ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്

ദ്രവ്യത്തിന്റെ ഒരവസ്ഥയാണ്‌ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് (BEC). സാന്ദ്രത കുറഞ്ഞതും കാര്യമായി പ്രതിപ്രവർത്തിക്കാത്തതുമായ ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് 0 കെൽവിന്‌ വളരെയടുത്തുള്ള താപനിലയിലേക്ക് തണുപ്പിക്കുമ്പോഴാണ്‌ ഇതുണ്ടാകുന്നത്. ഈ അവസ്ഥയിൽ ബോസോണുകളിൽ ഒരു വലിയ പങ്ക് ബാഹ്യ പൊട്ടൻഷലിന്റെ ഏറ്റവും ചെറിയ ഊർജ്ജമുള്ള ക്വാണ്ടം അവസ്ഥയിലേക്ക് മാറുകയും അവയുടെ വേവ് ഫങ്ഷനുകളെല്ലാം സമമാവുകയും ചെയ്യുന്നു. ക്വാണ്ടം പ്രഭാവങ്ങൾ വലിയ ദൈർഘ്യങ്ങളിൽ ഇങ്ങനെ വരുമ്പോൾ കാണാനാകും

ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
റുബീഡിയം ആറ്റങ്ങളുടെ പ്രവേഗം കാണിക്കുന്ന ഗ്രാഫ്, ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് രൂപവത്കരണത്തിന്‌ ഇത് തെളിവാണ്‌

ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും ആൽബർട്ട് ഐൻസ്റ്റൈനും ചേർന്ന് 1924-25ൽ ഈ അവസ്ഥ പ്രവചിച്ചിരുന്നു. ഫോട്ടോണുകളുടെ ക്വാണ്ടം സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള ഒരു പേപ്പർ ബോസ് ഐൻസ്റ്റൈന്‌ അയച്ചുകൊടുക്കുകയും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ഇംഗ്ലീഷിൽ നിന്ന് ജർമ്മനിലേക്ക് ഇതിനെ വിവർത്തനം ചെയ്ത് Zeitschrift für Physik എന്ന ജർണലിൽ ബോസിനു വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫോട്ടോണുകളെക്കുറിച്ചുള്ള ബോസിന്റെ സിദ്ധാന്തത്തെ ദ്രവ്യകണികകളെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ ഐൻസ്റ്റൈൻ വികസിപ്പിച്ചു.

എഴുപതു വർഷങ്ങൾക്കു ശേഷം 1995-ൽ എറിക് കോർണെൽ, കാൾ വീമാൻ എന്നിവർ ചേർന്ന് കൊളൊറാഡോ സർവ്വകലാശാലയിലെ NIST-JILA ലാബിൽ വച്ച് റുബീഡിയം ആറ്റങ്ങളെ 170 നാനോകെൽവിൻ താപനില വരെ തണുപ്പിച്ച് ആദ്യമായി ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് സൃഷ്ടിച്ചു (1.7×10−7 K). കോർണെലും വീമാനും എം.ഐ.ടി. യിലെ വുൾഫ്ഗാങ് കെറ്റർലിയുമായി 2001-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കിഴക്കഞ്ചേരിതിരൂർ, തൃശൂർമൂക്കന്നൂർകാന്തല്ലൂർകൂനൻ കുരിശുസത്യംപാർവ്വതിഹജ്ജ്മല്ലപ്പള്ളിവൈക്കം സത്യാഗ്രഹംവാണിയംകുളം ഗ്രാമപഞ്ചായത്ത്മാലോംരക്തസമ്മർദ്ദംകുറിച്യകലാപംലിംഫോസൈറ്റ്പന്മനസാന്റോ ഗോപാലൻസൂര്യൻചെലവൂർപനവേലിമലയാളചലച്ചിത്രംമലയാള മനോരമ ദിനപ്പത്രംനോഹബാലുശ്ശേരിരാമകഥപ്പാട്ട്റാം മോഹൻ റോയ്തണ്ണീർമുക്കംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികടിപ്പു സുൽത്താൻശാസ്താംകോട്ടകേരളനടനംനെടുമങ്ങാട്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അടിമാലികിളിമാനൂർഅമരവിളകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്തുമ്പ (തിരുവനന്തപുരം)സഹ്യന്റെ മകൻതച്ചമ്പാറ ഗ്രാമപഞ്ചായത്ത്മുഗൾ സാമ്രാജ്യംഗോകുലം ഗോപാലൻചേളാരിരാമനാട്ടുകരകൊരട്ടിഇടുക്കി ജില്ലജി. ശങ്കരക്കുറുപ്പ്അരണആനമുടിഗിരീഷ് പുത്തഞ്ചേരികുമരകംപിറവംഒറ്റപ്പാലംദശാവതാരംതൃക്കുന്നപ്പുഴപെരളശ്ശേരി ഗ്രാമപഞ്ചായത്ത്നാഴികബ്രഹ്മാവ്പാലാരിവട്ടംഅനീമിയകോവളംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ബാലചന്ദ്രൻ ചുള്ളിക്കാട്ഇലഞ്ഞിത്തറമേളംമായന്നൂർകുരീപ്പുഴജലദോഷംകൊല്ലങ്കോട്ഇന്ത്യൻ നാടകവേദിഖസാക്കിന്റെ ഇതിഹാസംയോനികാഞ്ഞിരപ്പള്ളിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിശക്തൻ തമ്പുരാൻനി‍ർമ്മിത ബുദ്ധിചെർ‌പ്പുളശ്ശേരിപൊന്നാനി🡆 More