ഓട്ടിസം സ്പെൿട്രം

കുട്ടിക്കാലത്ത് തന്നെ ആരംഭിക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം സ്പെക്ട്രം.

ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ ഈ സ്പെക്ട്രത്തിലുള്ളവർക്ക് ദീർഘകാല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതോടൊപ്പം, പരിമിതമായ മേഖലയിലെ താത്പര്യങ്ങൾ, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യാനുള്ള താല്പര്യം എന്നിവയും ഇവരിൽ കാണപ്പെടുന്നു. രണ്ട് വയസ്സിന് മുൻപ് തന്നെ ലക്ഷണങ്ങൾ വഴി ഇത് തിരിച്ചറിയപ്പെടുന്നു. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ, ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള ബുദ്ധിമുട്ടുകൾ, ആത്മഹത്യാസാധ്യത എന്നിവയൊക്കെ ഇതിന്റെ സങ്കീർണ്ണതകളിൽ ഉൾപ്പെടുന്നു.

ഓട്ടിസം സ്പെൿട്രം
മറ്റ് പേരുകൾAutism spectrum disorder, autistic spectrum disorder, autistic spectral disorder, autism spectrum condition, autistic spectrum condition
പാത്രങ്ങൾ അടുക്കിവെച്ചുകൊണ്ടേയിരിക്കുന്ന കുട്ടി
ഓട്ടിസം സ്പെൿട്രത്തിലുള്ള ഒരു കുട്ടി കാര്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നു.
സ്പെഷ്യാലിറ്റിPsychiatry, clinical psychology
ലക്ഷണങ്ങൾആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രയാസങ്ങൾ, പരിമിതവൃത്തത്തിലുള്ള താല്പര്യങ്ങൾ, ആവർത്തനസ്വഭാവം
സങ്കീർണതEmployment problems, few relationships, suicide
സാധാരണ തുടക്കംരണ്ട് വയസ്സ്
കാലാവധിദീർഘകാലം
കാരണങ്ങൾഅവ്യക്തം
അപകടസാധ്യത ഘടകങ്ങൾമാതാപിതാക്കളുടെ പ്രായാധിക്യം, ഗർഭകാലത്തെ ചില രാസ വസ്തുക്കളുമായുള്ള സമ്പർക്കം, തൂക്കക്കുറവ്
ഡയഗ്നോസ്റ്റിക് രീതിലക്ഷണങ്ങളിലൂടെ
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Intellectual disability, Rett syndrome, ADHD, selective mutism, childhood-onset schizophrenia
TreatmentBehavioral therapy, medication
ആവൃത്തി1% of people (62.2 million 2015)

കാരണങ്ങൾ

ഓട്ടിസം സ്പെൿട്രത്തിന്റെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണെങ്കിലും ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾ ഇതിലേക്ക് നയിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രായമായ മാതാപിതാക്കൾ, പാരമ്പര്യം, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ കാരണങ്ങളിൽ കടന്നുവന്നേക്കാം. പാരമ്പര്യവും ജനിതകവുമായ കാരണങ്ങളാണ് 65 മുതൽ 90% വരെയും ഇതിനുള്ളത്.

രോഗനിർണ്ണയം

രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജെർ സിൻഡ്രോം, പെർവേസീവ് ഡെവലപ്മെന്റൽ ഡിസോർഡർ നോട്ട് അതർവൈസ് സ്പെസിഫൈഡ് (PDD-NOS), ചൈൽഡ്‌ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോർഡർ എന്നിവയെല്ലാം ഓട്ടിസം സ്പെക്ട്രം എന്നതിന് കീഴിൽ വരുന്നതായി 2013-ൽ DSM-5 പ്രഖ്യാപിച്ചിരുന്നു.

ചികിത്സ

രോഗത്തിന് ചികിത്സയില്ലെങ്കിലും, ലക്ഷണങ്ങളെ നിയന്ത്രിക്കാവുന്ന ചികിത്സകൾ വഴി നില മെച്ചപ്പെടുത്താൻ സാധിക്കും. ഓരോ വ്യക്തിയിലും അവർക്കനുസരിച്ച മരുന്നുകളോ തെറാപ്പികളോ ഫലം ചെയ്തേക്കാം. ബിഹേവിയറൽ തെറാപ്പി, കോപ്പിങ് സ്കിൽ പഠിപ്പിക്കൽ എന്നിവയെല്ലാം ഫലം കാണിക്കുന്നതായി കാണുന്നു. ഇതിലെ പരിശീലനങ്ങൾ പലപ്പോഴും മാതാപിതാക്കളും കുടുംബവും ഉൾപ്പെടുന്നതായിരിക്കും. രോഗത്തിന് അനുബന്ധമായ ലക്ഷണങ്ങളെ ചികിത്സിക്കാനായി മരുന്നുകൾ ഉപയോഗിക്കാറുണ്ട്.

