ജോർജ് സോറോസ്

പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായ ഒരു ബഹുമുഖപ്രതിഭയാണ് ജോർജ് സോറോസ്.

ഹംഗേറിയൻ-ജൂത പാരമ്പര്യമുള്ള അദ്ദേഹത്തിന് ഹംഗേറിയൻ അമേരിക്കൻ പൗരത്വങ്ങളുണ്ട്. ബുഡാപെസ്റ്റിൽ ഒരു ജൂത കുടുംബത്തിൽ ജനിച്ച സോറോസ്, നാസി അധിനിവേശത്തെത്തുടർന്ന് 1947-ൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മാറി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച അദ്ദേഹം തത്ത്വചിന്തയിൽ ബിരുദവും (1951) തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും (1954) നേടി. . സോറോസ് ഫണ്ട് മാനേജ്മെന്റിന്റെ അദ്ധ്യക്ഷനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ മുപ്പത് പേരിൽ ഒരാളാണ്.

George Soros
ജോർജ് സോറോസ്
George Soros at the Munich Security Conference in 2011
ജനനം
Schwartz György

(1930-08-12) ഓഗസ്റ്റ് 12, 1930  (93 വയസ്സ്)
Budapest, Hungary
പൗരത്വംHungary, United States
കലാലയംLondon School of Economics, (BSc, MSc)
തൊഴിൽChairman of Soros Fund Management
Chairman of the Open Society Foundations
Founder and adviser of the Quantum Fund
തൊഴിലുടമSoros Fund Management
Open Society Foundations
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)
Annaliese Witschak
(m. 1960; div. 1983)

Susan Weber Soros
(m. 1983; div. 2005)

Tamiko Bolton
(m. 2013)
കുട്ടികൾ5, including Jonathan and Alexander
വെബ്സൈറ്റ്georgesoros.com

ജീവിതരേഖ

ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഒരു സമ്പന്നകുടുംബത്തിലാണ് ജോർജ്ജ് സോറോസ് ജനിക്കുന്നത്. അക്കാലത്തെ ഹംഗേറിയൻ ജൂതന്മാർ പൊതുവെ തങ്ങളുടെ ജൂതപാരമ്പര്യം പുറത്തുകാണിക്കാറില്ലായിരുന്നു. ജൂത ആചാരങ്ങളിൽ വിമുഖരായിരുന്നു ജോർജ്ജ് സോറോസിന്റെയും കുടുംബം. ജൂത ആന്റിസെമിറ്റിക് കുടുംബം എന്ന് ജോർജ്ജ് തമാശയായി തന്റെ കുടുംബത്തെ പരാമർശിക്കുന്നുണ്ട്. പിതാവായ തിവാഡർ സോറോസ് (തിയഡോറോ ഷ്വാർസ്) അഭിഭാഷകനും എസ്പെരാന്തോ ഭാഷയിലെ എഴുത്തുകാരനുമായിരുന്നു. ലിറ്ററാച്ചുറ മോൺഡോ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ കൂടിയായിരുന്ന അദ്ദേഹം മകനേയും ഈ ഭാഷ പരിശീലിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് തടവിലായിരുന്ന തിവാഡർ, റഷ്യയിൽ നിന്ന് രക്ഷപ്പെട്ട് ബുഡാപെസ്റ്റിലെത്തുകയായിരുന്നു. മാതാവ് എർസബെറ്റ് (എലിസബത്ത്) പട്ടുവ്യാപാരരംഗത്ത് സജീവമായിരുന്നു. 1924-ലാണ് എർസബെറ്റും തിവാഡറും വിവാഹിതരാകുന്നത്. 1936-ലാണ് തന്റെ കുടുംബനാമം ഷ്വാർസ് എന്ന ജൂതചുവയുള്ളതിൽനിന്ന് സോറോസ് എന്ന് മാറ്റുന്നത്. ഹംഗറിയിൽ അന്ന് വർദ്ധിച്ചുവന്ന സെമിറ്റിക് വിരുദ്ധതയിൽ നിന്ന് രക്ഷപ്പെടാനായാണ് ഇങ്ങനെ ചെയ്തത്.

