ജൂതപ്പള്ളി

യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ് (synagogue from ഗ്രീക്ക്: συναγωγή, transliterated synagogē, assembly; בית כנסת beyt knesset, house of assembly; שול or בית תפילה beyt t'fila, house of prayer, shul; אסנוגה, esnoga).

ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി
ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി

യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്. യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.

പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല.

യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു. യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.

അവലംബം

Tags:

Transliterationഗ്രീക്ക് ഭാഷയഹൂദമതം

🔥 Trending searches on Wiki മലയാളം:

ചെറുവത്തൂർകോടനാട്തെങ്ങ്മൂവാറ്റുപുഴചെലവൂർകുമരകംഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്തിരൂർ, തൃശൂർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപശ്ചിമഘട്ടംഭഗവദ്ഗീതഇരിഞ്ഞാലക്കുടകരിവെള്ളൂർകേരളശ്ശേരി ഗ്രാമപഞ്ചായത്ത്നെയ്യാറ്റിൻകരനല്ലൂർനാട്പന്നിയൂർഅരിമ്പാറചാലക്കുടിഇന്ത്യൻ ആഭ്യന്തര മന്ത്രിഅവിഭക്ത സമസ്തചേപ്പാട്മദംപാഞ്ചാലിമേട്പേരാമ്പ്ര (കോഴിക്കോട്)ചേനത്തണ്ടൻഖുർആൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനെടുങ്കണ്ടംവാഗമൺകുഞ്ഞുണ്ണിമാഷ്കടുക്കഇന്ദിരാ ഗാന്ധിഅകത്തേത്തറവീണ പൂവ്നോഹചേളാരിമാന്നാർകൂടിയാട്ടംകല്ലറ (തിരുവനന്തപുരം ജില്ല)മൊകേരി ഗ്രാമപഞ്ചായത്ത്ചണ്ഡാലഭിക്ഷുകിചോമ്പാല കുഞ്ഞിപ്പള്ളികാരക്കുന്ന്സിയെനായിലെ കത്രീനപാനൂർപാമ്പാടി രാജൻതട്ടേക്കാട്പീച്ചി അണക്കെട്ട്പ്രധാന ദിനങ്ങൾചോഴസാമ്രാജ്യംചങ്ങരംകുളംവൈലോപ്പിള്ളി ശ്രീധരമേനോൻശുഭാനന്ദ ഗുരുപുനലൂർവയനാട് ജില്ലകൂടൽകുതിരവട്ടം പപ്പുസൗദി അറേബ്യനാടകംഎടപ്പാൾസക്കറിയമുണ്ടൂർ, തൃശ്ശൂർമനേക ഗാന്ധിഅത്തോളിമൂന്നാർചേർപ്പ്മതിലകംപാലാരാധകലവൂർഇ.എം.എസ്. നമ്പൂതിരിപ്പാട്ആർത്തവവിരാമംമേപ്പാടിമോഹൻലാൽസഫലമീ യാത്ര (കവിത)തിരുനാവായ🡆 More