മൗണ്ട് കെനിയ

കെനിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് മൗണ്ട് കെനിയ (Mount Kenya).

കിളിമഞ്ചാരോ കൊടുമുടി കഴിഞ്ഞാൽ ഉയരത്തിൽ ആഫ്രിക്കൻ വൻകരയിലെ രണ്ടാമത്തെ പർവതവുമാണ് മൗണ്ട് കെനിയ. കെനിയ എന്ന് രാജ്യത്തിന്റെ പേർ വന്നത് ഈ പർവതത്തിന്റെ പേരിൽ നിന്നുമാണ്. ഭൂമദ്ധ്യരേഖയ്ക്ക് 16.5 kilometres (10.3 mi) തെക്കായി കെനിയയുടെ മദ്ധ്യത്തിലായി മൗണ്ട് കെനിയ സ്ഥിതിചെയ്യുന്നു. കെനിയയുടെ തലസ്ഥാനമായ നയ്രോബിയിൽ നിന്നും ഏകദേശം 150 kilometres (93 mi) വടക്ക്-വടക്ക്കിഴക്കായാണ് ഇത് നിലകൊള്ളുന്നത്..

Mount Kenya
മൗണ്ട് കെനിയ
ഉയരം കൂടിയ പർവതം
Elevation5,199 m (17,057 ft) 
Prominence3,825 m (12,549 ft) 
Ranked 32nd
Isolation323 km (201 mi) Edit this on Wikidata
ListingSeven Second Summits
Country high point
Ultra
Coordinates0°9′03″S 37°18′27″E / 0.15083°S 37.30750°E / -0.15083; 37.30750
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Kenya is located in Kenya
Mount Kenya
Mount Kenya
Topo mapMt Kenya by Wielochowski and Savage.
ഭൂവിജ്ഞാനീയം
Mountain typeStratovolcano (extinct)
Last eruption2.6–3.1 MYA
Climbing
First ascent1899 by Halford Mackinder, with guides César Ollier and Joseph Brocherel
Easiest routeRock climb

ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് ഉരുത്തിരിഞ്ഞതിനു ശേഷം ഏകദേശം മുപ്പത് ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഉണ്ടായ ഒരു സ്റ്റ്രാറ്റോ വോൾകാനൊ ആണ് മൗണ്ട് കെനിയ ഗ്ലേസിയേഷനു (glaciation) മുമ്പ് 7,000 m (23,000 ft) ഉയരമുണ്ടായിരുന്ന ഈ പർവതം ആയിരക്കണക്കിനു വർഷങ്ങൾ മഞ്ഞ് മൂടിക്കിടന്നിരുന്നു. ഇപ്പോൾ പതിനൊന്ന് ഹിമാനികൾ മാത്രമേ ഇവിടെ ബാക്കിയുള്ളൂ, ഇതിന്റെ താഴ്‌വരയിലെ വനങ്ങളാണ് കെനിയയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളുടെയും മുഖ്യ ജലസ്രോതസ്സ്.

കൊടുമുടിയുടെയും താഴ്‌വാരത്തിന്റെയും ഇടയിൽ വിവിധ തരത്തിലുള്ള ആവാസവ്യവസ്ഥകൾ(biome) കാണപ്പെടുന്നു.കീഴ്ഭാഗത്തായി പല തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നു. ലോബെലിയകൾ (lobelias), സെനേഷ്യകൾ ( senecio) റോക്ക് ബാഡ്ജർ തുടങ്ങി തദ്ദേശീയമായ സസ്യങ്ങളും ജന്തുക്കളും ഇവിടെയുണ്ട്.

മൗണ്ട് കെനിയ ദേശീയോദ്യാനം

മൗണ്ട് കെനിയയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും സംരക്ഷണത്തിനായി മൗണ്ട് കെനിയ ദേശീയോദ്യാനം ഒരു സംരക്ഷിത വനമേഖലയായി 1949-ൽ പ്രഖ്യാപിക്കപ്പെട്ടത്. 1978 ഏപ്രിലിൽ ഈ പ്രദേശത്തെ യുനെസ്കോ ഒരു സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. ദേശീയോദ്യാനത്തേയും അതിനോട്ചേർന്ന സംരക്ഷിത വനമേഖലയേയും യുനെസ്കോ 1997-ൽ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഓരോ വർഷവും ഏകദേശം 16,000 ആളുകൾ ഈ ദേശീയോദ്യാനം സന്ദർശിക്കുന്നുണ്ട്.

സംസ്കാരം

മൗണ്ട് കെനിയ 
Mount Kenya is important to all the ethnic communities living around it.

