ബൻ കി മൂൺ

ഐക്യരാഷ്ട്രസഭയുടെ എട്ടാമത് സെക്രട്ടറി ജനറലായിരുന്നു ബൻ കി മൂൺ (ജനനം: ജൂൺ 13, 1944 -).

2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 2004 മുതൽ തെക്കൻ കൊറിയയുടെ വിദേശകാര്യത്തിന്റെയും വ്യാപാരത്തിന്റേയും ചുമതലയുള്ള മന്ത്രിയായി ചുമതല വഹിക്കുന്നു.

ബൻ കി മൂൺ
ബൻ കി മൂൺ
ബൻ കി മൂൺ
ജനനംജൂൺ 13, 1944
തൊഴിൽഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയുടെ ഏഷ്യക്കാരനായ രണ്ടാമത്തെ സെക്രട്ടറി ജനറലാണ് ബൻ കി മൂൺ.

വിദ്യാഭ്യാസം

ബൻ 1970 ൽ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാഷ്ട്ര ബന്ധങ്ങൾക്കായുള്ള ബാചിലേഴ്സ് ബിരുദവും 1985 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ജോൺ എഫ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ നിന്നും പബ്ലിക് അഡ്‍മിന്സ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടി.

സ്വകാര്യജീവിതം

വിവാഹിതനായ ബൻ കി മൂൺ രണ്ടു പെണ്മക്കളുടേയും ഒരാൺകുട്ടിയുടേയും പിതാവാണ്.. അദ്ദേഹം നോൺ-ഡിനോമീനിയൽ ക്രിസ്ത്യനായി സ്വയം കണക്കാക്കുന്നു. 1920 കളിൽ കൊറിയയിൽ പ്രചരിച്ച ഉചിമുറ കന്സോ സ്ഥാപിച്ച മഗിയോഹു എന്ന നോൺ ചർച് മൂവ്മെന്റിലെ ഒരംഗമാണദ്ധാഹം. ഇതിലെ കൂടുതലും ഇന്റലക്റ്റ്സ് ആയിട്ടുള്ള അംഗങ്ങൾ സ്വകാര്യ പോതു ജീവിതത്തിൽ ഗോസ്പൽ പ്രചോദന സ്രോതസ്സാക്കുന്നു.

സ്വന്തം ഭാഷയായ കൊറിയനു പുറമേ ഇംഗ്ലീഷും ഫ്രഞ്ചും ബൻ നന്നായി കൈകാര്യം ചെയ്യും.

1960 കളുടെ ആദ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ അമേരിക്കൻ റെഡ് ക്രോസ് സംഘടിപ്പിച്ച ഇംഗ്ലീഷ് ഭാഷാ മത്സരത്തിൽ വിജയിച്ച ബൻ വാഷിംഗ്ടൺ ഡി.സിയിൽ വച്ച് അമേരിക്കയുടെ രാഷ്ട്രപതിയായിരുന്ന ജോൺ എഫ്. കെന്നഡിയെ കണ്ടുമുട്ടുകയും അതിനു ശേഷം ഒരു നയതന്ത്രജ്ഞനാകാനായി തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.

ഔദ്യോഗികജീവിതം

ബൻ കി മൂൺ 
ബൻ കി മൂൺ ലോക ബാങ്ക് പ്രസിഡന്റ് പോൾ വോള്ഫോവിറ്റ്സിനൊപ്പം

കൊറിയൻ വിദേശകാര്യ സേവനത്തിൽ ചേർന്നതിനു ശേഷം ബൻ കി മൂണിന്റെ ആദ്യ നിയമനം ന്യൂ ഡൽഹിയിലായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്ടേഴ്സിലെ ഐക്യരാഷ്ട്രസഭാ വിഭാഗത്തിലെ പ്രവർത്തനത്തിനു ശേഷം തെക്കൻ കൊറിയയുടെ യു. എൻ. ലേക്കുള്ള സ്ഥിരം നിരീക്ഷണ ദൌത്യത്തിന്റെ (1991 സെപ്റ്റംബർ 17-ന് മാത്രമാണ് തെക്കൻ കൊറിയ യു.എൻ.-ന്റെ അംഗരാജ്യമായത്) ആദ്യത്തെ സെക്രട്ടറിയായി ന്യൂയോർക്കിൽ സേവനമനുഷ്ടിച്ചു. അതിനു ശേഷം അദ്ദേഹം ഐക്യരാഷ്ട്ര സഭാ വിഭാഗത്തിന്റെ ഡയറക്റ്റർ സ്ഥാനം സ്വീകരിച്ചു. വാഷിംഗ്ടൺ ഡി.സി.-യിലെ റിപബ്ലിക് ഓഫ് കൊറിയയുടെ എംബസിയിൽ രണ്ടു തവണ നിയമിതനായി. ഈ രണ്ട് നിയമനങ്ങള്ക്കിടയിൽ 1990-1992-ൽ അമേരിക്കൻ കാര്യങ്ങള്ക്കായുള്ള ഡയറക്റ്റർ ജനറലായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1995-ൽ നയ രൂപവത്കരണത്തിന്റേയും അന്താരാഷ്ട്ര സംഘടനകളുടേയും ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 1996-ൽ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട അദ്ദേഹം 2000-ത്തിൽ ഉപമന്ത്രിയായും നിയമിക്കപ്പെട്ടു. അദ്ദേഹം ഏറ്റവും അടുത്ത് വഹിച്ചത് പ്രസിഡന്റിന്റെ വിദേശനയ ഉപദേഷ്ടാവ് എന്ന പദവിയാണ്.

