ്; വാലിന് 13-19 സെന്റിമീറ്ററും, തൂക്കം 0.7-1.4 കിലോഗ്രാമും. കടും തവിട്ടു മുതൽ കറുപ്പു വരെ നിറമുള്ള ധ്രുവപ്പൂച്ചകളുണ്ട്. തലയുടെ ഇരുവശങ്ങളിലും കണ്ണിന്റെയും ചെവിയുടെയും ഇടയ്ക്ക് ഒരു മഞ്ഞപ്പട്ട കാണപ്പെടുന്നു. കാലുകൾ ചെറുതാണ്. കാലുകളിൽ മൂർച്ചയുള്ള കൂർത്തു വളഞ്ഞ നഖരങ്ങളോടുകൂടിയ അഞ്ച് വിരലുകളുണ്ട്. ഇവയുടെ പല്ലുകൾ മാംസം ഭക്ഷിക്കുന്നതിന് വളരെ അനുയോജ്യമായതാണ്.

ആഹാര രീതി

ധ്രുവപ്പൂച്ചകൾ രാത്രിയിലാണ് ഇരതേടുന്നത്. ജന്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞാണ് ഇവ ഇര പിടിക്കുന്നത്. മരത്തിലോ മറ്റു വസ്തുക്കളിലോ പിടിച്ചുകയറാനുള്ള ശേഷി ഇവയ്ക്ക് കുറവാണ്. എലി, ചുണ്ടെലി തുടങ്ങിയ ചെറുജീവികളെ ഇവ ആഹാരമാക്കുന്നു. ഇവ പലപ്പോഴും കോഴിയുടെയും മുയലിന്റെയും കൂടുകളിൽ അതിക്രമിച്ചു കയറി അവയെ കൊന്നുഭക്ഷിക്കാറുണ്ട്. ധ്രുവപ്പൂച്ചകൾ അതിനെക്കാൾ വലിപ്പംകൂടിയ ജന്തുക്കളെവരെ കൊന്നുഭക്ഷിക്കും; അവശേഷിക്കുന്ന മാംസം പിന്നീടു ഭക്ഷിക്കാൻ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. ശരീരത്തിലെ കട്ടിയുള്ളതും ഇടതൂർന്നതുമായ രോമാവരണവും അതിനടിയിലായുള്ള ഇലാസ്തികകലകളും കുറുക്കൻ‍, നായ്, പാമ്പ് മുതലായ ശത്രുക്കളുടെ കടി ഏല്ക്കുന്നതിൽനിന്ന് ഒരു പരിധിവരെ ഇവയെ സംരക്ഷിക്കുന്നു.

പ്രത്യുത്പാദനം

യൂറോപ്യൻ ധ്രുവപ്പൂച്ചകൾ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രസവിക്കും. 40-45 ദിവസമാണ് ഗർഭകാലം. ഒരു പ്രസവത്തിൽ 3-7 കുഞ്ഞുങ്ങളുണ്ടാകുന്നു. ജനിച്ച് 20 ദിവസത്തിനുശേഷമേ ഇവയ്ക്ക് കാഴ്ചശക്തിയുണ്ടാകുന്നുള്ളൂ. ഏകദേശം ഏഴ് ആഴ്ച വരെ തള്ളപ്പൂച്ചയുടെ മുലപ്പാൽ മാത്രമാണ് കുഞ്ഞുങ്ങളുടെ ആഹാരം. ആൺ ധ്രുവപ്പൂച്ചകൾ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ല. യൂറോപ്യൻ ധ്രുവപ്പൂച്ചയെ വളർത്തുമൃഗമായി ഇണക്കി വളർത്താറുണ്ട്.

കീരികുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ധ്രുവപ്പൂച്ചകളും പൃഷ്ഠഭാഗത്തുള്ള ഗ്രന്ഥികളിൽനിന്ന് ദുർഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കാറുണ്ട്. ഈ സ്രവം ഒരു പരിധിവരെ ഇവയെ ശത്രുക്കളിൽനിന്ന് രക്ഷനേടാനും കൂട്ടങ്ങളുടെ അതിർത്തി നിർണയത്തിനും സഹായിക്കുന്നു.

