ഷാക്ക് കാത്തിയേർ

ഇന്നത്തെ കാനഡ കണ്ടെത്തി ഫ്രഞ്ച് അധീനതയിലാക്കാൻ സഹായിച്ച ഫ്രഞ്ച് പര്യവേഷകനായിരുന്നു ഷാക്ക് കാത്തിയേർ (ഫ്രഞ്ച്:Jacques Cartier (1491 ഡിസംബർ 31- 1557 സെപ്റ്റംബർ 1).

ഷാക്ക് കാത്തിയേർ
ഷാക്ക് കാത്തിയേർ
Portrait of Jacques Cartier by Théophile Hamel, ca. 1844. No contemporary portraits of Cartier are known.
ജനനംഡിസംബർ 31, 1491
St. Malo, Brittany
മരണംസെപ്റ്റംബർ 1, 1557(1557-09-01) (പ്രായം 65)
St. Malo, France
തൊഴിൽFrench navigator and explorer
അറിയപ്പെടുന്നത്First European to travel inland in North America. Claimed Canada for France.
ഒപ്പ്
ഷാക്ക് കാത്തിയേർ

സെൻറ് ലോറൻസ് ഉൾക്കടലും സെൻറ് ലോറൻസ് നദീതീരപ്രദേശങ്ങളും രേഖപ്പെടുത്തിയ ആദ്യ യൂറോപ്പിയൻ വംശജനും, ഈ ഭൂപ്രദേശത്തിന്‌ ഇറോക്വിയൻ ഭാഷയിൽ‌നിന്നും കാനഡ (kanata)എന്ന് പേർ നൽകിയതും അദ്ദേഹമാണ്‌..

ജീവചരിത്രം

വടക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ബ്രിട്ടനിയിലെ സെന്റ് മാലോ എന്ന തുറമുഖനഗരത്തിലാണ്‌ 1491-ൽ ഷാക്ക് ജനിച്ചത്. 1520-ൽ അദ്ദേഹം മേരി കാതറിൻ ദ് ഗ്രാൻചസിനെ വിവാഹം ചെയ്തു. ഫ്ലോറൻ‌സിൽനിന്നുമുള്ള പര്യവേഷകനായിരുന്ന ജിയോവാനി ദ് വെറാസാനോയുമൊന്നിച്ച് 1524-ൽ ഷാക്ക് അമേരിക്കൻ തീരപ്രദേശത്തെ തെക്കൻ കരോലിന മുതൽ ന്യൂഫൗണ്ട്‌ലാന്റ് പ്രദേശം വരെ സഞ്ചരിച്ചിരുന്നതായി കരുതപ്പെടുന്നു.

കാനഡയിലേക്കുള്ള ആദ്യ യാത്ര 1534

1534-ൽ ഫ്രാൻസിലെ രാജാവ്, യൂറോപ്പിൽനിന്നും പടിഞ്ഞാറോട്ട് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒരു ജലപാത കണ്ടെത്താനായി കാർട്ടിയറിന്റെ നേതൃത്വത്തിൽ ഒരു പര്യവേക്ഷണസംഘത്തെ നിയോഗിച്ചു. 20 ദിവസംകൊണ്ട് അറ്റ്‌ലാന്റിക് സമുദ്രം തരണം ചെയ്ത അദ്ദേഹം മേയ് 10-ന്‌ ന്യൂഫൗണ്ട്‌ലാന്റ് പ്രദേശത്ത് പര്യവേക്ഷണം നടത്താൻ തുടങ്ങി. അവിടത്തെ ഇറോക്വിയൻ വർ‌ഗ്ഗത്തലവന്റെ രണ്ട് മക്കളെ ബന്ധികളാക്കിയ കാർട്ടിയറിന്റെ സംഘം സെപ്റ്റംബറിൽ ഫ്രാൻസിലേക്ക് തിരിച്ചു.