കിക്കുയു, അമേരു, എംബു ,മസായ് എന്നീ ജനവിഭാഗങ്ങളിൽപ്പെട്ടവരാണ് ഈ പർവ്വതത്തിന്റെ സമീപപ്രദേശങ്ങളിൽ നിവസിച്ചു വരുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗങ്ങളും പരസ്പര ബന്ധമുള്ളവയാണ്. ഈ ജനതകൾ, മൗണ്ട് കെനിയയെ അവരുടെ സംസ്കാരത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കിവരുന്നു. കഴിഞ്ഞ ഏതാനും ചില നൂറ്റാണ്ടുകളിലാണ് അവർ ഈ പ്രദേശത്ത് താമസമുറപ്പിച്ചത്.

കിക്കുയു

മൗണ്ട് കെനിയ 
Several ethnic groups that live around Mount Kenya believe the mountain to be sacred. They used to build their houses facing the mountain, with the doors on the side nearest to it.

ഈ പർവ്വതത്തിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് കിക്കുയു വംശജർ താമസികുന്നത്.വ്കെനിയയിലെ ഏറ്റവും വലിയ ഗോത്രമാണിത്. പതിനാറാം നൂറ്റാണ്ടിൽ കെനിയ പർവ്വതത്തിന്റെ താഴ്വരങ്ങളിൽ തമ്പടിച്ച കിക്കുയുകളുടെ പിൻഗാമികളാണ് ഇന്നുള്ളവർ. കൃഷിക്കാരായ ഇവർ ഫലഭൂയിഷ്ടമായ അഗ്നിപർവതജന്യമായ മണ്ണ് ഉപയോഗപെടുത്തി കൃഷി ചെയ്യുന്നു. അവരുടെ ദൈവമായ ന്ഗായി (Ngai ) അഥവാ മ്‌വെനെ ന്യാഗ( Mwene Nyaga) ആകാശത്തുനിന്നും താശെ ഇറങ്ങി വന്നപ്പോൾ ഈ പർവ്വതത്തിൽ വസിച്ചുവെന്ന് വിശ്വസിക്കുന്നു. ഈ ദൈവത്തിന്റെ ഭൂമിയിലെ സിംഹാസനമാണ് മൗണ്ട് കെനിയ എന്ന് അവർ കരുതുന്നു.

എംബു

എംബു വംശജർ മൗണ്ട് കെനിയയുടെ തെക്ക് കിഴക്ക് ഭാഗത്താണ് താമസിക്കുന്നത്. അവരുടെ ദൈവമായ ന്ഗായി (Ngai ) അഥവാ മ്‌വെനെ ഞെരു (Mwene Njeru) വസിക്കുന്നത് മൗണ്ട് കെനിയയിൽ ആണെന്ന് വിശ്വസിക്കുന്നു. ഈ പർവതം പവിത്രമാണെന്ന് കരുതുന്ന അവർ, വീട് നിർമ്മിക്കുമ്പോൾ പ്രധാന വാതിൽ പർവതത്തിന് അഭിമുഖമായാണ് നിർമ്മിക്കുന്നത്

അമെരു

അമെരു വംശജർ മൗണ്ട് കെനിയയുടെ കിഴക്കും വടക്കും വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലുമായാണ് താമസിക്കുന്നത്. കൃഷിയും കാലിവളർത്തലുമാണ് അമെരു വംശജരുടെ പ്രധന തൊഴിൽ, അവരുടെ ഭാഷയിൽ മൗണ്ട് കെനിയയെ കിറിമാറ (Kirimara) എന്നാണ് വിളിക്കുന്നത്.

മസായ് ജനത

മൗണ്ട് കെനിയ 
Mount Kenya lies in the Kenyan highlands, 150 kilometres (93 mi) north northeast of Nairobi, just northeast of Nyeri.

മസായികൾ ഈ പർവതത്തിനെ വടക്കൻ ചരിവുകളിൽ കാലികളെ മേയ്ച്ചുവരുന്നു. അവരുടെ പൂർവ്വികർ ഈ പർവ്വതത്തിൽ ഉൽഭവിച്ചുവെന്ന് വിശ്വസിക്കുന്നു. അവർ ഈ പർവതത്തിനെ 'വരകളുള്ള പർവ്വതം എന്നർഥം വരുന്ന ഒൽ ഡൊന്യൊ കെറി (Ol Donyo Keri) എന്ന് വിളിക്കുന്നു. .


ഭൂഗർഭശാസ്ത്രം

മൗണ്ട് കെനിയ 
Mount Kenya was a stratovolcano and probably looked similar to Mt. Fuji (shown above). The lower slopes are still this shape, which is how the previous height is estimated.
മൗണ്ട് കെനിയ 
The central peaks of Mount Kenya are volcanic plugs that have resisted glacial erosion.

