ദമാസ്കസ് സർവ്വകലാശാല

ദമാസ്കസ് സർവ്വകലാശാല (അറബിക്: جَامِعَةُ دِمَشْقَ, Jāmi‘atu Dimashq) സിറിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഒരു സർവ്വകലാശാലയാണ്.

തലസ്ഥാനമായ ദമാസ്കസിൽ സ്ഥിതി ചെയ്യുന്ന ഈ സർവ്വകലാശാലയ്ക്ക് മറ്റ് സിറിയൻ നഗരങ്ങളിലും കാമ്പസുകളുമുണ്ട്. സ്കൂൾ ഓഫ് മെഡിസിൻ (സ്ഥാപിതം 1903), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (സ്ഥാപിതം 1913) എന്നീ രണ്ട് സ്ഥാപനങ്ങളുടെ ലയനത്തിലൂടെ 1923 ൽ ഇത് സ്ഥാപിതമായി. 1958 വരെ സിറിയൻ സർവ്വകലാശാല എന്ന പേര് വഹിച്ചിരുന്ന ഇത് അലപ്പോ സർവ്വകലാശാല സ്ഥാപിതമായതിനുശേഷം പേര് മാറി. ഒമ്പത് പൊതു സർവ്വകലാശാലകളും പത്തിലധികം സ്വകാര്യ സർവ്വകലാശാലകളും സിറിയയിലുണ്ട്. 2011 ൽ സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അറബ് ലോകത്തെ ഏറ്റവും മതിപ്പുള്ള സർവകലാശാലകളിലൊന്നായിരുന്നു ഡമാസ്കസ് സർവകലാശാല. ദമാസ്കസ് സർവകലാശാലയിൽ നിരവധി ഫാക്കൽറ്റികൾ, ഉന്നത ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്റർമീഡിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നഴ്സിങ് വിദ്യാലയം എന്നിവ ഉൾപ്പെടുന്നു. അറബ് ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനമായ വിദേശികളെ അറബി ഭാഷ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഇതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

ദമാസ്കസ് സർവ്വകലാശാല
جَامِعَةُ دِمَشْقَ
പ്രമാണം:Damascus University.png
ദമാസ്കസ് സർവ്വകലാശാല
മുൻ പേരു(കൾ)
സിറിയൻ സർവ്വകലാശാല (1923–1958)
ആദർശസൂക്തം"وَقُل رَّبِّ زِدْنِي عِلْمًا" 20:114
തരംPublic
സ്ഥാപിതം1923 (1903-ൽ മെഡിക്കൽ സ്കൂൾ)
പ്രസിഡന്റ്മുഹമ്മദ് ഒസാമ അൽജബ്ബാൻ
കാര്യനിർവ്വാഹകർ
2,653
വിദ്യാർത്ഥികൾ210,929
ബിരുദവിദ്യാർത്ഥികൾ197,493
13,436
ഗവേഷണവിദ്യാർത്ഥികൾ
1,211
സ്ഥലംദമാസ്കസ്, സിറിയ
ക്യാമ്പസ്Urban
വെബ്‌സൈറ്റ്damascusuniversity.edu.sy

