യൂസഫലി കേച്ചേരി: കവി

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (ജീവിതകാലം:1934 മേയ് 16 - 2015 മാർച്ച് 21).

കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

യൂസഫലി കേച്ചേരി
യൂസഫലി കേച്ചേരി: ജീവിതരേഖ, കൃതികൾ, സം‌വിധാനം ചെയ്ത ചിത്രങ്ങൾ
യൂസഫലി കേച്ചേരി
ജനനം(1934-05-16)മേയ് 16, 1934
മരണം2015 മാർച്ച് 21
ദേശീയതഇന്ത്യൻ
തൊഴിൽകവി, ഗാനരചയിതാവ്, ചലച്ചിത്രസം‌വിധായകൻ
അറിയപ്പെടുന്നത്ചലച്ചിത്രഗാനങ്ങൾ
ജീവിതപങ്കാളി(കൾ)ഖദീജ
കുട്ടികൾഅജിത, ബൈജി, ഹസീന, സബീന, സൂരജ് അലി

ജീവിതരേഖ

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.

മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ"യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതി.

1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

കൃതികൾ

  • സൈനബ
  • സ്തന്യ ബ്രഹ്മം
  • ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
  • അഞ്ചു കന്യകകൾ
  • നാദബ്രഹ്മം
  • അമൃത്
  • മുഖപടമില്ലാതെ
  • കേച്ചേരിപ്പുഴ
  • ആലില
  • കഥയെ പ്രേമിച്ച കവിത
  • ഹജ്ജിന്റെ മതേതര ദർശനം
  • പേരറിയാത്ത നൊമ്പരം
  • ഓര്മ്മയ്ക്ക് താലോലിക്കാന്

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ

സംസ്കൃത ഭാഷയിലെഴുതിയ മലയാളചലച്ചിത്രങ്ങളിലെ ഗാനങ്ങൾ

ലോകസിനിമയിൽ തന്നെ സംസ്കൃതഭാഷയിൽ ചലച്ചിത്രഗാനമെഴുതിയ ഒരേയൊരു വ്യക്തി യൂസഫലി കേച്ചേരി ആണ്. മൂന്നുഗാനങ്ങളാണ് അദ്ദേഹം സംസ്കൃതത്തിൽ രചിച്ചത്.

ക്ര.നം. ഗാനം വർഷം ചലച്ചിത്രം പാടിയത് സംഗീതം രാഗം
1 ജാനകീ ജാനേ 1988 ധ്വനി പി. സുശീല /യേശുദാസ് നൗഷാദ് അലി യമുനാ കല്യാണി
2 കൃഷ്ണകൃപാസാഗരം 1992 സർഗം യേശുദാസ് ബോംബെ രവി ചാരുകേശി
3 ഗേയം ഹരിനാമധേയം 2000 മഴ യേശുദാസ് രവീന്ദ്രൻ ചാരുകേശി 4 |1994| | [േബാംബെ രവി] | യേശുദാസ് |}

10 എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ് യൂസഫലി. 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്.

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്,
  • കവനകൗതുകം അവാർഡ്,
  • ഓടക്കുഴൽ അവാർഡ്,
  • ആശാൻ പ്രൈസ്,
  • രാമാശ്രമം അവാർഡ്,
  • ചങ്ങമ്പുഴ അവാർഡ്,
  • നാലപ്പാടൻ അവാർഡ്
  • വള്ളത്തോൾ പുരസ്കാരം - 2012

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

യൂസഫലി കേച്ചേരി ജീവിതരേഖയൂസഫലി കേച്ചേരി കൃതികൾയൂസഫലി കേച്ചേരി സം‌വിധാനം ചെയ്ത ചിത്രങ്ങൾയൂസഫലി കേച്ചേരി ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾയൂസഫലി കേച്ചേരി സംസ്കൃത ഭാഷയിലെഴുതിയ മലയാളചലച്ചിത്രങ്ങളിലെ ഗാനങ്ങൾയൂസഫലി കേച്ചേരി പുരസ്കാരങ്ങൾയൂസഫലി കേച്ചേരി അവലംബംയൂസഫലി കേച്ചേരി പുറത്തേക്കുള്ള കണ്ണികൾയൂസഫലി കേച്ചേരികേരള സാഹിത്യ അക്കാദമി

🔥 Trending searches on Wiki മലയാളം:

പെസഹാ വ്യാഴംടോൺസിലൈറ്റിസ്ഈജിപ്ഷ്യൻ സംസ്കാരംകഥകളിമയാമിഖുർആൻഅടുത്തൂൺമുണ്ടിനീര്ബാബരി മസ്ജിദ്‌ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌തൃശ്ശൂർജീവപരിണാമംമലയാളചലച്ചിത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഖൈബർ യുദ്ധംവെള്ളായണി അർജ്ജുനൻസോഷ്യലിസംതാപംശിവൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅനു ജോസഫ്ബദ്ർ യുദ്ധംഓണംഅനീമിയക്രിസ്റ്റ്യാനോ റൊണാൾഡോമുള്ളൻ പന്നിമഹാത്മാ ഗാന്ധികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കുര്യാക്കോസ് ഏലിയാസ് ചാവറയർമൂക് യുദ്ധംരാജ്യങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകാക്കരാഷ്ട്രീയംഷാഫി പറമ്പിൽജെറുസലേംചാത്തൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഉപ്പൂറ്റിവേദനകേരള സംസ്ഥാന ഭാഗ്യക്കുറിക്ഷേത്രപ്രവേശന വിളംബരംധനുഷ്കോടിപേവിഷബാധമാർവൽ സ്റ്റുഡിയോസ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈചെറൂളഈദുൽ ഫിത്ർസ്വഹീഹുൽ ബുഖാരിസംഘകാലംകണ്ണ്എലീനർ റൂസ്‌വെൽറ്റ്ഗതാഗതംഅബൂബക്കർ സിദ്ദീഖ്‌കോണ്ടംമിസ് ഇൻ്റർനാഷണൽഹാരി കെല്ലർരണ്ടാം ലോകമഹായുദ്ധംമലനട ക്ഷേത്രംമേരി സറാട്ട്ഷമാംശതാവരിച്ചെടിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഉള്ളൂർ എസ്. പരമേശ്വരയ്യർആമസോൺ.കോംസ‌അദു ബ്ൻ അബീ വഖാസ്പാർക്കിൻസൺസ് രോഗംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളചരിത്രംകൽക്കരിമസ്ജിദുന്നബവിലൈലത്തുൽ ഖദ്‌ർഅക്കിത്തം അച്യുതൻ നമ്പൂതിരിമലക്കോളജിമെസപ്പൊട്ടേമിയക്രിസ് ഇവാൻസ്സൺറൈസേഴ്സ് ഹൈദരാബാദ്വയോമിങ്🡆 More