ഒരു സ്ട്രാറ്റോവൾക്കാനോയാണ് മൗണ്ട് കെനിയ. പ്ലിയോ-പ്ലീസ്റ്റോസീൻ. കാലത്ത് ഈ അഗ്നിപർവതം സജീവമായിരുന്നു. അക്കാലത്ത് അഗ്നിപർവതമുഖത്തിൻ 6,000 m (19,700 ft) അധികം ഉയരമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. മൗണ്ട് കെനിയക്ക് അന്ന് കിളിമൻജാരോ പർവതത്തിനെക്കാൾ ഉയരമുണ്ടായിരുന്നു. നിർജീവമായതിനുശേഷം രണ്ട് തവണയായി ഗ്ലേസിയേഷൻ നടന്നിരുന്നു, ഇപ്പോളുള്ള ഗ്ലേസിയറുകൾക്ക് താഴെയായി രണ്ട് മൊറെയ്ൻ വളയങ്ങൾ കാണുന്നത് ഈ നിഗമനം ശരിവയ്ക്കുന്നു. ഏറ്റവും താഴത്തെ വളയം 3,300 m (10,800 ft). ഉയരത്തിലാൺ*. ഇപ്പോളുള്ള ഗ്ലേസിയറുകൾ 4,650 m (15,260 ft). താഴെ കാണപ്പെടുന്നില്ല..

അവലംബം

Tags:

മൗണ്ട് കെനിയ ദേശീയോദ്യാനംമൗണ്ട് കെനിയ സംസ്കാരംമൗണ്ട് കെനിയ ഭൂഗർഭശാസ്ത്രംമൗണ്ട് കെനിയ അവലംബംമൗണ്ട് കെനിയNairobiകിളിമഞ്ചാരോ കൊടുമുടികെനിയഭൂമദ്ധ്യരേഖ

🔥 Trending searches on Wiki മലയാളം:

നാരുള്ള ഭക്ഷണംകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഖുറൈഷ്അമോക്സിലിൻസി.എച്ച്. കണാരൻബിഗ് ബോസ് മലയാളംശംഖുപുഷ്പംഏപ്രിൽ 2011കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)നവരത്നങ്ങൾനീതി ആയോഗ്നോമ്പ് (ക്രിസ്തീയം)വിഭക്തിഅറ്റോർവാസ്റ്റാറ്റിൻസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകാസർഗോഡ്മഞ്ഞക്കൊന്നചെറുകഥചൂരസഹോദരൻ അയ്യപ്പൻകെ.പി.എ.സി.നിക്കോള ടെസ്‌ലഭാരതപ്പുഴചേലാകർമ്മംമാലിക് ഇബിൻ ദീനാർ മസ്ജിദ്‌സ്വലാഎം.പി. അബ്ദുസമദ് സമദാനിപുത്തൻ പാനകൃഷ്ണഗാഥബദ്ർ മൗലീദ്വള്ളിയൂർക്കാവ് ക്ഷേത്രംടി.എം. കൃഷ്ണചാറ്റ്ജിപിറ്റിഎ.കെ. ഗോപാലൻഏഷ്യാനെറ്റ് ന്യൂസ്‌നവരസങ്ങൾശിവൻമദ്ഹബ്ആനി രാജതുർക്കിവയലാർ പുരസ്കാരംകുരിശിലേറ്റിയുള്ള വധശിക്ഷദിലീപ്കേരളത്തിലെ നാടൻപാട്ടുകൾതാജ് മഹൽആണിരോഗംമാനിലപ്പുളിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനോവൽജന്മഭൂമി ദിനപ്പത്രംശശി തരൂർവെള്ളെരിക്ക്ജീവിതശൈലീരോഗങ്ങൾപി. വത്സലഫ്രഞ്ച് വിപ്ലവംഅനുഷ്ഠാനകലനാട്യശാസ്ത്രംമണിച്ചിത്രത്താഴ് (ചലച്ചിത്രം)വുദുനെപ്പോളിയൻ ബോണപ്പാർട്ട്പത്ത് കൽപ്പനകൾഓടക്കുഴൽ പുരസ്കാരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഎ. കണാരൻസ്വാഭാവികറബ്ബർമമിത ബൈജുസ്വഹീഹ് മുസ്‌ലിംക്രിയാറ്റിനിൻനെന്മാറ വല്ലങ്ങി വേലഎ.പി.ജെ. അബ്ദുൽ കലാംദേശീയ പട്ടികവർഗ്ഗ കമ്മീഷൻയുദ്ധംവാട്സ്ആപ്പ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകലാനിധി മാരൻയർമൂക് യുദ്ധംഅമേരിക്കൻ സ്വാതന്ത്ര്യസമരം🡆 More