വിമോചനദൈവശാസ്ത്രം

സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യമേഖലകളിലെ അനീതിയുടെ നിർമ്മാർജ്ജനം ലക്ഷ്യമാക്കി യേശുക്രിസ്തുവിന്റെ പ്രബോധങ്ങളെ വ്യാഖ്യാനിക്കുകയും അതനുസരിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ സക്രിയതക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കാ ചിന്താസരണിയാണ് വിമോചനദൈവശാസ്ത്രം.

പാവങ്ങളുടെ സഹനത്തേയും സമരങ്ങളേയും ആശകളേയും മുൻനിർത്തിയുള്ള ക്രിസ്തുമതവിശ്വാസത്തിന്റെ വ്യാഖ്യാനമെന്നും, സാമൂഹസ്ഥിതിയേയും കത്തോലിക്കാവിശ്വാസത്തേയും ക്രിസ്തീയതയെ തന്നെയും ഇല്ലാത്തവന്റെ പക്ഷത്തു നിന്നു വിലയിരുത്താനുള്ള ശ്രമമെന്നും അനുകൂലികളും, മാർക്സിസത്തിന്റെ ക്രൈസ്തവമുഖമെന്ന് വിമർശകരും അതിനെ വിശേഷിപ്പിക്കുന്നു.

കാലക്രമേണ വിഭാഗീയതകളേയും പ്രാദേശികതകളേയും മറികടന്ന് ആഗോളതലത്തിൽ പ്രചരിച്ച വിമോചനദൈവശാസ്ത്രത്തിന്റെ പിറവി, 1950-60-കളിൽ ലത്തീൻ അമേരിക്കയിലെ കത്തോലിക്കാ സഭക്കുള്ളിൽ ആയിരുന്നു. ആ നാട്ടിൽ പരക്കെ നിലനിന്നിരുന്ന ദാരിദ്ര്യവും അതിനു കാരണമായിരുന്ന സാമൂഹ്യമായ അനീതികളും ഉണർത്തിയ ധാർമ്മരോഷമാണ് ഈ പ്രസ്ഥാനത്തിനു ജന്മം കൊടുത്തത്. പെറുവിലെ കത്തോലിക്കാ പുരോഹിതൻ ഗുസ്താവോ ഗുട്ടിയേരസാണ് വിമോചനദൈവശാസ്ത്രം എന്ന പേര് ഈ പ്രസ്ഥാനത്തിനു നൽകിയത്. ഗുട്ടിയേരസിന്റെ "എ തിയോളജി ഓഫ് ലിബറേഷൻ" വിമോചനദൈവശാസ്ത്രത്തിലെ പ്രമുഖരചനയാണ്. ബ്രസീലിലെ ലിയനാർഡോ ബോഫ്, എൽ സാൽവദോറിലെ ജോൺ സോബ്രിനോ, ഓസ്മാർ റൊമേരോ, ഉറുഗ്വേയിലെ ഹുവാൻ ലൂയീസ് സെഗുൻടോ എന്നിവരും വിമോചന ദൈവശാസ്ത്രത്തിന്റെ വളർച്ചയെ സ്വാധീനിച്ചവരാണ്.

വത്തിക്കാന്റെ കീഴിലുള്ള വിശ്വാസതിരുസംഘം മാർക്സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള അമിതാശ്രയത്തിന്റെ പേരിൽ 1984-ലും 1986-ലും വിമർശിച്ചതോടെ വിമോചനദൈവശാസ്ത്രത്തിന്റെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങി. സാമൂഹികവും സ്ഥാപനവൽക്കൃതവുമായ തിന്മയുടെ വിമർശനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് വൈയക്തികമായ പാപങ്ങളെ നിസ്സാരവൽക്കരിച്ചതിനും, ലത്തീൻ അമേരിക്കയിലെ കത്തോലിക്കാ സഭയുടെ അധികാരശ്രേണിയെ തദ്ദേശീയജനതയെ ചൂഷണം ചെയ്യുന്ന സ്ഥാപിതതാല്പര്യങ്ങളുടെ ഭാഗമായി ചിത്രീകരിച്ചതിനും വത്തിക്കാൻ ഈ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തി.

അവലംബം

Tags:

കത്തോലിക്കാ സഭമാർക്സിസംയേശുക്രിസ്തു

🔥 Trending searches on Wiki മലയാളം:

യെമൻതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളീയ കലകൾഅനശ്വര രാജൻകലാമണ്ഡലം കേശവൻഅമ്മതീയർകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പന്ന്യൻ രവീന്ദ്രൻഇറാൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഎം.ടി. രമേഷ്പാത്തുമ്മായുടെ ആട്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ഭരണഘടനകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകൊട്ടിയൂർ വൈശാഖ ഉത്സവംദേവസഹായം പിള്ളമഞ്ജു വാര്യർഎം.കെ. രാഘവൻസുപ്രീം കോടതി (ഇന്ത്യ)കുരുക്ഷേത്രയുദ്ധംകെ. സുധാകരൻദാനനികുതികാക്കകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവദനസുരതംമമ്മൂട്ടിഇസ്‌ലാം മതം കേരളത്തിൽപുന്നപ്ര-വയലാർ സമരംഫലംവെള്ളിവരയൻ പാമ്പ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംചേലാകർമ്മംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംസമത്വത്തിനുള്ള അവകാശംഭൂമിക്ക് ഒരു ചരമഗീതംസ്വരാക്ഷരങ്ങൾസ്ത്രീകാമസൂത്രംഅന്തർമുഖതഇ.ടി. മുഹമ്മദ് ബഷീർവിനീത് കുമാർഹെപ്പറ്റൈറ്റിസ്ഇല്യൂമിനേറ്റികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മഹാത്മാ ഗാന്ധിലിംഫോസൈറ്റ്മതേതരത്വംനവഗ്രഹങ്ങൾനയൻതാരഅവിട്ടം (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്-ബിബൂത്ത് ലെവൽ ഓഫീസർകൊടിക്കുന്നിൽ സുരേഷ്മിലാൻകോഴിക്കോട്കോട്ടയംസേവനാവകാശ നിയമംകൃഷ്ണഗാഥകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമഹാത്മാ ഗാന്ധിയുടെ കുടുംബംതൃശ്ശൂർ നിയമസഭാമണ്ഡലംചവിട്ടുനാടകംകേരളകലാമണ്ഡലംകേരളത്തിലെ നദികളുടെ പട്ടികമലബാർ കലാപംസിംഗപ്പൂർകൗ ഗേൾ പൊസിഷൻകെ. കരുണാകരൻഇന്തോനേഷ്യതൃക്കേട്ട (നക്ഷത്രം)അപ്പോസ്തലന്മാർകൂടിയാട്ടംചിയ വിത്ത്ദേശീയപാത 66 (ഇന്ത്യ)മഹാഭാരതം🡆 More