റൗൾ കാസ്ട്രോ

ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബയുടെ പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ.

2008ൽ സഹോദരൻ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്. 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റൗൾ കാസ്ട്രോ
റൗൾ കാസ്ട്രോ
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി
പദവിയിൽ
ഓഫീസിൽ
19 ഏപ്രിൽ 2011
31 ജൂലൈ 2006 – 19 ഏപ്രിൽ 2011
Deputyജോസ് റെമോൺ മക്കാദെ
മുൻഗാമിഫിദൽ കാസ്ട്രോ
ക്യൂബയുടെ പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
24 ഫെബ്രുവരി 2008
31 ജൂലൈ 2006 – 24 ഫെബ്രുവരി 2008
Vice Presidentജോസ് റെമോൺ മക്കാദെ
മുൻഗാമിഫിദൽ കാസ്ട്രോ
ക്യൂബൻ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
24 ഫെബ്രുവരി 2008
31 ജൂലൈ 2006 – 24 ഫെബ്രുവരി 2008
മുൻഗാമിഫിദൽ കാസ്ട്രോ
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
ഓഫീസിൽ
24 ഫെബ്രുവരി 2008 – 11 ജൂലൈ 2009
16 സെപ്തംബർ 2006 – 24 ഫെബ്രുവരി 2008
മുൻഗാമിഫിദൽ കാസ്ട്രോ
പിൻഗാമിഹുസ്നി മുബാറക്ക്
ക്യൂബയുടെ വൈസ് പ്രസിഡന്റ്
ഓഫീസിൽ
2 ഡിസംബർ 1976 – 24 ഫെബ്രുവരി 2008
രാഷ്ട്രപതിഫിദൽ കാസ്ട്രോ
മുൻഗാമിഇല്ല
പിൻഗാമിജോസ് റെമോൺ മക്കാദെ
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം സെക്രട്ടറി
ഓഫീസിൽ
3 ഒക്ടോബർ 1965 – 19 ഏപ്രിൽ 2011
ഒന്നാം സെക്രട്ടറിഫിദൽ കാസ്ട്രോ
മുൻഗാമിഇല്ല
പിൻഗാമിജോസ് റെമോൺ മക്കാദെ
വ്യക്തിഗത വിവരങ്ങൾ
ജനനം
Raúl Modesto Castro Ruz

(1931-06-03) 3 ജൂൺ 1931  (92 വയസ്സ്)
ബിറാൻ, ക്യൂബ
രാഷ്ട്രീയ കക്ഷിക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളിവിൽമ എസ്പിൻ (1959–2007)
കുട്ടികൾദെബോറ
മരിയേല
നീൽസ
അലക്സാൺട്രോ
അവാർഡുകൾഹിറോ ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് ക്യൂബ
ഓർഡർ ഓഫ് യാരോസ്ലാവ് മഡ്രി ഫസ്റ്റ് ഗ്രേഡ്
നാഷണൽ ഓർഡർ ഓഫ് മാലി
ക്വട്സൽ മെഡൽ
ഓർഡർ ഓഫ് പ്രിൻസ് ഡാനിയേൽ ഓഫ് ഗുഡ് ഫെയിത്ത് ഫസ്റ്റ് ഡിഗ്രി
ഒപ്പ്റൗൾ കാസ്ട്രോ
Military service
Allegianceക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സസ്
Branch/service26ജൂലൈ മൂവ്മെന്റ്
Years of service1953–1959
Rankകമാണ്ടർ
Battles/warsക്യൂബൻ വിപ്ലവം

2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ക്യൂബയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രോഗബാധിതനായി, ഭരണഘടന അനുശാസിക്കുന്ന കർത്തവ്യങ്ങൾ നടത്താൻ കഴിയാതിരിക്കുന്ന സമയത്ത് വൈസ് പ്രസിഡന്റിന് ആ സ്ഥാനമേറ്റെടുക്കാവുന്നതാണ്.2008 ഫെബ്രുവരി 24 ന് നാഷണൽ അസ്സംബ്ലി റൗളിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്ന് ഫിദൽ പറഞ്ഞിരുന്നു.

