ജൂതപ്പള്ളി

യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ് (synagogue from ഗ്രീക്ക്: συναγωγή, transliterated synagogē, assembly; בית כנסת beyt knesset, house of assembly; שול or בית תפילה beyt t'fila, house of prayer, shul; אסנוגה, esnoga).

ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി
ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി

യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്. യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.

പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല.

യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു. യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.

അവലംബം

Tags:

Transliterationഗ്രീക്ക് ഭാഷയഹൂദമതം

🔥 Trending searches on Wiki മലയാളം:

അധ്യാപകൻജെ.സി. ഡാനിയേൽ പുരസ്കാരംഗുരുവായൂർ കേശവൻസൗദി അറേബ്യയിലെ പ്രവിശ്യകൾകേരളത്തിന്റെ ഭൂമിശാസ്ത്രംവെള്ളിവരയൻ പാമ്പ്ചില്ലക്ഷരംകേരളത്തിലെ ചുമർ ചിത്രങ്ങൾഊട്ടിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികുണ്ടറ വിളംബരംപുന്നപ്ര-വയലാർ സമരംമലയാളംപ്രീമിയർ ലീഗ്രാമപുരത്തുവാര്യർഅബ്രഹാംക്രൊയേഷ്യപ്രഥമശുശ്രൂഷകേരളാ ഭൂപരിഷ്കരണ നിയമംഅയ്യങ്കാളിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഉപ്പുസത്യാഗ്രഹംബിഗ് ബോസ് (മലയാളം സീസൺ 6)എഴുത്തച്ഛൻ പുരസ്കാരംനവോദയ അപ്പച്ചൻഅരവിന്ദ് കെജ്രിവാൾവി. മുരളീധരൻഅന്തർമുഖതഇസ്‌ലാംഇലിപ്പമാതൃഭൂമി ദിനപ്പത്രംനീതി ആയോഗ്ഗിരീഷ് എ.ഡി.കാളികടൽത്തീരത്ത്മദീനകായംകുളംവിവേകാനന്ദൻവിശുദ്ധ ഗീവർഗീസ്ഇസ്‌ലാം മതം കേരളത്തിൽമാർത്താണ്ഡവർമ്മ (നോവൽ)ഇന്ത്യരാശിചക്രംപൂയം (നക്ഷത്രം)ഇന്ദിരാ ഗാന്ധി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവിക്കിവേലുത്തമ്പി ദളവചിലപ്പതികാരംതൃശ്ശൂർ ജില്ലസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമലയാള നോവൽദുരവസ്ഥഇടതുപക്ഷ ജനാധിപത്യ മുന്നണിവിഷുഹനുമാൻതിരുവിതാംകൂർഭാരതീയ റിസർവ് ബാങ്ക്രാഹുൽ മാങ്കൂട്ടത്തിൽഅടൽ ബിഹാരി വാജ്പേയിമാനസികരോഗംകാർത്തിക (നടി)അക്യുപങ്ചർസി.കെ. പത്മനാഭൻകൂവളംകേരളത്തിലെ ജാതി സമ്പ്രദായംസാറാ ജോസഫ്തപാൽ വോട്ട്കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികനസ്ലെൻ കെ. ഗഫൂർപൾമോണോളജിപെരുന്തച്ചൻടി.എം. തോമസ് ഐസക്ക്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യൻ രൂപസംസ്കൃതംഅമേരിക്കൻ സ്വാതന്ത്ര്യസമരംവിവരാവകാശനിയമം 2005🡆 More