ആന്റൺ ചെഖോവ്

ആന്റൺ പാവ്ലോവിച്ച് ചെഖോവ് (Russian: Анто́н Па́влович Че́хов, IPA: [ʌnˈton ˈpavləvʲɪtɕ ˈtɕɛxəf]) ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ റ്റാഗൻ‌റോഗ് എന്ന സ്ഥലത്ത് 29 ജനുവരി [O.S. ജനുവരി 17] 1860-നു ജനിച്ചു. ക്ഷയരോഗം ബാധിച്ച് ജർമ്മനിയിലെ ബാദന്വീലർ എന്ന സ്ഥലത്തെ ഹെൽത്ത്-സ്പായിൽ വെച്ച് 15 ജൂലൈ [O.S. ജൂലൈ 2] 1904-നു മരിച്ചു. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് ത്ന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".

Антон Павлович Чехов
ആന്റൺ പാവ്ലോവിച്ച് ചെഖോവ്
ആന്റൺ ചെഖോവ്, ഓസിപ് ബ്രാസ് വരച്ച ചിത്രം, 1898
ആന്റൺ ചെഖോവ്, ഓസിപ് ബ്രാസ് വരച്ച ചിത്രം, 1898
ജനനം29 ജനുവരി [O.S. ജനുവരി 17] 1860
റഷ്യ ടാഗന്രോഗ്, റഷ്യ
മരണം15 ജൂലൈ [O.S. ജൂലൈ 2] 1904
ജർമൻ സാമ്രാജ്യം ബാദെന്വീലർ, ജെർമ്മനി
തൊഴിൽഡോക്ടർ, ചെറുകഥാകൃത്ത്, നാടകകൃത്ത്
ദേശീയതറഷ്യൻ

ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. അങ്കിൾ വാന്യ എന്ന നാടകവും ചെഖോവിന്റെ അവസാനത്തെ രണ്ടു നാടകങ്ങളായ ദ് ത്രീ സിസ്റ്റേഴ്സ്, ദ് ചെറി ഓർച്ചാർഡ് എന്നിവയും ഈ നാടക ട്രൂപ്പ് അവതരിപ്പിച്ചു. ഈ നാലു നാടകങ്ങളും അവതരിപ്പിക്കുന്ന അഭിനേതാക്കൾക്കും കാണികൾക്കും ഒരു പ്രത്യേക വെല്ലുവിളിയാണ്. കാരണം സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. എല്ലാവരും ഈ വെല്ലുവിളിയെ അംഗീകരിച്ചില്ല: ലിയോ ടോൾസ്റ്റോയ് ചെഖോവിനോട് ഇങ്ങനെ പറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു, "എനിക്ക് ഷേക്സ്പിയറിനെ അംഗീകരിക്കാൻ പറ്റുന്നില്ല. പക്ഷേ നിങ്ങളുടെ നാടകങ്ങൾ അതിലും വളരെ മോശമാണ്".

എങ്കിലും ടോൾസ്റ്റോയ് ചെഖോവിന്റെ ചെറുകഥകളെ ആ‍സ്വദിച്ചു. ചെഖോവ് ആദ്യകാലത്ത് പണത്തിനുവേണ്ടി മാത്രമായിരുന്നു ചെറുകഥകൾ എഴുതിയത്. എങ്കിലും അദ്ദേഹത്തിന്റെ കലാപരമായ ആഗ്രഹങ്ങൾ വർദ്ധിച്ചപ്പോൾ ആധുനിക ചെറുകഥയുടെ പരിണാമത്തെ തന്നെ സ്വാധീനിച്ച സൃഷ്ടിപരമായ പരീക്ഷണങ്ങൾ ചെഖോവ് തന്റെ കഥകളിൽ നടത്തി. വിർജിനിയ വുൾഫ്, ജെയിംസ് ജോയ്സ്, ആധുനികതയുടെ വക്താക്കൾ (മോഡേണിസ്റ്റ്സ്) തുടങ്ങിയവർ ഉപയോഗിച്ച ബോധധാര( stream-of-consciousness) ശൈലി രൂപപ്പെടുത്തിയത് ചെഖോവ് ആയിരുന്നു. യാഥാസ്ഥിതിക കഥകളിലുള്ള സന്മാർഗ്ഗികതയുടെ അന്തിമ വിജയം എന്ന ആശയത്തെ തന്റെ കഥകളിൽ ചെഖോവ് നിരാകരിച്ചു. ഇത് വായനക്കാരിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ചെഖോവ് ഒരിക്കലും ക്ഷമപറഞ്ഞില്ല. ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.

മലയാള ചലച്ചിത്രങ്ങൾ

ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരണം തുടങ്ങിയ പന്തയത്തിൽ നെടുമുടി വേണുവാണ് ആന്റൻ ചെഖോവിന്റെ വേഷമിടുന്നത്. ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം ചെഖോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദിച്ചുള്ളതണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കംബോഡിയകുരുക്ഷേത്രയുദ്ധംകേരളകൗമുദി ദിനപ്പത്രംശിവലിംഗംമുണ്ടയാംപറമ്പ്ചിയവിഷുകവിത്രയംകത്തോലിക്കാസഭസംഘകാലംകേരളത്തിന്റെ ഭൂമിശാസ്ത്രംവിരാട് കോഹ്‌ലികെ.വി. തോമസ്വിവരാവകാശനിയമം 2005വാഴകൂട്ടക്ഷരംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപി. വത്സലആയുഷ്കാലംതമിഴ്ഇൻസ്റ്റാഗ്രാംഹെപ്പറ്റൈറ്റിസ്-ബിമല്ലികാർജുൻ ഖർഗെമാവേലിക്കരകെ.സി. വേണുഗോപാൽസൂര്യൻഇഷ്‌ക്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകണ്ണകികൗമാരംബൈബിൾകെ. കരുണാകരൻകോണ്ടംദുബായ്അപ്പോസ്തലന്മാർഅടിയന്തിരാവസ്ഥഇടതുപക്ഷ ജനാധിപത്യ മുന്നണിഫാസിസംചാലക്കുടിമോഹൻലാൽകുംഭം (നക്ഷത്രരാശി)ദന്തപ്പാലതൈറോയ്ഡ് ഗ്രന്ഥിവള്ളത്തോൾ നാരായണമേനോൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപാമ്പ്‌ബാബരി മസ്ജിദ്‌തിരുമല വെങ്കടേശ്വര ക്ഷേത്രംമാതൃഭൂമി ദിനപ്പത്രംമനുഷ്യൻസിന്ധു നദീതടസംസ്കാരംകേരളത്തിലെ മണ്ണിനങ്ങൾക്രിക്കറ്റ്മേയ്‌ ദിനംധ്യാൻ ശ്രീനിവാസൻഅരണ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)കൊല്ലൂർ മൂകാംബികാക്ഷേത്രംകേരള ബ്ലാസ്റ്റേഴ്സ്കൂവളംആന്റോ ആന്റണിഒമാൻപണ്ഡിറ്റ് കെ.പി. കറുപ്പൻഎം.പി. അബ്ദുസമദ് സമദാനിതിരുവനന്തപുരം ജില്ലകുടജാദ്രിചന്ദ്രയാൻ-3കഞ്ഞിഅയ്യപ്പൻകാസർഗോഡ് ജില്ലവെരുക്അരുണ ആസഫ് അലിമലയാളസാഹിത്യംലിബിയആത്മഹത്യതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ🡆 More