ഷാക്ക് കാത്തിയേർ 
ആദ്യയാത്രയുടെ പാത

കാനഡയിലേക്കുള്ള രണ്ടാമത്തെ യാത്ര 1535-1536

1535 മെയ് 19-ന്‌ മൂന്നു കപ്പലുകളിലായി 110 ആളുകളും നേരത്തെ ബന്ധികളാക്കിയ രണ്ട് ഇറോക്വിയൻ വർ‌ഗ്ഗക്കാരുമടങ്ങിയ സംഘം ഫ്രാൻസിൽനിന്നും പുറപ്പെട്ടു. സെന്റ് ലോറൻ‌സ് നദിയിലൂടെയുള്ള ആദ്യയാത്രയിൽ ഇറോക്വിയൻ തലസ്ഥാനമായ സ്റ്റാഡകോണയിൽനിന്നും തന്റെ ഏറ്റവും ചെറിയ ഒരു കപ്പലിൽ യാത്ര തുടരുകയും ഒക്ടോബർ 2-ൻ അക്കാലത്ത് ഹോചിലഗ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മോണ്ട്രിയോളിൽ എത്തിച്ചേരുകയും ചെയ്തു. 1535-ലെ ശൈത്യകാലം സ്റ്റാഡകോണയിൽ ചിലവഴിക്കാൻ തീരുമാനിച്ച കാർട്ടിയറിന്റെ സംഘം അവരുടെ കോട്ട ബലപ്പെടുത്തുകയും വിറകു ശേഖരിക്കുകയും ഇറച്ചിയും മത്സ്യവും ഉപ്പ് ചേർത്ത് സൂക്ഷിക്കുകയും ചെയ്തു. ശൈത്യകാലത്ത് അദ്ദേഹം ആദിമനിവാസികളെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിവച്ചു. നവംബർ മദ്ധ്യം മുതൽ 1636 ഏപ്രിൽ വരെ ഫ്രഞ്ച് കപ്പലുകൾ സെയിന്റ് ചാൾസ് നദീമുഖത്തിൽ ഹിമപാളികൾക്കിടയില്പ്പെട്ടുകിടക്കുകയായിരുന്നു. നദിയിൽ 1.8 മീറ്റർ കനത്തിൽ ഹിമപാളികൾ രൂപപ്പെട്ടിരുന്നു, കൂടാതെ കരയിൽ 1.2മീറ്റർ ഉയരത്തിൽ മഞ്ഞും ഉണ്ടായിരുന്നു. ഇറോക്വിയൻ വർ‌ഗ്ഗക്കാരിലും പിന്നീട് ഫ്രഞ്ച്കാരിലും പിടിപെട്ട സ്കർ‌വി രോഗം നിമിത്തം ഏകദേശം 50 ഇറോക്വിയൻ വർ‌ഗ്ഗക്കാരും 25 ഫ്രഞ്ചുകാരും മരണമടഞ്ഞു. ആദിമനിവാസികൾ ഉപയോഗിച്ചിരുന്ന സൈപ്രസ് വംശത്തില്പ്പെട്ട തൂജ ഓക്സിഡെന്റാലിസ് (Thuja occidentalis) വൃക്ഷത്തിൽനിന്നുമെടുത്തുവെന്ന് കരുതപ്പെടുന്ന മരുന്നാണ്‌ രോഗത്തിൻ ആശ്വാസം പകർന്നത്. 1536 ജൂലൈ 15-ൻ അവർ ഫ്രാൻസിൽ തിരിച്ചെത്തി.

