ഹൊസേ സരമാഗോ

നോബൽ സമ്മാന വിജയിയായ പോർച്ചുഗീസ്‌ സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌ഹൊസേ ഡി സൂസ സരമാഗോ (ജനനം.

നവംബർ 16, 1922 - ജൂൺ 18 2010).പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്.പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . 1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. ബ്ളൈൻഡ്‌നെസ്(നോവൽ, യേശുക്രിസ്തുവിന്റെ സുവിശേഷം (The Gospel According to Jesus Christ) എന്നിവയാണ്‌ പ്രശസ്ത കൃതികൾ.

ഹോസെ സരമാഗോ
ഹൊസേ സരമാഗോ
ജനനംഹോസെ ഡിസൂസ സരമാഗോ
(1922-11-16)16 നവംബർ 1922
അസിൻഹാഗ, സന്താറെം, പോർച്ചുഗൽ
മരണം18 ജൂൺ 2010(2010-06-18) (പ്രായം 87)
Tías, Las Palmas, സ്പെയിൻ
തൊഴിൽPlaywright, നോവെലിസ്റ്റ്
ദേശീയതപോർച്ചുഗീസ്
Period1947–2010
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1998
പങ്കാളിPilar del Rio (m. 1988)
വെബ്സൈറ്റ്
http://www.josesaramago.org/saramago/

ജീവിതരേഖ

ഒരു കർഷക കുടുംബത്തിൽ ജനിച്ച സരമാഗു സാമ്പത്തികപ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് ഒരു മെക്കാനിക്കിന്റെ ജോലി സ്വീകരിച്ചു. പിന്നീട് പത്രപ്രവർത്തകനായും വിവർത്തകനായും ജോലി നോക്കി. 1947-ൽ നോവൽ ലാൻഡ് ഒഫ് സിൻ പ്രസിദ്ധീകരിച്ചു. ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു. 977-ൽ പുറത്തിറങ്ങിയ മാന്വൽ ഒഫ് പെയിന്റിങ് ആൻഡ് കാലിഗ്രാഫി: എ നോവൽ എന്ന കൃതിയോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായി. കിഴക്കൻ പോർച്ചുഗലിലെ അലന്റജോയിലെ പാവപ്പെട്ട ജനങ്ങൾ നടത്തുന്ന കലാപത്തിന്റെ ഇതിഹാസകഥയായ റൈസിങ് എർത്ത് 1980-ൽ പുറത്തുവന്നു. ആ വർഷത്തെ `പ്രേമിയോസിഡാദെഡിലിസ് ബോ' അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 1982-ൽ പ്രസിദ്ധീകരിച്ച കോൺവെന്റ് മെമ്മയേഴ്‌സ് പോർച്ചുഗീസ് പെൻക്ലബ് സമ്മാനം നേടി. 1995-ൽ പോർച്ചുഗലിലെ സമുന്നത സാഹിത്യപുരസ്കാരമായ `ക്യാമോസ് പ്രൈസ്' ലഭിച്ചു. നോവൽ, കവിത, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടു്. കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.

ശൈലി

സരമാഗോ നീണ്ട വാക്യങ്ങളിൽ എഴുതുന്നു. പലപ്പോഴും വാക്യങ്ങൾ ഒരു താളിനെക്കാളും നീളമുള്ളവയായിരിക്കും. അദ്ദേഹം കുത്ത് (.) വളരെ പിശുക്കിയേ ഉപയോഗിക്കാറുള്ളൂ. പകരം കോമ-കളാൽ വേർതിരിച്ച രീതിയിൽ വാക്യങ്ങളുടെ ഒരു അയഞ്ഞ ഒഴുക്കാണ് സരഗാസോയുടെ കൃതികളിൽ. അദ്ദേഹത്തിന്റെ പല ഖണ്ഡികകളും മറ്റ് പല എഴുത്തുകാരുടെയും കൃതികളിലെ അദ്ധ്യായങ്ങളെക്കാൾ നീണ്ടതാണ്. സംഭാഷണങ്ങളെ വേർതിരിക്കാൻ അദ്ദേഹം ക്വട്ടേഷൻ മാർക്ക് ഉപയോഗിക്കാറില്ല. പകരം പുതിയ സംഭാഷകന്റെ വാക്യത്തിലെ ആദ്യത്തെ അക്ഷരം കടുപ്പിക്കുന്നു (കാപ്പിറ്റൽ ലെറ്റർ). തന്റെ കൃതിയായ ബ്ലൈന്ഡ്നെസ്സ് ആന്റ് കേവിൽ അദ്ദേഹം തത്പുരുഷ നാമങ്ങൾ (പ്രോപർ നൌൺസ്) ഉപയോഗിക്കുന്നില്ല. നാമകരണത്തിലുള്ള ബുദ്ധിമുട്ട് സരമാഗോയുടെ കൃതികളിലെ ഒരു ആവർത്തിക്കുന്ന വിഷയമാണ്.

