വെഴ്സായ് ഉടമ്പടി

ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്‌.

പാരീസ് സമാധാനസമ്മേളനത്തിലെ‍ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്. കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.

വെഴ്സായ് ഉടമ്പടി
വെഴ്സായ് കൊട്ടാരം - ഇവിടെ വച്ചായിരുന്നു ഉടമ്പടി ഒപ്പുവച്ചത്.
The Signing of the Peace Treaty of Versailles

വ്യവസ്ഥകൾ

ഈ ഉടമ്പടിയിൽ പല വ്യവസ്ഥകളുണ്ടായിരുന്നെങ്കിലും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് "ജർമ്മനിയും കൂട്ടുകക്ഷികളുമായിരുന്നു യുദ്ധത്തിന്റെ പരിപൂർണ്ണ ഉത്തരവാദികൾ" എന്ന് അവർ അംഗീകരിക്കുക എന്നതായിരുന്നു. ഇതു കൂടാതെ ഉടമ്പടി അനുച്ചേദം 231-248 പ്രകാരം ജർമ്മനിയും കൂട്ടുകക്ഷികളും താഴെപ്പറയുന്ന വ്യവസ്ഥകൾ കൂടീ അംഗീകരിക്കേണ്ടിയിരുന്നു.

  • ഭൂമി വിട്ടുകൊടുക്കുക
  • സമ്പൂർണ്ണ നിരായുധീകരണം
  • സഖ്യകക്ഷികളിലെ ചില രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുക

ജർമ്മനി നൽകേണ്ടിയിരുന്ന ആകെ നഷ്ടപരിഹാരം 26900 കോടി സ്വർണമാർക്ക് ആണ്‌. 2790 സ്വർണമാർക്ക് ഒരു കിലോഗ്രാം തങ്കത്തിന്റെ വിലക്ക് തുല്യമാണ്‌. ഇന്നത്തെ നിലവാരം വച്ച് നോക്കിയാൽ ഇത് ഏകദേശം 39360 കോടി അമേരിക്കൻ ഡോളറാണ്‌. (സാമ്പത്തികവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഈ തുക നൽകാൻ ജർമ്മനിക്ക് 1984 വരെയും കഴിയുകയില്ല എന്നാണ്‌).

യുദ്ധ വിജയികളുടെ ലക്ഷ്യങ്ങൾ

വെഴ്സായ് ഉടമ്പടി 
ബ്രിട്ടണിന്റെ പ്രധാന മന്ത്രിഡേവിഡ് ലോയിഡ് ജോർജ്ജ് , ഇറ്റലിയുടെ വിറ്റോറിയോ ഒർലാന്റി, ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജെസ് ക്ലെമെൻസിയും അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപതി വൂഡ്രോ വിത്സൺ

വെഴ്സൈയിലെ യോഗത്തിന് മുൻപ് തന്നെ, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ നേതാക്കൾ തങ്ങളുടെ വ്യത്യസ്ത ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഫ്രാൻസിന് ജർമനിയെ ശിക്ഷിക്കുകയും അമേരിക്കക്ക് ഉടനെ തന്നെ ഒരു സമധാനവും ആയിരുന്നു വേണ്ടിയിരുന്നതെങ്കിൽ ബ്രിട്ടണ് ഫ്രാൻസിന് എതിരായി ഒരു ശക്തിയെ വളർത്തുകയായിരുന്നു വേണ്ടിയിരുന്നത്.

ഇങ്ങനെ പല ലക്ഷ്യങ്ങളും അവക്കുവേണ്ടിയുള്ള തർക്കങ്ങളും വെഴ്സൈ ഉടമ്പടിയെ പങ്കെടുത്ത എല്ലാ രാജ്യത്തിനും അപ്രീതമാക്കിത്തീർത്തു

Tags:

ഒന്നാം ലോകമഹായുദ്ധംനവംബർ 11

🔥 Trending searches on Wiki മലയാളം:

എൻ. ബാലാമണിയമ്മയോനിസ്വാതി പുരസ്കാരംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംശ്രീനിവാസൻഅപസ്മാരംപേവിഷബാധഅഡോൾഫ് ഹിറ്റ്‌ലർകൊല്ലൂർ മൂകാംബികാക്ഷേത്രംകുറിച്യകലാപംമൂർഖൻനോവൽതിരുവാതിര (നക്ഷത്രം)അമിത് ഷാമലബന്ധംആദി ശങ്കരൻമമ്മൂട്ടിതിരുമല വെങ്കടേശ്വര ക്ഷേത്രംപൂരംതൃക്കടവൂർ ശിവരാജുകമൽ ഹാസൻഉപ്പുസത്യാഗ്രഹംഅറബി ഭാഷാസമരംഓടക്കുഴൽ പുരസ്കാരംചൈനഉപ്പൂറ്റിവേദനനാഡീവ്യൂഹംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദീപിക ദിനപ്പത്രംഏഴാം സൂര്യൻവി.ടി. ഭട്ടതിരിപ്പാട്കഅ്ബയാസീൻവെള്ളാപ്പള്ളി നടേശൻവാഗ്‌ഭടാനന്ദൻഫിറോസ്‌ ഗാന്ധിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആഗ്നേയഗ്രന്ഥിശാസ്ത്രംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾനസ്ലെൻ കെ. ഗഫൂർമാർക്സിസംനാഷണൽ കേഡറ്റ് കോർസി.എച്ച്. മുഹമ്മദ്കോയജയൻദി ആൽക്കെമിസ്റ്റ് (നോവൽ)ബാബരി മസ്ജിദ്‌എൻഡോമെട്രിയോസിസ്ലളിതാംബിക അന്തർജ്ജനംനവരത്നങ്ങൾതകഴി സാഹിത്യ പുരസ്കാരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൂതപ്പാട്ട്‌ഇടവം (നക്ഷത്രരാശി)വജൈനൽ ഡിസ്ചാർജ്പ്ലാസ്സി യുദ്ധംലൈലയും മജ്നുവുംഡൊമിനിക് സാവിയോസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപ്രാചീന ശിലായുഗംതീയർസ്ഖലനംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ആറ്റിങ്ങൽ കലാപംകടുവ (ചലച്ചിത്രം)കൃഷ്ണൻനെഫ്രോട്ടിക് സിൻഡ്രോംഉമ്മൻ ചാണ്ടിമകം (നക്ഷത്രം)അമർ അക്ബർ അന്തോണിചെന്നൈ സൂപ്പർ കിങ്ങ്‌സ്മിഷനറി പൊസിഷൻഇന്ത്യമുസ്ലീം ലീഗ്സി.ആർ. മഹേഷ്🡆 More