താലിപ്പരുന്ത്

ഒരു ദേശാടനപ്പക്ഷിയായ താലിപ്പരുന്ത് അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്നു.

ശാസ്ത്ര നാമം പാൻഡിയോൻ ഹാലിയേറ്റസ് (Pandion haliaetus). കടലിലും കായലിലും വലിയ ജലാശയങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഇംഗ്ലീഷിൽ Sea Hawk എന്നും Fish Eagle എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്കയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താലിപ്പരുന്തിനെ കാണാം. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതു കൊണ്ട് മീൻപിടിയൻ പരുന്ത് എന്നും അറിയപ്പെടുന്നു.

താലിപ്പരുന്ത്
താലിപ്പരുന്ത്
North American subspecies
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Pandionidae

Sclater & Salvin, 1873
Genus:
Pandion

Savigny, 1809
Species:
P. haliaetus
Binomial name
Pandion haliaetus
(Linnaeus, 1758)
താലിപ്പരുന്ത്

ശരീര ഘടന

ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരുപോലെയിരിക്കും. ശരീരത്തിന്റെ പുറം ഭാഗത്തിന് കടും തവിട്ടുനിറവും അടിഭാഗത്തിന് വെളുപ്പുനിറവുമാണ്. തവിട്ടുനിറത്തിൽ മാലപോലെ ഒരു പട്ട മാറിടത്തിലുണ്ട്. കൊക്കിൽനിന്നു തുടങ്ങി കണ്ണിന്റെ ഭാഗത്തു കൂടി മാറിടത്തിലെ പട്ടയിൽ എത്തി അവസാനിക്കുന്ന കറുത്ത കൺപട്ടയും കൺപട്ടയ്ക്കു മീതെ തലയിൽ തെളിഞ്ഞു കാണുന്ന വെളളത്തൊപ്പിയും ഈ പക്ഷിയുടെ സവിശേഷതകളാണ്. മാറിടത്തിൽ കാണപ്പെടുന്ന തവിട്ടുപട്ട പക്ഷിയുടെ കഴുത്തിൽ മാലയിട്ടതുപോലെ തോന്നിക്കുന്നു. അതിനാലാണ് പക്ഷിക്കു താലിപ്പരുന്ത് എന്ന പേരു ലഭിച്ചത്. മങ്ങിയ തവിട്ടു നിറമുളള വാലിൽ കുറേ നേർത്ത പട്ടകളുണ്ട്. കാലുകൾ നീളം കൂടിയതും ബലമുളളതും തൂവലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്. വിരലുകളിലും അതിനല്പം മുകളിലേക്കും മാത്രമേ തൂവലുകളില്ലാതെയുള്ളൂ.

താലിപ്പരുന്തിന്റെ ചിറകുകൾക്ക് അസാധാരണമായ നീളമുള്ളതിനാൽ ഇവ പറക്കുമ്പോൾ ഒരു വൻ പക്ഷിയാണെന്നേ തോന്നൂ. ഇവ ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ ചിറകുകളുടെ നീളം വാലിന്റെ അറ്റം കവിഞ്ഞും കാണും. ചിറകു വിടർത്തുമ്പോൾ ചിറകിനു മധ്യത്തിലായി പുറകോട്ട് ഒരു വളവ് ഉണ്ടായിരിക്കും. ചിറകുകൾ വിടർത്തി ചലനങ്ങളൊന്നും തന്നെയില്ലാതെ സാവധാനമാണ് ഇവ കാറ്റിൽ ഒഴുകിപ്പറക്കുന്നത്.

ഭക്ഷണ രീതി

താലിപ്പരുന്ത് 
മത്സ്യം കാലിൽ കൊരുത്തി വച്ചിരിക്കുന്നു.

പറന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ വെളളത്തിൽ സഞ്ചരിക്കുന്ന മത്സ്യത്തിന്റെ ഗതി മനസ്സിലാക്കി ഉന്നം തെറ്റാതെ താഴോട്ടുവന്ന് വെളളത്തിൽ മുങ്ങി മത്സ്യത്തെ പിടിക്കുന്നു. അരത്തിന്റെ നാക്കു പോലെ, പരുപരുത്ത, ചെതുമ്പലുകളുള്ള വിരലുകളും നീണ്ടുവളഞ്ഞ് സൂചിപോലെ കൂർത്ത നഖങ്ങളും മത്സ്യത്തെ പിടിക്കാൻ സഹായകമാകുന്നു. മത്സ്യത്തെ കൊത്തി കീറി വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ചിലയവസരങ്ങളിൽ മത്സ്യത്തിന്റെ വലിപ്പവും ശക്തിയും മനസ്സിലാക്കാതെ റാഞ്ചിപ്പിടിച്ച് അതിന്റെ ശരീരത്തിൽ നഖങ്ങൾ കുത്തിയിറക്കുന്നു. ഭാരം കൂടിയ മത്സ്യങ്ങളെ താങ്ങി പറക്കാൻ പറ്റാതെ വരുമ്പോൾ ഈ പക്ഷി മത്സ്യത്തോടൊപ്പം വെള്ളത്തിൽ മുങ്ങി ചാകാറുമുണ്ട്. മത്സ്യം പിടിക്കാൻ സാധിക്കാത്ത സമയങ്ങളിൽ മാംസവും എലി, തവള, കല്ലിന്മേൽക്കായ, ചെറിയ ഇനം പല്ലികൾ തുടങ്ങിയവയും ഭക്ഷണമാക്കാറുണ്ട്.