ഏകദേശം ഒരു ശതമാനം ജനസംഖ്യയെ ഓട്ടിസം സ്പെക്ട്രം ബാധിക്കുന്നുവെന്നാണ് കണക്ക്. പുരുഷന്മാരിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത് (സ്ത്രീകളേക്കാൾ നാലിരട്ടി). ഓരോ വ്യക്തിക്കും ഇതുമൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ വ്യത്യസ്തമാണ്. ഈ രോഗത്തിന്റെ വ്യാപ്തി (നേരിയ ലക്ഷണങ്ങൾ മുതൽ ഗുരുതര ലക്ഷണങ്ങൾ വരെ) കാരണമാണ് സ്പെൿട്രം എന്ന വിശേഷണനാമം ഉപയോഗിക്കുന്നത്.

അവലംബം

Tags:

ഓട്ടിസം സ്പെൿട്രം കാരണങ്ങൾഓട്ടിസം സ്പെൿട്രം രോഗനിർണ്ണയംഓട്ടിസം സ്പെൿട്രം ചികിത്സഓട്ടിസം സ്പെൿട്രം അവലംബംഓട്ടിസം സ്പെൿട്രംആസ്പെർജെർ സിൻഡ്രോം

🔥 Trending searches on Wiki മലയാളം:

ദുൽഖർ സൽമാൻദൃശ്യം 2സച്ചിൻ തെൻഡുൽക്കർസ്ത്രീ സുരക്ഷാ നിയമങ്ങൾഉർവ്വശി (നടി)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകല്ലുരുക്കിചന്ദ്രയാൻ-3ഭഗത് സിംഗ്ആൻ‌ജിയോപ്ലാസ്റ്റികൂടിയാട്ടംമലപ്പുറംനിയോജക മണ്ഡലംയോനിദശാവതാരംപൊട്ടൻ തെയ്യംമെറ്റ്ഫോർമിൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകറുകകേരള നവോത്ഥാന പ്രസ്ഥാനംനിർമ്മല സീതാരാമൻഇ.എം.എസ്. നമ്പൂതിരിപ്പാട്ബിഗ് ബോസ് (മലയാളം സീസൺ 5)ആവേശം (ചലച്ചിത്രം)ചിക്കൻപോക്സ്സൗദി അറേബ്യമുടിലിവർപൂൾ എഫ്.സി.മഞ്ജു വാര്യർഏഷ്യാനെറ്റ് ന്യൂസ്‌പന്ന്യൻ രവീന്ദ്രൻഗൗതമബുദ്ധൻമുഹമ്മദ്കായംകുളംഇടുക്കി അണക്കെട്ട്അമ്മഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംടി.എൻ. ശേഷൻയെമൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഗൂഗിൾകണിക്കൊന്നലൈംഗികന്യൂനപക്ഷംയോഗക്ഷേമ സഭനീതി ആയോഗ്ചിയതിരുവനന്തപുരം ലോക്സഭാമണ്ഡലംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസുഗതകുമാരിമന്ത്അനശ്വര രാജൻക്രൊയേഷ്യകെ.ആർ. മീരഭഗവദ്ഗീതവൃഷണംകേരള സംസ്ഥാന ഭാഗ്യക്കുറിആധുനിക മലയാളസാഹിത്യംദേശീയ ജനാധിപത്യ സഖ്യംവെള്ളിവരയൻ പാമ്പ്ഇടവം (നക്ഷത്രരാശി)കുര്യാക്കോസ് ഏലിയാസ് ചാവറകേരളീയ കലകൾഎം.കെ. രാഘവൻപത്തനംതിട്ട ജില്ലതൃക്കടവൂർ ശിവരാജുഇന്ത്യയിലെ പഞ്ചായത്തി രാജ്മല്ലികാർജുൻ ഖർഗെജനാധിപത്യംഅഗ്നികണ്ഠാകർണ്ണൻപശ്ചിമഘട്ടംസംസ്ഥാന പുനഃസംഘടന നിയമം, 1956വിക്കിപീഡിയരണ്ടാം പിണറായി വിജയൻ മന്ത്രിസഭഅഞ്ചകള്ളകോക്കാൻവള്ളത്തോൾ നാരായണമേനോൻഅയ്യപ്പൻ🡆 More