വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്

സംഗീതത്തിലെ ക്ലാസിക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സംഗീതരചയിതാവായിരുന്നു ജൊഹാന്ന് ക്രിസോസ്തോം വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട് എന്ന പൂർണ്ണനാമമുള്ള വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്(27 ജനുവരി 1756 – 5 ഡിസംബർ 1791).

വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്
വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്
മൊട്ട്സാർട്ട് സിർക്കാ 1780, ജൊഹൻ നെപോമുക് ഡെല്ലാ ക്രോച്ചെ വരച്ചത്
ജനനം27 ജനുവരി 1756
മരണം5 ഡിസംബർ 1791

ഓസ്ട്രിയയിലെ സാൽസ്ബുർഗിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച മൊട്ട്സാർട്ട് വളരെ ചെറുപ്പം മുതലേ നല്ല സംഗീതപാടവം പ്രകടിപ്പിച്ചിരുന്നു. അഞ്ചു വയസ്സായപ്പോഴെ അദ്ദേഹം സംഗീതം വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അതുപോലെ നന്നായി കീബോഡും വയലിനും വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശൈശവ ബാല്യകാലങ്ങൾ ഏറെയും യൂറോപ്പിലെ രാജകുടുംബങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ ചെലവഴിച്ചു. 1773ൽ 17ആം വയസ്സിൽ സാൽസ്ബർഗിലെ കോർട്ട് സംഗീതജ്ഞന്റെ ഉദ്യോഗം സ്വീകരിച്ചെങ്കിലും താഴ്ന്ന ശമ്പളം അദ്ദേഹത്തെ അസന്തുഷ്ടനാക്കി. തുടർന്നുള്ള എട്ടുവർഷക്കാലം മെച്ചപ്പെട്ട ഉദ്യോഗം അന്വേഷിക്കുന്നതിൽ വ്യാപൃതനായിരുന്ന അദ്ദേഹം ഇക്കാലത്ത് അനേകം രചനകളും നടത്തി. 1781ൽ വിയന്നയിലേയ്ക്കുള്ള സന്ദർശനവേളയിൽ അദ്ദേഹത്തെ പിരിച്ചുവിടുന്നതുവരെ ഈ നില തുടർന്നു.

വിയന്നയിൽ തങ്ങാൻ തീരുമാനിച്ച അദ്ദേഹം തന്റെ ശേഷജീവിതം അവിടെയാണ്‌ കഴിച്ചുകൂട്ടിയതും താരതമ്യേന മെച്ചപ്പെട്ട പ്രശസ്തിയാർജ്ജിച്ചതും. എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തികനില സുസ്ഥിരമായിരുന്നില്ല. 1782ൽ സ്വന്തം കുടുംബത്തിന്റെ താത്പര്യത്തിനു വിപരീതമായി കോൺസ്റ്റസ് വെബറെസിനെ അദ്ദേഹം വിവാഹം കഴിച്ചു. ഇവരിൽ അദ്ദേഹത്തിനു ആറു കുട്ടികൾ ജനിച്ചു; ഇവരിൽ രണ്ടുപേർ മാത്രമേ ശൈശവം കടന്നും ജീവിച്ചുള്ളൂ. സംഗീതപരമായി മുന്തിയ സംഭാവനകൾ അദ്ദേഹം നൽകിയ ഒരു കാലഘട്ടമായിരുന്നു ഇത്. 35ആം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ മരണം ഇതിഹാസപരമായി വിവരിക്കാറുണ്ടായിരുന്നെങ്കിലും സാധാരണ ഒന്നായിരുന്നിരിക്കാനാണ്‌ സാധ്യത.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഉൽപ്രേക്ഷ (അലങ്കാരം)ഇടതുപക്ഷംകടന്നൽആർത്തവംആയില്യം (നക്ഷത്രം)ക്ഷയംകെ.ഇ.എ.എംയോഗർട്ട്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമമത ബാനർജികൂവളംസംഘകാലം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസൂര്യൻകേരളത്തിലെ ജില്ലകളുടെ പട്ടികഇടതുപക്ഷ ജനാധിപത്യ മുന്നണിസിറോ-മലബാർ സഭഓസ്ട്രേലിയഅടിയന്തിരാവസ്ഥഗുരു (ചലച്ചിത്രം)ഓവേറിയൻ സിസ്റ്റ്ബെന്യാമിൻകടുക്കപ്രകാശ് ജാവ്‌ദേക്കർകേരളത്തിലെ നദികളുടെ പട്ടികപാമ്പാടി രാജൻഗുകേഷ് ഡികാളിദാസൻവിഭക്തിബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യയുടെ ദേശീയപതാകനെറ്റ്ഫ്ലിക്സ്കുടുംബശ്രീമാങ്ങആഴ്സണൽ എഫ്.സി.വാരാഹിശ്രേഷ്ഠഭാഷാ പദവിമുണ്ടയാംപറമ്പ്എം. മുകുന്ദൻശിവൻകേരളകലാമണ്ഡലംഅവിട്ടം (നക്ഷത്രം)കറുത്ത കുർബ്ബാനട്രാഫിക് നിയമങ്ങൾമഞ്ഞപ്പിത്തംനോവൽനാടകംവിനീത് കുമാർഇന്ത്യൻ നദീതട പദ്ധതികൾവയലാർ പുരസ്കാരംദാനനികുതിഉറൂബ്ഉമ്മൻ ചാണ്ടിവാഴകേരളകൗമുദി ദിനപ്പത്രംദേശീയ വനിതാ കമ്മീഷൻകാഞ്ഞിരംസമസ്ത കേരള ജംഇയ്യത്തുൽ ഉലമപൗലോസ് അപ്പസ്തോലൻകൃസരികവിത്രയംപ്രേമലുഐക്യരാഷ്ട്രസഭഅഞ്ചാംപനിഹൃദയം (ചലച്ചിത്രം)കേരളംഉദ്ധാരണംചാറ്റ്ജിപിറ്റിപാത്തുമ്മായുടെ ആട്കൗമാരംകല്യാണി പ്രിയദർശൻകടുവഎസ്. ജാനകിഹെർമൻ ഗുണ്ടർട്ട്ഭൂമിമെറ്റ്ഫോർമിൻകൊല്ലൂർ മൂകാംബികാക്ഷേത്രംവെള്ളെരിക്ക്🡆 More