നാട്ടറിവ്

സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാനാട്ടറിവ്.

ഫോൿലോർ എന്ന ഇംഗ്ലീഷ് പദം നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ പദങ്ങൾ ഉപയോഗിച്ച് മലയാളത്തിൽ വിവർത്തനം ചെയ്യുന്നു. ഫോൿ, ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോൿ എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ അലൻ ഡൻഡിസാണ് ഫോൿലോറിനെ വ്യതിരിക്തവ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളർത്തിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം വികാസഗതി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫോൿലോർ.

തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.

ആധുനിക കലാരൂപങ്ങളും സാഹിത്യവും ഉൽപ്പാദനരീതികളും ചികിത്സയുമെല്ലാം പുതിയ തലങ്ങളിലേക്ക് വികസിച്ചത് നാട്ടറിവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ്. ആദിവാസികളുടെ അറിവിനെ ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്ര ഗാനങ്ങളുടേയും സംഗീതത്തിന്റെ വേരുകൾ നാട്ടുസംഗീതത്തിലാണ്.

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. ഫോൿലോർ എന്ന വിജ്ഞാനശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ പരിഗണിക്കുന്നത്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.

മലയാളത്തിലെ പ്രധാനപ്പെട്ട ഫോൿലോർ പണ്ഡിതർ

Tags:

അലൻ ഡൻഡിസ്സാമൂഹ്യശാസ്ത്രം

🔥 Trending searches on Wiki മലയാളം:

ഹിമാലയംകണ്ണകിഭരതനാട്യംഷാഫി പറമ്പിൽതരുണി സച്ച്ദേവ്ലയണൽ മെസ്സിഭാരതീയ സ്റ്റേറ്റ് ബാങ്ക്ദൃശ്യംസ്ഖലനംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വെള്ളെരിക്ക്കേരളകലാമണ്ഡലംസി.ആർ. മഹേഷ്മലയാള സാഹിത്യകാരന്മാരുടെ പട്ടികഇടതുപക്ഷംനോട്ടനയൻതാരഹിന്ദുമതംടെസ്റ്റോസ്റ്റിറോൺരാജവംശംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകൊൽക്കത്ത നൈറ്റ് റൈഡേർസ്സന്ധി (വ്യാകരണം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ പാമ്പുകൾമാത്യു തോമസ്സന്ധിവാതംസൈനികസഹായവ്യവസ്ഥപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മാലിദ്വീപ്ഹനുമാൻഭാവന (നടി)കേരളീയ കലകൾഉങ്ങ്ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾമെറ്റ്ഫോർമിൻമലയാളം നോവലെഴുത്തുകാർമില്ലറ്റ്ഗൂഗിൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഭൂഖണ്ഡംഫാസിസംകഞ്ചാവ്മരണംപ്രാചീനകവിത്രയംഓമനത്തിങ്കൾ കിടാവോപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംവില്യം ഷെയ്ക്സ്പിയർഎസ്. ജാനകികേരളംനരേന്ദ്ര മോദിനിർമ്മല സീതാരാമൻപഴുതാരകഅ്ബതകഴി ശിവശങ്കരപ്പിള്ളചേനത്തണ്ടൻഹീമോഗ്ലോബിൻഇസ്ലാമിലെ പ്രവാചകന്മാർമാവോയിസംപുലയർബാബസാഹിബ് അംബേദ്കർസമസ്ത കേരള ജംഇയ്യത്തുൽ ഉലമഭഗത് സിംഗ്ചരക്കു സേവന നികുതി (ഇന്ത്യ)എറണാകുളം ജില്ലഷമാംഹൃദയം (ചലച്ചിത്രം)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾബാബരി മസ്ജിദ്‌രാശിചക്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഹലോഎലിപ്പനി🡆 More