സാഹിത്യം

ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു.

  • ദി ഇയർ ഒഫ് ദ ഡത്ത് ഒഫ് റിക്കാർഡോറീസ്
  • ദി സ്റ്റോൺ റാഫ്റ്റ്, ദി ഹിസ്റ്ററി ഒഫ് ദ സീജ് ഒഫ് ലിസ്ബൺ
  • ദി ഗോസ്പൽ അക്കോർഡിങ് ടു ജീസസ് ക്രൈസ്റ്റ്
  • ബ്ലൈന്റ്‌നെസ്: എ നോവൽ
  • ആൾ ദി നെയിംസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


Tags:

ഹൊസേ സരമാഗോ ജീവിതരേഖഹൊസേ സരമാഗോ ശൈലിഹൊസേ സരമാഗോ സാഹിത്യംഹൊസേ സരമാഗോ അവലംബംഹൊസേ സരമാഗോ പുറത്തേക്കുള്ള കണ്ണികൾഹൊസേ സരമാഗോ2010ജൂൺ 18നോബൽ സമ്മാനംപോർച്ചുഗൽബ്ളൈൻഡ്‌നെസ്(നോവൽയേശുക്രിസ്തുവിന്റെ സുവിശേഷം

🔥 Trending searches on Wiki മലയാളം:

നിർദേശകതത്ത്വങ്ങൾനയൻതാരമില്ലറ്റ്എൻ. ബാലാമണിയമ്മനാഷണൽ കേഡറ്റ് കോർഷമാംദേവസഹായം പിള്ളകമ്യൂണിസംഎഴുത്തച്ഛൻ പുരസ്കാരംകേരളത്തിലെ ജനസംഖ്യതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമണിപ്രവാളംകുമാരനാശാൻസ്വാതിതിരുനാൾ രാമവർമ്മതിരുവിതാംകൂർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കൃഷ്ണഗാഥഫലംതത്തസിറോ-മലബാർ സഭകൊച്ചുത്രേസ്യപൂച്ചനിക്കോള ടെസ്‌ലകൊഞ്ച്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽലോക മലേറിയ ദിനംപ്രസവംകൊച്ചി വാട്ടർ മെട്രോഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവൃഷണംപത്തനംതിട്ടജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവി. മുരളീധരൻവിശുദ്ധ ഗീവർഗീസ്ക്രിസ്തുമതംഉപ്പൂറ്റിവേദനഅക്ഷയതൃതീയഹൃദയംമഹിമ നമ്പ്യാർകാലാവസ്ഥനാഡീവ്യൂഹംകൂദാശകൾവിഷ്ണുവാസ്കോ ഡ ഗാമപുകവലിയുടെ ആരോഗ്യ ഫലങ്ങൾചിയമോഹൻലാൽഹീമോഗ്ലോബിൻസേവനാവകാശ നിയമംറിയൽ മാഡ്രിഡ് സി.എഫ്നസ്ലെൻ കെ. ഗഫൂർമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)വൈക്കം മുഹമ്മദ് ബഷീർകെ.ബി. ഗണേഷ് കുമാർകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകോടിയേരി ബാലകൃഷ്ണൻകേരളകൗമുദി ദിനപ്പത്രംചരക്കു സേവന നികുതി (ഇന്ത്യ)വിവരാവകാശനിയമം 2005സരസ്വതി സമ്മാൻസുബ്രഹ്മണ്യൻകേരള പബ്ലിക് സർവീസ് കമ്മീഷൻശശി തരൂർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമനോജ് കെ. ജയൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവജൈനൽ ഡിസ്ചാർജ്മെറ്റ്ഫോർമിൻവിക്കിപീഡിയമാറാട് കൂട്ടക്കൊലകേരളത്തിലെ തനതു കലകൾരാശിചക്രംഈഴവമെമ്മോറിയൽ ഹർജികൃത്രിമബീജസങ്കലനംആറ്റിങ്ങൽ ലോക്സഭാമണ്ഡലംസുൽത്താൻ ബത്തേരി🡆 More