2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

ആദ്യകാല ജീവിതം

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കർഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് (സെപ്റ്റംബർ 23, 1903 – ഓഗസ്റ്റ് 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് സ്‌പെയിനിൽ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.

റൗളും സഹോദരൻ ഫിദലും, പഠിച്ചിരുന്ന ആദ്യ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഹവാനയിലെ ജെസ്യൂട്ട് കോളേജിൽ ആണ് പിന്നീട് പഠനം പുനരാരംഭിച്ചത്. ഫിദൽ കാസ്ട്രോ പഠനത്തിൽ മുമ്പനായിരുന്നപ്പോൾ, റൗൾ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. സാമൂഹ്യശാസ്ത്രമായിരുന്നു ബിരുദ ക്ലാസ്സുകളിൽ റൗൾ തിരഞ്ഞെടുത്തത്.

അവലംബം

Tags:

ക്യൂബഫിദൽ കാസ്ട്രോലാറ്റിൻ അമേരിക്ക

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികടി.എം. തോമസ് ഐസക്ക്ആന്തമാൻ നിക്കോബാർ ദ്വീപുകൾചതയം (നക്ഷത്രം)ആഗ്നേയഗ്രന്ഥിആരോഗ്യംഭഗത് സിംഗ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾവൈക്കം സത്യാഗ്രഹംവി.പി. സിങ്എം.പി. അബ്ദുസമദ് സമദാനിസൂര്യൻവയലാർ രാമവർമ്മപൂയം (നക്ഷത്രം)വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനിവർത്തനപ്രക്ഷോഭംഭ്രമയുഗംസ്വയംഭോഗംതങ്കമണി സംഭവംജെ.സി. ഡാനിയേൽ പുരസ്കാരംഗ്ലോക്കോമതിരുവോണം (നക്ഷത്രം)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംസ്മിനു സിജോവിശുദ്ധ ഗീവർഗീസ്ഇംഗ്ലീഷ് ഭാഷകുടുംബശ്രീദേശാഭിമാനി ദിനപ്പത്രംകണ്ണൂർ ലോക്സഭാമണ്ഡലംചെന്നൈ സൂപ്പർ കിങ്ങ്‌സ്കൺകുരുദൃശ്യംവിവേകാനന്ദൻഎളമരം കരീംആഗോളതാപനംപാമ്പാടി രാജൻവി.എസ്. അച്യുതാനന്ദൻകുഞ്ചൻ നമ്പ്യാർകല്ലുരുക്കികെ. മുരളീധരൻമിയ ഖലീഫചേലാകർമ്മംപഴശ്ശി സമരങ്ങൾരണ്ടാം പിണറായി വിജയൻ മന്ത്രിസഭദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിനിയമസഭഈലോൺ മസ്ക്ജന്മഭൂമി ദിനപ്പത്രംയൂസുഫ് അൽ ഖറദാവിആറ്റിങ്ങൽ കലാപംലിവർപൂൾ എഫ്.സി.ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്പാമ്പ്‌കിരീടം (ചലച്ചിത്രം)കുവൈറ്റ്ഫ്രാൻസിസ് ഇട്ടിക്കോരഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമലമുഴക്കി വേഴാമ്പൽകരൾമഹാത്മാ ഗാന്ധിയുടെ കുടുംബംചിലപ്പതികാരംസ്വർണംബദ്ർ യുദ്ധംതിരുവനന്തപുരം ലോക്സഭാമണ്ഡലംഅസിത്രോമൈസിൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരളത്തിലെ നദികളുടെ പട്ടികഓവേറിയൻ സിസ്റ്റ്പിത്താശയംഇന്ദിരാ ഗാന്ധിമാതളനാരകം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽശോഭനമാതൃഭൂമി ദിനപ്പത്രംവജൈനൽ ഡിസ്ചാർജ്ചിയരാഷ്ട്രീയംഫഹദ് ഫാസിൽ🡆 More