മലമുഴക്കി വേഴാമ്പൽ

വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി.

ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.

മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ
Male in Maharashtra
മലമുഴക്കി വേഴാമ്പൽ
Female in Maharashtra
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Bucerotiformes
Family: Bucerotidae
Genus: Buceros
Species:
B. bicornis
Binomial name
Buceros bicornis
Linnaeus, 1758
മലമുഴക്കി വേഴാമ്പൽ
Synonyms

Buceros homrai
Dichoceros bicornis
Buceros cavatus
Homraius bicornis
Dichoceros cavatus
Buceros cristatus

മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ, നെല്ലിയാമ്പതിയിൽ നിന്നും
Great hornbill , Buceros bicornis,sound നെല്ലിയാമ്പതിയിൽ നിന്നും റെക്കോർഡ് ചെയ്തത് -by Shino Jacob Koottanad

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകർന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതർ ഉണ്ടെന്നുകണ്ട് ഭയന്നാൽ ആൺപക്ഷി മണിക്കൂറുകൾക്കുശേഷമേ തിരിച്ചെത്തൂ. അതീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോൾ. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകൾ. 2003-ൽ വാഴച്ചാലിൽ ഡി.എഫ്.ഒ. ആയിരുന്ന ഡോ. എൻ.സി. ഇന്ദുചൂഡൻ ആദിവാസികളുടെ പങ്കാളിത്തത്തോടെ വേഴാമ്പൽ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. പല വൃക്ഷങ്ങളുടേയും വിത്തുകൾ വിതരണം ചെയ്യുന്നതുകൊണ്ട് ''' കാട്ടിലെ കർഷകൻ''' എന്ന പേരുണ്ട്

ശരീരപ്രകൃതി

ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂർണവളർച്ചയെത്തിയ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതൽ നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. പെൺ വേഴാമ്പലുകൾ ആൺ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആൺ വേഴാമ്പലുകൾക്ക് ചുവന്ന കണ്ണും പെൺവേഴാമ്പലുകൾക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്.

ഭക്ഷണം

പഴങ്ങൾ, പുഴുക്കൾ, പ്രാണികൾ, ചിലതരം ഇലകൾ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോൾ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.

പ്രത്യുൽപാദനം

പെൺ വേഴാമ്പലുകൾ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളിൽ മുട്ടയിടുന്ന കാലത്ത്, പെൺപക്ഷി കൂട്ടിൽ കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസർജ്ജ്യവും കൊണ്ട് കൊക്കുകൾ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങൾ അടക്കുന്നു. പെൺപക്ഷി തൂവലുകൾ കൊഴിച്ച് കുഞ്ഞുങ്ങൾക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും.കൂടിയാൽ മൂന്ന്.വെള്ള മുട്ടകളാണ് ഇടുന്നത്. കുറച്ചു സമയത്തിനു ശേഷംമുട്ടകളുടെ നിറം മാറും. മുട്ടകൾ വിരിയുന്നതുവരെ അവ പൊത്തിനുള്ളിൽ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആൺ വേഴാമ്പൽ ആണ് പെൺ വേഴാമ്പലുകൾക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുട്ടികൾ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെൺകിളി പുറത്തു വരും. കുഞ്ഞുങ്ങൾ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും കുട്ടികൾക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകൾ കഴിയുക. ഒരുകൂട്ടത്തിൽ 20ൽ താഴെ വേഴാമ്പലുകൾ ഉണ്ടാകും.

ഒറ്റ ഇണയെ മാത്രമെ സ്വീകരിക്കുകയുള്ളു. ഒറ്റ കൂടു തന്നെ വർഷങ്ങളോളം ഉപയോഗിക്കും. 20-22 ആഴചവരെയാണ് പ്രജനനകാലം. അതിൽ 15-19 ആഴചകളോളം പെൺപക്ഷി അടച്ചകൂട്ടിൽ തന്നെ കഴിയും.

ചിത്രശാല

അവലംബം

  • 26 ഫെബ്രുവരി 2011-ലെ ഹിന്ദു ദിനപത്രം- കൊച്ചി പതിപ്പ്.

Tags:

മലമുഴക്കി വേഴാമ്പൽ ശരീരപ്രകൃതിമലമുഴക്കി വേഴാമ്പൽ ഭക്ഷണംമലമുഴക്കി വേഴാമ്പൽ പ്രത്യുൽപാദനംമലമുഴക്കി വേഴാമ്പൽ ചിത്രശാലമലമുഴക്കി വേഴാമ്പൽ അവലംബംമലമുഴക്കി വേഴാമ്പൽ

🔥 Trending searches on Wiki മലയാളം:

ഭാരതീയ റിസർവ് ബാങ്ക്എസ്.എൻ.സി. ലാവലിൻ കേസ്വെള്ളിക്കെട്ടൻതൃക്കടവൂർ ശിവരാജു2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്സഫലമീ യാത്ര (കവിത)ആറ്റിങ്ങൽ കലാപംമഞ്ജീരധ്വനികൊട്ടിയൂർ ശിവക്ഷേത്രങ്ങൾമുരിങ്ങഅണലികുംഭം (നക്ഷത്രരാശി)വടകരഇന്ത്യാചരിത്രംഡൊമിനിക് സാവിയോഎം.വി. ജയരാജൻവിമോചനസമരംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മുണ്ടിനീര്ദാനനികുതിതൃശ്ശൂർമതേതരത്വം ഇന്ത്യയിൽകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)സമത്വത്തിനുള്ള അവകാശംകുമാരനാശാൻഉള്ളൂർ എസ്. പരമേശ്വരയ്യർപശ്ചിമഘട്ടംസ്ത്രീവോട്ടിംഗ് യന്ത്രംമഞ്ജു വാര്യർമലപ്പുറം ജില്ലഅസ്സലാമു അലൈക്കുംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅബ്ദുന്നാസർ മഅദനികഥകളിഹെലികോബാക്റ്റർ പൈലോറികേരള പബ്ലിക് സർവീസ് കമ്മീഷൻമലബന്ധംപാമ്പ്‌എൻ.കെ. പ്രേമചന്ദ്രൻചിങ്ങം (നക്ഷത്രരാശി)കേന്ദ്രഭരണപ്രദേശംകൂറുമാറ്റ നിരോധന നിയമംദേശീയ പട്ടികജാതി കമ്മീഷൻനാഗത്താൻപാമ്പ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.കെ.ബി. ഗണേഷ് കുമാർഅടിയന്തിരാവസ്ഥകാനഡസ്കിസോഫ്രീനിയഉത്തർ‌പ്രദേശ്സ്വവർഗ്ഗലൈംഗികതകൊഴുപ്പ്ബാബസാഹിബ് അംബേദ്കർരതിസലിലംമലമ്പനിഎം.എസ്. സ്വാമിനാഥൻഐക്യരാഷ്ട്രസഭചാമ്പസോഷ്യലിസംഅയമോദകംഷാഫി പറമ്പിൽആദ്യമവർ.......തേടിവന്നു...തൃശ്ശൂർ നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻപൗരത്വ ഭേദഗതി ആക്റ്റ്, 2019രമ്യ ഹരിദാസ്നസ്ലെൻ കെ. ഗഫൂർനീതി ആയോഗ്സ്ഖലനംഒ.വി. വിജയൻനവധാന്യങ്ങൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശശി തരൂർഹൃദയം (ചലച്ചിത്രം)ഉമ്മൻ ചാണ്ടിഎം.വി. നികേഷ് കുമാർ🡆 More