കൊച്ചുത്രേസ്യ: ക്രൈസ്തവ വിശുദ്ധ

ലിസ്യൂവിലെ തെരേസ (2 ജനുവരി 1873 – 30 സെപ്റ്റംബർ1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, ഫ്രെഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു.

1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപെടുന്നു. 1997-ൽ കത്തോലിക്ക സഭ അവളെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് വിശുദ്ധ കൊച്ചുത്രേസ്യ. ചെറുപുഷപം (ഇംഗ്ലീഷ്: Little Flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.

ലിസ്യൂവിലെ വിശുദ്ധ തെരേസ
കൊച്ചുത്രേസ്യ: കുട്ടിക്കാലം, ദൈവവുമായുള്ള ബന്ധം, ജീവചരിത്രം
വിശുദ്ധ കൊച്ചു ത്രേസ്യയുടെ ചിത്രം(1895)
ജനനം(1873-01-02)2 ജനുവരി 1873
അലെഞ്ഞോൺ, ഫ്രാൻസ്
മരണം30 സെപ്റ്റംബർ 1897(1897-09-30) (പ്രായം 24)
ലിസ്യൂ, ഫ്രാൻസ്
വണങ്ങുന്നത്കത്തോലിക്ക സഭ
വാഴ്ത്തപ്പെട്ടത്29 ഏപ്രിൽ1923 by പതിനൊന്നാം പീയൂസ് മാർപാപ്പ
നാമകരണം17 മെയ് 1925 by പതിനൊന്നാം പീയൂസ് മാർപാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ ബസിലിക്ക, ഫ്രാൻസ്
ഓർമ്മത്തിരുന്നാൾ1 ഒക്ടോബർ
3 ഒക്ടോബർ പരമ്പരാഗത കത്തോലിക്കാ കലണ്ടർ
പ്രതീകം/ചിഹ്നംപൂക്കൾ
മദ്ധ്യസ്ഥംഎയിഡ്സ് ബാധിതർ; വൈമാനികർ; ശാരിരികാസ്വാസ്ത്യമുള്ളവർ; പൂക്കചവടക്കാർ; അനാഥർ; മിഷണറിമാർ; ക്ഷയരോഗ ബാധിതർ;

വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.

കുട്ടിക്കാലം

കൊച്ചുത്രേസ്യ: കുട്ടിക്കാലം, ദൈവവുമായുള്ള ബന്ധം, ജീവചരിത്രം 
കൊച്ചുത്രേസ്യ

സെലി മാർട്ടിന്റെയും (Zélie Martin) ലൂയിസ് മാർട്ടിന്റെയും( Louis Martin) അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു. അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു. സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.

15 വയസ്സുള്ളപ്പോൾ, "എനിക്കൊരു വിശുദ്ധയാകണം" എന്ന് കൊച്ചുത്രേസ്യ എഴുതി. അതേസമയം അവൾ പ്രസാദപ്രകൃതിയും ഫലിതപ്രിയയും ആയിരുന്നു. സഹോദരിമാർക്കൊപ്പം കടൽത്തീരത്ത് വിനോദയാത്രകൾക്കു പോയ അവൾ ചെമ്മീൻ പിടുത്തവും കഴുതപ്പുറത്തുള്ള സവാരിയും ആസ്വദിച്ചു. പട്ടുനൂൽപ്പുഴുക്കളേയും, മുയലുകളേയും, പ്രാവുകളേയും ഒരു വായാടിപ്പക്ഷി, സ്വർണ്ണമത്സ്യം, ടോം എന്നു പേരുള്ള ഒരു നായ് എന്നിവയേയും അവൾ വളർത്തിയിരുന്നു. മറ്റുള്ളവരെ അനുകരിക്കുന്നതിൽ വലിയ സാമർത്ഥ്യം കാട്ടിയ കൊച്ചുത്രേസ്യ, പരിചയക്കാരുടെ ഹാസ്യാനുകരണം വഴി കുടുംബാംഗങ്ങളെ രസിപ്പിച്ചു.(ജീവചരിത്രത്തിനെഴുതിയ അവതാരികയിൽ ജോൺ ബീവേഴ്സ്)

1887-ൽ ലിസിയുവിലെ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ൽ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീർഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്യാസിനീ മഠത്തിൽ പ്രവേശനം ലഭിച്ചു.