സ്വഭാവം

താലിപ്പരുന്ത് 
താലിപ്പരുന്ത് ഇന്ത്യയിൽ നിന്ന്

ഇണകളായാണ് താലിപ്പരുന്ത് കൂടുകെട്ടി താമസിക്കുക. ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ചെറുകൂട്ടങ്ങളധികവും ദേശാടകരായിരിക്കും. മഞ്ഞുകാലവും വേനൽക്കാലവും കേരളത്തിൽ ജീവിച്ചശേഷം യൂറേഷ്യയുടെ വ.ഭാഗത്തേക്കു പോയി അവിടെ കൂടുകെട്ടി കുഞ്ഞു വിരിയിക്കുന്നു. വെള്ളത്തിനടുത്തുളള വൻ വൃക്ഷങ്ങളിലും ചിലപ്പോൾ തറയിൽ തന്നേയും വലിയ ചുളളികൾ കൊണ്ടാണ് ഇവ കൂടുകെട്ടുന്നത്. അതിൽ മൂന്നോ നാലോ വെളുത്ത മുട്ടകളിടും. ഒരിക്കൽ കൂടുകെട്ടിയ സ്ഥലത്തുതന്നെ വീണ്ടും വന്ന് ആ പഴയ കൂട്ടിൽ കുറേ ചുളളികൾ കൂടി പിടിപ്പിച്ച് പുതിയതാക്കി വർഷംതോറും കുഞ്ഞു വിരിയിക്കുന്നത് ഇവയുടെ സ്വഭാവ സവിശേഷതയാണ്.

താലിപ്പരുന്ത് 
Pandion haliaetus

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

താലിപ്പരുന്ത് 
Wiktionary
താലിപ്പരുന്ത് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താലിപ്പരുന്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

താലിപ്പരുന്ത് ശരീര ഘടനതാലിപ്പരുന്ത് ഭക്ഷണ രീതിതാലിപ്പരുന്ത് സ്വഭാവംതാലിപ്പരുന്ത് അവലംബംതാലിപ്പരുന്ത് പുറത്തേക്കുള്ള കണ്ണികൾതാലിപ്പരുന്ത്

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികദി ആൽക്കെമിസ്റ്റ് (നോവൽ)കാവ്യ മാധവൻകാമസൂത്രംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഈനാമ്പേച്ചിമമിത ബൈജുമഹേന്ദ്ര സിങ് ധോണികേരളത്തിലെ നാടൻ കളികൾഉഹ്‌ദ് യുദ്ധംഭഗവദ്ഗീതസ്വയംഭോഗംചന്ദ്രയാൻ-3മൂന്നാർചാറ്റ്ജിപിറ്റിഅയ്യങ്കാളിശാസ്ത്രംബൈപോളാർ ഡിസോർഡർകുരുമുളക്വി.ടി. ഭട്ടതിരിപ്പാട്ടൈഫോയ്ഡ്തുർക്കിമദർ തെരേസസ്വഹാബികൾമസാല ബോണ്ടുകൾവെള്ളെരിക്ക്പണംമാർച്ച് 27ഹിന്ദികലാമണ്ഡലം സത്യഭാമശീഘ്രസ്ഖലനംകേരള സംസ്ഥാന ഭാഗ്യക്കുറിആരാച്ചാർ (നോവൽ)നോവൽചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംസാറാ ജോസഫ്മക്കതൈറോയ്ഡ് ഗ്രന്ഥിപ്രധാന ദിനങ്ങൾദാവൂദ്ചിലിമലയാളനാടകവേദിഅരവിന്ദ് കെജ്രിവാൾവായനദിനംആമിന ബിൻത് വഹബ്ഇന്ത്യയിലെ നദികൾകേരളകലാമണ്ഡലംകലി (ചലച്ചിത്രം)കേരള നിയമസഭഗുദഭോഗംഐക്യരാഷ്ട്രസഭഇലവീഴാപൂഞ്ചിറവൃഷണംകോഴിക്കോട്ഹെപ്പറ്റൈറ്റിസ്അമേരിക്കൻ സ്വാതന്ത്ര്യസമരംഹിന്ദുമതംഎ.ആർ. റഹ്‌മാൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംസൂര്യാഘാതംഭഗത് സിംഗ്അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഹുനൈൻ യുദ്ധംഅണലിജൂതൻകലിയുഗംബിഗ് ബോസ് മലയാളംകത്തോലിക്കാസഭമലമുഴക്കി വേഴാമ്പൽനെൽവയൽ-നീർത്തട സംരക്ഷണ നിയമംഹരിതകർമ്മസേനഹീമോഗ്ലോബിൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തിരുവത്താഴംബാലചന്ദ്രൻ ചുള്ളിക്കാട്നെന്മാറ വല്ലങ്ങി വേലഋതു🡆 More