ചരിത്രം

1901-ൽ, ദമാസ്കസിലെ സ്കൂൾ ഓഫ് മെഡിസിൻ ഓഫീസ് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചതോടെ 1903-ൽ സർവ്വകലാശാലയുടെ മർമ്മ ഭാഗമായ ഈ സ്കൂൾ ആരംഭിച്ചു. മെഡിസിൻ, ഫാർമസി ശാഖകൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ പ്രബോധന ഭാഷ തുർക്കിഷ് ആയിരുന്നു. 1913-ൽ ബെയ്റൂത്തിൽ ആരംഭിച്ച ഒരു നിയമ വിദ്യാലയത്തിലെ ഭൂരിഭാഗം അധ്യാപകരും അറബികളും പ്രബോധന ഭാഷ അറബിയും ആയിരുന്നു. 1914-ൽ സ്കൂൾ ഓഫ് മെഡിസിൻ ബെയ്റൂത്തിലേക്ക് മാറിയതുപോലെ ഈ വിദ്യാലയും ദമാസ്കസിലേക്കും മാറ്റി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ നിയമവിദ്യാലയം ബെയ്റൂട്ടിലേക്ക് തിരിച്ചെത്തി. അതിനെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനും സ്കൂൾ ഓഫ് ലോയും ഡമാസ്കസിൽ ആരംഭിക്കുകയും ആദ്യത്തേത് 1919 ജനുവരിയുടെ തുടക്കത്തിലും രണ്ടാമത്തേത് അതേ വർഷം സെപ്റ്റംബറിലുമാണ് ആരംഭിച്ചത്. 1923-ൽ സ്കൂൾ ഓഫ് ലോയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ എന്ന് പുനർനാമകരണം നടത്തുകയും ഈ സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ, അറബ് സൊസൈറ്റി, സെന്റർ ഓഫ് അറബിക് ഹെറിറ്റേജ് എന്നിവയുമായി ബന്ധപ്പെടുത്തി സിറിയൻ സർവ്വകലാശാല എന്ന പേരിൽ സംഘടിപ്പിച്ചു.

ചിത്രശാല

അവലംബം

Tags:

അറബി ഭാഷഅറബ് ലോകംദമാസ്കസ്സിറിയസിറിയൻ ആഭ്യന്തരയുദ്ധം

🔥 Trending searches on Wiki മലയാളം:

എ.എം. ആരിഫ്സുരേഷ് ഗോപിടിപ്പു സുൽത്താൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഉർവ്വശി (നടി)abb67വക്കം അബ്ദുൽ ഖാദർ മൗലവിസുമലതവെള്ളിവരയൻ പാമ്പ്പാർവ്വതിസ്വർണംവി. മുരളീധരൻഏകീകൃത സിവിൽകോഡ്ഒമാൻകേരളത്തിലെ പാമ്പുകൾആടുജീവിതം (ചലച്ചിത്രം)കുവൈറ്റ്ഓവേറിയൻ സിസ്റ്റ്നയൻതാരയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംആറാട്ടുപുഴ വേലായുധ പണിക്കർകുഞ്ചൻ നമ്പ്യാർമകം (നക്ഷത്രം)വാസ്കോ ഡ ഗാമമുലപ്പാൽവൈക്കം മുഹമ്മദ് ബഷീർദേശീയ പട്ടികജാതി കമ്മീഷൻദിലീപ്രാഹുൽ മാങ്കൂട്ടത്തിൽചോതി (നക്ഷത്രം)പൂയം (നക്ഷത്രം)തൊണ്ടിമുതലും ദൃക്സാക്ഷിയുംചന്ദ്രൻകൊച്ചി വാട്ടർ മെട്രോകടന്നൽകെ.ബി. ഗണേഷ് കുമാർനരേന്ദ്ര മോദികേരളത്തിലെ ജനസംഖ്യകറ്റാർവാഴവാഴടി.എം. തോമസ് ഐസക്ക്സ്‌മൃതി പരുത്തിക്കാട്അമേരിക്കൻ ഐക്യനാടുകൾആഗ്നേയഗ്രന്ഥിഅർബുദംഋതുചങ്ങലംപരണ്ടകാളിദാസൻതകഴി സാഹിത്യ പുരസ്കാരംടി.കെ. പത്മിനിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കോഴിക്കോട്തിരുവിതാംകൂർ ഭരണാധികാരികൾനിർദേശകതത്ത്വങ്ങൾസന്ധിവാതംവേദംമലയാളംഫഹദ് ഫാസിൽകെ. കരുണാകരൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻരബീന്ദ്രനാഥ് ടാഗോർമലയാളിഓസ്ട്രേലിയചില്ലക്ഷരംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംനിസ്സഹകരണ പ്രസ്ഥാനംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികശ്രീനാരായണഗുരുചെറുകഥആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംലോക്‌സഭ സ്പീക്കർഇന്ത്യയിലെ ഹരിതവിപ്ലവംഗൗതമബുദ്ധൻചെമ്പോത്ത്ബിഗ് ബോസ് (മലയാളം സീസൺ 6)മാവോയിസം🡆 More