ലോകഭൗമദിനം: ഏപ്രിൽ 22 ആണ്

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്.

ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

ലോകഭൗമദിനം: ഏപ്രിൽ 22 ആണ്
കണ്ടൽക്കാടുകൾ

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

2008 - രാജ്യാന്തര ഭൗമവർഷം

2008 രാജ്യാന്തര ഭൗമവർഷമായി ആചരിച്ചു. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിൽസാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ

http://www.earthday.org/

Tags:

അമേരിക്കൻ ഐക്യനാടുകൾഏപ്രിൽ 22ഭൂമി

🔥 Trending searches on Wiki മലയാളം:

വൈലോപ്പിള്ളി ശ്രീധരമേനോൻമുലയൂട്ടൽവജൈനൽ ഡിസ്ചാർജ്മുരുകൻ കാട്ടാക്കടബാങ്കുവിളിയൂട്യൂബ്എൻ. ബാലാമണിയമ്മകഅ്ബഇന്ത്യൻ ഭരണഘടന ഭേദഗതികൾസൂര്യഗ്രഹണംആണിരോഗംകൊല്ലംകെ. അയ്യപ്പപ്പണിക്കർശോഭനപ്രമേഹംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഓടക്കുഴൽ പുരസ്കാരംജനാധിപത്യംആനി രാജമലമുഴക്കി വേഴാമ്പൽഅമർ അക്ബർ അന്തോണിജയൻഒന്നാം കേരളനിയമസഭവിശുദ്ധ ഗീവർഗീസ്വിവരാവകാശനിയമം 2005ഉണ്ണി ബാലകൃഷ്ണൻലിംഫോസൈറ്റ്ഗുകേഷ് ഡിഅയ്യങ്കാളിസൗരയൂഥംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅണ്ണാമലൈ കുപ്പുസാമിബാബരി മസ്ജിദ്‌ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ശുഭാനന്ദ ഗുരുശിവം (ചലച്ചിത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.നരേന്ദ്ര മോദിതൃശ്ശൂർ നിയമസഭാമണ്ഡലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പൗലോസ് അപ്പസ്തോലൻകരുനാഗപ്പള്ളിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജി. ശങ്കരക്കുറുപ്പ്സ്ത്രീ ഇസ്ലാമിൽയേശുവെയിൽ തിന്നുന്ന പക്ഷിഎം.വി. ജയരാജൻനീതി ആയോഗ്തരുണി സച്ച്ദേവ്ഔഷധസസ്യങ്ങളുടെ പട്ടികചൂരടി.എൻ. ശേഷൻമഹേന്ദ്ര സിങ് ധോണിഅസ്സലാമു അലൈക്കുംസുരേഷ് ഗോപിരബീന്ദ്രനാഥ് ടാഗോർസൂര്യൻയൂസുഫ് അൽ ഖറദാവിസൂര്യാഘാതംഭാവന (നടി)മലയാളഭാഷാചരിത്രംസുഭാസ് ചന്ദ്ര ബോസ്എ.കെ. ആന്റണിസ്വരാക്ഷരങ്ങൾതോമസ് ചാഴിക്കാടൻസോണിയ ഗാന്ധികുണ്ടറ വിളംബരംനാഡീവ്യൂഹംതേന്മാവ് (ചെറുകഥ)ശശി തരൂർചിക്കൻപോക്സ്കായംകുളംചരക്കു സേവന നികുതി (ഇന്ത്യ)ബ്രഹ്മാനന്ദ ശിവയോഗിബദ്ർ യുദ്ധം🡆 More