മസായ് ജനത

മസായ് ഒരു നൈൽ നദീതടവാസിയായ ഗോത്ര വർഗമാണ്.

ഇവരുടെ വാസസ്ഥല പ്രദേശങ്ങൾ കെന്യയും, ഉത്തര ടാൻസാനിയയുമാണ്. ഇവർ സംസാരിക്കുന്ന ഭാഷയെ മാ എന്ന് പറയുന്നു ഡിങ്ക ജനതയുടെ ഭാഷയുമായി ഇതിന് സാമ്യമുണ്ട്. 2009 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ ജനസംഖ്യ 841,622 ആണ്. 1989 ലെ കാനേഷുമാരിയിൽ ജനസംഖ്യയായ 377,089 യിൽ നിന്ന് ഗണ്യമായ വർദ്ധനവായത്കൊണ്ട് വംശനാശഭീഷണിയില്ല എന്നനുമാനിക്കാം. ടാൻസാനിയയിലെയും , കെന്യയിലെയും സർക്കാരുകൾ ഇവരെ അവരുടെ നാടോടി ജീവിതരീതി ഉപേക്ഷിക്കാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്, പക്ഷെ ഓക്സ്ഫാം പോലെയുള്ള സംഘടനകളുടെ അഭിപ്രായം ഇവരുടെ ജീവിതരീതി കാലാവസ്ഥ മാറ്റം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണെന്നാണ്. മസായികൾക്ക് മരുഭൂമി, അർദ്ധ മരുഭൂമിപ്രദേശങ്ങളിൽ കൃഷിചെയ്യാനുള്ള കഴിവുകളുണ്ട്. മസായികൾ ഏകദൈവ വിശ്വാസികളാണ്. അവർ ഒരു ഗോത്രദൈവമായ എങ്കായിയെ ആരാധിക്കുന്നു. എങ്കായിക്ക് രണ്ട് ഭാവങ്ങളുണ്ട്. ഈ ദൈവത്തിന്റെ ദുഷ്ടസ്വഭാത്തിനെ എങ്കായി നരോദ് (കറുത്ത ദൈവം) എന്നും, സൗമ്യസ്വഭാവത്തിനെ എങ്കായി നാന്യോക്കി (ചുവന്ന ദൈവം) എന്നും വിളിക്കുന്നു. മസായികളുടെ വിശ്വാസം അവരുടെ ദൈവം ലോകത്തുള്ള കന്നു കാലികളെയെല്ലാം അവർക്ക് നൽകിയിട്ടുണ്ടെന്നാണ്. അത് കോണ്ട് അവർ മറ്റ് ഗോത്രങ്ങളിൽ നിന്ന് കന്നുകാലികളെ മോഷ്ടിക്കുന്നത് മോഷണമായി കാണാറില്ല മറിച്ച് അവ്ർക്ക് അവകാശപ്പെട്ടത് തിരിച്ചു പിടിക്കുന്നതായിട്ടാണ് കാണുന്നത്.

മസായ് ജനത
വിനോദസഞ്ചാരികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന മാസായ് ജനങ്ങൾ

മസായിക്കളുടെ പ്രധാന ആയുധം കുന്തവും പരിചയുമാണ്. മസായികളെക്കുറിച്ച് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണ, ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷനായി എന്ന് തെളിയിക്കുന്നതിന് ഒരു സിംഹത്തെ ഒറ്റയ്ക്ക് കുന്തവുമായി നേരിട്ട് കൊല്ലണം എന്നാണ്. ഇത് ഒരു പക്ഷെ പണ്ട് നിലനിന്നിരുന്ന ഒരു ആചാരമാവാം, എന്നാൽ ഇക്കാലത്ത് സിംഹവേട്ട കെന്യയിലും, ടാൻസാനിയയിലും നിയമ വിരുദ്ധമാണ്. കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെ പരമ്പരാഗതമായ രീതികളുപയോഗിച്ചു കൊന്നാൽ നിയമനടപടികളുണ്ടാവില്ല. എന്നാലും സിംഹങ്ങൾ നേരിടുന്ന വംശനാശഭീഷണി മുൻനിർത്തി സിംഹത്തിനെ കൊല്ലുന്നതിനു പകരം കന്നുകാലിയുടെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കൈപ്പറ്റാൻ ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് പതിവ്.

അവലംബം

Tags:

കാനേഷുമാരികെനിയടാൻസാനിയഡിങ്ക ജനത

🔥 Trending searches on Wiki മലയാളം:

ഇടുക്കി അണക്കെട്ട്ഫിറോസ്‌ ഗാന്ധികിരീടം (ചലച്ചിത്രം)തൃശൂർ പൂരംമാമ്പഴം (കവിത)പൗലോസ് അപ്പസ്തോലൻചന്ദ്രൻകായംകുളംഇന്ത്യൻ ശിക്ഷാനിയമം (1860)സുഗതകുമാരിപറയിപെറ്റ പന്തിരുകുലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഗൂഗിൾകഅ്ബഉള്ളൂർ എസ്. പരമേശ്വരയ്യർഇ.ടി. മുഹമ്മദ് ബഷീർകൂവളംചീനച്ചട്ടി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തൃഷകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികദേശീയ പട്ടികവർഗ്ഗ കമ്മീഷൻഅച്ഛൻപൂരംഇന്ത്യയുടെ ദേശീയപ്രതിജ്ഞക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഭാരതീയ സ്റ്റേറ്റ് ബാങ്ക്രതിമൂർച്ഛഎ. വിജയരാഘവൻവിജയലക്ഷ്മികേരള നവോത്ഥാന പ്രസ്ഥാനംസംസ്ഥാന പുനഃസംഘടന നിയമം, 1956പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഭൂമിഅണലികണ്ണകിപിത്താശയംപാമ്പാടി രാജൻഅങ്കണവാടിചാറ്റ്ജിപിറ്റിജിമെയിൽജലംകുവൈറ്റ്സ്വയംഭോഗംആറ്റിങ്ങൽ കലാപംജ്ഞാനപീഠ പുരസ്കാരംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംയയാതിഹിന്ദുമതംബാല്യകാലസഖിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎം.പി. അബ്ദുസമദ് സമദാനിദൈവംചേലാകർമ്മംനായർമല്ലികാർജുൻ ഖർഗെയാസീൻകുടജാദ്രിതൊണ്ടിമുതലും ദൃക്സാക്ഷിയുംഇടതുപക്ഷ ജനാധിപത്യ മുന്നണിതോമാശ്ലീഹാകഥകളിഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംമൻമോഹൻ സിങ്വിരാട് കോഹ്‌ലിസഞ്ജു സാംസൺചെറൂളഹീമോഗ്ലോബിൻഡോഗി സ്റ്റൈൽ പൊസിഷൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശോഭനമലയാള നോവൽവിദ്യാഭ്യാസംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവള്ളത്തോൾ നാരായണമേനോൻശരീഅത്ത്‌🡆 More