ഉരഗം

നട്ടെല്ലുള്ള ‍ ജീവിവംശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌ ഉരഗങ്ങൾ അഥവാ ഇഴജന്തുക്കൾ.

സസ്തനികൾ, പക്ഷികൾ എന്നിവയാണ്‌ നട്ടെല്ലുള്ള മറ്റുവംശങ്ങൾ. ശീതരക്തം ആണ്‌ ഉരഗങ്ങൾക്കുള്ളത്

Reptiles
Temporal range: കാർബോണിഫറസ് - സമീപസ്ഥം
ഉരഗം
A Tuatara, Sphenodon punctatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Sauropsida*

Goodrich, 1916
Subclasses
  • Anapsida
  • Diapsida
Synonyms
  • Reptilia Laurenti, 1768

പരിണാമം

315 ദശലക്ഷം വർഷം മുമ്പുതന്നെ ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകൾ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങൾക്ക്‌ ഒരടിയിലധികം വലിപ്പമില്ലായിരുന്നു.

ഉഭയജീവികളിൽ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികൾക്ക്‌ സാധാരണമായ മൃദുചർമ്മത്തിന്റെ ഉപരിതലത്തിൽ കടുപ്പമുള്ള ചർമ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം.

280 ദശലക്ഷം വർഷം മുമ്പ്‌ ഉരഗങ്ങളുടെ പൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാൽ കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചർമ്മത്തിലെ ശൽക്കങ്ങൾ ഉപയോഗിച്ച്‌ ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.

125 ദശലക്ഷം വർഷം മുമ്പുണ്ടായതും ഇന്നു നിൽനിൽക്കാത്തവയുമായ ഡൈനോസോറുകൾ എന്ന ജീവിവംശവും ഉരഗങ്ങളിൽ പെടുന്നു.

ഉരഗങ്ങളുടെ പ്രത്യേകതകൾ

ചർമ്മം

പരിണാമദശയിൽ ഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചർമ്മം അവയെ കരയിലെ ചൂടിൽ പൊള്ളി മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചർമ്മം രണ്ട്‌ അടുക്കായാണിരിക്കുന്നത്‌, ഡേർമിസും, എപ്പിഡേർമിസും.

ഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ്‌ ചർമ്മത്തിന്റെ വളർച്ചയെ സഹായിക്കുന്നത്‌, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേർമിസിന്‌ വളരാനുള്ള സഹായം ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേർമിസ്‌ ഉപേക്ഷിക്കുകയും പുതിയത്‌ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേർമിസിന്റെ പുറംഭാഗം കെരാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ഇഴജന്തുക്കളുടെ എപ്പിഡേർമിസിലെ കെരാറ്റിൻ ശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത്‌ അവക്ക്‌ പ്രത്യേകം സംരക്ഷണമേകുന്നു.

മുട്ട

ഉഭയജീവികൾ നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോൾ ഇഴജന്തുക്കൾ കരയാണ്‌ പ്രത്യുത്പാദന ധർമ്മം നിർവഹിക്കാനായി തിരഞ്ഞെടുത്തത്‌. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട്‌ ജലം കടത്തിവിടാത്തവയും എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്‌.

ഉരഗവംശങ്ങൾ

6547-ൽ അധികം വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഇവ പ്രധാനമായും നാല്‌ വിഭാഗങ്ങളിലായാണ്‌.

  • കെലോനിയ(Chelonia)- ഈ വിഭാഗത്തിൽ 244 വംശജാതികൾ ഉണ്ട്‌, കടലാമ, കരയാമ, ടെറാപിൻ മുതലായവ പ്രധാനപ്പെട്ടവ.
  • ക്രോക്കഡൈലിയ(Crocodylia)-ചീങ്കണ്ണികൾ(Aligators), മുതലകൾ(Crocodiles) മുതലായവയാണിതിൽ.
  • സ്ക്വാമാറ്റ്ര(Squamatra)-ഇഴജന്തുക്കളിലെ ഏറ്റവും വലിയ വിഭാഗം, 6280 വംശജാതികൾ ഉൾപ്പെടുന്നു. പല്ലികൾ, പാമ്പുകൾ എന്നിവയെ ഉൾക്കൊള്ളുന്നു.
  • റൈങ്കോസെലാഫിസ്‌(Rhynchocephalis)-ടുവാടര (Tuatara) എന്ന ഒരു വംശജാതിമാത്രമേ ഈ വിഭാഗത്തിലുള്ളൂ.

