സെല്ലോഫെയ്ൻ: രാസ സംയുക്തം

ഈർപ്പം തട്ടാതെ സാധനങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന സുതാര്യമായ ഒരുതരം പേപ്പറാണ് സെല്ലോഫെയ്ൻ.

വായുവിൽ നിന്നും ഈർപ്പത്തിൽ നിന്നും സംരക്ഷണം വേണ്ട ഭക്ഷണവസ്തുക്കൾ, മധുരപലഹാരങ്ങൾ, സിഗരറ്റ് തുടങ്ങിയവ സെല്ലോഫെയ്ൻ ഉപയോഗിച്ചാണ് പൊതിയുന്നത്. സ്വിറ്റ്സർലന്റിലെ രസതന്ത്രജ്ഞനായ ജാക്വിസ് എഡ്വിൻ ബ്രാൻഡെൻബെർഗർ ആണ് 1908-ൽ സെല്ലോഫെയ്ൻ കണ്ടുപിടിച്ചത്.1912-ൽ അദ്ദേഹത്തിന് സെല്ലോഫെയ്നിന്റെ പേറ്റന്റ് ലഭിച്ചു. രസതന്ത്രത്തിൽ സെല്ലോഫെയ്ൻ ഗ്ലൂക്കോസിന്റെ പോളിമേഴ്സ് ആയ റയോണും സെല്ലുലോസും ചേർന്നതാണ്. ഇവ രാസപ്രവർത്തനത്തെക്കാളിലും ഘടനയിൽ ഏറ്റവും കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

സെല്ലോഫെയ്ൻ: രാസ സംയുക്തം
സുതാര്യമായ സെല്ലോഫെയ്ൻ പാക്കിംഗ്

ചരിത്രം

സെല്ലോഫെയ്ൻ: രാസ സംയുക്തം 
സെല്ലുലോസിനെ ആൽക്കലിയും കാർബൺഡൈ സൾഫൈഡുമായി പ്രവർത്തിക്കുമ്പോൾ വിസകോസ് ലഭിക്കുന്നു.

1900- ൽ ജാക്വിസ് എഡ്വിൻ ബ്രാൻഡെൻബെർഗർ വൈൻ കടയിൽ ഇരിക്കുമ്പോൾ ഒരാളുടെ കയ്യിൽ നിന്ന് വൈൻ തുളുമ്പി മേശവിരിപ്പിനുമേൽ വൈൻ പടർന്നത് അദ്ദേഹം ശ്രദ്ധിച്ചു. വെയ്റ്റർ വന്ന് മേശവിരിപ്പ് മാറ്റിയെങ്കിലും ആ തുണിയിൽ ചുറ്റിയിരിക്കുന്ന വൈനിന്റെ കറയെ കുറിച്ചായിരുന്നു ബ്രാൻഡെൻബെർഗറുടെ ചിന്ത. കറമാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കാൻ തുടങ്ങി. തുടർന്ന് ഈ ദിശയിൽ അദ്ദേഹം ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. ഒരിക്കൽ സസ്യങ്ങളുടെ സെല്ലുലോസിൽ നിന്നെടുത്ത 'വിസ്കോസ്' എന്ന പദാർത്ഥം അദ്ദേഹം തുണിയിൽ പുരട്ടി. വിസ്കോസ് ഒട്ടിപ്പിടിച്ചതോടെ തുണിയുടെ കട്ടി കൂടി തന്റെ പരീക്ഷണം പരാജയപ്പെട്ടെന്ന് അദ്ദേഹം ഉറപ്പിച്ച സമയത്താണ് തുണിയിൽ പുരട്ടിയ വിസ്കോസ് സുതാര്യമായൊരു ഫിലിം രൂപത്തിലായി മാറിയ കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. തുണിയിലെ കറ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷണം തുടങ്ങിയ ബ്രാൻഡെൻബെർഗർ യാദൃച്ഛികമായി 1908-ൽ സെല്ലോഫെയ്ൻ കണ്ടുപിടിച്ചു.