ഷാക്ക് കാത്തിയേർ 
രണ്ടാംയാത്രയുടെ പാത

മൂന്നാമത്തെ യാത്ര 1541-1542

1541 മെയ് 19-ന്‌ അഞ്ച് കപ്പലുകളിലായി സെന്റ് മാലോ തുറമുഖത്തുനിന്നും കാര്ട്ടിയർ പുറപ്പെട്ടു, കാനഡയിൽ കോളനി സ്ഥാപിക്കുകയായിരുന്നു ഈ പര്യടനത്തിന്റെ മുഖ്യ ഉദ്ദേശം. നേരത്തെയുള്ള യാത്രകളിൽ ഇറോക്വിയൻ വംശക്കാറിൽനിന്നും കേട്ടറിഞ്ഞ, സ്വർണ്ണവും മാണിക്യവും ധാരാളമുള്ള സാഗുനായ് എന്ന പ്രദേശം കണ്ടെത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം. അവിടെനിന്നും സ്വർണ്ണവും വജ്രവുമാണെന്നുള്ള ധാരണായിൽ രണ്ട് കപ്പലുകളിലായി ഫ്രാൻസിലേക്കയച്ചത് അയേൺ പൈറൈറ്റ്സും ക്വാർറ്റ്സ് ക്രിസ്റ്റലുകളും ആണെന്ന് പിന്നീട് വ്യക്തമായി. 1541-1542 -ലെ ശൈത്യകാലത്ത് ഫ്രഞ്ചുകാരെ ആദിമനിവാസികൾ ആക്രമിക്കുകയും 35-ഓളം ഫ്രഞ്ചുകാർ വധിക്കപ്പെടുകയും ചെയ്തു. ഇത്തവണയും പൊട്ടിപ്പുറപ്പെട്ട സ്കർ‌വി രോഗത്തിൻ ഇറോക്വിയൻ വംശജരുടെ മരുന്നുകൊണ്ട് ഫലമുണ്ടായെങ്കിലും ഫ്രഞ്ചുകാർ പൂർണ്ണആരോഗ്യവാന്മാരല്ലാത്തതിനാൽ സാഗുനായ് പ്രദേശം തേടിയിറങ്ങാൻ സാധിച്ചില്ല.

അവസാനകാല ജീവിതം

ജീവിതത്തിന്റെ ശിഷ്ടഭാഗം സെന്റ് മാലോയിൽ കഴിച്ചുകൂട്ടിയ കാർട്ടിയർ 1557 സെപ്റ്റംബർ ഒന്നിന്‌ മരണമടഞ്ഞു.

അവലംബം

Tags:

ഷാക്ക് കാത്തിയേർ ജീവചരിത്രംഷാക്ക് കാത്തിയേർ അവസാനകാല ജീവിതംഷാക്ക് കാത്തിയേർ അവലംബംഷാക്ക് കാത്തിയേർകാനഡഡിസംബർ 31ഫ്രഞ്ച്സെപ്റ്റംബർ 1

🔥 Trending searches on Wiki മലയാളം:

ഇലഞ്ഞിശരത് കമൽസഹോദരൻ അയ്യപ്പൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമെറീ അന്റോനെറ്റ്സ്വാതിതിരുനാൾ രാമവർമ്മഔഷധസസ്യങ്ങളുടെ പട്ടികരക്താതിമർദ്ദംസ്വർണംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കടന്നൽകാസർഗോഡ്എം.വി. ജയരാജൻപത്ത് കൽപ്പനകൾഅതിസാരംതാജ് മഹൽതിരുവനന്തപുരം ലോക്സഭാമണ്ഡലംചെറുകഥഅനീമിയപ്രേമം (ചലച്ചിത്രം)ദ്രൗപദി മുർമുപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഋഗ്വേദംവദനസുരതംയൂറോപ്പ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾവൃത്തം (ഛന്ദഃശാസ്ത്രം)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഷമാംദേവസഹായം പിള്ളഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നവഗ്രഹങ്ങൾചേലാകർമ്മംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പാമ്പ്‌കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമാറാട് കൂട്ടക്കൊലമുസ്ലീം ലീഗ്കേരളകലാമണ്ഡലംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമാർത്താണ്ഡവർമ്മഹെലികോബാക്റ്റർ പൈലോറിനാഴികആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംതൃക്കേട്ട (നക്ഷത്രം)എളമരം കരീംഇന്ത്യയുടെ സ്വാതന്ത്ര്യസമരംനിർമ്മല സീതാരാമൻമില്ലറ്റ്വിക്കിപീഡിയപ്രിയങ്കാ ഗാന്ധിന്യുമോണിയചെന്നൈ സൂപ്പർ കിങ്ങ്‌സ്ജനാധിപത്യംജർമ്മനിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹെപ്പറ്റൈറ്റിസ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംമൻമോഹൻ സിങ്മുള്ളൻ പന്നിഉള്ളൂർ എസ്. പരമേശ്വരയ്യർമേയ്‌ ദിനംമഹാത്മാ ഗാന്ധിഒരു സങ്കീർത്തനം പോലെപത്മജ വേണുഗോപാൽഗായത്രീമന്ത്രംരാജീവ് ഗാന്ധിമിഷനറി പൊസിഷൻപി. വത്സലമരപ്പട്ടിധ്രുവ് റാഠിപുലയർabb67പാലക്കാട് ജില്ല🡆 More