ഹെർപ്പറ്റോളജി

ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ ഹെർപ്പറ്റോളജി എന്നറിയപ്പെടുന്നത്.

മറ്റു വിവരങ്ങള്

ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം പശ്ചിമഘട്ടത്തിലാണ്. ഇതിൽ 106 എണ്ണം പാമ്പുകൾ , 7 ഇനം ആമകൾ, 89 ഇനം പല്ലികൾ, ഒരിനം മുതല ആണ്.

ഇതും കാണുക

അവലംബം

Tags:

ഉരഗം പരിണാമംഉരഗം ഉരഗങ്ങളുടെ പ്രത്യേകതകൾഉരഗം ഉരഗവംശങ്ങൾഉരഗം ഹെർപ്പറ്റോളജിഉരഗം മറ്റു വിവരങ്ങള്ഉരഗം ഇതും കാണുകഉരഗം അവലംബംഉരഗം

🔥 Trending searches on Wiki മലയാളം:

പാമ്പാടി രാജൻതപാൽ വോട്ട്ഹീമോഗ്ലോബിൻചമ്പകംആറാട്ടുപുഴ വേലായുധ പണിക്കർആനന്ദം (ചലച്ചിത്രം)ജന്മഭൂമി ദിനപ്പത്രംഒന്നാം ലോകമഹായുദ്ധംഎം.വി. ജയരാജൻസമത്വത്തിനുള്ള അവകാശംനവരസങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മുലപ്പാൽമോസ്കോകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യലിവർപൂൾ എഫ്.സി.സുഗതകുമാരിമാലിദ്വീപ്കൊല്ലൂർ മൂകാംബികാക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നെൽവയൽ-നീർത്തട സംരക്ഷണ നിയമംഫലംവോട്ടിംഗ് മഷിമനോജ് കെ. ജയൻസ്‌മൃതി പരുത്തിക്കാട്ധനുഷ്കോടിമലയാളം വിക്കിപീഡിയഉണ്ണി ബാലകൃഷ്ണൻമഹാത്മാ ഗാന്ധിയുടെ കുടുംബംഉപ്പൂറ്റിവേദനകയ്യോന്നിമുസ്ലീം ലീഗ്ബൂത്ത് ലെവൽ ഓഫീസർപാർക്കിൻസൺസ് രോഗംകുടജാദ്രിജർമ്മനിഇന്ത്യൻ ഭരണഘടന ഭേദഗതികൾജീവിതശൈലീരോഗങ്ങൾആദ്യമവർ.......തേടിവന്നു...വാസ്കോ ഡ ഗാമഹൃദയം (ചലച്ചിത്രം)ആദായനികുതിഉർവ്വശി (നടി)സിന്ധു നദീതടസംസ്കാരം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്എലിപ്പനിഏപ്രിൽ 25കടുവ (ചലച്ചിത്രം)ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചൂരകൂവളംസന്ധി (വ്യാകരണം)കഞ്ചാവ്ദിലീപ്ടെസ്റ്റോസ്റ്റിറോൺപ്രാചീനകവിത്രയംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകൂറുമാറ്റ നിരോധന നിയമംടി.എൻ. ശേഷൻസരസ്വതി സമ്മാൻജ്ഞാനപീഠ പുരസ്കാരംഫിറോസ്‌ ഗാന്ധിചന്ദ്രൻപത്തനംതിട്ടഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകാഞ്ഞിരംഇന്ത്യയിലെ നദികൾനവഗ്രഹങ്ങൾസിംഗപ്പൂർനിയമസഭചരക്കു സേവന നികുതി (ഇന്ത്യ)വടകരടിപ്പു സുൽത്താൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅബ്ദുന്നാസർ മഅദനിചില്ലക്ഷരംകൊച്ചി വാട്ടർ മെട്രോസ്വവർഗ്ഗലൈംഗികത🡆 More