അവലംബം



Tags:

ബൻ കി മൂൺ വിദ്യാഭ്യാസംബൻ കി മൂൺ സ്വകാര്യജീവിതംബൻ കി മൂൺ ഔദ്യോഗികജീവിതംബൻ കി മൂൺ അവലംബംബൻ കി മൂൺ19442004ഐക്യരാഷ്ട്രസഭഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽഒക്ടോബർ 13കോഫി അന്നാൻജൂൺ 13തെക്കൻ കൊറിയ

🔥 Trending searches on Wiki മലയാളം:

സ്വയംഭോഗംജീവിതശൈലീരോഗങ്ങൾആശാളിഉമർ ഇബ്‌നു അബ്ദുൽ അസീസ്കൊറ്റൻകുളങ്ങര ദേവീക്ഷേത്രംലോകാത്ഭുതങ്ങൾബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഇന്ത്യൻ ശിക്ഷാനിയമം (1860)തിരുവത്താഴംസകാത്ത്വടക്കൻ പാട്ട്കുറിച്യകലാപംറോമാ സാമ്രാജ്യംഇസ്‌ലാമിക കലണ്ടർഗണപതികിണർവെള്ളാപ്പള്ളി നടേശൻപൊണ്ണത്തടിലോക്‌സഭപൂരിരവിചന്ദ്രൻ സി.മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസുബ്രഹ്മണ്യൻതുളസീവനംസ്വഹീഹുൽ ബുഖാരിതദ്ദേശ ഭരണ സ്ഥാപനങ്ങൾബീജംഗംഗാനദിചോറ്റാനിക്കര ഭഗവതിക്ഷേത്രംസ്ഖലനംപറയിപെറ്റ പന്തിരുകുലംഎ.ആർ. റഹ്‌മാൻഖദീജസംഘകാലംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌Wayback Machineതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവിഷ്ണുനവരത്നങ്ങൾപ്രസവംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ദിരാ ഗാന്ധിഅന്താരാഷ്ട്ര വനിതാദിനംകമല സുറയ്യഅയക്കൂറവടകര ലോക്‌സഭാ നിയോജകമണ്ഡലംഎ. കണാരൻമാതൃഭൂമി ദിനപ്പത്രംഅരവിന്ദ് കെജ്രിവാൾപന്ന്യൻ രവീന്ദ്രൻഅബൂ താലിബ്തവളതൃക്കടവൂർ ശിവരാജുഎം.എസ്. സ്വാമിനാഥൻകുണ്ടറ വിളംബരംഎ.കെ. ഗോപാലൻതൊണ്ടിമുതലും ദൃക്സാക്ഷിയുംപൂവാംകുറുന്തൽതുർക്കിപടയണിതണ്ണിമത്തൻജോൺസൺപേവിഷബാധരക്തസമ്മർദ്ദംതബൂക്ക് യുദ്ധംസി.എച്ച്. കണാരൻചേരഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്കടമ്മനിട്ട രാമകൃഷ്ണൻഹെപ്പറ്റൈറ്റിസ്പണംസെറ്റിരിസിൻമാലിദ്വീപ്ഐക്യ അറബ് എമിറേറ്റുകൾശിലായുഗംജാലിയൻവാലാബാഗ് കൂട്ടക്കൊലഉസ്‌മാൻ ബിൻ അഫ്ഫാൻകേരള നവോത്ഥാനം🡆 More