മദ്ധ്യകാലം

യൂറോപ്പിയൻ ചരിത്രത്തിൽ, അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലം(Middle Ages, adjectival form: medieval or mediæval) എന്ന് വിളിക്കുന്നു.

476-ൽ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ തകർച്ചക്ക്ശേഷം ആരംഭിച്ച ഇത് നവോത്ഥാന കാലത്തിന്റെ ആദ്യഘട്ടം വരെ നീണ്ടുനിന്നു. നേരത്തേ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കൻ ആഫ്രിക്ക, മദ്ധ്യപൗരസ്ത്യദേശങ്ങൾ എന്നിവിടങ്ങളിൽ ഇസ്ലാമികഭരണം നിലവിൽ വന്നു. പിന്നീട് യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥിതിയും. ജറൂസലേമും വിശുദ്ധ നാടും ഇസ്ലാം ആധിപത്യത്തിൽ നിന്ന് തിരിച്ചു പിടിയ്ക്കുക എന്നതിനായി കുരിശുയുദ്ധങ്ങൾ നടന്നു.

മദ്ധ്യകാലം
9th-century depiction of Charlemagne with popes Gelasius I and Gregory the Great
മദ്ധ്യകാലം
Castles, such as Heidelberg in Germany, were a prominent feature of the medieval period.

പേരു സൂചിപ്പിക്കുന്നത് പോലെ മദ്ധ്യകാലഘട്ടം പ്രാചീന കാലശേഷവും ആധുനിക കാലത്തിനു മുമ്പും നിലനിന്നിരുന്നതാണ്. എന്നാലത് വസ്തവത്തിൽ രണ്ടു മഹത്കാലഘട്ടങ്ങൾക്കിടയിൽ പെട്ടു പോയ സ്വന്തമായ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കാലമല്ല. കാരണം അത് മാനവ പരിണാമ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമാണ്. അതുകൂടാതെ മദ്ധ്യകാലഘട്ടത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ ആധുനിക കാലഘട്ടത്തിലേകുള്ള സുപ്രധാന കാല്വെയ്പുകളുമായിരുന്നു.

17-ആം നൂറ്റാണ്ടിലെ യൂറോപ്യന്മാരാണ് 'മദ്ധ്യകാലങ്ങൾ' എന്ന വാക്ക് ഉപയോഗിച്ചത്. ഗ്രീക്കോ-റോമൻ സംസ്കാരങ്ങളുടെ ഇതിഹാസകാലത്തിനും അവരുടെ സ്വന്തം കാലത്തിനും ഇടയിലുള്ള ഇരുണ്ട കാലഘട്ടമായാണ് അവർ ഈ കാലഘട്ടത്തെ കണ്ടത്. ഇസ്ലാമിക സംസ്കാരത്തിൽ അത് ഒരു സംസ്കാരം ജനിച്ച് വളർന്ന് പാരമ്യത്തിലെത്തിയ കാലഘട്ടമാണ്. ഇന്ത്യയിൽ അത് സംയോജനത്തിന്റെ കാലമായിരുന്നു. പഴയതും പുതിയതുമായ സാമുഹ്യ-സാമ്പത്തിക -രാഷ്ട്രീയ രീതികളുടെ സങ്കലനം ഉണ്ടായി. ഈ സങ്കലനത്തിൽ നിന്നുയർകൊണ്ട ഒരു സവിശേഷ സംസ്കാരം സഹവർത്തിത്ത്വത്തെയും സഹിഷ്ണുതയെയും ഉയർത്തിക്കാട്ടി. ഇത് മാദ്ധ്യകാല ഇന്ത്യയുടെ മുഖമുദ്രയായി തീർന്നു. യൂറോപ്പിൽ പോലും സ്ഥിതിഗതികൾ അത്ര അന്ധകാരമയമായിരുന്നില്ല. മദ്ധ്യകാലത്തിന്റെ ആരംഭദശയിൽ ഭൗതികവും സംസ്കാരികവും ആയ നേട്ടങ്ങൾ നന്നെ കുറവായിരുന്നു. ഇക്കാലത്ത് യൂറോപ്പിൽ ഉണ്ടായ നവീന ചിന്തകൾ യൂറോപ്പിനെ മാത്രമല്ല ലോകത്തിലെ ഇതര സംസ്കാരങ്ങളെയും സ്വാധീനിച്ചു.

Muslim conquestsGolden HordeMongol invasion of EuropeCrusadesViking AgeMigration PeriodEarly modernLate AntiquityRenaissanceLate Middle AgesHigh Middle AgesEarly Middle Agesമദ്ധ്യകാലം

അവലംബം


Tags:

ഇസ്ലാംകുരിശുയുദ്ധങ്ങൾജറുസലേംനവോത്ഥാന കാലം‌റോമാ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

ഏപ്രിൽ 24പൗലോസ് അപ്പസ്തോലൻഇന്ത്യൻ പ്രീമിയർ ലീഗ്പ്രേമലുവടകര ലോക്സഭാമണ്ഡലംവാഴഎസ്.കെ. പൊറ്റെക്കാട്ട്അരവിന്ദ് കെജ്രിവാൾവൃദ്ധസദനംഎ.പി.ജെ. അബ്ദുൽ കലാംഫ്രാൻസിസ് ജോർജ്ജ്വിനീത് ശ്രീനിവാസൻനി‍ർമ്മിത ബുദ്ധിപനിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ജില്ലഉപ്പുസത്യാഗ്രഹംമൂസാ നബിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതണ്ണിമത്തൻചെറൂളകുഞ്ഞുണ്ണിമാഷ്അഡോൾഫ് ഹിറ്റ്‌ലർബാബരി മസ്ജിദ്‌കുംഭം (നക്ഷത്രരാശി)കൊച്ചുത്രേസ്യരാമായണംഡെൽഹി ക്യാപിറ്റൽസ്ഗുരുവായൂർലളിതാംബിക അന്തർജ്ജനംരാജവംശംവയനാട് ജില്ലതോമസ് ചാഴിക്കാടൻകാമസൂത്രംവള്ളത്തോൾ നാരായണമേനോൻഉടുമ്പ്ഇൻഡോർ ജില്ലചലച്ചിത്രംഅഞ്ചകള്ളകോക്കാൻആനി രാജദീപിക ദിനപ്പത്രംക്രിക്കറ്റ്ശിവം (ചലച്ചിത്രം)നീതി ആയോഗ്ന്യുമോണിയകൂരമാൻബംഗാൾ വിഭജനം (1905)മലയാളത്തിലെ ആത്മകഥകളുടെ പട്ടികസംഗീതംതെയ്യംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മോഹൻലാൽജോൺസൺവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഇടതുപക്ഷ ജനാധിപത്യ മുന്നണിസൗദി അറേബ്യഓന്ത്ഝാൻസി റാണിവൈശാഖംഹെപ്പറ്റൈറ്റിസ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തകഴി സാഹിത്യ പുരസ്കാരംമലയാള നോവൽഹീമോഗ്ലോബിൻകൺകുരുമിയ ഖലീഫസ്വയംഭോഗംഈഴവർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവൈക്കം മഹാദേവക്ഷേത്രംശ്രീകുമാരൻ തമ്പിമാമ്പഴം (കവിത)കൊച്ചി വാട്ടർ മെട്രോഅറബി ഭാഷാസമരംനാഴികവീണ പൂവ്🡆 More