വർഗ്ഗീകരണം

  • ടർക്കിസ്ഥാൻ ധ്രുവപ്പൂച്ച - മസ്റ്റെല എവർസ്മാനി (Mustela eversmanni) എന്ന ശാസ്ത്രനാമമുള്ള ധ്രുവപ്പൂച്ചകൾ റഷ്യയിൽ ധാരാളമായി കണ്ടുവരുന്നു. യൂറോപ്യൻ ധ്രുവപ്പൂച്ചകളെക്കാൾ നീളവും നിറവും ഇവയ്ക്ക് കുറവായിരിക്കും.
  • അമേരിക്കൻ ധ്രുവപ്പൂച്ച - മസ്റ്റെല നൈഗ്രിപെസ് (Mustela nigripes) എന്ന ഇനം ധ്രുവപ്പൂച്ചകൾ ടെക്സാസിനും വടക്കൻ ഡക്കോട്ടയ്ക്കും ഇടയിലെ പ്രയറി പുൽമേടുകളിൽ ധാരാളമായി കാണപ്പെടുന്നു.

അവലംബം

യൂറോപ്യൻ ധ്രുവപ്പൂച്ച കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്രുവപ്പൂച്ച എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

Tags:

യൂറോപ്യൻ ധ്രുവപ്പൂച്ച ശരീര ഘടനയൂറോപ്യൻ ധ്രുവപ്പൂച്ച ആഹാര രീതിയൂറോപ്യൻ ധ്രുവപ്പൂച്ച പ്രത്യുത്പാദനംയൂറോപ്യൻ ധ്രുവപ്പൂച്ച വർഗ്ഗീകരണംയൂറോപ്യൻ ധ്രുവപ്പൂച്ച അവലംബംയൂറോപ്യൻ ധ്രുവപ്പൂച്ച പുറത്തേക്കുള്ള കണ്ണികൾയൂറോപ്യൻ ധ്രുവപ്പൂച്ച

🔥 Trending searches on Wiki മലയാളം:

യൂട്യൂബ്ഉണ്ണി ബാലകൃഷ്ണൻഅക്ഷയതൃതീയമനുഷ്യൻമലയാളം അക്ഷരമാലഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ത്യയിലെ നദികൾകമ്യൂണിസംജോയ്‌സ് ജോർജ്ഗർഭഛിദ്രംജനാധിപത്യംഉദ്ധാരണംമിഷനറി പൊസിഷൻമൗലികാവകാശങ്ങൾനാഗത്താൻപാമ്പ്നിതിൻ ഗഡ്കരിഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഫലംവാതരോഗംനിയമസഭമേടം (നക്ഷത്രരാശി)ഇസ്രയേൽടിപ്പു സുൽത്താൻആറാട്ടുപുഴ വേലായുധ പണിക്കർടൈഫോയ്ഡ്അടൽ ബിഹാരി വാജ്പേയിസജിൻ ഗോപുഎം.വി. നികേഷ് കുമാർപോവിഡോൺ-അയഡിൻമാതൃഭൂമി ദിനപ്പത്രംപ്രോക്സി വോട്ട്വോട്ടിംഗ് യന്ത്രംചൂരസമസ്ത കേരള ജംഇയ്യത്തുൽ ഉലമകാവ്യ മാധവൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾദീപക് പറമ്പോൽഇടുക്കി ജില്ലഈഴവമെമ്മോറിയൽ ഹർജിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ജെ.സി. ഡാനിയേൽ പുരസ്കാരംകെ. മുരളീധരൻതൃക്കേട്ട (നക്ഷത്രം)വജൈനൽ ഡിസ്ചാർജ്ശങ്കരാചാര്യർസുൽത്താൻ ബത്തേരിനി‍ർമ്മിത ബുദ്ധികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅതിസാരംഡി. രാജലോക മലമ്പനി ദിനംലിംഗംഹെപ്പറ്റൈറ്റിസ്-ബിപോത്ത്വിഷാദരോഗംതരുണി സച്ച്ദേവ്ഝാൻസി റാണിജർമ്മനിപ്രസവംചാറ്റ്ജിപിറ്റിഅയ്യപ്പൻബിഗ് ബോസ് (മലയാളം സീസൺ 6)സ്ഖലനംകേരളാ ഭൂപരിഷ്കരണ നിയമംആഗോളവത്കരണംവെബ്‌കാസ്റ്റ്വദനസുരതംവോട്ട്നാഴികലക്ഷദ്വീപ്മുരുകൻ കാട്ടാക്കടപന്ന്യൻ രവീന്ദ്രൻപാലക്കാട് ജില്ലകേരള നിയമസഭവോട്ടവകാശംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമഹേന്ദ്ര സിങ് ധോണി🡆 More