ദൈവവുമായുള്ള ബന്ധം

കൊച്ചുത്രേസ്യ: കുട്ടിക്കാലം, ദൈവവുമായുള്ള ബന്ധം, ജീവചരിത്രം 
സെലിൻ മർട്ടിൻ കൊച്ചു ത്രേസ്യയുടെ അമ്മ
കൊച്ചുത്രേസ്യ: കുട്ടിക്കാലം, ദൈവവുമായുള്ള ബന്ധം, ജീവചരിത്രം 
ലൂയീസ് മാർട്ടിൻ കൊച്ചു ത്രേസ്യയുടെ അച്ഛൻ

കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു. 1897 സെപ്റ്റംബർ 30-ന് തെരേസ നിര്യാതയായി. 1925 മേയ് 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

ജീവചരിത്രം

പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. 1927-ൽ മതപ്രവർത്തക സംഘങ്ങളുടെയും 1947-ൽ ഫ്രാൻസിന്റെയും രക്ഷകപുണ്യവാളത്തിയായി തെരേസ പ്രഖ്യാപിക്കപ്പെട്ടു. തെരേസ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകർഷിച്ചത്. സുവിശേഷ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമർപ്പണവും തെരേസ പ്രദർശിപ്പിച്ചു. കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അത്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു. ഒക്ടോബർ 1-നാണ് തെരേസയുടെ തിരുനാൾ ആഘോഷിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കൊച്ചുത്രേസ്യ കുട്ടിക്കാലംകൊച്ചുത്രേസ്യ ദൈവവുമായുള്ള ബന്ധംകൊച്ചുത്രേസ്യ ജീവചരിത്രംകൊച്ചുത്രേസ്യ അവലംബംകൊച്ചുത്രേസ്യ പുറത്തേക്കുള്ള കണ്ണികൾകൊച്ചുത്രേസ്യആവിലായിലെ ത്രേസ്യാഇംഗ്ലീഷ് ഭാഷകത്തോലിക്ക സഭജനുവരിഫ്രാൻസ്വനിതസിയെനായിലെ കത്രീനസെപ്റ്റംബർ

🔥 Trending searches on Wiki മലയാളം:

ഗുരുവായൂരപ്പൻഎക്കോ കാർഡിയോഗ്രാംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഅയ്യങ്കാളികാളിജ്ഞാനപ്പാനഅസ്സലാമു അലൈക്കുംആവേശം (ചലച്ചിത്രം)എൻ. ബാലാമണിയമ്മബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഅണലിമസ്തിഷ്കാഘാതംസന്ധിവാതംഅർബുദംതൃക്കടവൂർ ശിവരാജുനസ്ലെൻ കെ. ഗഫൂർകേരള ഫോക്‌ലോർ അക്കാദമിസുപ്രഭാതം ദിനപ്പത്രംപ്രോക്സി വോട്ട്കൊൽക്കത്ത നൈറ്റ് റൈഡേർസ്പി. ജയരാജൻവി.ഡി. സതീശൻneem4ഗായത്രീമന്ത്രംകൂനൻ കുരിശുസത്യംസ്ത്രീഇന്ത്യൻ നാഷണൽ കോൺഗ്രസ്വെള്ളരിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബറോസ്വിവേകാനന്ദൻക്രിയാറ്റിനിൻലിംഫോസൈറ്റ്വൃത്തം (ഛന്ദഃശാസ്ത്രം)ജി - 20ദീപക് പറമ്പോൽകേരളത്തിലെ തനതു കലകൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഉണ്ണി ബാലകൃഷ്ണൻആറാട്ടുപുഴ വേലായുധ പണിക്കർമന്ത്പ്ലേറ്റ്‌ലെറ്റ്സ്വതന്ത്ര സ്ഥാനാർത്ഥികൃത്രിമബീജസങ്കലനംമലയാളം അക്ഷരമാലമൗലികാവകാശങ്ങൾവാഴപാർക്കിൻസൺസ് രോഗംപടയണിഎം. മുകുന്ദൻചണ്ഡാലഭിക്ഷുകിമിഷനറി പൊസിഷൻഇടുക്കി ജില്ലഎയ്‌ഡ്‌സ്‌ഡൊമിനിക് സാവിയോഹെൻറിയേറ്റാ ലാക്സ്ഭഗവദ്ഗീതഒന്നാം ലോകമഹായുദ്ധംദേശീയ ജനാധിപത്യ സഖ്യംമാവോയിസംസൂര്യൻശിവൻക്രിസ്തുമതംഹൈബി ഈഡൻഅസ്സീസിയിലെ ഫ്രാൻസിസ്ആന്റോ ആന്റണിഏഷ്യാനെറ്റ് ന്യൂസ്‌കേന്ദ്രഭരണപ്രദേശംനയൻതാരകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഇന്ത്യയിലെ നദികൾതൊണ്ടിമുതലും ദൃക്സാക്ഷിയുംതിരുവാതിരകളിസഞ്ജു സാംസൺസ്വരാക്ഷരങ്ങൾപ്രീമിയർ ലീഗ്മിയ ഖലീഫഡി.എൻ.എ🡆 More