തുടർന്നുള്ള പരീക്ഷണങ്ങളിൽ സുതാര്യമായൊരു ഫിലിം രൂപത്തിലായി മാറിയ വിസ്കോസിൽ ഗ്ലിസറിൻ ചേർത്ത് ആ പദാർത്ഥത്തെ വീണ്ടും സുതാര്യമാക്കി.1912-ൽ സുതാര്യമായ ഈ ഫിലിം നിർമ്മിക്കാൻ അദ്ദേഹം ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ആ വർഷം തന്നെ സെല്ലോഫെയ്നിന്റെ പേറ്റന്റും ലഭിക്കുകയുണ്ടായി. കോംറ്റോയർ ഡെസ് ടെക്സ്റ്റൈൽസ് ആർട്ടിക്കിൾസ് (Comptoir des Textiles Artificiels (CTA)) എന്ന കമ്പനി ഈ സുതാര്യ ഫിലിമിൽ താല്പര്യം പ്രകടിപ്പിക്കുകയും ബ്രാൻഡെൻബെർഗറുടെ ലാ സെല്ലോഫേയ്ൻ എസ്.എ (La Cellophane SA) എന്ന കമ്പനി നിലവിൽ വരുകയും ചെയ്തു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ഗ്ലൂക്കോസ്സിഗരറ്റ്സെല്ലുലോസ്സ്വിറ്റ്സർലന്റ്

🔥 Trending searches on Wiki മലയാളം:

വിചാരധാരതണ്ണിമത്തൻവിവർത്തനംസുപ്രഭാതം ദിനപ്പത്രംലക്ഷ്മിഅറ്റ്ലാന്റിക് സമുദ്രംമദർ തെരേസദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഫുട്ബോൾക്ഷേത്രപ്രവേശന വിളംബരംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമൗലിക കർത്തവ്യങ്ങൾഈദുൽ അദ്‌ഹമാലിദ്വീപ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഈദുൽ ഫിത്ർരാജീവ് ചന്ദ്രശേഖർകെന്നി ജിഇസ്‌ലാമിക കലണ്ടർജന്മഭൂമി ദിനപ്പത്രംവെള്ളിക്കെട്ടൻതിരക്കഥവിവാഹമോചനം ഇസ്ലാമിൽതൃശ്ശൂർപഴുതാരപൂരം (നക്ഷത്രം)ലോകപൈതൃകസ്ഥാനംഅക്കാദമി അവാർഡ്കേരളത്തിലെ പക്ഷികളുടെ പട്ടികലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ജീവചരിത്രംഅഗ്നിപർവതംചെമ്പോത്ത്ഹിന്ദുമുജാഹിദ് പ്രസ്ഥാനം (കേരളം)ഫ്രീമേസണ്മാർAlgeriaസൈദ് ബിൻ ഹാരിഥകൂറുമാറ്റ നിരോധന നിയമംവയോമിങ്വിദ്യാഭ്യാസംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികതായ്‌വേര്ചാത്തൻഡെന്മാർക്ക്വിഷുചോറ്റാനിക്കര ഭഗവതിക്ഷേത്രംഅടുത്തൂൺഫാസിസംഗുദഭോഗംസംഘകാലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഓമനത്തിങ്കൾ കിടാവോലൈലത്തുൽ ഖദ്‌ർഓസ്ട്രേലിയഉസ്‌മാൻ ബിൻ അഫ്ഫാൻഅൽ ഫാത്തിഹകേരളീയ കലകൾകേരള സംസ്ഥാന ഭാഗ്യക്കുറിയോനികെ.ഇ.എ.എംമണിപ്പൂർധനുഷ്കോടിസംഗീതംഅൽ ബഖറസഞ്ജീവ് ഭട്ട്തോമസ് അക്വീനാസ്Wyomingതങ്കമണി സംഭവംചണ്ഡാലഭിക്ഷുകിഡെബിറ്റ് കാർഡ്‌ബിലാൽ ഇബ്നു റബാഹ്സുമയ്യഷമാംഹംസരാമായണംഗായത്രീമന്ത്രംവിശുദ്ധ വാരംകേരള നവോത്ഥാന പ്രസ്ഥാനം🡆 More