സാമ്പത്തിക സ്ഥാപനങ്ങൾ

*സിംഗർ & ഫ്രീഡ്ലാൻഡർ

*എഫ്.എം.മേയർ

*വെർട്ഹീം & കോ

*ആൻഹോൾട് & എസ്.ബ്ലീഷ്രോഡർ

ജീവചരിത്രകൃതികൾ

  • Soros: The Life and Times of a Messianic Billionaire by Michael T. Kaufman (Alfred A. Knopf, 2002) ISBN 978-0-375-40585-3
  • Soros: The World's Most Influential Investor by Robert Slater (McGraw-Hill Professional, 2009) ISBN 978-0-07-160844-2




അവലംബം

Tags:

ജോർജ് സോറോസ് ജീവിതരേഖജോർജ് സോറോസ് സാമ്പത്തിക സ്ഥാപനങ്ങൾജോർജ് സോറോസ് ജീവചരിത്രകൃതികൾജോർജ് സോറോസ് അവലംബംജോർജ് സോറോസ്അമേരിക്കബുഡാപെസ്റ്റ്ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്ഹംഗറി

🔥 Trending searches on Wiki മലയാളം:

ജന്മഭൂമി ദിനപ്പത്രംമഹേന്ദ്ര സിങ് ധോണിഗുരുവായൂർഒരു കുടയും കുഞ്ഞുപെങ്ങളുംവിനീത് കുമാർഒളിമ്പിക്സ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംneem4കറ്റാർവാഴടിപ്പു സുൽത്താൻസൂര്യഗ്രഹണംകേരളത്തിന്റെ ഭൂമിശാസ്ത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഒമാൻഇ.ടി. മുഹമ്മദ് ബഷീർഎ.കെ. ആന്റണിഗണപതിഅഞ്ചകള്ളകോക്കാൻരാഹുൽ മാങ്കൂട്ടത്തിൽഗുൽ‌മോഹർഉലുവജവഹർലാൽ നെഹ്രുമിയ ഖലീഫഏഷ്യാനെറ്റ് ന്യൂസ്‌രണ്ടാം പിണറായി വിജയൻ മന്ത്രിസഭവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനിയമസഭആടുജീവിതം (ചലച്ചിത്രം)ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർപറയിപെറ്റ പന്തിരുകുലംതൃശ്ശൂർ ജില്ലപന്ന്യൻ രവീന്ദ്രൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബിരിയാണി (ചലച്ചിത്രം)അയമോദകംഉർവ്വശി (നടി)വയലാർ രാമവർമ്മഎം.വി. ജയരാജൻമൂന്നാർവെബ്‌കാസ്റ്റ്കുമാരനാശാൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഗംഗാനദികാസർഗോഡ്മുരുകൻ കാട്ടാക്കടപോത്ത്തൃശൂർ പൂരംനാഗത്താൻപാമ്പ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻആൻജിയോഗ്രാഫിഡീൻ കുര്യാക്കോസ്സി. രവീന്ദ്രനാഥ്നി‍ർമ്മിത ബുദ്ധിസഫലമീ യാത്ര (കവിത)പത്തനംതിട്ടആരോഗ്യംഎൻ. ബാലാമണിയമ്മആടലോടകംചേനത്തണ്ടൻഭൂമിമഹാഭാരതംഖലീഫ ഉമർജെ.സി. ഡാനിയേൽ പുരസ്കാരംസ്വരാക്ഷരങ്ങൾതാജ് മഹൽഇടുക്കി ജില്ലമലബന്ധംകേരള നിയമസഭവേലുത്തമ്പി ദളവസിനിമ പാരഡിസോഇസ്‌ലാം മതം കേരളത്തിൽമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികനവഗ്രഹങ്ങൾ🡆 More